Monday, February 28, 2011

ആര്എരസ്‌എസ്‌ സമ്പര്ക്കതയജ്ഞത്തില്‍ 25 ലക്ഷം വീടുകള്‍ സന്ദര്ശി‍ച്ചു

കൊച്ചി: ആര്‍എസ്‌എസ്‌ സംസ്ഥാന വ്യാപകമായി നടത്തിയ സമ്പര്‍ക്കയജ്ഞം സമാപിച്ചു. പതിനെട്ട്‌ ദിവസം നീണ്ടുനിന്ന പരിപാടിയില്‍ 25 ലക്ഷത്തോളം ഭവനങ്ങള്‍ സന്ദര്‍ശിച്ചു. ഭീകരതയുമായി ബന്ധപ്പെടുത്തി ആര്‍എസ്‌എസിന്റെ പേരും ഹിന്ദു സമുദായത്തെയും വലിച്ചിഴക്കുന്നതിനെ അംഗീകരിക്കുന്നില്ലെന്ന്‌ ബഹുഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. കേരള നിയമസഭയില്‍ ഹിന്ദുക്കള്‍ക്കായി ശബ്ദമുയര്‍ത്താന്‍ അംഗങ്ങളില്ലാതെ പോകുന്നതിലുള്ള അമര്‍ഷം പലരും പങ്കുവെച്ചു.
സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ഇന്നലെ ആര്‍എസ്‌എസ്‌ നേതാക്കള്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനെ സന്ദര്‍ശിച്ചു. പ്രാന്ത പ്രചാരക്‌ എ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസിലെത്തിയാണ്‌ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയത്‌. ആര്‍എസ്‌എസിനെതിരായി നടക്കുന്ന വ്യാജപ്രചാരണങ്ങളെക്കുറിച്ച്‌ അവര്‍ മുഖ്യമന്ത്രിയോട്‌ വിശദീകരിച്ചു. ഇത്‌ സംബന്ധിച്ച ലഘുലേഖകളും കൈമാറി. വിഭാഗ്‌ പ്രചാരക്‌ എസ്‌. സുദര്‍ശന്‍, ജില്ലാ സമ്പര്‍ക്ക പ്രമുഖ്‌ ദേവീദാസ്‌ എന്നിവരും ഒപ്പമുണ്ടായിരുന്നു.
തിരുവനന്തപുരത്ത്‌ മന്ത്രിമാര്‍, ബിഷപ്പുമാര്‍, ആശ്രമാധികാരികള്‍, ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ സന്ദര്‍ശിച്ച്‌ ആശയവിനിമയം നടത്തി. ആര്‍എസ്‌എസിന്റെ പ്രമുഖ നേതാക്കളായ കെ.സി. കണ്ണന്‍, ഇ.ആര്‍. മോഹനന്‍, കുമ്മനം രാജശേഖരന്‍, ആര്‍.സഞ്ജയന്‍ തുടങ്ങിയവര്‍ സമ്പര്‍ക്കപരിപാടിക്ക്‌ എത്തിയിരുന്നു. ശ്രീ ശ്രീ രവിശങ്കര്‍, മന്ത്രിമാരായ എം.വിജയകുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സുഗതകുമാരി, കാവാലം നാരായണപ്പണിക്കര്‍, പി. നാരായണക്കുറുപ്പ്‌, ഡിജിപി ജേക്കബ്‌ പുന്നൂസ്‌, എഡിജിപി മാരായ ഹേമചന്ദ്രന്‍, ശങ്കര്‍ റെഡ്ഡി, നടന്‍ മധു, സി.പി.ജോണ്‍, ജോണ്‍ബ്രിട്ടാസ്‌, പന്മന രാമചന്ദ്രന്‍ എന്നിവരെ ആര്‍എസ്‌എസ്‌ നേതാക്കള്‍ സന്ദര്‍ശിച്ചു. ശിവഗിരി-ശാന്തിഗിരി മഠങ്ങള്‍, പട്ടം-വെള്ളയമ്പലം ബിഷപ്പുഹൗസുകള്‍, ജമാഅത്തുകള്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി.
ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യര്‍, ബിഷപ്പ്‌ വര്‍ക്കി മാര്‍ വിതയത്തില്‍, പ്രൊഫ. എം. ലീലാവതി, പ്രൊഫ. എം. തോമസ്‌ മാത്യു, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, എം.പി. വീരേന്ദ്രകുമാര്‍, രണ്‍ജി പണിക്കര്‍, വിവിധ മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെ സന്ദര്‍ശിച്ച്‌ സംഭാഷണം നടത്തി.
അയോധ്യ, കാശ്മീര്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന ആപല്‍ക്കരമായ നയം, ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന കുപ്രചാരണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങളും ലഘുലേഖകളും സമ്പര്‍ക്കയജ്ഞത്തില്‍ വിതരണം ചെയ്തു.
(source: http://www.janmabhumidaily.com/ )

New nationalist TV channel...?

Are u interested to support a new nationalist TV channel...?

plz log on http://www.haindavakeralam.com/
http://www.haindavakeralam.com/HKreqForm.aspx


Saturday, February 26, 2011

ഗോധ്ര: ഒരു കുറ്റവാളിപോലും രക്ഷപ്പെടരുത്‌

ഗോധ്രയില്‍ 59 പേരെ തീവണ്ടിബോഗിയില്‍ ചുട്ടുകൊന്ന കേസിലെ 31 പ്രതികള്‍ കുറ്റക്കാരാണെന്ന്‌ തെളിഞ്ഞത്‌ വൈകിയാണെങ്കിലും സ്വാഗതാര്‍ഹമാണ്‌. എന്നാല്‍ ആ സംഭവത്തിലെ മുഖ്യ ആസൂത്രകരടക്കം 63 പേരെ വിട്ടയയ്ക്കാന്‍ വിചാരണ കോടതി തീരുമാനിച്ചത്‌ ഖേദകരവുമാണ്‌. സമാനതകളില്ലാത്ത കൊടുംക്രൂരതയാണ്‌ ഒന്‍പത്‌ വര്‍ഷം മുമ്പ്‌ ഗോധ്ര തീവണ്ടി സ്റ്റേഷനടുത്ത്‌ നടന്നത്‌. അയോധ്യയില്‍ ശ്രീരാമജന്മസ്ഥാനത്ത്‌ ദര്‍ശനം നടത്തി വരികയായിരുന്നവര്‍ക്കാണ്‌ ദുരന്തമുണ്ടായത്‌. അവര്‍ സഞ്ചരിച്ച സബര്‍മതി എക്സ്പ്രസ്സിലെ എസ്‌.6 ബോഗിയില്‍ പെട്രോള്‍ ഒഴിച്ച്‌ തീയിട്ട്‌ ചുട്ടുകൊല്ലുകയായിരുന്നു. ഈ സംഭവം സര്‍വമാന ജനങ്ങളെയും ഞെട്ടിച്ചതാണ്‌. തുടര്‍ന്നാണ്‌ ഗുജറാത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്‌. ഗുജറാത്ത്‌ കലാപത്തെക്കുറിച്ച്‌ പെരുപ്പിച്ചകഥകളും കല്ലുവച്ച നുണകളും പ്രചരിപ്പിക്കാന്‍ വാശിയോടെ രംഗത്തിറങ്ങിയവര്‍ ഗോധ്രസംഭവത്തെ ബോധപൂര്‍വം വിസ്മരിച്ചു. മാത്രമല്ല ഗോധ്രയില്‍ തീവണ്ടിയില്‍ സഞ്ചരിച്ചവരില്‍നിന്നുതന്നെയാണ്‌ തീപടര്‍ന്നതെന്ന്‌ വ്യാപകമായി പ്രചരിപ്പിക്കുകയുംചെയ്തു.

ഗുജറാത്ത്‌ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും നിയോഗിച്ച ജസ്റ്റിസ്‌ നാനാവതി ജസ്റ്റിസ്‌ ഷാ കമ്മീഷനുകളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കെ യുപിഎയുടെ റെയില്‍വേ മന്ത്രി ലാലുപ്രസാദ്‌ യാദവ്‌ ബംഗാളുകാരനായ യു.സി. ബാനര്‍ജിയെക്കൊണ്ട്‌ ഒരന്വേഷണംകൂടി നടത്തി. ആ അന്വേഷണം നിജസ്ഥിതി കണ്ടെത്താനല്ല സത്യം മറച്ചുവയ്ക്കാനാണെന്ന്‌ തുടക്കം മുതല്‍തന്നെ സംശയിച്ചിരുന്നു. അതുതന്നെ സംഭവിച്ചു. തീ പടര്‍ന്നത്‌ അകത്തുനിന്നാണെന്നും പുറത്തുള്ള ആര്‍ക്കും വണ്ടിക്ക്‌ തീയിടാന്‍ കഴിയില്ലെന്നും ബാനര്‍ജി റിപ്പോര്‍ട്ട്‌ നല്‍കി. ബീഹാര്‍ തിരഞ്ഞെടുപ്പിന്‌ തൊട്ടുമുന്‍പായിരുന്നു ഇത്‌. എന്നാല്‍ നാനാവതി- ഷാ കമ്മീഷനുകള്‍ നിജസ്ഥിതി കണ്ടെത്തി. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രത്യേക അന്വേഷണ സംഘവും ഗോധ്ര സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും ആസൂത്രിതമായി നടത്തിയ കൊടുംപാതകമാണതെന്നും ബോധ്യപ്പെട്ടു. സിബിഐ മേധാവിയായിരുന്ന ആര്‍.കെ.രാഘവന്‍ നയിച്ചതായിരുന്നു അന്വേഷണ സംഘം. ഗുജറാത്ത്‌ സര്‍ക്കാരിന്റെ നടപടികളെ ശരിവച്ച റിപ്പോര്‍ട്ടിനെ ഇപ്പോള്‍ കോടതിയും അംഗീകരിച്ച്‌ കുറ്റം കണ്ടെത്തിയിരിക്കുന്നു.

