Friday, February 11, 2011

ഗുരുദേവപ്രതിമയെ അവഹേളിച്ചവരെ പുറത്താക്കണം

ഗുരുദേവപ്രതിമയെ അവഹേളിച്ചവരെ പുറത്താക്കണം -എസ്.എന്‍.ഡി.പി.
Posted on: 11 Feb 2011


കുളപ്പുള്ളി: ഷൊറണൂര്‍ എസ്.എന്‍. കോളേജിലെ ഗുരുദേവപ്രതിമയെ അവഹേളിക്കുകയും ഓഫീസിലെ ജീവനക്കാരെ കൈയേറ്റംചെയ്യുകയും ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയുംചെയ്ത എസ്.എഫ്.ഐ. വിദ്യാര്‍ഥികളുടെ നടപടിയില്‍ എസ്.എന്‍.ഡി.പി. കുളപ്പുള്ളിശാഖ പ്രതിഷേധിച്ചു. അക്രമത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി. കരുണാകരന്‍ അധ്യക്ഷനായി. മുന്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറി ടി.പി. കൃഷ്ണകുമാര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.സി. ജയന്‍, അശോകന്‍, ജ്ഞാനദേവന്‍, അച്യുതന്‍, പത്മനാഭന്‍, പരമേശ്വരന്‍, ജയതിലകന്‍ എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ഥിസമൂഹം പ്രതികരിക്കണം - എ.ബി.വി.പി.
Posted on: 11 Feb 2011


കുളപ്പുള്ളി: ഷൊറണൂര്‍ എസ്.എന്‍. കോളേജിലെ ഗുരുദേവപ്രതിമ തകര്‍ത്ത എസ്.എഫ്.ഐ.യുടെ നടപടിക്കെതിരെ വിദ്യാര്‍ഥിസമൂഹം പ്രതികരിക്കണമെന്ന് എ.ബി.വി.പി. ആവശ്യപ്പെട്ടു.
ഗുരുദേവപ്രതിമ തകര്‍ത്ത വിദ്യാര്‍ഥികളെ പുറത്താക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ജില്ലാ ജോയന്റ് കണ്‍വീനര്‍ പ്രസാദ് അറിയിച്ചു.

(Link from: http://www.mathrubhumi.com/palakkad/news/780885-local_news-kulappulli-കുളപ്പുള്ളി.html )

No comments:

Post a Comment