Saturday, March 3, 2012

ഭാരതസൂര്യനുദിച്ചുയര്‍ന്നു... (ഗണഗീതം)

മോഹനന്‍നായരും കുടുംബവും സേവാഭാരതിയുടെ തണലില്‍..

സേവാ കാ വൃത് ധാരാ, അര്‍പ്പിത് ജീവന്‍ സാരാ (Hindi)

ഗണഗീതം

സേവാ കാ വൃത് ധാരാ, അര്‍പ്പിത് ജീവന്‍ സാരാ
രചന - സംഘ സ്വയംസേവകര്‍


സേവാ കാ വൃത് ധാരാ, അര്‍പ്പിത് ജീവന്‍ സാരാ
സാധക് നിജ് വ്യക്തിത്വ നിഖാരേ ,
സുന്ദര്‍ സുഗഠിത് രൂപ സംവാരേ
സംഭവ് കരേ അസംഭവ് കോ ഭീ -2
ദൃഢ് സങ്കല്‍പ് ഹമാരാ                      
                                                       (അര്‍പ്പിത്)
 
അനഥക് ശ്രമ് ദിന്- രാത് കരേംഗേ
സഹജ് സരല് നിര്‍ലിപ്ത് രഹേംഗെ
രാഷ്ട്രദേവ് കീ പരമ് സാധനാ -2
ജീവന്‍ പഥ് കീ ധാരാ
                                                      (അര്‍പ്പിത്)
 
ബീഹഡ് മേ ഭീ സുമന് ഖിലായേ
നൂതന് ശുഭ് രചനാ പ്രകടായേ
ഗൗരവ് സേ ലലകാരേ ജഗ് കോ -2
പലടേംഗേ യുഗ് ധാരാ
                                                      (അര്‍പ്പിത്)
 
നയേ നയേ യുവകോം കീ ടോലീ
ജലാ സകേ ജോ അപ്നി ഹോലീ
ധ്യേയ മാര്‍ഗ് പര്‍ ഉന്ഹെ ബഢായേ -2
ദേകര്‍ സ്നേഹ് സഹാരാ
                                                      (അര്‍പ്പിത്)

Friday, March 2, 2012

സി.പി.ജനാര്ദ്ദനന്‍ (ജനേട്ടന്‍) അന്തരിച്ചു....