ഗോധ്രക്കടുത്ത്‌ സിംഗള്‍ഫാലിയ കോളനിയില്‍നിന്നുള്ള മുസ്ലീം മതമൗലികവാദി സംഘം 2002 ഫെബ്രുവരി 27 നാണ്‌ ക്രൂരകൃത്യം നടത്തിയത്‌. ശാസ്ത്രീയമായ തെളിവുകള്‍, സാക്ഷിമൊഴികള്‍, സാഹചര്യത്തെളിവുകള്‍, രേഖാമൂലമുള്ള തെളിവുകള്‍ തുടങ്ങിയവയെല്ലാം പരിശോധിച്ച ശേഷമാണ്‌ കോടതി കുറ്റക്കാരെ കണ്ടെത്തിയത്‌. സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ത്തന്നെ സജ്ജമാക്കിയ പ്രത്യേക കോടതിയില്‍ ജസ്റ്റിസ്‌ ആര്‍.ആര്‍.പാട്ടീല്‍ നാളെ വിധി പറയും. 2009 ജൂണ്‍ 9 ന്‌ ആരംഭിച്ച വിചാരണ കഴിഞ്ഞവര്‍ഷംതന്നെ അവസാനിച്ചിരുന്നു. ഗോധ്രാ കൂട്ടക്കൊലക്കേസില്‍ 94 പേരെയാണ്‌ വിചാരണയ്ക്ക്‌ വിധേയരാക്കിയത്‌. ആകെ 134 പ്രതികളാണുണ്ടായിരുന്നത്‌. 14 പേര്‍ തെളിവുകളുടെ അഭാവം മൂലം നേരത്തെ വിട്ടയയ്ക്കപ്പെട്ടിരുന്നു. അഞ്ചുപേര്‍ ഈ കാലയളവിനുള്ള
ല്‍ മരിച്ചു. അഞ്ചുപേര്‍ ദുര്‍ഗുണപരിഹാരപാഠശാലയിലയയ്ക്കപ്പെട്ടു. 16 പേര്‍ ഇപ്പോഴും ഒളിവിലാണ്‌. വിചാരണ നേരിട്ട 94 പേരില്‍ 80 പേര്‍ ജയിലിനുള്ളിലും 14 പേര്‍ ജാമ്യം നേടി പുറത്തുമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ഗതിയെത്തന്നെ നിര്‍ണായകമായി സ്വാധീനിച്ച കേസിന്റെ നടത്തിപ്പിനെ തടസപ്പെടുത്തുംവിധം കോടതി നടപടികള്‍ പലതവണ ചോദ്യംചെയ്യപ്പെട്ടിരുന്നു. വിചാരണ ഗുജറാത്തിന്‌ പുറത്തേക്ക്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതികള്‍ക്കുവേണ്ടി നിലകൊള്ളുന്ന ചില സംഘടനകള്‍ രംഗത്തുവന്നത്‌ ഏറെ ഒച്ചപ്പാടുണ്ടാക്കി.

എത്രതന്നെ മൂടിവച്ചാലും സത്യം പുറത്തുവരാതിരിക്കില്ല. അതാണ്‌ ഇപ്പോള്‍ കണ്ടത്‌. ഗോധ്ര സ്റ്റേഷന്‍ വിട്ട്‌ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചപ്പോഴാണ്‌ ചങ്ങല വലിച്ച്‌ വണ്ടി നിര്‍ത്തി ജനക്കൂട്ടം കന്നാസുകളില്‍ പെട്രോളുമായി വണ്ടിക്കടുത്തേക്ക്‌ നീങ്ങിയത്‌. ആറു കന്നാസുകളില്‍ കരുതിയ പെട്രോള്‍ വീശി ഒഴിച്ചശേഷം വണ്ടിയിലേക്ക്‌ പന്തം വലിച്ചെറിയുകയായിരുന്നു എന്ന്‌ ഒരു പ്രതി തന്നെ സമ്മതിച്ചതാണ്‌ കള്ളക്കഥകളുടെ കാറ്റഴിച്ചത്‌. 23 പുരുഷന്മാരും 16 സ്ത്രീകളും 20 കുട്ടികളുമടക്കമാണ്‌ വെന്തുവെണ്ണീറായത്‌. ഗോധ്ര എന്നും സമാധാനം മാത്രം കണ്ട നഗരമല്ല. നരേന്ദ്രമോഡി മുഖ്യമന്ത്രിയായതിനാല്‍ പ്രകോപിതരായവരുമല്ല. 1948 മുതല്‍ പലതവണ ഗോധ്ര കലാപകലുഷിതമായിട്ടുണ്ട്‌. 1953ലും 55ലും 85ലും കലാപമൊതുക്കാന്‍ സൈന്യം ഇറങ്ങേണ്ടിവന്നിട്ടുണ്ട്‌. യാഥാസ്ഥിക മുസ്ലീം വിഭാഗത്തിലെ ദിയോബന്തിക്കാരാണ്‌ കുഴപ്പം സൃഷ്ടിച്ചത്‌. അതിന്റെ നേതാവായ മൗലാനാ ഹുസൈന്‍ ഉമര്‍ജിയാണ്‌ മുഖ്യആസൂത്രകന്‍. കേസില്‍ പിടിയിലായ ജാബിര്‍ ബിന്യാമിന്‍ ബെഹര നടത്തിയ കുറ്റസമ്മതം ഗൂഢാലോചനയുടെ ചുരുളഴിച്ചിട്ടുണ്ട്‌. ബെഹര തലേന്ന്‌ രാത്രി 11.30ന്‌ ഗോധ്രയിലെത്തി ഗൂഢാലോചനയില്‍ പങ്കാളിയായി. 140 ലിറ്റര്‍ പെട്രോള്‍ തലേന്നുതന്നെ സമാഹരിച്ചിരുന്നു. വണ്ടി അഞ്ചുമണിക്കൂര്‍ വൈകിയതിനാലാണ്‌ കൃത്യം നടന്നത്‌ പകലായത്‌. ഇല്ലെങ്കില്‍ ജനങ്ങളും യാത്രക്കാരും ഉറങ്ങുമ്പോഴാകുമായിരുന്നു വണ്ടി ചാമ്പലാകുന്നത്‌.

ഈ സംഭവം നടന്നില്ലായിരുന്നെങ്കില്‍ ഗുജറാത്തില്‍ ഒരു ദുരന്ത സംഭവം ഉണ്ടാകുമായിരുന്നില്ല. പിന്നീടുണ്ടായ സംഭവങ്ങള്‍ ഏകപക്ഷീയമായിരുന്നില്ല. 1200 ഓളം പേര്‍ കൊല്ലപ്പെട്ടതില്‍ 190 പേര്‍ക്ക്‌ പോലീസ്‌ വെടിവയ്പ്പിലാണ്‌ ജീവഹാനി ഉണ്ടായത്‌. പോലീസ്‌ നിഷ്ക്രിയമായിരുന്നു എന്ന പ്രചാരണം എത്രക്രൂരമാണെന്ന്‌ തെളിയുന്നതാണിത്‌. 400 ഓളം ഹിന്ദുക്കള്‍ കൊല്ലപ്പെട്ടിരുന്നു. അതും കണക്കിലെടുക്കാതെ നരേന്ദ്രമോഡിയെയും ഹിന്ദുസംഘടനകളെയും കുന്തമുനയില്‍ നിര്‍ത്താന്‍ സംഘടിതവും ബോധപൂര്‍വവുമായ നീക്കം ഏറ്റവും നീചമായിരുന്നു. നരേന്ദ്രമോഡിയെ മരണത്തിന്റെ വ്യാപാരിയാണെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ കുറ്റപ്പെടുത്തി. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോള്‍ രാജ്യമാകെ കലാപം കത്തിപടര്‍ന്നിരുന്നു. 4000ത്തിലധികം സിഖുകാരെ അരിഞ്ഞുവീഴ്ത്തി.

കുറ്റക്കാരെ രക്ഷിക്കാനാണ്‌ കോണ്‍ഗ്രസ്‌ ശ്രമിച്ചത്‌. വന്‍മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്ന്‌ പറഞ്ഞ്‌ രാജീവ്ഗാന്ധി ആ ക്രൂരതകളെ ന്യായീകരിച്ചു. എന്നിട്ടും രാജീവ്ഗാന്ധിയെ ആരും നരഭോജി എന്നു പറഞ്ഞില്ല. മരണങ്ങളുടെ വ്യാപാരി എന്നാക്ഷേപിച്ചില്ല. കൊലപാതകങ്ങളും ദുരന്തങ്ങളും സംഭവിക്കുന്നതില്‍ ആരും സന്തോഷിക്കില്ല. പക്ഷെ ഒരു സംഭവം നല്ലതും മറിച്ചുള്ളത്‌ മോശവുമായി കാണുന്നത്‌ അധാര്‍മ്മികവും അധമവുമാണ്‌.

ഗോധ്രപോലുള്ള സംഭവങ്ങള്‍ ഇനി ഉണ്ടാകരുത്‌. അതുകൊണ്ടുതന്നെ എല്ലാപ്രതികളും ശിക്ഷിക്കപ്പെടണം. അതിനുവേണ്ടിയുള്ള നടപടികള്‍ അമാന്തിച്ചുകൂടാ.

