Saturday, December 31, 2011

പ്രാഥമിക ശിക്ഷാവര്‍ഗ്ഗ്-ഒറ്റപ്പാലം2011 Photos

രാഷ്ട്രീയ സ്വയംസേവക സംഘം- ഒറ്റപ്പാലം സംഘജില്ല
പ്രാഥമിക ശിക്ഷാ വര്‍ഗ്ഗ്
T.R K.H.S.S . - വാണിയംകുളം -ഒറ്റപ്പാലം 
രാഷ്ട്രീയ സ്വയംസേവക സംഘം ഒറ്റപ്പാലം സംഘജില്ല പ്രാഥമിക ശിക്ഷാ വര്‍ഗ്ഗ് വാണിയംകുളം T.R K.ഹയര്‍ സെക്കന്ററി സ്കൂളില്‍  സമാപിച്ചു. ഒരാഴ്ച നീണ്ടു നിന്ന ശിബിരത്തില്‍ നാനൂറോളം ശിക്ഷാര്ത്ഥികള്‍ പങ്കെടുത്തു. ഡിസ: 31 നു ശനിയാഴ്ച വൈകീട്ട് പഥസഞ്ചലനവും
പൊതുപരിപാടിയും നടന്നു. കൂനത്തറ പനയൂരില്‍ നിന്നാരംഭിച്ച പഥസഞ്ചലനം T.R K.ഹയര്‍ സെക്കന്ററി സ്കൂളില്‍  സമാപിച്ചു. ശിക്ഷാര്‍ത്ഥികളുടെ ശാരീരിക് പ്രദര്‍ശനം , തുടര്‍ന്ന് പ്രശസ്ത തോല്‍പാവക്കൂത്ത് കലാകാരന്‍ ശ്രീ വിശ്വനാഥ പുലവര്‍ (കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്‌ ജേതാവ് )  അധ്യക്ഷത വഹിച്ച പൊതുപരിപാടിയില്‍ ശ്രീ പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍(കേരള പ്രാന്ത കാര്യവഹ്)  മുഖ്യപ്രഭാഷണം നടത്തി.
സമാപന പൊതു പരിപാടിയോടനുബന്ധിച്ചു നടന്ന അനുമോദന സദസ്സില്‍ കുമാരി ബബിത (വ്യക്തികത ചാമ്പ്യന്‍ -സ്റ്റേറ്റ് സ്കൂള്‍  ഗെയിംസ് സുബ്ജൂനിയര്‍ ഗേള്‍സ്‌ ), ശ്രീ വിശ്വനാഥ പുലവര്‍ (കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്‌ ജേതാവ് - പ്രശസ്ത തോല്‍പാവക്കൂത്ത് കലാകാരന്‍), സുധ ലക്ഷ്മി (സംസ്കൃതം റാങ്ക് ജേതാവ്)  തുടങ്ങിയവരെ ആദരിച്ചു. 
photo stream :-Sunday, December 25, 2011

RSS ഒറ്റപ്പാലം സംഘജില്ല-പ്രാഥമിക ശിക്ഷാവര്‍ഗ്ഗ് 2011

രാഷ്ട്രീയ സ്വയംസേവക സംഘം- ഒറ്റപ്പാലം സംഘജില്ല
പ്രാഥമിക ശിക്ഷാ വര്‍ഗ്ഗ്
T.R K.H.S.S . - വാണിയംകുളം -ഒറ്റപ്പാലം  
2011 ഡിസ: 24 മുതല്‍ ജനു: 1 വരെ  

രാഷ്ട്രീയ സ്വയംസേവക സംഘം ഒറ്റപ്പാലം സംഘജില്ല പ്രാഥമിക ശിക്ഷാ വര്‍ഗ്ഗ് വാണിയംകുളം T.R K.ഹയര്‍ സെക്കന്ററി സ്കൂളില്‍  ആരംഭിച്ചു.
ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ശിബിരത്തില്‍ നാനൂറോളം ശിക്ഷാര്ത്ഥികള്‍ പങ്കെടുക്കുന്നു.
സമാപന പൊതുപരിപാടി ഡിസ: 31 നു ശനിയാഴ്ച വൈകീട്ട്
പഥസഞ്ചലനം, ശാരീരികപ്രദര്‍ശനം, പ്രഭാഷണം തുടങ്ങിയ കാര്യപരിപാടികള്‍. 

Friday, December 23, 2011

ശബരിമല തീര്‍ഥാടകരെ സഹായിക്കാന്‍ ഹെല്‍പ്പ് ലൈന്‍

യാത്രാവേളയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അയ്യപ്പന്മാര്‍ക്ക് വേണ്ട സേവനസന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമാണ് ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തിക്കുക.
നമ്പര്‍ : 9497545511. ( Sabarimala Ayyappas HelpLine No.)

ഹിന്ദുഐക്യവേദി തമിഴ്‌അയ്യപ്പഭക്തന്മാര്‍ക്ക് സ്വീകരണംനല്‍കി

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്നെത്തിയ അയ്യപ്പന്മാര്‍ക്ക് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ സ്വീകരണം നല്‍കി. ശ്രീരംഗരാജ സ്വാമികള്‍, ജയറാം ഗുരുസ്വാമി, എന്‍. രാജസ്വാമികള്‍ തുടങ്ങിയവര്‍ക്കാണ് സ്വീകരണം നല്‍കിയത്. ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി വി.കെ. വിശ്വനാഥന്‍ അയ്യപ്പന്മാര്‍ക്ക് ഹാരാര്‍പ്പണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം മധുരപലഹാരവിതരണം നടത്തി. അയ്യപ്പന്മാര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച സൗഹൃദസദസിന്റെ ഭാഗമായാണ് അയ്യപ്പന്മാര്‍ക്ക് സ്വീകരണം നല്‍കിയത്.