സി.പി. ജനാര്‍ദ്ദനന്‍ അന്തരിച്ചു....
 (03March2012) 
പെരിന്തല്‍മണ്ണ: ആര്‍എസ്‌എസിന്റെ ആദ്യകാല പ്രവര്‍ത്തകനും ഹൈന്ദവസംഘടനകളുടെ നെടുനായകത്വം വഹിച്ചിരുന്ന ഉജ്വല സംഘാടകനുമായിരുന്ന ചെങ്ങറയില്‍ സി.പി. ജനാര്‍ദ്ദനന്‍ (79) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക്‌ 12.45 നായിരുന്നു അന്ത്യം. ഭാര്യ: നിര്‍മല. മകള്‍: ലക്ഷ്മി. മരുമകന്‍: ഹരീഷ്‌ (കോഴിക്കോട്‌ താജ്‌ ഹോട്ടല്‍ മാനേജര്‍). മലപ്പുറം ജില്ലയിലെ ഹൈന്ദവമുന്നേറ്റത്തിന്‌ ഊടും പാവും നല്‍കിയവരില്‍ പ്രമുഖസ്ഥാനം വഹിച്ച സി.പി. ജനാര്‍ദ്ദനന്റെ നിര്യാണത്തോടെ ആദര്‍ശസുരഭിലമായ ഒരധ്യായത്തിനാണ്‌ തിരശ്ശീലവീഴുന്നത്‌. മലപ്പുറത്ത്‌ തന്റെ പ്രത്യേകമായ കൗശലവും തന്ത്രവും ഉപയോഗിച്ച്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തനം നടത്താന്‍ ജനാര്‍ദ്ദനന്‌ കഴിഞ്ഞിരുന്നു. സി.പി. എന്ന പേരില്‍ സ്നേഹിതന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്നേഹസമ്പന്നനായ മുതിര്‍ന്ന പ്രവര്‍ത്തകനായിരുന്നു ജനാര്‍ദ്ദനന്‍. ചെങ്ങര പുത്തന്‍ വീട്ടില്‍ ചിന്നകുട്ടിനങ്ങയുടെ മകനായി 1933 നവംബര്‍ മാസത്തിലെ മകീര്യം നാളില്‍ ജനിച്ചു. അമ്മു എന്ന നാരായണിക്കുട്ടി ഏക സഹോദരിയാണ്‌.
അടിയന്തരാവസ്ഥക്കെതിരെ ഒളിവില്‍ നിന്ന്‌ 18 മാസത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്‌ സി.പി. കോഴിക്കോട്‌, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ആര്‍എസ്‌എസ്‌ പ്രചാരകനായി പ്രവര്‍ത്തിച്ചു. ആര്‍എസ്‌എസ്സ്‌ മലപ്പുറം ജില്ലാ സംഘചാലക്‌, വിശ്വഹിന്ദുപരിഷത്ത്‌ ജില്ലാ പ്രസിഡന്റ,്‌ ധര്‍മരക്ഷാസമിതി മലപ്പുറംജില്ലാ ഭാരവാഹി, പെരിന്തല്‍മണ്ണയിലെ ഗോകുലം ബാലസദനം സ്ഥാപക പ്രസിഡന്റ്‌, അങ്ങാടിപ്പുറം വിദ്യാനികേതന്‍ സ്കൂള്‍, പെരിന്തല്‍മണ്ണ വള്ളുവനാട്‌ വിദ്യാഭവന്‍ സ്കൂള്‍ സ്ഥാപക പ്രവര്‍ത്തകന്‍, തിരുമാന്ധാംകുന്ന്‌ ദേവസ്വം ഉപദേശകസമിതി അംഗം, തളി അങ്ങാടിപ്പുറം മഹാദേവക്ഷേത്ര പുനരുദ്ധാരണസമിതി രക്ഷാധികാരി, മാലാപറമ്പ്‌ മാട്ടുമ്മല്‍ ശ്രീനരസിംഹമൂര്‍ത്തി ക്ഷേത്രട്രസ്റ്റ്‌ ചെയര്‍മാന്‍, അങ്ങാടിപ്പുറം ഇടങ്ങത്തുപുരം ശ്രീകൃഷ്ണക്ഷേത്രം സമിതി മലപ്പുറം ധര്‍മരക്ഷാസമിതി എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സി.പി. ജനാര്‍ദ്ദനന്റെ സംസ്കാരം ഇന്ന്‌ വൈകീട്ട്‌ 4 ന്‌ വീട്ടുവളപ്പില്‍.
ജനാര്‍ദ്ദനന്റെ നിര്യാണവാര്‍ത്തയറിഞ്ഞതോടെ നൂറുകണക്കിനാളുകളാണ്‌ അങ്ങാടിപ്പുറത്തെ വസതിയില്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്‌. ആര്‍എസ്‌എസ്‌ പ്രാന്തസംഘചാലക്‌ പി.ഇ.ബി മേനോന്‍, ക്ഷേത്രീയ കാര്യവാഹ്‌ എ.ആര്‍ മോഹനന്‍, ക്ഷേത്രീയ പ്രചാരക്‌ എസ്‌. സേതുമാധവന്‍, ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള, ബാലഗോകുലം സംസ്ഥാനനിര്‍വ്വാഹകസമിതി അംഗം സി.സി.ശെല്‍വന്‍, ജന്മഭൂമി എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ എന്‍.എസ്‌. രാംമോഹന്‍, മത്സ്യപ്രവര്‍ത്തകസംഘം ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി കെ. പുരുഷോത്തമന്‍, പി.ചന്ദ്രശേഖരന്‍, പ്രാന്തപ്രചാര്‍പ്രമുഖ്‌ എം. ഗണേഷ്‌, ബിജെപി ദേശീയ സമിതി അംഗം സി. വാസുദേവന്‍ മാസ്റ്റര്‍, ക്ഷേത്രീയ ശാരീരിക്‌ പ്രമുഖ്‌ എ .എം. കൃഷ്ണന്‍, ഭാരതീയ വിദ്യാനികേതന്‍ ഭാരവാഹികളായ എ.സി. ഗോപിനാഥ്‌, എന്‍ സി.ടി. രാജഗോപാല്‍, സിപിഎം ജില്ലാ സെക്രട്ടറി പി. പി. വാസുദേവന്‍, മുന്‍ എംഎല്‍എ ശശികുമാര്‍, ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ്‌ കെ.പി. വാസുമാസ്റ്റര്‍, അമൃതാനന്ദമയി മഠത്തിലെ വരദാമൃതചൈതന്യ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി.
-----------------------------------------------------------------------------------------------