സൗജന്യ പ്രമേഹ പരിശോധനാ ക്യാമ്പ്‌ :കൂറ്റനാട്‌

സൗജന്യ പ്രമേഹ പരിശോധനാ ക്യാമ്പ്‌

2011 മാര്‍ച്ച്‌ 6 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ 1  മണി വരെ
സ്ഥലം : തൃത്താലബ്ലോക്ക്‌ഓഡിറ്റോറിയം – കൂറ്റനാട്‌


സദാശിവ മാധവ സേവാ ട്രസ്റ്റിന്‍റെയും(സേവാ ഭാരതി), അഹല്യ ഡയബെറ്റിക്
ഹോസ്പിറ്റലിന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ പ്രമേഹ പരിശോധന ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ഒരു സുവര്‍ണാവസരം

ക്യാമ്പിന്റെ പ്രത്യേകതകള്‍:
സൗജന്യ ബ്ലഡ്‌ ഷുഗര്‍ പരിശോധന – പ്രമേഹ രോഗ വിദഗ്ദന്‍റെ പരിശോധന – ഡയറ്റ്‌ കൌണ്‍സിലിംഗ് – പ്രമേഹ ബോധവത്കരണ ക്ലാസ്സ്‌
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും : 9946333270, 9946401463


SADHASIVA MADHAVA SEVA TRUST
Prabhakaran Adikal Balasadan, Reg.No: IV/53/2010
(Affiliated to Seva Bharathi- Keralam)
Viruttanam, Peringannur (P.O), Peringode Via, Palakkad Dist, Kerala- 679535
Phone: 0466-2258369, 9946333270, Email: sadasivamadhava@gmail.com

Wednesday, February 16, 2011

ഹിന്ദു ജാഗരണ മഹാസമ്മേളനം : തിരുമിറ്റക്കോട് പഞ്ചായത്ത്‌

" മതപരിവര്‍ത്തനം ഭീകരത " : ശശികല ടീച്ചര്‍
ചെട്ടിപടി കേന്ദ്രമായി നടക്കുന്ന വ്യാജ പ്രലോഭനങ്ങള്‍ നല്‍കിയുള്ള
നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമങ്ങള്‍ക്കെതിരെ വിശ്വ ഹിന്ദു
പരിഷത്തിന്റെയും ഹിന്ദു ഐക്യവേദിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 
നടന്ന  തിരുമിറ്റക്കോട് പഞ്ചായത്ത്‌  "ഹിന്ദു ജാഗരണ മഹാസമ്മേളനം"
ഫെബ്രു :16 ബുധന്‍ വൈകീട്ട്  ചെട്ടിപടി (പെരിങ്കന്നുര്‍) സെന്റെറില്‍ നടന്നു.
സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശ്രീമതി.
കെപി ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. 
VHP തൃത്താല താലുക്ക് ജോ. സെക്രട്ടറി പി. പി. ശിവദാസ്‌ സ്വാഗതം പറഞ്ഞു.
ഇ.കെ. കേശവന്‍ മാസ്റ്റര്‍ (ക്ഷേത്ര സംരക്ഷണ സമിതി പാലക്കാട്‌ മേഖല കാര്യദര്‍ശി)
അദ്ധ്യക്ഷനായിരുന്നു. vhp ജില്ല സംഘടനാ സെക്രട്ടറി വി.പി.രവീന്ദ്രന്‍, മണികണ് ടന്‍   
എന്നിവര്‍ സംസാരിച്ചു.

നര്‍മദ കുംഭമേള - മധ്യപ്രദേശ് 2011 ഫെബ്രു : 10 -12

സാമൂഹിക സമരസത - ദേശീയത - ഹിന്ദു ഏകീകരണത്തിനു  ഒരു
പുതിയ ഉണര്‍വ്
നര്‍മദ കുംഭമേള - മധ്യപ്രദേശ് 2011 ഫെബ്രു : 10 -12 
മോഹന്ജി ഭഗവത് ഉദ്ഘാടനം നിര്‍വഹിക്കുന്നു.

നെല്ലിക്കാട്ടിരി: വട്ടൊള്ളിക്കാവ് ഭദ്രകാളിക്ഷേത്രത്തിലെ കുംഭതാലപ്പൊലിവട്ടൊള്ളിക്കാവില്‍ കുംഭതാലപ്പൊലി ആഘോഷിച്ചു
Posted on: 16 Feb 2011

നെല്ലിക്കാട്ടിരി: വട്ടൊള്ളിക്കാവ് ഭദ്രകാളിക്ഷേത്രത്തിലെ കുംഭതാലപ്പൊലി ആഘോഷിച്ചു. ഗണപതിഹോമം, ഉഷഃപൂജ, നൈവേദ്യങ്ങള്‍, ഉച്ചപ്പൂജ എന്നിവ നടന്നു. തൃക്കരങ്ങാട്ട് ശിവക്ഷേത്രത്തില്‍നിന്ന് ആന, പഞ്ചവാദ്യം അകമ്പടിയോടെ ദേവസ്വം പൂരംഎഴുന്നള്ളിപ്പ് വൈകീട്ടോടെ ക്ഷേത്രത്തിലെത്തി.തുടര്‍ന്ന് വിവിധ ആഘോഷക്കമ്മിറ്റികളുടെ പൂരങ്ങള്‍ ക്ഷേത്രത്തിലെത്തി. സന്ധ്യക്ക് ദീപാരാധനയും വെടിക്കെട്ടും രാത്രി നാടകവും അരങ്ങേറി.

 

Tuesday, February 15, 2011

ആര്‍എസ്‌എസ്‌ സമ്പര്‍ക്കയജ്ഞം Jan 10- 28

ആര്‍എസ്‌എസ്‌ സമ്പര്‍ക്കയജ്ഞം: ശ്രീ ശ്രീ രവിശങ്കറിനെ സന്ദര്‍ശിച്ചു

Posted On: Tue, 15 Feb 2011 22:47:30 

കോഴിക്കോട്‌: ആര്‍എസ്‌എസ്‌ ദേശീയ സമ്പര്‍ക്കയജ്ഞത്തിന്റെ ഭാഗമായി ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനെ ആര്‍എസ്‌എസ്‌ പ്രാന്തകാര്യവാഹ്‌ പി. ഗോപാലന്‍കുട്ടിമാസ്റ്റുടെ നേതൃത്വത്തിലുളള സംഘം ഇന്നലെ സന്ദര്‍ശിച്ചു. ജന്മഭൂമി കോഴിക്കോട്‌ പ്രിന്റര്‍ ആന്റ്‌ പബ്ലിഷറും കേരള ക്ഷേത്ര സംരക്ഷണസമിതി കോഴിക്കോട്‌ ജില്ലാ പ്രസിഡന്റുമായ പ്രൊഫ.പി.സി. കൃഷ്ണവര്‍മ്മരാജ, ആര്‍എസ്‌എസ്‌ കോഴിക്കോട്‌ മഹാനഗര്‍ സഹസംഘചാലക്‌ ഡോ.സി.ആര്‍. മഹിപാല്‍, ജില്ലാകാര്യവാഹ്‌ വി. അനില്‍കുമാര്‍, എം. ബിജിത്ത്‌ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോഴിക്കോട്ട്‌ ആനന്ദോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ്‌ ശ്രീ ശ്രീ രവിശങ്കര്‍.

ഓര്‍ക്കുന്നുവോ സുമംഗല ടീച്ചറെ?

ഓര്‍ക്കുന്നുവോ സുമംഗല ടീച്ചറെ?
പി. നാരായണന്‍
Posted On: Sat, 05 Feb 2011 17:35:46

അടിയന്തരാവസ്ഥ അവസാനിച്ച്‌ 1977 ല്‍ ജനാധിപത്യം പുനഃസ്ഥാപിച്ചശേഷം എറണാകുളത്ത്‌ എളമക്കരയിലുള്ള പ്രാന്തകാര്യാലയം സംഘത്തിനു തിരിച്ചുകിട്ടാന്‍ കുറെ മാസങ്ങള്‍കൂടിയെടുത്തു. ഒന്നര വര്‍ഷക്കാലത്തിലേറെ പോലീസുകാരുടെ താവളമായിരുന്നതിനാല്‍ കെട്ടിടവും പരിസരങ്ങളും അലങ്കോലമായിക്കിടക്കുന്നു. കാര്യാലയ വളപ്പിലുണ്ടായിരുന്ന പഴയ വീട്ടില്‍ താമസിച്ച്‌ രാമന്‍കുട്ടി എന്ന കുട്ടസാര്‍ കാര്യാലയ സംബന്ധമായ കാര്യങ്ങള്‍ നോക്കി നടത്തി. പൊതുജനസമ്പര്‍ക്കം; മാനവശേഷി പരിപാലനം തുടങ്ങിയ ആധുനിക ചിട്ടവട്ടങ്ങള്‍ രൂപം കൊണ്ടുവരുന്നതിന്‌ വളരെ മുമ്പുതന്നെ സംഘത്തിന്റെ വ്യക്തിനിര്‍മാണ സ്വഭാവരൂപീകരണ പ്രക്രിയയിലൂടെ കിടയറ്റ സംഘാടകനായിത്തീര്‍ന്ന പാലക്കാട്ടുകാരന്‍ കുട്ടസാറിനെയാണ്‌ കാര്യാലയ വളപ്പിന്റെ കാര്യസ്ഥനായി ഭാസ്കര്‍റാവുജി കണ്ടെത്തിയത്‌. മുറുക്കിച്ചുവപ്പിച്ച്‌ സദാ പുഞ്ചിരിയുമായി വിഹരിച്ച കുട്ടസാറിനെ എളമക്കരക്കാര്‍ കുട്ടിസാര്‍ എന്നു സ്നേഹാദരപൂര്‍വം വിളിച്ചു. പൂര്‍വാശ്രമത്തില്‍ പാലക്കാട്‌ വലിയങ്ങാടിയില്‍ പച്ചക്കറിക്കച്ചവടക്കാരനായിരുന്ന അദ്ദേഹംതന്നെ എറണാകുളം ചന്തയില്‍ പോയി പലചരക്കുസാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരുമായിരുന്നു.

കാര്യാലയം അറ്റകുറ്റങ്ങള്‍ തീര്‍ത്ത്‌ പ്രവര്‍ത്തന സജ്ജമായപ്പോള്‍ കുട്ടസാര്‍ അങ്ങോട്ടുമാറി. അദ്ദേഹംസദാസമയവും അടുക്കളഭരണത്തിലായിരുന്നു. അക്കാലത്ത്‌ മഹാരാജാസ്‌ കോളേജിലെ പ്രഫസറായിരുന്ന സുമംഗലാദേവി ഒരു പശുക്കുട്ടിയെ കാര്യാലയത്തിലേക്ക്‌ ദാനം ചെയ്തു. വളപ്പില്‍ ധാരാളം പുല്ലുണ്ടായിരുന്നത്‌ അതിനാഹാരമാവും. ഇന്ന്‌ സരസ്വതി വിദ്യാലയമിരിക്കുന്ന സ്ഥലം പൊക്കാളിപ്പാടമായിരുന്നു. കൃഷികഴിഞ്ഞാല്‍ വയ്ക്കോലും കിട്ടിയിരുന്നു.

