Tuesday, February 1, 2011

ശബരിമലയില്‍ ശാസ്ത്രീയസംവിധാനം ഒരുക്കണം

ശബരിമലയില്‍ ശാസ്ത്രീയസംവിധാനം ഒരുക്കണം : കെ.പി.ശശികല

Posted On: Tue, 01 Feb 2011 14:34:56
ചാലക്കുടി : ശബരിമലയില്‍ തിരക്കുകള്‍ നിയന്ത്രിക്കാന്‍ ശാസ്ത്രീയമായ സംവിധാനം ഒരുക്കുന്നതിന്‌ പകരം ഹിന്ദുവിശ്വാസത്തെ മുറിപ്പെടുത്തുവാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌ എന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട്‌ കെ.പി.ശശികലടീച്ചര്‍ അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യവേദി പോട്ട സ്ഥാനീയ സമിതി സംഘടിപ്പിച്ച ഹിന്ദുസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ശബരി മല തീര്‍ത്ഥാടകര്‍ പുല്ലുമേട്‌ ദുരന്തത്തില്‍ കൂട്ടക്കുരുതിക്കിരയായതും തുടര്‍ന്ന്‌ സര്‍ക്കാരും ചില തല്‍പ്പരകക്ഷികളും അഴിച്ചുവിട്ട അനാവശ്യ വിവാദങ്ങളും ഹിന്ദുസമൂഹം കൂടുതല്‍ അസംഘടിതമാകേണ്ടതിന്റെ ആവശ്യകത വെളിപ്പെടുത്തുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു. ഹിന്ദുസമൂഹം നേരിടുന്ന ഒരൊറ്റ വെല്ലുവിളിയും ചോദ്യം ചെയ്യപ്പെടാതെ പോകരുത്‌. സര്‍ക്കാരിന്റെ നിലനില്‍പ്പിനു തന്നെ ആധാരമായ ശബരിമലയിലെ കാണിക്കപ്പണത്തില്‍ മാത്രമാണ്‌ സര്‍ക്കാരിന്‌ നോട്ടം എന്നും അവര്‍ പറഞ്ഞു. യോഗത്തില്‍ ഗൗരി പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി.ഹരിദാസ്‌,ജില്ലാസെക്രട്ടറി അഡ്വ. രമേഷ്‌ കൂട്ടാല, താലൂക്ക്‌ പ്രസിഡണ്ട്‌ എ.എ.ഹരിദാസ്‌, താലൂക്ക്‌ ജനറല്‍ സെക്രട്ടറി ഷോജി ശിവപുരം, എന്‍.കുമാരന്‍, കെ.പി.ഷണ്‍മുഖന്‍, സി.പി.രാജേഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment