Saturday, November 5, 2011

പാകിസ്താനിലെ ദീപാവലി അറുപതുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം


ഇസ്‌ലാമാബാദ്: അറുപതുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം പാകിസ്താനിലെ പെഷവാറിലുള്ള ക്ഷേത്രത്തില്‍ ഹിന്ദുമതവിശ്വാസികള്‍ ദീപാവലി ആഘോഷിച്ചു. കോടതിയിടപെട്ട് ആരാധനയ്ക്കുവേണ്ടി തുറന്ന ഗോര്‍ ഖത്രിയിലെ 160 വര്‍ഷം പഴക്കമുള്ള ഗൊരഖ് നാഥ് ക്ഷേത്രത്തിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു കൂട്ടം വിശ്വാസികള്‍ ഒത്തുകൂടിയത്.

കുട്ടികള്‍ നിറമുള്ള വസ്ത്രങ്ങളണിഞ്ഞും പടക്കം പൊട്ടിച്ചും യുവാക്കള്‍ ഭജന ചൊല്ലിയും നൃത്തം ചെയ്തും ദീപാവലി ഗംഭീരമായി ആഘോഷിച്ചു. ക്ഷേത്രത്തിലെ പുരോഹിതന്റെ മകള്‍ ഫൂല്‍വതി പെഷവാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അറുപതു വര്‍ഷമായി അടച്ചിട്ട ക്ഷേത്രത്തില്‍ വീണ്ടും പ്രവേശിക്കാന്‍ വഴി തുറന്നത്.

വളരെക്കാലമായി പോലീസും ഇവാക്യൂ പ്രോപ്പര്‍ട്ടി ട്രസ്റ്റ് ബോര്‍ഡും പ്രവിശ്യാ പുരാവസ്തുവകുപ്പും കൈവശപ്പെടുത്തിയതായിരുന്നു ഗൊരഖ് നാഥ് ക്ഷേത്രം. ഫൂല്‍വതിക്കും മകന്‍ കാകാ രാമിനും ക്ഷേത്രം തങ്ങളുടെ കുടുംബവകയാണെന്ന് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മതപരമായ ആചാരങ്ങള്‍ക്ക് ക്ഷേത്രം തുറന്നു കൊടുക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു...


For more info about Pakistani Hindu Community Plz Visit :  http://pakistanhindupost.blogspot.com

No comments:

Post a Comment