അക്കാലത്ത്‌ കാര്യാലയത്തില്‍ സ്ഥിരവാസക്കാരായി കുട്ടസാറിനുപുറമെ കാര്യാലയ പ്രമുഖ്‌ മോഹന്‍ജിയും അദ്ദേഹത്തെ സഹായിക്കാന്‍ ബാലന്‍ എന്ന പ്രചാരകനും നഗരത്തില്‍ വിസ്താരകനായിരുന്ന പി.വിജയകുമാറും ഞാനുമാണുണ്ടായിരുന്നത്‌. ഭാസ്കര്‍ റാവുജി, മാധവജി, ഹരിയേട്ടന്‍ തുടങ്ങിയവരുടെ 'ലാവണം' അവിടെയായിരുന്നെങ്കിലും മിക്ക ദിവസങ്ങളിലും പുറമെ യാത്രയിലായിരിക്കും. വിജയകുമാറും ഞാനും ചേര്‍ന്ന്‌ പശുക്കുട്ടിക്ക്‌ 'ചോത്ര' എന്നു പേരിട്ടു.

സുഭദ്രയാണ്‌ ചോത്രയായത്‌. വിജയകുമാര്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ അഭിഭാഷകനാണ്‌. തൃപ്പൂണിത്തുറയില്‍ താമസിക്കുന്നു. ചോത്ര പ്രസവിച്ച്‌ കുട്ടസാറിന്റെ മേല്‍നോട്ടത്തില്‍ അതിന്റെ പരിപാലനം നടന്നു. അക്കാലത്ത്‌ കാര്യാലയത്തില്‍ ക്ഷീരസമൃദ്ധിയായിരുന്നു. എ.ബാലന്‍ ഇടയ്ക്കിടെ പാല്‍പ്പായസമുണ്ടാക്കി. അമ്പലപ്പുഴ, അങ്ങാടിപ്പുറം, ഗുരുവായൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളിലേതുപോലത്തെ പായസങ്ങളുടെ രുചിഭേദം ഞങ്ങളെ അനുഭവിപ്പിച്ചു. ഇക്കാര്യത്തില്‍ മോഹന്‍ജിയുടെ അനിഷ്ടത്തിന്‌ ബാലന്‍ മുഖം തിരിച്ചു. കുട്ടസാറാകട്ടെ ഒരു കവിളില്‍ മുറുക്കാനിട്ട്‌ ഒരു ചെറുപുഞ്ചിരിയോടെ അതാസ്വദിക്കുകയായിരുന്നു. കുറേനാള്‍ കഴിഞ്ഞ്‌ ചനയേല്‍ക്കാത്തതു കാരണം പശു വേണ്ടെന്നുവെച്ചു.

ജനുവരി 30 ന്‌ ഒരു വിവാഹസ്ഥലത്തുവെച്ച്‌, സുമംഗല ടീച്ചര്‍ മരണപ്പെട്ടുവെന്നറിഞ്ഞ
്പോള്‍ ആ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങള്‍ മനസിലൂടെ മിന്നിമറഞ്ഞുപോയി. ആദ്യം അവര്‍ കാര്യാലയത്തിന്‌ ദാനം ചെയ്ത ചോത്രയെയാണ്‌ ഓര്‍ത്തത്‌. ഗോദാനമാണല്ലൊ ദാനങ്ങളില്‍ മികച്ചത്‌.

സമാജജാഗരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ ആസ്ഥാനത്തേക്കാണവര്‍ ഗോദാനം നടത്തിയത്‌. ഗോ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ടുവര്‍ഷം മുമ്പ്‌ സംഘം മുന്‍കയ്യെടുത്ത്‌ ഗംഭീരമായ പരിപാടികള്‍ നടത്തിയപ്പോഴും ഞാന്‍ ചോത്രയെ ഓര്‍ത്തു.

1956 ല്‍ ചെന്നൈ വിവേകാനന്ദ കോളേജില്‍ സംഘശിക്ഷാവര്‍ഗിന്‌ പോയപ്പോള്‍ ഒരുമിച്ചുണ്ടായിരുന്ന എറണാകുളത്തെ കൃഷ്ണ ഷേണായിയുടെ ചേച്ചിയാണ്‌ സുമംഗല ടീച്ചര്‍. 1957 ല്‍ ഞാന്‍ ഗുരുവായൂരില്‍ പ്രചാരകനായിരുന്നപ്പോള്‍ കൃഷ്ണ ഷേണായിയോടൊപ്പം അവരുടെ വീട്ടില്‍പ്പോയതും സുമംഗല ടീച്ചറെ പരിചയപ്പെട്ടതും ഓര്‍ക്കുന്നു. അന്നവര്‍ മഹാരാജാസ്‌ കോളേജില്‍ അധ്യാപികയായിരുന്നു. പിന്നീടവര്‍ കേരളത്തിലെ മിക്ക സര്‍ക്കാര്‍ കോളേജുകളിലും അധ്യാപികയായി. അനുജനില്‍നിന്നും അയാളുടെ കൂട്ടുകാരില്‍നിന്നും സംഘത്തെ അറിഞ്ഞ്‌, മനസിലേറ്റിയ അത്യന്തം സംസ്കൃതചിത്തയായ മഹതിയായിരുന്നു അവര്‍. ഔദ്യോഗിക ജീവിതവും സംഘത്തോടുള്ള മമതയും പൊരുത്തപ്പെടുത്തിക്കൊണ്ടുപോകുന്നതില്‍ അവര്‍ മാതൃകയായിരുന്നു. ഭര്‍ത്താവ്‌ ക്യാപ്ടന്‍ ഗോപാലപൈയും പൂര്‍ണമായും സംഘത്തെ ഉള്‍ക്കൊണ്ടു. അടിയന്തരാവസ്ഥക്കാലത്ത്‌ അവരുടെ വസതി സംഘപ്രവര്‍ത്തകര്‍ക്ക്‌ ഒന്നാന്തരം 'ഷെല്‍ട്ടര്‍' ആയിരുന്നു. പാലാരിവട്ടത്തെ പൈപ്പ്‌ ലൈനിനടുത്തുള്ള ആ വസതി എത്രയോ രഹസ്യയോഗങ്ങള്‍ക്ക്‌ വേദിയായിരുന്നു. ക്യാപ്ടന്‍ പൈ ജനതാപാര്‍ട്ടിയിലും തുടര്‍ന്ന്‌ ഭാരതീയ ജനതാപാര്‍ട്ടിയിലും സജീവമായിരുന്നു. സംസ്ഥാന ട്രഷറര്‍ സ്ഥാനം വഹിച്ചിരുന്നുവെന്നാണോര്‍മ.

എറണാകുളം മഹാനഗരത്തില്‍ അടിയന്തരാവസ്ഥയ്ക്കുശേഷം കാര്യാലയമില്ലാത്ത അവസ്ഥ വന്നപ്പോള്‍ മഹാരാജാസ്‌ കോളേജിനു പിന്നിലുള്ള വീട്‌ താല്‍ക്കാലികമായി ടീച്ചര്‍ വിട്ടുകൊടുത്തു.

ക്യാപ്ടന്‍ പൈ വടക്കേ വയനാട്ടിലെ തോണിച്ചാല്‍ എന്ന സ്ഥലത്ത്‌ കുറേ സ്ഥലം വാങ്ങിയിരുന്നു. ജോലിയില്‍നിന്ന്‌ വിരമിച്ച്‌ അവിടെ കൃഷിയുമായി കൂടണമെന്നദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്ന്‌ തോന്നുന്നു. കുറേനാള്‍ അവിടെ താമസിച്ച്‌ കാപ്പിയും കുരുമുളകും നട്ടുപിടിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ നേവിയിലും മര്‍ച്ചന്റ്‌ നേവിയിലുമൊക്കെ ജീവിച്ച അദ്ദേഹത്തിനോ ടീച്ചര്‍ക്കോ കൃഷിയുമായി പൊരുത്തപ്പെടാന്‍ പല സാഹചര്യങ്ങള്‍കൊണ്ടും കഴിഞ്ഞില്ല. അതിനാല്‍ ആ സ്ഥലം സംഘം മുന്‍കൈയെടുത്ത്‌ എന്തെങ്കിലും സേവനപ്രവര്‍ത്തനത്തിന്‌ നല്‍കാന്‍ ആ കുടുംബം തീരുമാനിച്ചു. ഔപചാരികമായി അതിന്റെ സംവിധാനമെന്തെന്ന്‌ എനിക്ക്‌ അറിയില്ല. എന്നാല്‍ പഴശ്ശി ബാലമന്ദിരമെന്ന പേരില്‍ ഒരു സേവന കേന്ദ്രം അവിടെ ഇന്ന്‌ നല്ല നിലയില്‍ നടന്നുവരുന്നു.

വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വിവേകാനന്ദ കള്‍ച്ചറല്‍ സൊസൈറ്റിയുടെ അനുബന്ധസ്ഥാപനമായ അവിടെ 50 ലേറെ കുട്ടികളുള്ള ഒരു വിദ്യാലയമുണ്ട്‌. വിദ്യാലയത്തിന്‌ വലിയൊരു കെട്ടിടംകൂടി പണിയാനുള്ള ശ്രമത്തിലാണ്‌ ഇപ്പോള്‍. 1987 ല് അടല്‍ബിഹാരി വാജ്പേയിയുടെ വയനാട്‌ യാത്രയ്ക്കിടെ ബാലാശ്രമം സന്ദര്‍ശിക്കുകയും കുട്ടികള്‍ക്ക്‌ ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. അടല്‍ജിയെ അനുഗമിച്ചിരുന്ന ലേഖകന്‌ ആ സന്ദര്‍ശനവേളയില്‍ അദ്ദേഹത്തിന്റേയും കുട്ടികളുടെയും മുഖത്തെ ആനന്ദഭാവം മറക്കാനാവില്ല.