അയ്യപ്പസേവാ സമാജം വര്‍ക്കിങ് പ്രസിഡന്റ് ഈറോഡ് സി.വി. ബാലസുബ്രഹ്മണ്യന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ശബരിമല അയ്യപ്പസേവാസമാജം ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന്‍, അയ്യപ്പസമാജം ഓര്‍ഗനൈസിങ് സെക്രട്ടറി വി.കെ. വിശ്വനാഥന്‍, സി.കെ. കുഞ്ഞ്, എന്‍. ഹരിഹരയ്യര്‍, എ. കസ്തൂരി, എം. ഗോപാല്‍, ഡോ. പി.പി. വാവ, കെ.കെ. വാസുദേവന്‍, കെ. വാസുദേവന്‍, പുഞ്ചക്കരി സുരേന്ദ്രന്‍, കുമാരവേല്‍, അശോകന്‍ കുന്നിന്മേല്‍, ചെറുവയ്ക്കല്‍ അര്‍ജുനന്‍, തമ്പി പട്ടശേരി, കെ.കെ. തങ്കപ്പന്‍, മണ്ണടി പൊന്നമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹിന്ദു ഐക്യവേദി ജനറല്‍സെക്രട്ടറി ഇ.എസ്. ബിജു ചൊല്ലിക്കൊടുത്ത സമൂഹപ്രതിജ്ഞയോടെയാണ് ധര്‍ണ സമാപിച്ചത്.

സേവാഭാരതി തിരുവനന്തപുരം സേവപ്രോജെക്ട്സ്

Seva Bharathi Thiruvananthapuram Seva projects ..


Seva Projects @ Thiruvanathapuram & Peroorkada..
http://www.sevabharathiperoorkada.in/


*. Ananthashaayi BalaSadanam, Annadanam @ Perookada Govt. Hospital, Sree Mookambika SravanaSamsara vidyalayam,
Bala Samskara kendram & Ekadhyapaka Vidyalayam For Tribal Students @ Thiruvananthapuram Under SevaBharathi

Saturday, December 17, 2011

ഹിന്ദു ഏകതാ സമ്മേളനം കൊച്ചി-2011 Speach
ഡോ. പ്രവീണ്‍ഭായി തൊഗാഡിയ പ്രസംഗം Audio
Amr Format (പരിഭാഷ- ജെ. നന്ദകുമാര്‍ )
Hindu Ekta Sammelan Kochi 17Dec2011 PraveenBhai Togadia Speach

ഹിന്ദു ഏകതാ സമ്മേളനം- കൊച്ചി-2011

ഹിന്ദുസമൂഹം വിരാട്‌രൂപം ആര്‍ജിക്കണം: സിംഗാള്‍
കൊച്ചി: ജാതിയുടെ പേരില്‍ ഭിന്നിച്ച്നില്‍ക്കാതെ ഹിന്ദുസമൂഹം വിരാട്‌ രൂപം ആര്‍ജിക്കണമെന്ന്‌ വിഎച്ച്പി അന്തര്‍ദേശീയ അധ്യക്ഷന്‍ അശോക്‌ സിംഗാള്‍ ആഹ്വാനം ചെയ്തു. ആധ്യാത്മികരംഗത്ത്‌ ഒറ്റക്കെട്ടായ ഹിന്ദുക്കള്‍ രാഷ്ട്രീയരംഗത്ത്‌ ഛിന്നഭിന്നമാണ്‌. സമുദായത്തിന്റെ പേരില്‍ ഹിന്ദുക്കള്‍ കഷണം കഷണമായി ന്യൂനപക്ഷമായി മാറുമ്പോള്‍ ഹിന്ദുക്കളുടെ അഭിമാനം തന്നെയാണ്‌ ചോദ്യംചെയ്യപ്പെടുന്നത്‌. രാഷ്ട്രീയക്കാര്‍ ഹിന്ദുസമൂഹത്തെ ഭിന്നിപ്പിച്ച്‌ നിര്‍ത്തി അവരുടെ സ്വാര്‍ത്ഥലാഭത്തിനായി ഉപയോഗിക്കുകയാണ്‌. കേരളത്തിലെ ഹിന്ദുസമൂഹം നാല്‌വശത്തുനിന്നും ഭീഷണിയെ നേരിടുകയാണ്‌. ഹിന്ദുസമൂഹത്തിന്‌ ഭൂമി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മുസ്ലീം, ക്രിസ്ത്യന്‍ സമൂഹത്തില്‍നിന്നും കമ്മ്യൂണിസ്റ്റുകാരില്‍നിന്നുമുള്ള ഭീഷണിയെ കേരളത്തിലെ ഹിന്ദുക്കള്‍ നേരിടുന്നു. ഈ സാഹചര്യത്തില്‍ വ്യത്യസ്തങ്ങളായി പിരിഞ്ഞ്‌ നിന്നാല്‍ ഹിന്ദുസമൂഹം അനര്‍ത്ഥങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്ന ഹിന്ദു ഏകതാ സമ്മേളനം ഉദ്ഘാടനംചെയ്ത്‌ സംസാരിക്കുകയായിരുന്നു സിംഗാള്‍.

സച്ചാര്‍, രംഗനാഥ കമ്മീഷന്റെ പേരില്‍ ഹിന്ദുക്കളുടെ അധികാരങ്ങളും അവകാശങ്ങളും തട്ടിയെടുക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. വര്‍ഗീയകലാപവിരുദ്ധ ബില്ലിന്റെ പേരില്‍ സോണിയയും കോണ്‍ഗ്രസും രാമന്റെ ഭൂമിയില്‍ ഹിന്ദുക്കളെ അനാഥരാക്കുവാനുള്ള നീക്കമാണ്‌ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഹിന്ദു നിലനില്‍ക്കില്ലെങ്കില്‍ നായരും നമ്പൂതിരിയും ഈഴവനും പട്ടികജാതി സംഘടനകള്‍ ഉള്‍പ്പെടെയുള്ള ജാതിസംഘടനകള്‍ക്കും നിലനില്‍ക്കാനാവില്ലെന്ന്‌ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ വിഎച്ച്പി സെക്രട്ടറി ജനറല്‍ ഡോ. പ്രവീണ്‍ഭായി തൊഗാഡിയ ചൂണ്ടിക്കാട്ടി. ഹിന്ദുക്കള്‍ ഇന്ന്‌ ലൗ ജിഹാദില്‍ തുടങ്ങി പെട്രോള്‍ ജിഹാദിന്റെ നടുവിലാണെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ മുസ്ലീമിനും ക്രിസ്ത്യാനിക്കും വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ നൂറ്‌ കോടി വരുന്ന ഹിന്ദുക്കളെ കുറ്റവാളികളാക്കാനാണ്‌ കലാപവിരുദ്ധ ബില്ലിലൂടെ സോണിയ ലക്ഷ്യമിടുന്നത്‌.