വിടവാങ്ങിയത് ജനങ്ങളുടെ ജനേട്ടന്‍......
03 Mar 2012


അങ്ങാടിപ്പുറം: സി.പി. ജനാര്‍ദനന്‍ അങ്ങാടിപ്പുറത്തുകാര്‍ക്ക് പ്രിയപ്പെട്ട ജനേട്ടനായിരുന്നു. പ്രാദേശികപ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ച് അന്തിമതീരുമാനത്തിലെത്താന്‍ ജനേട്ടനെയാണ് അവര്‍ സമീപിക്കാറ്.

ഒറ്റനോട്ടത്തില്‍തന്നെ വ്യക്തികളെ വിലയിരുത്താനുള്ള കഴിവ്, നിര്‍ഭയത്വം, വാക്ചാതുര്യം, നേതൃപാടവം, സംഘാടകമികവ് എന്നിവ അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. എല്ലാ വി...ഭാഗം ജനങ്ങളുടെയും സ്‌നേഹവും വിശ്വാസവും ആര്‍ജിച്ചു. സൗമ്യവും ലളിതവുമായ ജീവിതവും അദ്ദേഹത്തെ വ്യത്യസ്തനാക്കി.

ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്തെയും ജില്ലയിലെ മറ്റു പല ക്ഷേത്രങ്ങളുടെയും പുനരുദ്ധാരണപ്രവര്‍ത്തനങ്ങളില്‍ അമരക്കാരനായിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും സംസ്ഥാനത്തിനു പുറത്തും നല്ലൊരു സുഹൃദ്‌വലയം സി.പി. ജനാര്‍ദനനുണ്ട്.

അങ്ങാടിപ്പുറം പാലം നിര്‍മാണം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ നിലവിലുള്ള റോഡിലൂടെയുള്ള പാലം നിര്‍മാണം ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്തിന്റെ സാംസ്‌കാരിക ഭദ്രതയെ തകര്‍ക്കുമെന്ന മുന്നറിയിപ്പോടെ സ്വന്തമായൊരു നോട്ടീസ് ഈയിടെ അദ്ദേഹം പുറത്തിറക്കി.

ചരിത്രപ്രസിദ്ധമായ മാട്ടുമ്മല്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങുകള്‍ നിര്‍വഹിക്കുന്നതുവരെ ശാരീരികഅസ്വസ്ഥതകള്‍ വകവെക്കാതെ അദ്ദേഹം നേതൃസ്ഥാനത്തുണ്ടായിരുന്നു.

തിരുമാന്ധാംകുന്ന് പൂരം ജനകീയമാക്കാനുള്ള കര്‍മങ്ങളിലും സി.പി. ജനാര്‍ദനന്‍ നിറസാന്നിധ്യമായിരുന്നു. നല്ലൊരു ഫുട്‌ബോള്‍ കളിക്കാരനായിരുന്ന സി.പി. പെരിന്തല്‍മണ്ണ കാദര്‍ ആന്‍ഡ് മുഹമ്മദലി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യകാല പ്രവര്‍ത്തനത്തിലുണ്ടായിരുന്നു.

പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവന്‍, അങ്ങാടിപ്പുറം വിദ്യാനികേതന്‍ സ്‌കൂള്‍, ഗോകുലം ബാലസദനം എന്നീ സ്ഥാപനങ്ങളുടെ വികാസത്തിലും അദ്ദേഹം നേതൃപാടവം പ്രകടമാക്കി. തിരുമാന്ധാംകുന്ന് ദേവസ്വം ഉപദേശക സമിതി അംഗം, തളിക്ഷേത്രഭരണസമിതി വൈസ് പ്രസിഡന്റ് മാട്ടുമ്മല്‍ നരസിംഹമൂര്‍ത്തി ക്ഷേത്ര ട്രസ്റ്റി ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.