വല്ലപ്പോഴുമൊക്കെ ടീച്ചറുടെ വീട്ടില്‍ പോകാന്‍ ഞാന്‍ അവസരം കണ്ടെത്തിയിരുന്നു. ആ ദമ്പതിമാരുടെ ഹൃദയംഗമമായ പെരുമാറ്റം മറക്കാനാവില്ല. എന്റെ മൂത്തമകന്‍ ജനിച്ചത്‌ എറണാകുളത്തെ കുഞ്ഞാലൂസ്‌ ആസ്പത്രിയിലായിരുന്നു. വിവരം അറിഞ്ഞ ടീച്ചര്‍ ആസ്പത്രിയില്‍ വന്നുവെന്നുമാത്രമല്ല, അങ്ങോട്ട്‌ ഭക്ഷണം തന്റെ വീട്ടില്‍നിന്ന്‌ കൊണ്ടുപോയാല്‍ മതിയെന്ന്‌ നിര്‍ബന്ധിച്ചു. ടീച്ചറും എന്റെ പത്നിയുടെ അമ്മയും വളരെക്കാലമായി വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. സുമംഗല ടീച്ചര്‍ പാലക്കാട്‌ വിക്ടോറിയ കോളേജിന്റെ പ്രിന്‍സിപ്പലിന്റെ ചാര്‍ജ്‌ വഹിച്ചിരുന്നു. ആ ഭാരിച്ച ചുമതല പലതവണ വേണ്ടെന്നുവെച്ചെങ്കിലും ഒരു ഘട്ടത്തില്‍ അതു വഹിക്കേണ്ടിവന്നതാണ്‌. തന്റെ മൃദുലസ്വഭാവവും പ്രിന്‍സിപ്പലിന്റെ കനത്ത ചുമതലകളും പൊരുത്തപ്പെടാന്‍ പ്രയാസമാണെന്ന്‌ അവര്‍ക്ക്‌ നല്ല ബോധ്യമുണ്ടായിരുന്നു, വിശേഷിച്ചും കലാശാലകള്‍, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെയും മറ്റ്‌ അധ്യയന ബാഹ്യവിഷയങ്ങളുടേയും പേരില്‍ കലാപശാലകളായിത്തീര്‍ന്ന അന്തരീക്ഷത്തില്‍.

ഔദ്യോഗിക ജീവിതത്തില്‍നിന്ന്‌ വിരമിച്ചശേഷം ഭാരതീയ വിദ്യാനികേതനിന്റെ കാര്യത്തില്‍ അവര്‍ തന്റെ പങ്കുവഹിക്കാന്‍ തയ്യാറായി. എ.വി.ഭാസ്കര്‍ജിയുടെ അനുനയപൂര്‍ണമായ ക്ഷണം ടീച്ചര്‍ക്ക്‌ നിരസിക്കാനായില്ല. പാലക്കാട്ടെ വ്യാസവിദ്യാപീഠത്തോട്‌ ചേര്‍ന്നുള്ള അധ്യാപികാപ്രശിക്ഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍ എന്നുപറയാവുന്ന ചുമതല ടീച്ചര്‍ ഏതാനും വര്‍ഷം വഹിച്ചു. അവിടെ കേശവമന്ദിരത്തിലെ ഒരു മുറിയില്‍ താമസവും അവിടെത്തന്നെ ഓഫീസുമായി ടീച്ചര്‍ ആ ചുമതല സ്തുത്യര്‍ഹമാം വിധത്തില്‍ നിര്‍വഹിച്ചു. അവിടെ ഓരോ ബാച്ചിനും ചില പ്രത്യേക വിഷയങ്ങളില്‍ ക്ലാസെടുക്കാന്‍ ടീച്ചര്‍ എന്നെയും വിളിക്കുമായിരുന്നു. ടിവിയും മറ്റും പ്രചാരത്തില്‍ വന്നുകൊണ്ടിരുന്ന കാലമായിരുന്നതിനാല്‍ മാധ്യമങ്ങള്‍ ബാലമനസില്‍ ഉണ്ടാക്കാവുന്ന സ്വാധീനങ്ങളെക്കുറിച്ച്‌ സംസാരിക്കാനാണവര്‍ ക്ഷണിച്ചതെങ്കിലും മറ്റു ചില വിഷയങ്ങള്‍ കൂടി അവര്‍ എനിക്കു തരുമായിരുന്നു. ഏകാത്മ മാനവദര്‍ശനം, കമ്മ്യൂണിസത്തിന്റെ പരിണാമം തുടങ്ങിയ വിഷയങ്ങളെപ്പറ്റി ചെയ്ത പ്രഭാഷണങ്ങളുടെ സാരാംശം എഴുതിക്കൊടുക്കാനും ടീച്ചര്‍ ആവശ്യപ്പെട്ടിരുന്നു.

തിരുവല്ല വാസുദേവ ഷേണായിയുടെയും ആലപ്പുഴ കച്ചേരി വാര്‍ഡില്‍ വലിയവീട്ടില്‍ ശാരദാഭായിയുടെയും മൂത്തമകളായി 1932 ജൂലൈ 27നാണ്‌ സുമംഗല ടീച്ചറുടെ ജനനം. എറണാകുളം നഗര്‍ സംഘചാലക്‌ കൃഷ്ണഷേണായി സഹോദരനാണ്‌. 1956-ല്‍ മര്‍ച്ചന്റ്‌ നേവി മലബാര്‍ ഷിപ്പിംഗ്‌ കമ്പനിയില്‍ ക്യാപ്റ്റനായിരുന്ന വൈക്കം തോട്ടുകടവില്‍ തെക്കേപുത്തന്‍മഠത്തില്‍ എന്‍. ഗോപാലകൃഷ്ണപൈയുടെ സഹധര്‍മിണിയായി. മക്കള്‍: സുരേഷ്‌ പൈ, സന്ധ്യാ പൈ, സുശീല പൈ, പരേതനായ സചിത്‌ പൈ. മരുമക്കള്‍: ജ്യോതി, ഡോ. ആര്‍.എന്‍. പൈ,
 ശ്രീധര്‍ നായിക്‌, പ്രീതി.എറണാകുളത്ത്‌ തോട്ടേയ്ക്കാട്‌ ലൈനിലുള്ള കെട്ടിടം ഡോക്ടര്‍ജി ജന്മശതാബ്ദികാലത്ത്‌ കാര്യാലയമായി പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ പുതുതായി പണിത വീട്ടില്‍ മകന്‍ സുരേഷിനൊപ്പംമായിരുന്നു അവസാനകാലം ടീച്ചര്‍ താമസിച്ചിരുന്നത്‌. 2011 ജനുവരി 30ന്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ടീച്ചറുടെ അന്ത്യം.

ഓരോ സന്ദര്‍ശനവേളയിലും കുടുംബകാര്യങ്ങള്‍ അവര്‍ താല്‍പ്പര്യപൂര്‍വം അന്വേഷിക്കുമായിരുന്നു. ഓരോ ആളെ പേരെടുത്തു കുശലാന്വേഷണം നടത്തുമ്പോള്‍ വാസ്തവത്തില്‍ വിസ്മയിച്ചുപോകും. കഴിഞ്ഞ ഏഴെട്ടുവര്‍ഷമായി ആരോഗ്യസ്ഥിതി മെച്ചമല്ലാത്തതിനാല്‍ എറണാകുളം യാത്രകള്‍ വിരളമായതിനാല്‍ ടീച്ചറെ കാണാനും സമ്പര്‍ക്കം ചെയ്യാനും അവസരമുണ്ടായില്ല. പക്ഷേ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങള്‍ നല്‍കിയ ആ മഹതിയുടെ സ്മരണയ്ക്ക്‌ നമോവാകം അര്‍പ്പിക്കുകയാണ്‌. അവരെ ഇന്നത്തെ തലമുറയിലുള്ളവര്‍ വേണ്ടത്ര ഓര്‍മിക്കുന്നുണ്ടോ എന്നും സംശയമാണ്‌. വിദ്യാനികേതന്റെ സെക്രട്ടറിയായിരുന്ന ശ്രീ.എന്‍.വി. ജയന്‍ കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചപ്പോഴും ഈ സംശയം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹവും ചരമവാര്‍ത്ത ജന്മഭൂമിയിലൂടെയാണത്രേ അറിഞ്ഞത്‌.