യോഗത്തില്‍ വിഎച്ച്പി ദേശീയ വൈസ്‌ പ്രസിഡന്റ്‌ കെ.വി. മദനന്‍ അധ്യക്ഷത വഹിച്ചു. അന്തര്‍ദേശീയ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ വേദാന്തം, സ്വാമി വേദാനന്ദസരസ്വതി, സ്വാമി വിമലാനന്ദ, സ്വാമി അയ്യപ്പദാസ്‌, സ്വാമി ഭാര്‍ഗവ, സ്വാമി ഗുരുപ്രസാദ്‌, ബാഹുലേയാനന്ദഗിരി, സ്വാമി സത്യധര്‍മദാസ്‌, സ്വാമി ദിവ്യാനന്ദ, വിഎച്ച്പി ദേശീയ ജനറല്‍ സെക്രട്ടറി ദിനേശ്ചന്ദ്ര, വൈസ്‌ പ്രസിഡന്റുമാരായ അശോക്‌ ചൗക്ല, കുക്കം ചന്ദ്ര സാവന്‍ജി, ബാലകൃഷ്ണനായിക്‌, ഓംപ്രകാശ്‌ സിംഗാള്‍, മധുഭായി കുല്‍ക്കര്‍ണി, സംസ്ഥാന പ്രസിഡന്റ്‌ ബി.ആര്‍. ബാലരാമന്‍, ആര്‍എസ്‌എസ്‌ പ്രാന്ത സംഘചാലക്‌ പി.ഇ.ബി. മേനോന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍, വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു.
എ. ഗോപാലകൃഷ്ണന്‍, അശോക്‌ സിംഗാളിെ‍ന്‍റയും ജെ. നന്ദകുമാര്‍ പ്രവീണ്‍ തൊഗാഡിയയുടെയും പ്രസംഗം പരിഭാഷപ്പെടുത്തി. വിഎച്ച്പി സംസ്ഥാന ട്രഷറര്‍ കെ.പി. നാരായണന്‍ സ്വാഗതം പറഞ്ഞു.

Praveen Bhai Togadia Speach Audio Link (amr) :

വിഎച്ച്പി അന്തര്‍ദേശീയ പ്രതിനിധി സമ്മേളനത്തിന്‌ ഉജ്വല തുടക്കം


വിഎച്ച്പി അന്തര്‍ദേശീയ പ്രതിനിധി സമ്മേളനത്തിന്‌ ഉജ്വല തുടക്കം:
കൊച്ചി: വിശ്വഹിന്ദുപരിഷത്തിന്റെ അന്തര്‍ദ്ദേശീയ പ്രതിനിധി സമ്മേളനത്തിന്‌ പ്രൗഢോജ്വലമായ തുടക്കം. ഗോപൂജയോടെയാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌. വിഎച്ച്പി നേതാക്കളായ അശോക്‌ സിംഗാളിനെയും പ്രവീണ്‍ തൊഗാഡിയയേയും പ്രതിനിധികളേയും പഞ്ചവാദ്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ക്ഷേത്രപ്രദക്ഷിണത്തോടെയാണ്‌ മാതൃശക്തി പ്രവര്‍ത്തകര്‍ വേദിയിലേക്ക്‌ ആനയിച്ചത്‌. കേരളീയ സാംസ്കാരിക മുദ്രകള്‍ നിറഞ്ഞുനിന്ന വേദിയിലാണ്‌ സമ്മേളനം ആരംഭിച്ചത്‌. വേദമന്ത്രധ്വനികളുടെ ആധ്യാത്മിക അന്തരീക്ഷത്തില്‍ വിശ്വഹിന്ദുപരിഷത്ത്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ അശോക്‌ സിംഗാള്‍ ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഹിന്ദുസമൂഹം ധാര്‍മ്മികമായി ഭേദചിന്തകള്‍ക്കതീതരാണെന്ന്‌ സിംഗാള്‍ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ക്ഷേത്രങ്ങളുടെ ഭൂമിയായ കേരളത്തില്‍ വിവിധ ജാതികളിലുള്ളവര്‍ ക്ഷേത്രങ്ങളില്‍ ഭേദചിന്തയില്ലാതെയാണ്‌ എത്തുന്നത്‌. അഞ്ചുകോടി ഭക്തരാണ്‌ ശബരിമലയില്‍ വരുന്നത്‌. അവിടെയും ഈ ഭേദചിന്തയില്ല. എന്നാല്‍ രാഷ്ട്രീയരംഗത്ത്‌ ഹിന്ദുക്കള്‍ ജാതീയമായി വിഘടിക്കപ്പെട്ടിരിക്കുന്നു. ഇത്‌ ഹിന്ദുസമൂഹത്തിന്റെ മുന്നേറ്റത്തിന്‌ വിഘാതം സൃഷ്ടിക്കുന്നുണ്ടെന്ന്‌ സിംഗാള്‍ അഭിപ്രായപ്പെട്ടു.

തെക്കന്‍ കേരളത്തിലെ ഭൂമി ക്രിസ്ത്യാനികളുടെയും വടക്കന്‍ കേരളത്തിലെ ഭൂമി മുസ്ലീമിന്റെയും കയ്യിലാണെന്നും ഹിന്ദുക്കള്‍ക്ക്‌ ആകാശം മാത്രമാണുള്ളതെന്നുമുള്ള ജസ്റ്റിസ്‌ കൃഷ്ണയ്യരുടെ അഭിപ്രായം സിംഗാള്‍ അനുസ്മരിച്ചു.

മാതാ അമൃതാനന്ദമയിദേവിയുടെ സന്ദേശം സ്വാമി തപസ്യാമൃത വായിച്ചു. ഹിന്ദുധര്‍മ്മത്തിന്റെ നീണ്ട ചരിത്രത്തില്‍ നാം നിരവധി ഗുരുതരമായ പ്രതിസന്ധികളെ നേരിട്ടിട്ടുണ്ടെന്നും അതെല്ലാം വിജയകരമായി തരണം ചെയ്തിട്ടുണ്ടെന്നും അമ്മ സന്ദേശത്തില്‍ പറഞ്ഞു. നമ്മുടെ ആചാര്യന്മാരും മഹാത്മാക്കളും ഈ പ്രശ്നങ്ങളെ അതിജീവിക്കാന്‍ സമൂഹത്തെ പ്രാപ്തമാക്കി. ഹിന്ദുത്വത്തെക്കുറിച്ചുള്ള അജ്ഞതയാണ്‌ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും സമൂഹത്തിന്‌ പ്രത്യേകിച്ച്‌ യുവാക്കളില്‍ ധാര്‍മ്മികമൂല്യങ്ങള്‍ വളര്‍ത്തിക്കൊണ്ടും അവര്‍ക്ക്‌ ആവശ്യമായ വിദ്യാഭ്യാസം നല്‍കിക്കൊണ്ടുമാത്രമേ ഈ പ്രശ്നം പരിഹരിക്കാനാവൂയെന്നും അമ്മ പറഞ്ഞു.

സ്വാഗതസംഘം ചെയര്‍മാന്‍ ജസ്റ്റിസ്‌ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചയോഗത്തില്‍ എം.ബി. വിജയകുമാര്‍ അഖിലേന്ത്യാ നേതാക്കളെ പരിചയപ്പെടുത്തി. വിശ്വഹിന്ദുപരിഷത്ത്‌ സംസ്ഥാന ട്രഷറര്‍ കെ.പി. നാരായണന്‍ സ്വാഗതം പറഞ്ഞു. കെ.കെ. പിള്ള കേരളത്തിന്റെ ലഘുസാമൂഹ്യചരിത്രം അവതരിപ്പിച്ചു. എസ്‌. രാമനാഥന്‍ രചിച്ച ഹൈന്ദവകേരളം, മോഹന്‍ജോഷി രചിച്ച സ്വതന്ത്രഭാരതത്തിലെ വീരശൂരസേനാനികള്‍, കാര്‍ഗില്‍ യുദ്ധത്തിലെ വീരന്മാരുടെ കഥകള്‍ എന്നീ പുസ്തകങ്ങള്‍ അശോക്‌ സിംഗാള്‍ പ്രകാശനം ചെയ്തു.

ഡോ. പ്രവീണ്‍ തൊഗാഡിയ, കെ.വി. മദനന്‍, ദിനേശ്‌ ചന്ദ്ര, എസ്‌. വേദാന്തം, രാഘവ റെഡ്ഡി, വിജയനഗര സാമ്രാജ്യത്തിന്റെ ഇപ്പോഴത്തെ രാജമാതാ ചന്ദ്രകാന്താ ദേവി എന്നിവരും വേദിയിലുണ്ടായിരുന്നു. ആര്‍എസ്‌എസ്‌ പ്രാന്ത സംഘചാലക്‌ പി.ഇ.ബി. മേനോന്‍, പ്രാന്ത പ്രചാരക്‌ പി.ആര്‍. ശശിധരന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കുമ്മനം രാജശേഖരന്‍, ഇ.എസ്‌. ബിജു, ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്‍, മുതിര്‍ന്ന ആര്‍എസ്‌എസ്‌ പ്രചാരക്‌ ആര്‍. വേണുഗോപാല്‍ തുടങ്ങി നിരവധിപേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

വര്‍ഗീയ (കലാപവിരുദ്ധ) ബില്ലിനെതിരെ വിഎച്ച്പി ദേശീയ പ്രക്ഷോഭത്തിന്‌..

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വര്‍ഗീയ കലാപവിരുദ്ധ ബില്ല്‌ ഹിന്ദുവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന്‌ വിശ്വഹിന്ദുപരിഷത്ത്‌ അന്തര്‍ദേശീയ പ്രസിഡന്റ്‌ അശോക്‌ സിംഗാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. സന്യാസിവര്യന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഘടനയെക്കുറിച്ച്‌ ഈ സമ്മേളനം ചര്‍ച്ച ചെയ്ത്‌ തീരുമാനിക്കും. 16 മുതല്‍ 18 വരെ കലൂര്‍ പാവക്കുളം ക്ഷേത്രഓഡിറ്റോറിയത്തില്‍ നടക്കുന്ന അന്തര്‍ദേശീയ സമ്മേളനത്തിനെത്തിയതായിരുന്നു അദ്ദേഹം.

എല്ലാ ഹിന്ദുക്കളെയും ക്രിമിനലുകളായിട്ടാണ്‌ ഈ ബില്ലില്‍ കാണുന്നത്‌. അതേസമയം മുസ്ലീങ്ങള്‍ കലാപകാരികളല്ല. മുസ്ലീം, ക്രിസ്ത്യന്‍, പിന്നോക്ക വിഭാഗങ്ങള്‍ ഒരുവശത്തും ഹിന്ദുക്കളെ മറുവശത്തുമായിട്ടാണ്‌ ബില്ലില്‍ കാണുന്നത്‌. മുസ്ലീങ്ങള്‍ കലാപമുണ്ടാക്കിയാലും അവര്‍ക്കെതിരെ കേസില്ല. എന്നാല്‍ ഹിന്ദുക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്യും. മധ്യകാലഘട്ടത്തിലെ അസ്പൃശ്യത തിരിച്ചുകൊണ്ടുവരികയാണ്‌. ഇതിലൂടെ ഹിന്ദുക്കളെ തകര്‍ക്കുവാനാണ്‌ കേന്ദ്രസര്‍ക്കാരും സോണിയാഗാന്ധിയും ശ്രമിക്കുന്നത്‌.

