Friday, December 2, 2011

Dec1 - K.T.JayaKrishnan Master BalidanaDinam

 ഡിസംബര്‍ 1 : സ്വര്‍ഗീയ കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍
വീരബലിദാന ദിനം...

വിശ്വസിച്ച ആദര്‍ശത്തില്‍ ജീവിക്കാനും, അതിനു വേണ്ടി പ്രവൃതിക്കാനും ശ്രമിച്ചു എന്നതിന്റെ പേരില്‍ മാര്‍കിസ്റ്റ് ഭീകരതയുടെ കൊലകതിക്കിരയായ അദ്ധേഹത്തിന്റെ ആത്മാവിനു വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം...

"പഥിചിതറികിടക്കുന്നൊരസ്ഥികള്‍
... പതിയിരിപ്പു മരണമെന്നോതവേ
പതറിടാറുണ്ട് മാനസമെങ്കിലും
വെടിയുകില്ല ഞാനീവഴിതാരയെ
അനുഗമിക്കില്ല മറ്റൊരു പാതയെ"




പെയ്തൊഴിയാത്ത മഴയിലും പുതുമണ്ണിന്‍റെ ഗന്ധം തേടാന്‍ കൊതിക്കുന്നവന്‍

തന്ത്രികളില്ലാത്ത വീണയിലും സംഗീതത്തിനു കാതോര്‍ക്കുന്നവന്‍

ജ്വലിക്കുന്ന യുവത്വത്തിന്‍റെ ഹൃദയസ്പന്ദനങ്ങളില്‍
...
ചക്രവാളത്തിനുമപ്പുറത്തു

ഇരുട്ടിനെ വിറകൊള്ളിച്ചുകൊണ്ട്‌ ഏരിഞ്ഞടങ്ങിയ സൂര്യന്‍റെ

ഇന്നത്തെ ഉദയം കാണേണ്ടവന്‍ ....

പുലരിയുടെ ഓരോ പൊന്‍വെളിച്ചത്തിലും ......

ഇരുളിന്‍റെ കോട്ടകള്‍ തകര്‍ത്തെറിയുമ്പോള്‍ .......

ഹൈന്ദവ ഭാരതത്തിന്‍റെ അരുണ പതാക കൈയിലേന്തി

ആദര്‍ശം നെഞ്ചിനുള്ളിലൊരു കൊടുങ്കാറ്റാക്കി മാറ്റി

അവസാനശ്വാസം വരെ പടപൊരുതി

ഭാരതാംബയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കപെട്ട

ധന്യ ജീവിതങ്ങളെ....... നിങ്ങളുടെ

തുറക്കാത്ത കണ്‍പീലികളും.... നിലയ്ക്കാത്ത കണ്ണീരും

മറക്കില്ലഞാന്‍ , എന്‍റെ..... പ്രാണനുള്ളകാലം

.പിറന്ന നാടിന്റെ മോചനത്തിനായി...

സ്വജീവ രക്തം കൊണ്ട് വീരേതിഹാസം
രചിച്ചവര്‍...

അധാര്‍മ്മികതയുടെ രാജശാസനങ്ങള്‍ക്കു മുന്‍പില്‍

രക്തം ചീന്തിയ നമ്മുടെ ധീരസോദരന്മാര്‍.....

അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രങ്ങള്‍

സ്വജീവന്‍ കവരുമ്പോഴും വന്ദേമാതരം പാടി

അമ്മയുടെ മടിത്തട്ടില്‍ ലയിച്ചവര്‍....

വാടിക്കല്‍ രാമകൃഷ്ണേട്ടനില്‍ തുടങ്ങി...
പന്ന്യന്നൂര്‍

ചന്ദ്രേട്ടന്‍....ബിംബിയും....സുജിത്തും ...ജയകൃഷ്ണന്‍ മാസ്റ്ററും........

മണികണ്ഠനും..അശ്വിനിയും..സുനില്‍കുമാറും.....
അങ്ങനെ നമ്മള്‍ ആരെങ്കിലുമറിയുന്ന

ചിലപ്പോള്‍ നമ്മളാരുമറിയാത്ത നമ്മുടെ
നൂറു കണക്കിനു സോദരന്മാര്‍........

അവര്‍ക്കു മുന്‍പില്‍ ആത്മപ്രണാമം നടത്തിക്കൊണ്ട്...
ഞങ്ങള്‍ അവരുടെ സ്വപ്നം കര്‍മ്മപഥത്തില്‍ എത്തിക്കും

-------------------------------------------------------
ഭാരതീയ ജനതാ യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റായിരുന്ന കെ.ടി.ജയകൃഷ്ണന്‍മാസ്റ്റര്‍ മാര്‍ക്സിസ്റ്റ്‌ കാപാലികരാല്‍ കൊല ചെയ്യപ്പെട്ടിട്ട്‌ ഇന്നേക്ക്‌ പന്ത്രണ്ട്‌ വര്‍ഷം തികയുകയാണ്‌.

... കണ്ണൂരിലെ മാര്‍ക്സിസ്റ്റ്‌ സര്‍വ്വാധിപത്യത്തിനും അക്രമ രാഷ്ട്രീയത്തിനുമെതിരെ ധീരമായ ചെറുത്തു നില്‍പ്പ്‌ നടത്തുകയും യുവാക്കളെയും പൊതു സമൂഹത്തെയും സംഘടിപ്പിച്ചുകൊണ്ട്‌ സിപിഎമ്മിന്റെ ദുഷ്ചെയ്തികളെ തുറന്നു കാണിക്കുകയും ചെയ്ത ജയകൃഷ്ണന്‍ മാസ്റ്റര്‍ ജീവിച്ചിരിക്കുമ്പോള്‍ അവരുടെ കണ്ണിലെ കരടായിരുന്നു....

കേരളത്തിന്റെ പൊതു മനസാക്ഷിയെ ഞെട്ടിപ്പിച്ച ക്രൂരവും നിന്ദ്യവുമായ സംഭവമായിരുന്നു ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകം.

ക്ലാസ്‌ മുറിയില്‍ തന്റെ ശിഷ്യരുടെ മുന്നില്‍ വച്ച്‌ ജയകൃഷ്ണന്‍ മാസ്റ്ററെ സിപിഎം നരാധമന്മാര്‍ കൊല ചെയ്തപ്പോള്‍ ഇന്ത്യ മുഴുവന്‍ അപലപിച്ചെങ്കിലും അതിനെ ന്യായീകരിക്കാന്‍ സിപിഎം നേതൃത്വം രംഗത്തു വരികയാണ്‌ ചെയ്തത്‌.

കണ്ണൂരിലെ സിപിഎമ്മിന്റെ ഏകാധിപത്യ പ്രവണതയ്ക്കെതിരായുള്ള ജനാധിപത്യ ശക്തികളുടെ ദൃഢീകരണമാണ്‌ ജയകൃഷ്ണന്‍ മാസ്റ്ററുടെ ആത്മാവിനോട്‌ നമുക്കു ചെയ്യാവുന്ന ഏറ്റവും വലിയ നീതീകരണം....


----------------------------------------------------------------------------------

(Source : വിവിധ സോഷ്യല്‍ വെബ്സൈറ്റുകളില്‍
വന്നിട്ടുള്ള സ്മരണാന്ജലികള്‍...)

No comments:

Post a Comment