Sunday, February 13, 2011

ഹിന്ദുത്വം: മാറ്റവും മുന്നേറ്റവും

ഹിന്ദുത്വം: മാറ്റവും മുന്നേറ്റവും

പി.എന്‍.ഈശ്വരന്‍ജാതി വ്യത്യാസങ്ങള്‍കൊണ്ട്‌ വേര്‍തിരിക്കപ്പെട്ട ആത്മവിശ്വാസങ്ങളിലും അനാചാരങ്ങളിലും കുടുങ്ങി ജീര്‍ണ്ണിച്ച്‌ ചലനമറ്റു കിടന്നിരുന്ന കേരളത്തിലെ ഹിന്ദു സമഹൂത്തെ ചലനാത്മകമാക്കിയത്‌ 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ നടന്ന സാമൂഹ്യനവോത്ഥാനമായിരുന്നു. ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍, മന്നത്ത്‌ പത്മനാഭന്‍, മഹാത്മ അയ്യങ്കാളി, പണ്ഡിറ്റ്‌ കറുപ്പന്‍, വി.ടി.ഭട്ടതിരിപ്പാട്‌ തുടങ്ങിയ സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ നേതൃത്വം നല്‍കിയ സാമൂഹ്യനവോത്ഥാനം അവരുടെ ആശയങ്ങള്‍ സാക്ഷാത്‌കരിക്കാനായി എസ്‌.എന്‍.ഡി.പി. യോഗം, എന്‍.എസ്‌.എസ്‌. പുലയര്‍ മഹാസഭ, യോഗക്ഷേമസഭ തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങള്‍, സമൂഹത്തെ നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പല സാമുദായിക സംഘടനകളിലൂടെയാണ്‌ പ്രവര്‍ത്തിച്ചത്‌ എങ്കിലും അവയെയെല്ലാം പ്രേരിപ്പിച്ചമൂല്യങ്ങളും ആദര്‍ശങ്ങളും ഒന്നു തന്നെ ആയിരുന്നു. യൂറോപ്യന്‍ നവോത്ഥാനത്തിനും ദേശീയനവോത്ഥാനത്തിനും പ്രേരണ നല്‍കിയ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആദര്‍ശങ്ങളും ജനാധിപത്യം, സോഷ്യലിസം, വിശ്വസാഹോദര്യം തുടങ്ങിയ ലക്ഷ്യങ്ങളും ലോകത്താകമാനം പ്രചരിച്ചു. സ്വന്തം സമുദായങ്ങളെ അന്ധവിശ്വാസങ്ങളില്‍ നിന്ന്‌ മോചിപ്പിക്കാനും ജാതിക്കോട്ടകള്‍ തകര്‍ക്കാനും ആധുനിക വിദ്യാഭ്യാസം നേടാനും ഈ ഓരോ സംഘടനകളും പരിശ്രമിച്ചു. പ്രേരണയായി വര്‍ത്തിച്ച ആദര്‍ശങ്ങള്‍ ഒന്നുതന്നെ ആയിരുന്നത്‌ കൊണ്ട്‌ സാമുദായിക സംഘടനകളുടെ പ്രവര്‍ത്തനം പരസ്‌പരപൂരകമായി വര്‍ത്തിച്ചു. വഴിനടക്കാനും ക്ഷേത്രപ്രവേശനത്തിനും വേണ്ടിയുള്ള സമരങ്ങള്‍ നടക്കുമ്പോള്‍ എല്ലാം സംഘടനകളും ആ ലക്ഷ്യത്തെ സാക്ഷാത്‌കരിക്കാനുള്ള കര്‍മ്മപരിപാടികളിലാണ്‌ ഏര്‍പ്പെട്ടത്‌. പല അരുവികള്‍ ഒന്നുചേര്‍ന്ന്‌ ഒരു മഹാനദി ഉണ്ടാവുന്നതുപോലെ പല സമദായങ്ങളിലായി നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഒരു പൊതു ഹിന്ദുസമൂഹത്തെ രൂപപ്പെടുത്തുകയായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യം കിട്ടിയതിനുശേഷം മുഖ്യമായ ജനകീയ പ്രവര്‍ത്തനം രാഷ്‌ട്രീയമായതോടെ സാമൂഹ്യനവോത്ഥാനത്തോടെ ഉണ്ടായ ഉണര്‍വ്വും സംഘടനാബോധവും രാഷ്‌ട്രീയപാര്‍ട്ടികളായി പരിണമിച്ചു.
ഹിന്ദുസമൂഹം മുഖ്യമായും കോണ്‍ഗ്രസ്സ്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളിലായാണ്‌ അണിനിരന്നത്‌. ഇതോടെ സാമുദായിക സംഘടനകളുടെ പ്രസക്തി കുറയുകയും അവ സ്ഥാപനങ്ങളെ ചുറ്റിപ്പറ്റി നാമമാത്രമായി നിലനില്‍ക്കുകയും ചെയ്‌തു. മന്നവും ശങ്കറും യോജിച്ച്‌ രൂപം നല്‍കിയ ഹിന്ദു മഹാമണ്ഡലം തുടങ്ങിയ രാഷ്‌ട്രീയ പരീക്ഷണങ്ങള്‍ രാഷ്‌ട്രീയ ഗൂഢാലോചനയില്‍ തകര്‍ന്ന്‌ തരിപ്പണമായി. സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ നേതൃത്വത്തില്‍ സാമുദായിക സംഘടനകളിലൂടെ സംഭവിച്ച ഹിന്ദുനവോത്ഥാനം സ്വാതന്ത്ര്യത്തിനു ശേഷം ഒരു സാമൂഹ്യ ശക്തിയൊ ആയി രൂപപ്പെടാതെ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ ലയിച്ചില്ലാതാവുകയായിരുന്നു.
1940കളിലാണ്‌ കേരളത്തില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തനം ആരംഭിക്കുന്നത്‌. ദൈനംദിന ശാഖകളെ കേന്ദ്രീകരിച്ചുള്ള ഒരു കേഡര്‍ പ്രസ്ഥാനമായിരുന്നതുകൊണ്ട്‌ കേരളത്തില്‍ സംഘത്തിന്റെ വികാസം സാവകാശത്തിലായിരുന്നു. പൊതുവെ ജനങ്ങളെല്ലാം ഹിന്ദു എന്നതിലുപരി ജാതീയമായാണ്‌ നിലനിന്നിരുന്നത്‌. അതുകൊണ്ട്‌തന്നെ ഹിന്ദുത്വബോധം ഉണ്ടാകേണ്ടിയിരുന്നു. മലബാറില്‍ ടിപ്പുവിന്റെ അക്രമണത്തിന്‌ ശേഷവും 1921ലെ മാപ്പിളലഹളയ്‌ക്കുശേഷവും പൗരുഷവും ആത്മാഭിമാനവും നഷ്‌ടപ്പെട്ട്‌ ജീവിച്ചിരുന്ന ഹിന്ദുക്കള്‍ മുസ്ലീംമുഷ്‌ക്കിനെ ഭയപ്പെട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌ മലബാറിലെ പല ഭാഗങ്ങളിലും ഉണ്ടായ പ്രതികരണങ്ങള്‍ ഹിന്ദുവിന്റെ ആത്മാഭിമാനം ഉണര്‍ത്തുകയും സംഘത്തില്‍ വിശ്വാസം വളര്‍ത്തുകയും ചെയ്‌തു. മലബാറിലെ തകര്‍ന്നു കിടന്നിരുന്ന ക്ഷേത്രങ്ങളെ പുനരുദ്ധരിക്കാനായി മഹാനായ കേളപ്പന്റെ നേതൃത്വത്തില്‍ മലബാര്‍ ക്ഷേത്രസംരക്ഷണ സമിതി രൂപീകരിച്ച്‌ പ്രവര്‍ത്തനമാരംഭിച്ചിരുന്നെങ്കിലും കാര്യമായ ഫലം കണ്ടിരുന്നില്ല. എന്നാല്‍ മുസ്ലീം സമൂഹവും കമ്യൂണിസ്റ്റ്‌ സര്‍ക്കാരും ഒന്നിച്ചെതിര്‍ത്തിട്ടും ഐതിഹാസികമായ തളിക്ഷേത്രസമരം വിജയിച്ചതോടെ മലബാറിലാകമാനം വലിയൊരു ഉണര്‍വുണ്ടായി. മലബാറിലും തുടര്‍ന്ന്‌ കേരളക്ഷേത്രസംരക്ഷണസമിതിയിലൂടെ കേരളത്തില്‍ ആകമാനവും ഒന്നിച്ചുവരാന്‍ തുടങ്ങി. ക്രമേണ ക്ഷേത്രസംരക്ഷണം ഒരു മഹാപ്രസ്ഥാനമായി മാറി. 1982-ല്‍ സംഘടിപ്പിക്കപ്പെട്ട വിശാലഹിന്ദുസമ്മേളനം ജാതി മറന്ന്‌ ഹിന്ദുക്കള്‍ ഒന്നായി പ്രവഹിക്കുന്ന ഒരു സംരംഭമായി. കേരളത്തില്‍ ഹിന്ദുക്കളും ഹിന്ദുസംഘടനയും ഉണ്ട്‌ എന്ന്‌ തെളിയിക്കുന്നതായിരുന്നു വിശാലഹിന്ദുസമ്മേളനത്തിലെ ജനപങ്കാളിത്തം. വിശാലഹിന്ദു സമ്മേളനത്തിന്റെ തുടര്‍ച്ചയായുണ്ടായ രാമായണമാസാചരണത്തിനുള്ള ആഹ്വാനം ഹിന്ദുസമൂഹം ഏറ്റെടുത്തു. ജാതി വ്യത്യാസങ്ങളില്ലാതെ എല്ലാവരും ആചരിക്കാന്‍ തുടങ്ങി. ബാലഗോകുലം, ശ്രീകൃഷ്‌ണജയന്തി ആഘോഷങ്ങളിലൂടെ ഹിന്ദുവിന്റെ ഒരു പൊതു ഉത്സവത്തിന്‌ തുടക്കം കുറിച്ചു. വിദ്യാഭ്യാസരംഗത്ത്‌ പ്രവര്‍ത്തനമാരംഭിച്ച ഭാരതീയ വിദ്യാനികേതന്‍ ഹിന്ദുമൂല്യങ്ങളില്‍ അധിഷ്‌ഠിതമായ പുതിയ ഒരു പ്രസ്ഥാനത്തിന്‌ ജന്മം നല്‍കി. ചെറുതും വലുതുമായ നാനൂറിലധികം വിദ്യാലയങ്ങളിലായി ആ പ്രസ്ഥാനം വളര്‍ന്നിരുന്നില്ല. ജാതികളെ ഉണ്ടായിരുന്നില്ല. 70 വര്‍ഷങ്ങള്‍ക്ക്‌ ശേഷം തിരിഞ്ഞുനോക്കുമ്പോള്‍ കേരളത്തില്‍ ഇന്ന്‌ ശക്തമായ ഒരു ഹിന്ദുസമൂഹം ഉണ്ടായിരിക്കുന്നു. ഹിന്ദു ഉണര്‍വ്‌ പ്രകടമാവുന്നു. ആശ്രമങ്ങളും മഠങ്ങളും ക്ഷേത്രങ്ങളും സജീവമായിരിക്കുന്നു. ചലനാത്മകമായ, സര്‍ഗാത്മകമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ജാതിക്കുപരിയായി ഹിന്ദുത്വത്തില്‍ അഭിമാനം കൊള്ളുന്ന ഒരു നേതൃത്വവും ജനതയും സമൂഹത്തില്‍ പ്രഭാവം ചെലുത്തുന്നു.
പുതിയ പ്രവണതകള്‍
സ്വാതന്ത്ര്യം കിട്ടിയതിന്‌ശേഷം ദുര്‍ബലമായി പോയ സാമുദായിക സംഘടനകള്‍ രണ്ട്‌ മൂന്ന്‌ പതിറ്റാണ്ടുകള്‍ പരിമിതമായ ചില സ്വപ്‌നങ്ങളെ ചുറ്റിപ്പറ്റി നിലനിന്നെങ്കിലും എണ്‍പതുകളോടെ വീണ്ടും സജീവമാവാന്‍ തുടങ്ങി. ഭൂപരിഷ്‌ക്കരണവും ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ തകര്‍ച്ചയും കാരണം ക്രമേണ കൂട്ടുകുടുംബങ്ങള്‍ തകരുകയും അണുകുടുംബങ്ങള്‍ രൂപം കൊള്ളുകയും ചെയ്‌തു. ഭൂമി, സ്വത്തും വരുമാന സ്രോതസ്സും അല്ലാതായി മാറുകയും തൊഴില്‍ ജീവിതോപാധിയായി മാറുകയും ചെയ്‌തു. സ്വയം തൊഴില്‍ ചെയ്‌തുണ്ടാക്കുന്ന തുച്ഛമായ വരുമാനം കൂടുതല്‍ പേരുമായി പങ്കുവയ്‌ക്കാനാവാതെ ചെറിയ കുടുംബത്തിന്റെ ക്ഷേമത്തിന്‌ വേണ്ടി മാത്രം ചെലവാക്കുന്നതില്‍ സുഖം കണ്ടെത്തി. ഈ അണുകുടുംബങ്ങളിലേക്കുള്ള പരിണാമം മനസ്സിനേയും ചിന്തയേയും പോലും സങ്കുചിതമാക്കി. സാമൂഹ്യബോധം നഷ്‌ടപ്പെട്ട്‌ തികച്ചും സ്വാര്‍ത്ഥമായ ഒരു ജീവിത ശൈലി വ്യക്തികളെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ തുടങ്ങി. ഈ ഭയങ്കരമായ ഏകാന്തതയും ഒറ്റപ്പെടലും അതുണ്ടാക്കിയ അരക്ഷിതാവസ്ഥയും വീണ്ടും ഒരു കൂട്ടായ്‌മയെക്കുറിച്ച്‌ ചിന്തിപ്പിച്ചു.
അതിന്റെ ഫലമായിട്ടാണ്‌ കുടുംബസംഗമങ്ങളും സാമുദായികകൂട്ടായ്‌മകളും വളര്‍ന്നു വന്നത്‌. ഈ രണ്ടാം വരവിന്‌ ആദര്‍ശപരമായ ഉള്‍ക്കരുത്തൊന്നും ഉണ്ടായിരുന്നില്ല. പ്രായോഗികമായ പ്രയോജനം മാത്രം. പരസ്‌പര സഹകരണത്തിലൂടെ സഹായത്തിലൂടെ സുരക്ഷിതത്വം കണ്ടെത്തുകയായിരുന്നു. എസ്‌.എന്‍.ഡി.പി, എന്‍.എസ്‌.എസ്‌.തുടങ്ങിയ വലിയ സംഘടനകള്‍ക്ക്‌ രാഷ്‌ട്രീയ വിലപേശലിന്റെ സാദ്ധ്യതകള്‍ ഉണ്ടെങ്കിലും യാതൊരു രാഷ്‌ട്രീയ സാദ്ധ്യതകളുമില്ലാത്ത ചെറിയ ചെറിയ സമുദായങ്ങള്‍പോലും ഇന്ന്‌ സംഘടനകള്‍ ഉണ്ടാക്കിയിരിക്കുന്നു. അതില്‍ അവര്‍ ഒരു തണലും തലോടലും കണ്ടെത്തുന്നു. പണ്ട്‌ സാമുദായിക സംഘടനകളെല്ലാം വിശാലമായ ആദര്‍ശങ്ങളെ ഉയര്‍ത്തിപ്പിടിച്ച്‌ സമുദായങ്ങളെ നവോത്ഥാനത്തിന്‌ വിധേയമാക്കി മുഖ്യധാരയിലേക്ക്‌ കൊണ്ടുവരികയായിരുന്നെങ്കില്‍ ഇന്ന്‌ പൊതുവായ അത്തരം ആദര്‍ശങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ട്‌ മുഖ്യധാരയില്‍ നിന്നകന്ന്‌ സ്വന്തം തുരുത്തുകള്‍ കണ്ടെത്താനാണ്‌ പരിശ്രമിക്കുന്നത്‌. ഈ സംഘടനകള്‍ക്കെല്ലാം വിശാലമായ സാമൂഹ്യവീക്ഷണം നഷ്‌ടപ്പെട്ട്‌ സ്ഥാപിത താല്‌പര്യങ്ങള്‍ക്ക്‌ ചുറ്റും അടിഞ്ഞുകൂടുന്നു. പിടിയരി പിരിച്ചും മാസവരിയെടുത്തും പുനരുദ്ധരിക്കപ്പെട്ട ക്ഷേത്രങ്ങള്‍ ഹിന്ദുസമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഒന്നിച്ചണിനിരത്തി അവരുടെ സഹായസഹകരണം നേടി പുനരുദ്ധരിക്കപ്പെട്ടിരിക്കുന്നു.
എന്നാല്‍ സ്വയംപര്യാപ്‌തവും സമ്പല്‍ സമൃദ്ധവുമായ പല ക്ഷേത്രങ്ങളും അതിന്റെ ബഹുജനാടിത്തറ മറന്ന്‌, സ്ഥാപിത താല്‍പര്യക്കാരും രാഷ്‌ട്രീയക്കാരും കച്ചവടമാക്കാന്‍ ശ്രമിക്കുകയാണ്‌. മുഖ്യധാരയിലേക്ക്‌ ഒഴുകി എത്തേണ്ട ധാരകള്‍ മാറിയൊഴുകി മുഖ്യധാരയെ ദുര്‍ബലപ്പെടുത്തുകയാണ്‌. കഴിഞ്ഞ 70 വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ സ്വയംസേവകസംഘം ഒരു പുതിയ ധാര സൃഷ്‌ടിച്ചിട്ടുണ്ട്‌. ഇനി ചെയ്യാനുള്ളത്‌ ഈ മുഖ്യധാരയെ ബലപ്പെടുത്തുക എന്നതാണ്‌. ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത്‌ തുടങ്ങിയ സംഘടനകള്‍ ഇതിന്‌ നേതൃത്വം നല്‌കണം. അത്‌ സാധിക്കണമെങ്കില്‍ അണകെട്ടി വേര്‍തിരിച്ച്‌ നിര്‍ത്തിയിട്ടുള്ള വ്യത്യസ്‌ത വിഭാഗങ്ങളെ പൊതുവായ ലക്ഷ്യബോധം നല്‍കി മുന്നോട്ട്‌ ഒഴുക്കേണ്ടിയിരിക്കുന്നു. പൊതു ഹിന്ദുസമൂഹത്തില്‍ ഹിന്ദുത്വത്തില്‍ അഭിമാന ബോധവും ഹിന്ദുസംഘടനയുടെ ആവശ്യകതയും ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. ഹിന്ദു സംഘടിതമായില്ലെങ്കിലുള്ള നഷ്‌ടങ്ങളും സംഘടിതമായാലുള്ള പ്രയോജനവും ബോധ്യപ്പെടുത്തണം. ഈ ഉറവകള്‍ പൊതുസമൂഹത്തിലുണ്ടാകുന്ന സമ്മര്‍ദ്ദം സാമുദായിക സംഘടനകളേയും വേറിട്ടുനില്‍ക്കുന്ന നിലപാടില്‍ നിന്നു മാറ്റി ഒന്നിച്ചൊഴുകാനുള്ള പ്രേരണ സൃഷ്‌ടിക്കും. പൊതു സമൂഹത്തിന്‌ ഹിന്ദുത്വത്തില്‍ അഭിമാന ബോധവും ഹിന്ദുസംഘടനയുടെ അനിവാര്യതയും ബോധ്യമാവണം. 70വര്‍ഷത്തെ പ്രവര്‍ത്തനംകൊണ്ട്‌ രാഷ്‌ട്രീയ സ്വയംസേവക സംഘം വിപുലമായൊരു സംഘടനയും നിസ്വാര്‍ത്ഥമതികളായ നിരവധി പ്രവര്‍ത്തകരേയും തയ്യാറാക്കിയിട്ടുണ്ട്‌. ഈ സംഘടനയേയും പ്രവര്‍ത്തകരേയും ഉപയോഗിച്ച്‌കൊണ്ട്‌ കേരളത്തിലെ ഹിന്ദുസമൂഹത്തെ ഇളക്കിമറിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ്‌ ഇനിയുള്ള കര്‍ത്തവ്യം.