ആഭ്യന്തരവകുപ്പിന്റെ രേഖകള്‍പ്രകാരം വിദേശങ്ങളില്‍നിന്നും വിവിധ സംഘടനകള്‍ക്കായി 42000 കോടി രൂപയാണ്‌ എത്തിയത്‌. ഈ തുക ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുന്നതിനായിട്ടാണ്‌ ക്രൈസ്തവ മിഷണറിമാര്‍ ഉപയോഗിച്ചത്‌. തിരുപ്പതിയില്‍ പ്രതിവര്‍ഷം മൂവായിരം കോടി രൂപയും ശബരിമലയില്‍ 200 കോടി രൂപയും വരുമാനമുണ്ട്‌. എന്നാല്‍ ഇതില്‍ ഒറ്റപൈസപോലും ഹിന്ദുക്കളുടെ ഉന്നമനത്തിനായി ചെലവഴിക്കുന്നില്ല. അവിശ്വാസികളാണ്‌ ഇവ നിയന്ത്രിക്കുന്നത്‌.

ലൗജിഹാദിലൂടെ നിഷ്ക്കളങ്കരായ ഹിന്ദു പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുകയാണ്‌. ലൗജിഹാദ്‌ ക്രിമിനല്‍ കുറ്റമാണ്‌. ഇതിനെതിരെ ഹിന്ദുസമൂഹം ഉണരണം. കേന്ദ്രസര്‍ക്കാര്‍ അടിമുടി അഴിമതിയിലാണ്‌. അഴിമതിക്കെതിരെ സമരം ചെയ്യുന്നവരെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്‌. ബാബാ രാംദേവിന്റെ നേതൃത്വത്തില്‍ അഴിമതിക്കെതിരെ രാംലീലാ മൈതാനിയില്‍ നടന്ന സമരത്തെ സര്‍ക്കാര്‍ മൃഗീയമായിട്ടാണ്‌ നേരിട്ടത്‌. സോണിയയുടെയും രാഹുലിന്റെയും നിര്‍ദേശപ്രകാരം അര്‍ധരാത്രി രാംദേവിനെയും അമ്പതിനായിരം അനുയായികളെയും രണ്ടരമണിക്കൂര്‍കൊണ്ട്‌ നീക്കം ചെയ്യുകയായിരുന്നു.

അണ്ണാ ഹസാരെ അഴിമതിക്കെതിരെ നടത്തുന്ന സമരത്തിന്‌ വിഎച്ച്പി പൂര്‍ണ പിന്തുണ നല്‍കും. പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കുന്നുമുണ്ട്‌. വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ യാതൊരു നടപടിയുമില്ല. ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണിപ്പോഴത്തേത്‌. കമ്മ്യൂണിസ്റ്റുകളും മാവോയിസ്റ്റുകളും ഇന്ത്യക്കെതിരാണ്‌. ഇവര്‍ക്ക്‌ ചൈനയിലാണ്‌ സ്ഥാനം.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ അനാസ്ഥയാണ്‌ കാണിക്കുന്നത്‌. കാവേരി നദീജലപ്രശ്നം തീര്‍ത്ത മാതൃക നമ്മുടെ മുന്നിലുണ്ട്‌. അതുപോലെ രണ്ട്‌ സര്‍ക്കാരുകളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കേണ്ടതാണ്‌. ഉത്തര്‍പ്രദേശിലെ തെഹരി അണക്കെട്ട്‌ നിര്‍മിക്കുന്ന സമയത്ത്‌ വലിയ പ്രക്ഷോഭങ്ങളുണ്ടായിരുന്നു. എന്നാല്‍ വിദഗ്ധസമിതി ഇത്‌ തള്ളിക്കളയുകയായിരുന്നു. എന്നാല്‍ ഭൂചലനമുണ്ടായാല്‍ തെഹരി ഡാമിന്റെ നിലനില്‍പ്പും അപകടത്തിലാണ്‌. ഉത്തര്‍പ്രദേശ്‌ തുടച്ചുനീക്കപ്പെടും.

2014ല്‍ രാമക്ഷേത്രനിര്‍മാണം പൂര്‍ത്തിയാകുമെന്നും ഒരു ചോദ്യത്തിനുത്തരമായി അശോക്‌ സിംഗാള്‍ പറഞ്ഞു. ക്ഷേത്രനിര്‍മാണം 65 ശതമാനം പൂര്‍ത്തിയായി. ക്ഷേത്ര പൂര്‍ത്തീകരണത്തിനായി തീരുമാനമെടുക്കുവാന്‍ പാര്‍ലമെന്റ്‌ നിര്‍ബന്ധിതമാകും. രാമന്റെ ശക്തിയിലാണ്‌ ക്ഷേത്രം ഉയരുക. വാര്‍ത്താസമ്മേളനത്തില്‍ ഓള്‍ ഇന്ത്യ ജോയിന്റ്‌ സെക്രട്ടറി കാശിവിശ്വനാഥന്‍, സംസ്ഥാന പ്രസിഡന്റ്‌ ബി.ആര്‍.ബാലരാമന്‍, ദേശീയ ഉപാധ്യക്ഷന്‍ വി.ബാലകൃഷ്ണ നായിക്‌, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു

Friday, December 2, 2011

വിഎച്ച്പി ദേശീയപ്രതിനിധിസഭ ഏറണാകുളത്ത് 2011Dec16/17/18

Viswa Hindu Parishath’s National Representatives’ meeting will be held on December 16,17 and 18 on Pavakkulam Mahadeva Auditorium, Ernakulam

വി എച്ച് പി ദേശീയ പ്രതിനിധി സഭ ഏറണാകുളത്ത്
2011 Dec 16-17-18

http://vhpkerala.org/

Contact VHP Kerala

Phone: 0484-539322
Email: vhpkerala@gmail.com

VHP Kerala New Website Announced

VHP Kerala New Website Announced

Namaste.
It is with much pleasure we announce the development of the website of Vishva Hindu Parishad, Kerala.
http://vhpkerala.org
Design, development and hosting service is provided by Sreyas Foundation.
Please go through this BETA version of the website, write down your suggestions, comments and feedback. We would love to hear from you and the website update to the extend possible.
Thanks.

