Sunday, February 13, 2011

ശ്രീ മുക്കാരത്തിക്കാവ് ഭഗവതി ക്ഷേത്രം ഞാങ്ങാട്ടിരി

"കാളി കാളി മഹാകാളി
ഭദ്രകാളി നമോസ്തുതേ
കുലംച്ച കുല ധര്‍മ്മംച്ച 
 മാം തു പാലയ പാലയ"



( ഉപദേവ പ്രതിഷ്ഠ : ശ്രീ ഗണപതി , ശ്രീ അയ്യപ്പന്‍ )
ഐതിഹ്യം:
ആദിമ കാലഘട്ടത്തില്‍ കാടുപിടിച്ച് കിടന്നിരുന്ന ഈ സ്ഥാനത്ത്
കാഞ്ഞിര വൃക്ഷത്തിനടുത്ത്‌ ശുദ്രാന്ത്യജ വംശജയായ ഒരു 
ബാലികയാണ്‌ ശിലരൂപേന കാണപ്പെട്ട ദേവിചൈതന്യം ആദ്യമായി
ദര്‍ശിച്ചതെന്നും പ്രസ്തുത സമുദായക്കാര്‍ ഈ വിവരം അന്നത്തെ 
നാടുവാഴികളായിരുന്ന മൂസതുമാരെ ധരിപ്പിക്കുകയും അവര്‍ 
തങ്ങളുടെ ഇല്ലത്തേക്ക് ദേവീകലയെ ആവാഹിച്ചു ആരാധിക്കുകയും,
കാലാന്തരത്തില്‍ നാട്ടുകാരുടെ ദര്‍ശനത്തിനും  രക്ഷയ്ക്കുമായി ക്ഷേത്രരൂപെണ കുടിവെപ്പ് നടത്തിയതായും പറയപ്പെടുന്നു.
മേല്‍പ്പറഞ്ഞ ശുദ്രാന്ത്യജ വംശക്കാരും ദേവിയെ അവരുടെ ആചാരരൂപേണ ആചരിച്ചു വന്നിരുന്നു.  കാഞ്ഞിരമരങ്ങളാല്‍ നിബിഡ മായിരുന്ന ഈ സ്ഥലത്ത് മൂന്ന് കാഞ്ഞിരമരങ്ങളുടെ
ഇടയില്‍ നിന്ന് ദേവീകല കണ്ടെത്തിയതിനാല്‍
മൂക്കാംകാഞ്ഞിരത്തിക്കാവ് എന്നറിയപ്പെടുകയും ലോപിച്ച് മുക്കാരത്തിക്കാവ് എന്നായി മാറുകയും ചെയ്തു എന്ന്
പറയപ്പെടുന്നു.

ശ്രീ പരശുരാമകരങ്ങളാല്‍  പവിത്രമായ കേരളഭൂവിലെ പ്രധാന ഭദ്രകാളിക്ഷേത്രങ്ങളില്‍ആചാരാനുഷ്ടാനങ്ങളോടെ നാല് 
താലപൊലികള്‍ആഘോഷിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് ഞാങ്ങാട്ടിരി  ശ്രീ മുക്കാരത്തിക്കാവ്  ഭഗവതി ക്ഷേത്രം  
( പട്ടാമ്പി - കുന്നംകുളം റൂട്ടില്‍ ഞാങ്ങാട്ടിരി സ്കൂള്‍ സ്റ്റോപ്പ്‌. )

ക്ഷേത്രം തന്ത്രി: തന്ത്രരത്നം അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരിപാട്
മേല്‍ശാന്തി : പാലനാട് സതീശന്‍ നമ്പൂതിരിപാട്

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍ :
ചുറ്റുവിളക്ക്- വെള്ളരി പൂജ - വഴിപാട് കൂത്ത് - കളമെഴുത്ത് പാട്ട് -നാഗങ്ങള്‍ക്ക്‌ പാലും പൊടിയും - ഗണപതിക്ക്‌ ഒറ്റ അപ്പം - പതിനാറു താലം

വിശേഷ ദിവസങ്ങള്‍ :
കന്നിമാസത്തിലെ ആയില്യം  -                                   ആയില്യ താലപ്പൊലി
തുലാമാസത്തിലെ ആദ്യത്തെ ഞായറാഴ്ച  -                   പ്രതിഷ്ഠ ദിനം
വൃശ്ചികം 1  നു  -                                                                      കളമെഴുത്ത് പാട്ട്
മണ്ഡലം 41 കഴിഞ്ഞു ആദ്യത്തെ ഞായറാഴ്ച -        മണ്ഡല താലപ്പൊലി
മകരം  ആദ്യത്തെ ഞായറാഴ്ച -            മകര താലപ്പൊലി
മകരം  ആദ്യത്തെ ചൊവ്വാഴ്ച -   നിരത്തില നിവേദ്യ സമര്‍പ്പണം      (പൊങ്കാല)
കുംഭം ആദ്യത്തെ ഞായറാഴ്ച -           കൂത്ത് താലപ്പൊലി

( ദര്‍ശന സമയം : 6  - 9 .15  am , 5 .30  - 7 .30  pm  )
Contact:
The President,
Sree Mukkarathikkavu Bhagavathi Temple, Nhangattiri.
Make Donation:
Thirumittacode Service Co-op Bank LTD, Nhangattiri Br. Acc. No: 1013




  ശ്രീ മുക്കാരത്തിക്കാവ് ഭഗവതി ക്ഷേത്രം ഞാങ്ങാട്ടിരി

No comments:

Post a Comment