(Lekhanam Link from: http://punnyabhumi.com/news-615 Date:Aug2010)

ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് തുടക്കമായി

ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് തുടക്കമായി

തിരുവനന്തപുരം: ഭക്തിയുടെ നിറവില്‍ കാപ്പുകെട്ടി കുടിയിരുത്ത് ചടങ്ങോടെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിനു തുടക്കമായി. ആയിരക്കണക്കിനു ഭക്തജനങ്ങളുടെ  പ്രാര്‍ത്ഥനകള്‍ക്കിടെ ക്ഷേത്രതന്ത്രി ചേന്നാസ് ദിനേശന്‍ നന്പൂതിരിയാണാ കാപ്പുകെട്ടല്‍ ചടങ്ങ് നടത്തിയത്. ആറ്റുകാലമ്മയുടെ ഉടവാളിലും ക്ഷേത്രമേല്‍ശാന്തി ബാലമുരളിയുടെ കരത്തിലും  കാപ്പ് കെട്ടുന്ന ചടങ്ങാണ് കാപ്പുകെട്ടി കുടിയിരുത്തല്‍.
ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥപറയുന്ന തോറ്റംപാട്ടിനും ഇന്നലെ തുടക്കമായി ദേവിയെ പാടിക്കുടിയിരുത്തിയാണ് എം. പ്രഭാകരന്‍നായരുടെ  നേതൃത്വത്തിലുള്ള പാട്ട് സംഘം തുടക്കം കുറിച്ചത്.
Feb 19നാണ് പൊങ്കാല.

(News Link: http://punnyabhumi.com/news-3244 )

മദ്യവിമുക്ത കേരളം മരീചികയോ?