Contact VHP Kerala

Phone: 0484-539322
Email: vhpkerala@gmail.com
http://vhpkerala.org 

Dec1 - K.T.JayaKrishnan Master BalidanaDinam

 ഡിസംബര്‍ 1 : സ്വര്‍ഗീയ കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍
വീരബലിദാന ദിനം...

വിശ്വസിച്ച ആദര്‍ശത്തില്‍ ജീവിക്കാനും, അതിനു വേണ്ടി പ്രവൃതിക്കാനും ശ്രമിച്ചു എന്നതിന്റെ പേരില്‍ മാര്‍കിസ്റ്റ് ഭീകരതയുടെ കൊലകതിക്കിരയായ അദ്ധേഹത്തിന്റെ ആത്മാവിനു വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം...

"പഥിചിതറികിടക്കുന്നൊരസ്ഥികള്‍
... പതിയിരിപ്പു മരണമെന്നോതവേ
പതറിടാറുണ്ട് മാനസമെങ്കിലും
വെടിയുകില്ല ഞാനീവഴിതാരയെ
അനുഗമിക്കില്ല മറ്റൊരു പാതയെ"
പെയ്തൊഴിയാത്ത മഴയിലും പുതുമണ്ണിന്‍റെ ഗന്ധം തേടാന്‍ കൊതിക്കുന്നവന്‍

തന്ത്രികളില്ലാത്ത വീണയിലും സംഗീതത്തിനു കാതോര്‍ക്കുന്നവന്‍

ജ്വലിക്കുന്ന യുവത്വത്തിന്‍റെ ഹൃദയസ്പന്ദനങ്ങളില്‍
...
ചക്രവാളത്തിനുമപ്പുറത്തു

ഇരുട്ടിനെ വിറകൊള്ളിച്ചുകൊണ്ട്‌ ഏരിഞ്ഞടങ്ങിയ സൂര്യന്‍റെ

ഇന്നത്തെ ഉദയം കാണേണ്ടവന്‍ ....

പുലരിയുടെ ഓരോ പൊന്‍വെളിച്ചത്തിലും ......

ഇരുളിന്‍റെ കോട്ടകള്‍ തകര്‍ത്തെറിയുമ്പോള്‍ .......

ഹൈന്ദവ ഭാരതത്തിന്‍റെ അരുണ പതാക കൈയിലേന്തി

ആദര്‍ശം നെഞ്ചിനുള്ളിലൊരു കൊടുങ്കാറ്റാക്കി മാറ്റി

അവസാനശ്വാസം വരെ പടപൊരുതി

ഭാരതാംബയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കപെട്ട

ധന്യ ജീവിതങ്ങളെ....... നിങ്ങളുടെ

തുറക്കാത്ത കണ്‍പീലികളും.... നിലയ്ക്കാത്ത കണ്ണീരും

മറക്കില്ലഞാന്‍ , എന്‍റെ..... പ്രാണനുള്ളകാലം

.പിറന്ന നാടിന്റെ മോചനത്തിനായി...

സ്വജീവ രക്തം കൊണ്ട് വീരേതിഹാസം
രചിച്ചവര്‍...

അധാര്‍മ്മികതയുടെ രാജശാസനങ്ങള്‍ക്കു മുന്‍പില്‍

രക്തം ചീന്തിയ നമ്മുടെ ധീരസോദരന്മാര്‍.....

അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രങ്ങള്‍

സ്വജീവന്‍ കവരുമ്പോഴും വന്ദേമാതരം പാടി

അമ്മയുടെ മടിത്തട്ടില്‍ ലയിച്ചവര്‍....

വാടിക്കല്‍ രാമകൃഷ്ണേട്ടനില്‍ തുടങ്ങി...
പന്ന്യന്നൂര്‍

ചന്ദ്രേട്ടന്‍....ബിംബിയും....സുജിത്തും ...ജയകൃഷ്ണന്‍ മാസ്റ്ററും........

മണികണ്ഠനും..അശ്വിനിയും..സുനില്‍കുമാറും.....
അങ്ങനെ നമ്മള്‍ ആരെങ്കിലുമറിയുന്ന

ചിലപ്പോള്‍ നമ്മളാരുമറിയാത്ത നമ്മുടെ
നൂറു കണക്കിനു സോദരന്മാര്‍........

അവര്‍ക്കു മുന്‍പില്‍ ആത്മപ്രണാമം നടത്തിക്കൊണ്ട്...
ഞങ്ങള്‍ അവരുടെ സ്വപ്നം കര്‍മ്മപഥത്തില്‍ എത്തിക്കും

-------------------------------------------------------
ഭാരതീയ ജനതാ യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റായിരുന്ന കെ.ടി.ജയകൃഷ്ണന്‍മാസ്റ്റര്‍ മാര്‍ക്സിസ്റ്റ്‌ കാപാലികരാല്‍ കൊല ചെയ്യപ്പെട്ടിട്ട്‌ ഇന്നേക്ക്‌ പന്ത്രണ്ട്‌ വര്‍ഷം തികയുകയാണ്‌.

... കണ്ണൂരിലെ മാര്‍ക്സിസ്റ്റ്‌ സര്‍വ്വാധിപത്യത്തിനും അക്രമ രാഷ്ട്രീയത്തിനുമെതിരെ ധീരമായ ചെറുത്തു നില്‍പ്പ്‌ നടത്തുകയും യുവാക്കളെയും പൊതു സമൂഹത്തെയും സംഘടിപ്പിച്ചുകൊണ്ട്‌ സിപിഎമ്മിന്റെ ദുഷ്ചെയ്തികളെ തുറന്നു കാണിക്കുകയും ചെയ്ത ജയകൃഷ്ണന്‍ മാസ്റ്റര്‍ ജീവിച്ചിരിക്കുമ്പോള്‍ അവരുടെ കണ്ണിലെ കരടായിരുന്നു....