ധര്‍മപോരാട്ടത്തിലെ സൂര്യതേജസ് -അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള
03 Mar 2012
വള്ളുവനാടന്‍ സൗമ്യതയും പോരാട്ടവീര്യവും ഒത്തുചേര്‍ന്ന് അരനൂറ്റാണ്ട് സംശുദ്ധ പൊതുജീവിതത്തിന്റെയും മികച്ച സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെയും ഏടുകള്‍ നാടിന് സംഭാവന... നല്‍കിയ ഉന്നതവ്യക്തിത്വമായിരുന്നു സി.പി.ജനാര്‍ദ്ദനന്‍േറത്. നിര്‍ഭയത്വം, നിഷ്‌കാമകര്‍മത്തിന്റെ മൂര്‍ത്തിമദ്ഭാവം, സമര്‍പ്പണത്തിലൂന്നിയ സേവനം എന്നിവ അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഉരുക്കുമൂശയില്‍ വാര്‍ത്തെടുത്ത മാതൃകാപ്രവര്‍ത്തകനായ സി.പി.ജനാര്‍ദ്ദനന്‍ രണ്ടുപതിറ്റാണ്ടുകാലം അതിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി കേരളത്തിന്റെ നാനാഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം ജില്ല കേന്ദ്രമാക്കി നടന്നുവരുന്ന ഹിന്ദു നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ നെടുനായകത്വം 'ജനേട്ടന്‍' എന്നറിയപ്പെടുന്ന സി.പി.ജനാര്‍ദ്ദനനില്‍ നിക്ഷിപ്തമായിരുന്നു.കെ.കേളപ്പജിയുടെ നേതൃത്വത്തില്‍ ടന്ന 1968-69 ലെ അങ്ങാടിപ്പുറം തളിക്ഷേത്ര സമരത്തിന്റെയും ക്ഷേത്ര പുനരുദ്ധാരണത്തിന്റെയും പിന്നിലെ മാസ്മര ശക്തിയും പ്രഭവകേന്ദ്രവും സി.പി.ജനാര്‍ദ്ദനനായിരുന്നു. ഈ പ്രക്ഷോഭത്തിന്റെ വിജയത്തെത്തുടര്‍ന്ന് നൂറുകണക്കിന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാനും ആരാധനാകേന്ദ്രങ്ങളാക്കിമാറ്റാനും തളിക്ഷേത്ര സമരത്തിന്റെ വിജയം ഇടയാക്കിയിരുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗം ജനങ്ങളുടെയും സ്‌നേഹവും വിശ്വാസവും ആര്‍ജിച്ച മഹാനായ ജനനായകനായിരുന്നു. 1975-77 ല്‍ അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടത്തില്‍ അദ്ദേഹം വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. സ്വജീവിതം രാഷ്ട്രത്തിനും സഹജീവികള്‍ക്കുമായി സമര്‍പ്പിച്ച ധന്യമായ അദ്ദേഹത്തിന്റെ ജീവിതം തലമുറകള്‍ക്ക് പാഠമാകേണ്ട ഒന്നാണ്. 
---------------------------------------------------------
അങ്ങാടിപ്പുറം: സി.പി.ജനാര്‍ദ്ദനന്റെ നിര്യാണത്തില്‍ ഇടത്തുപുരം ശ്രീകൃഷ്ണക്ഷേത്ര ഭരണസമിതി അനുശോചിച്ചു. ഗോപാലകൃഷ്ണ പണിക്കര്‍ അധ്യക്ഷതവഹിച്ചു. മാട്ടുമ്മല്‍ നരസിംഹ മൂര്‍ത്തി ക്ഷേത്രട്രസ്റ്റ് അനുശോചിച്ചു. തളിക്ഷേത്ര ഭരണസമിതി അനുശോചനയോഗത്തില്‍ സി.ടി.വിശ്വനാഥന്‍ അധ്യക്ഷതവഹിച്ചു.


മാട്ടുമ്മല്‍ നരസിംഹ മൂര്‍ത്തി പ്രതിഷ്ഠാ-പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ....

ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ ബാലാസാഹെബ്‌ ദേവരസ്‌ അങ്ങാടിപ്പുറം തളി മഹാദേവക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍. സി.പി.ജനാര്‍ദ്ദനന്‍, മുതിര്‍ന്ന ആര്‍എസ്‌എസ്‌ പ്രചാരക്‌ ആര്‍.ഹരി. വി.കെ. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സമീപം (File Photo)