മദ്യവിമുക്ത കേരളം മരീചികയോ?
മദ്യദുരന്തത്തിന്‌ ഒരിക്കല്‍ക്കൂടി കേരളം സാക്ഷിയായി. മലപ്പുറത്ത്‌ വിഷക്കള്ള്‌ കുടിച്ച്‌ ഇതുവരെ ഇരുപത്തിയഞ്ചു പേരാണ്‌ മരിച്ചത്‌. ഇനിയും പലരും ഗുരുതരാവസ്ഥയിലാണ്‌. പലരുടെയും കാഴ്‌ചശക്തിയും നഷ്‌ടമായി. ഇവരെല്ലാവരും നിര്‍ദ്ധന കുടുംബങ്ങളില്‍പ്പെട്ടവരാണ്‌ എന്നതാണ്‌ ഈ ദുരന്തത്തിന്റെ വ്യാപ്‌തി വര്‍ദ്ധിപ്പിക്കുന്നത്‌.
എ.കെ.ആന്റണി സര്‍ക്കാര്‍ ചാരായം നിരോധിച്ച ശേഷം കള്ളുഷാപ്പുകളാണ്‌ സാധാരണ മദ്യപാനികളുടെ ആശ്രയം. ചാരായനിരോധനത്തെത്തുടര്‍ന്ന്‌ കള്ളിന്റെ വില്‍പ്പന വര്‍ദ്ധിക്കുകയും പുതിയതായി മദ്യപാനത്തില്‍ ഏര്‍പ്പെട്ടവരും കൂടിയായപ്പോള്‍ കള്ളിന്റെ ആവശ്യം കൂടി. എന്നാല്‍ ചാരായം നിരോധിക്കുന്നതിന്‌ മുമ്പുള്ള കാലയളവില്‍ പോലും ഉപഭോഗത്തിനനുസൃതമായി കള്ള്‌ ലഭ്യമല്ലായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയാണെങ്കില്‍ ഉപഭോഗത്തിന്റെ ഇരുപത്‌ ശതമാനം കള്ള്‌ മാത്രമാണ്‌ ചെത്തിലൂടെ ലഭിക്കുന്നത്‌. ഈ കള്ള്‌ മുഴുവന്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച്‌ യഥാര്‍ത്ഥ കള്ളിന്റെ രുചിയും മണവുമൊക്കെ നല്‍കി കള്ളുഷാപ്പുകളിലൂടെ വിതരണം ചെയ്യുകയാണ്‌ പതിവ്‌. ഉല്‍പ്പാദനവും ഉപഭോഗവും തമ്മിലുള്ള വന്‍ അന്തരത്തെക്കുറിച്ച്‌ സര്‍ക്കാരിനും എക്‌സൈസ്‌ വകുപ്പിനും ജനങ്ങള്‍ക്കും കള്ള്‌ കുടിക്കുന്നവര്‍ക്കുമൊക്കെ നന്നായറിയാം. എന്നിട്ടും എന്തുകൊണ്ടാണ്‌ ഇതിനെതിരെ നടപടി സ്വീകരിക്കാത്തത്‌ എന്ന ചോദ്യം ദുരന്തത്തെത്തുടര്‍ന്ന്‌ വീണ്ടും ഉയരുകയാണ്‌.
രാഷ്‌ട്രീയക്കാരും മദ്യമാഫിയയും തമ്മിലുള്ള ബന്ധം പുതിയ കാര്യമൊന്നുമല്ല. രാഷ്‌ട്രീയക്കാരുടെ തണലില്ലാതെ മദ്യമാഫിയയ്‌ക്ക്‌ തടിച്ചുകൊഴുക്കാനാകില്ല. കേരളത്തിലെ കുടുംബിനികളുടെ കണ്ണീരിന്റെ വിലയായ കോടികളുടെ പങ്ക്‌ രാഷ്‌ട്രീയക്കാരന്റെ പോക്കറ്റിലും എത്തുന്നു. ഒരു മനസാക്ഷിക്കുത്തുമില്ലാതെ ഈ പങ്ക്‌ പറ്റുന്ന രാഷ്‌ട്രീയ മേലാളന്മാരില്‍ നിന്നു കേരളം എന്താണ്‌ പ്രതീക്ഷിക്കേണ്ടത്‌?ഇന്ന്‌ കേരളത്തില്‍ സാമൂഹ്യ വ്യവസായ രംഗത്ത്‌ കൊടിപാറിച്ചു നില്‍ക്കുന്ന പല വമ്പന്മാരും കള്ളും ചാരായവുമൊക്കെ വിറ്റാണ്‌ ഇന്നത്തെ അവസ്ഥയില്‍ എത്തിയത്‌ എന്ന കാര്യം പരസ്യമായ രഹസ്യമാണ്‌.മറവി അനുഗ്രഹമായതുകൊണ്ട്‌ കാലം കടന്നുപോകവെ ആളുകള്‍ അതിനെക്കുറിച്ച്‌ ഓര്‍ക്കുന്നില്ലെന്ന്‌ മാത്രം. വ്യാജകള്ളും വ്യാജചാരായവും വില്‍ക്കാതെ കോടികളുടെ ലാഭം കൊയ്യാന്‍ ആകില്ല എന്ന കാര്യം പകല്‍പോലെ വ്യക്തമാണ്‌.
ഇപ്പോഴത്തെ നിലയിലാണ്‌ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെങ്കില്‍ കേരളം ഒരു `മദ്യശാലയായി മാറാന്‍ അധികനാള്‍ വേണ്ടിവരില്ല. ഏറ്റവും അവസാനത്തെ പഠനപ്രകാരം കേരളത്തില്‍ മദ്യപാനം ആരംഭിക്കുന്ന ശരാശരി പ്രായം 13 വയസ്സാണ്‌. ഇന്ന്‌ മദ്യമില്ലാതെ ആഘോഷങ്ങളില്ലാത്ത അവസ്ഥയിലേക്ക്‌ കേരളം എത്തിക്കഴിഞ്ഞു. വിവാഹം, പിറന്നാള്‍ ആഘോഷം തുടങ്ങിയവയ്‌ക്കു മാത്രമല്ല മരണവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കുപോലും മദ്യം അവിഭാജ്യഘടകമായി മാറി. മാത്രമല്ല മുമ്പൊന്നും ചിന്തിക്കാന്‍പോലും കഴിയാത്ത വിധത്തില്‍ ഇപ്പോള്‍ അച്ഛനും മകനുമൊക്കെ ഒരു മേശയ്‌ക്കു ചുറ്റുമിരുന്ന്‌ മദ്യപിക്കുന്ന അവസ്ഥയും സര്‍വ്വസാധാരണമാണ്‌. മദ്യം സ്റ്റാറ്റസ്‌ സിമ്പലായി മാറിക്കഴിഞ്ഞു എന്നതാണ്‌ സത്യം. ഈ അടുത്ത നാളുകളില്‍ കോഴിക്കോട്ട്‌ ഒരു ബാറില്‍ 16 വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോടൊപ്പം മദ്യപിക്കാന്‍ എത്തിയെന്നത്‌ കേരളം ഞെട്ടലോടെയാണ്‌ ശ്രവിച്ചത്‌. 18 വയസ്സ്‌ പൂര്‍ത്തിയാകാത്തവര്‍ക്ക്‌ മദ്യം നല്‍കാന്‍ പാടില്ല എന്ന നിയമം ലംഘിച്ചുകൊണ്ടാണ്‌ ബാറില്‍ നിന്നു 16 കാരികളായ പെണ്‍കുട്ടികള്‍ക്ക്‌ മദ്യം നല്‍കിയത്‌ എന്നത്‌ ഒരു ചൂണ്ടുപലകയാണ്‌.                                                           
                                                               

കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ ആപല്‍ക്കരമായ പ്രവണതയായി വളരുകയാണ്‌ മദ്യപാനം. സംസ്ഥാനം അഹങ്കാരത്തോടെ പറയുന്ന കേരളമോഡല്‍ എന്നത്‌ നമ്മെ എവിടെയെത്തിച്ചുവെന്ന്‌ ചിന്തിക്കാന്‍ സമയമായി. ഭാരതത്തില്‍ ഇന്ന്‌ ഏറ്റവും കൂടുതല്‍ മദ്യഉപഭോഗം ഉള്ള സംസ്ഥാനം കേരളമാണ്‌. ഓണക്കാലത്തും പുതുവര്‍ഷത്തോടുമൊക്കെ അനുബന്ധിച്ച്‌ ദശകോടികളുടെ മദ്യമാണ്‌ കേരളീയര്‍ കുടിച്ചു തീര്‍ക്കുന്നത്‌. ഓരോ വര്‍ഷവും ആനുപാതികമായി പോലും അല്ലാത്ത വണ്ണം വന്‍ വര്‍ദ്ധനയാണ്‌ ആഘോഷവേളകളില്‍ മദ്യ ഉപഭോഗത്തിലുണ്ടാകുന്നത്‌.
മദ്യവിമുക്ത കേരളത്തിന്റെ ആദ്യപടിയായിരുന്നു ചാരായ നിരോധനം. എന്നാല്‍ ഇന്ന്‌ വിഷക്കള്ള്‌ നല്‍കി കൂടുതല്‍ മദ്യപാനികളെ സൃഷ്‌ടിക്കുകയാണ്‌. സാധാരണക്കാരുടെ ആരോഗ്യം നശിപ്പിക്കുന്ന ഈ വിപത്ത്‌ ഒട്ടേറെ കുടുംബങ്ങളെ അനാഥമാക്കുന്നുവെന്നതും അധികൃതര്‍ മറന്നുപോകുന്നു. ജീവിതത്തിന്റെ വസന്തകാലത്ത്‌ തന്നെ ഞെട്ടറ്റുവീഴാന്‍ കാരണമാകുന്ന മദ്യപാനത്തിലൂടെ കുടുംബങ്ങളുടെ അത്താണിയാണ്‌ നഷ്‌ടമാകുന്നത്‌. ഇതുമൂലം അച്ഛന്മാരില്ലാതെ വളരേണ്ടിവരുന്ന കുട്ടികള്‍ മറ്റൊരു സാമൂഹ്യ പ്രശ്‌നമായി വളരുമെന്നും ഓര്‍ക്കുന്നില്ല.
5000
കോടി രൂപയിലേറെ വരുമാനം ലഭിക്കുന്ന മദ്യമേഖല കൈവിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുമെന്ന്‌ തോന്നുന്നില്ല. പക്ഷെ ഒരു സമൂഹത്തിന്റെ ശാന്തിയും സമാധാനവും ആരോഗ്യവുമൊക്കെ തകര്‍ക്കുന്ന മദ്യവിപത്തിന്‌ കടിഞ്ഞാണിട്ടില്ലെങ്കില്‍ അത്‌ ഒരുജനതയുടെ അടിവേരു തന്നെ നശിപ്പിക്കും എന്ന കാര്യം മറന്നുപോകരുത്‌.
 ( Lekhanam from http://www.punnyabhumi.com/  Date:2010, Thanks to http://www.sreyas.in/)