കേരളത്തിന്റെ പൊതു മനസാക്ഷിയെ ഞെട്ടിപ്പിച്ച ക്രൂരവും നിന്ദ്യവുമായ സംഭവമായിരുന്നു ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകം.

ക്ലാസ്‌ മുറിയില്‍ തന്റെ ശിഷ്യരുടെ മുന്നില്‍ വച്ച്‌ ജയകൃഷ്ണന്‍ മാസ്റ്ററെ സിപിഎം നരാധമന്മാര്‍ കൊല ചെയ്തപ്പോള്‍ ഇന്ത്യ മുഴുവന്‍ അപലപിച്ചെങ്കിലും അതിനെ ന്യായീകരിക്കാന്‍ സിപിഎം നേതൃത്വം രംഗത്തു വരികയാണ്‌ ചെയ്തത്‌.

കണ്ണൂരിലെ സിപിഎമ്മിന്റെ ഏകാധിപത്യ പ്രവണതയ്ക്കെതിരായുള്ള ജനാധിപത്യ ശക്തികളുടെ ദൃഢീകരണമാണ്‌ ജയകൃഷ്ണന്‍ മാസ്റ്ററുടെ ആത്മാവിനോട്‌ നമുക്കു ചെയ്യാവുന്ന ഏറ്റവും വലിയ നീതീകരണം....


----------------------------------------------------------------------------------

(Source : വിവിധ സോഷ്യല്‍ വെബ്സൈറ്റുകളില്‍
വന്നിട്ടുള്ള സ്മരണാന്ജലികള്‍...)

Saturday, November 26, 2011

Sree Parvathi Seva Nilayam Trust- Chooliseri, ThrissurSree Parvathi Seva Nilayam Trust taking care of mentally-retarded Seva vibhag of Trichur Mahanagar has started
this service centre at Chooliseri.
Sree Parvathi Seva Nilayam (SPSN) has become a ray of hope for mentally retarded people who have been left back on the road of life by their own. Established in the year 2000, situated on a wide area of half acre land at Choolissery in Thrissur district of Kerala, the centre has set a great example of selfless service towards this deprived section of the society.
 
Contact
Sree Parvathi Seva Nilayam
Reg. No: 733/2000
Choolissery , Thrissur
Kerala , Pin: 680 541, India
Phone no : 0487 - 2216809, Mob:+91 9847214296
E-mail : info@spsnilayam.org
sreeparvathiseva@yahoo.co.in

26 Nov Mumbai, The Day We Never Forget..

  

26/11 Mumbai Terror Attack. 26 Nov 2008 Mumbai Attack

Sunday, November 20, 2011

പാമ്പാടിഐവര്‍മഠം ശ്മശാനപ്രശ്നം:- ഹിന്ദുഐക്യവേദി മാര്‍ച്ച്

പാമ്പാടി ഐവര്‍മഠം ശ്മശാന പ്രശ്നം  :-----

വിശ്വാസത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കണം -കെ.പി. ശശികലലക്കിടി: ഹിന്ദുവിശ്വാസത്തെയും പരിസരവാസികളുടെ താത്പര്യങ്ങളെയും ഒരുപോലെ സംരക്ഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. ഹിന്ദു ഐക്യവേദി തിരുവില്വാമല പഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മാര്‍ച്ച്, പഞ്ചായത്തോ ഫീസിനുസമീപം പോലീസ് തടഞ്ഞു. രമേഷ്‌കൂട്ടാല അധ്യക്ഷനായി.
വി.എച്ച്.പി. സംസ്ഥാനസെക്രട്ടറി എം.സി. വത്സന്‍, കേരള ക്ഷേത്രസംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് പി.ആര്‍. ഉണ്ണി, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു എന്നിവര്‍ പ്രസംഗിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാസെക്രട്ടറി പി. അരവിന്ദന്‍ സ്വാഗതവും തൃശ്ശൂര്‍ ജില്ലാസെക്രട്ടറി പി. സുകുമാരന്‍ നന്ദിയും പറഞ്ഞു

VHP സേവാശിബിരം - പാലക്കാട്‌വി.എച്ച്.പി. സേവാശിബിരം സമാപിച്ചു .....
പാലക്കാട്: സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും മാനവികപുരോഗതിക്കും സേവനമനോഭാവമുള്ള ജനത വളര്‍ന്നുവരേണ്ടത് അനിവാര്യമാണെന്ന് വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ സഹസേവാപ്രമുഖ് പ്രൊഫ. മധുകര്‍ റാവു ദീക്ഷിത് അഭിപ്രായപ്പെട്ടു. സംസ്ഥാന സേവാശിബിരത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷികസര്‍വകലാശാലയിലെ സി.എസ്.മാത്യു, ഗ്രാമവികാസ് പ്രമുഖ് കെ.കൃഷ്ണന്‍കുട്ടി, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോയന്റ് ജനറല്‍സെക്രട്ടറി വി.ആര്‍.രാജശേഖരന്‍, കെ.എം.ഹിലാല്‍, ഡോ.കിരാതമൂര്‍ത്തി, സംസ്ഥാന സത്സംഗപ്രമുഖ് ശങ്കരനാരായണന്‍ എന്നിവര്‍ ക്ലാസെടുത്തു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാനട്രഷറര്‍ കെ.പി.നാരായണന്‍, സെക്രട്ടറി ടി.രാജശേഖരന്‍, സംഘടനാസെക്രട്ടറി എം.സി.വത്സന്‍, സേവാപ്രമുഖ് കെ.രാധാകൃഷ്ണന്‍, കൊളയക്കോട് ശശി എന്നിവര്‍ പ്രസംഗിച്ചു. എ.സി.ചെന്താമരാക്ഷന്‍ സ്വാഗതവും എ.കെ.സിദ്ധാര്‍ഥന്‍ നന്ദിയും പറഞ്ഞു.

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനസമ്മേളനം2011

Bharatheeya Vichara Kendra State Conference 2011 - Koyilandi , Kozhikkode
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം 2011

Wednesday, November 16, 2011

Monday, November 7, 2011

കുഞ്ഞുണ്ണിമാസ്റ്റര്‍ പുരസ്‌കാരം ശ്രീ ഹരിതയ്ക്ക്(കൂറ്റനാട്)

കുഞ്ഞുണ്ണി മാസ്റ്റര്‍ പുരസ്‌കാരം നേടിയ യുവ കവയത്രി  ശ്രീ ഹരിതയ്ക്ക് 
(കൂറ്റനാട്) രാഷ്ട്രീയ സ്വയംസേവക സംഘം  തൃത്താല താലൂക് സമിതിയുടെ  
അനുമോദനവും സാംസ്കാരിക സമ്മേളനവും.
07-11-2011  തിങ്കളാഴ്ച കൂറ്റനാട് അന്‍സാര്‍ കോളേജ്,( വട്ടേനാട്) 
വെച്ച് നടന്ന പരിപാടിയില്‍ ശ്രീ. ശിവകുമാര്‍ മാസ്റ്റര്‍ ഉപഹാരം സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍
ശ്രീ. കെ.വി. ജയന്‍മാസ്റ്റര്‍ മുണ്ടക്കോട്ടുകുറിശ്ശി മുഖ്യപ്രഭാഷണം നടത്തി. കേശവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.അരവിന്ദന്‍,
അഡ്വ: രാജേഷ്‌, ടി.എം. നാരായണന്‍, കരുണാകരനുണ്ണി, നാരായണന്‍ മാസ്റ്റര്‍, ബിജുറാം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

'മുളയരി'  എന്ന കവിതാ സമാഹാരത്തിനാണ് കൂറ്റനാട്-വട്ടേനാട് സ്വദേശിയായ ഹരിതയ്ക്ക് അവാര്‍ഡ് ലഭിച്ചത്.

Saturday, November 5, 2011

പാകിസ്താനിലെ ദീപാവലി അറുപതുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം


ഇസ്‌ലാമാബാദ്: അറുപതുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം പാകിസ്താനിലെ പെഷവാറിലുള്ള ക്ഷേത്രത്തില്‍ ഹിന്ദുമതവിശ്വാസികള്‍ ദീപാവലി ആഘോഷിച്ചു. കോടതിയിടപെട്ട് ആരാധനയ്ക്കുവേണ്ടി തുറന്ന ഗോര്‍ ഖത്രിയിലെ 160 വര്‍ഷം പഴക്കമുള്ള ഗൊരഖ് നാഥ് ക്ഷേത്രത്തിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു കൂട്ടം വിശ്വാസികള്‍ ഒത്തുകൂടിയത്.

കുട്ടികള്‍ നിറമുള്ള വസ്ത്രങ്ങളണിഞ്ഞും പടക്കം പൊട്ടിച്ചും യുവാക്കള്‍ ഭജന ചൊല്ലിയും നൃത്തം ചെയ്തും ദീപാവലി ഗംഭീരമായി ആഘോഷിച്ചു. ക്ഷേത്രത്തിലെ പുരോഹിതന്റെ മകള്‍ ഫൂല്‍വതി പെഷവാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അറുപതു വര്‍ഷമായി അടച്ചിട്ട ക്ഷേത്രത്തില്‍ വീണ്ടും പ്രവേശിക്കാന്‍ വഴി തുറന്നത്.

വളരെക്കാലമായി പോലീസും ഇവാക്യൂ പ്രോപ്പര്‍ട്ടി ട്രസ്റ്റ് ബോര്‍ഡും പ്രവിശ്യാ പുരാവസ്തുവകുപ്പും കൈവശപ്പെടുത്തിയതായിരുന്നു ഗൊരഖ് നാഥ് ക്ഷേത്രം. ഫൂല്‍വതിക്കും മകന്‍ കാകാ രാമിനും ക്ഷേത്രം തങ്ങളുടെ കുടുംബവകയാണെന്ന് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മതപരമായ ആചാരങ്ങള്‍ക്ക് ക്ഷേത്രം തുറന്നു കൊടുക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു...


For more info about Pakistani Hindu Community Plz Visit :  http://pakistanhindupost.blogspot.com

നിളയൊഴുകി പടരും ...

ഗണഗീതം


“നിളയൊഴുകി പടരും വഴിനീളെ
കുളിരല നിറയും പമ്പയിലൂടെ
പെരിയാറിന്‍ പുളിനങ്ങള്‍ താണ്ടി
പുതിയ യുഗപ്പൊന്‍തേര്‍ത്തടമേറി
പൂര്‍ണതതേടി വരുന്നൂ ഞങ്ങള്‍
പൂര്‍ണതതേടി വരുന്നൂ....

മതവെറിപൂണ്ടവരീ നൈര്‍മല്യം
അടിച്ചുടച്ചു കടന്നപ്പോള്‍
അവിടെത്തന്‍ ചുടുനിണമാല്‍ പുതിയൊരു
കോവിലുയര്‍ത്തിയ മലയാളത്തിന്‍
മനസ്സിനുള്ളില്‍ കൊളുത്തിവച്ചൊരു
ദീപവുമായി വരുന്നൂ....

പോര്‍ക്കലി പൂണ്ടുറയും കരവാളം
വാനിലുയര്‍ത്തും പുരളീമലയും
ധിക്കാരത്തിന്‍ ധവളഗളങ്ങള്‍
വെട്ടിയെറിഞ്ഞലറും കുണ്ടറയും
പറയുകയാണനവരതം തളിയും
വീരത നിറയും ചരിതങ്ങള്‍...

ആത്മസമര്‍പ്പണവീഥിയിലെല്ലാം
ആഹുതി ചെയ്തവരുദ്‌ഘോഷിച്ചു
വേറില്ലിനിയൊരു സത്യം ഭാരത-
ധര്‍മം മാനവസംസ്കാരം
ആ ശുഭസത്യമതെന്നും ഭൂവില്‍
പുലര്‍ത്തിടാനായ്‌ ഞങ്ങള്‍ വരുന്നൂ....”