Friday, October 14, 2011

വിസാചട്ടം ലംഘിച്ച വിദേശ സുവിശേഷകസംഘത്തെ പൊലീസ് തിരയുന്നു

വിസാചട്ടം ലംഘിച്ച വിദേശികള്‍ പോലീസിനെ വെട്ടിച്ച് കടന്നു
13 Oct 2011

കൊച്ചി: വിസാചട്ടം ലംഘിച്ച് കൊച്ചിയില്‍ എത്തിയ വിദേശ പ്രാര്‍ഥനാസംഘം പോലീസ് അന്വേഷണം തുടങ്ങിയതറിഞ്ഞ് സ്ഥലംവിട്ടു. ഇവര്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. താമസിച്ചിരുന്ന ഹോട്ടലില്‍ അന്വേഷിച്ചപ്പോഴാണ് സംഘം സ്ഥലംവിട്ടതായി അറയുന്നത്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വില്യം ലീയുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സംഘമാണ് അനധികൃതമായി ഹോട്ടലില്‍ തങ്ങിയത്. വിസാകാലാവധി കഴിഞ്ഞതിനാല്‍ രാജ്യം വിടണമെന്ന് പോലീസ് ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
  
 കൊച്ചി: വിസാച്ചട്ടം ലംഘിച്ചെത്തിയ വിദേശ സുവിശേഷക സംഘത്തെ പൊലീസ് തിരയുന്നു. ആറു മാസത്തെ സന്ദര്‍ശക വിസയിലെത്തി പ്രാര്‍ഥനാ പരിപാടികള്‍ സംഘടിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വില്യം ലീക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രസംഗം നടത്തിയത്. എന്നാല്‍ സംഗീത പരിപാടിയെന്ന പേരിലാണു സംഘാടകര്‍ അനുവാദം നേടിയത്. ഇതിനോടൊപ്പം സുവിശേഷ പ്രസംഗവും സംഘം നടത്തി. സന്ദര്‍ശന വിസയില്‍ വരുന്നവര്‍ സുവിശേഷ പ്രസംഗമോ, സംഗീത പരിപാടിയോ നടത്താന്‍ പാടില്ലെന്നാണു ചട്ടം.
ഇതേത്തുടര്‍ന്നു കലൂര്‍ പൊലീസ് പരിപാടി തടയുകയും ചെയ്തു. എത്രയും വേഗം രാജ്യം വിടാന്‍ സുവിശേഷകരോടു പൊലീസ് നിര്‍ദേശിച്ചിരുന്നു.
ഇവരെ അന്വേഷിച്ചു പൊലീസ് എറണാകുളം ഹോളിഡെ ഇന്‍ ഹോട്ടലില്‍ എത്തിയിരുന്നു. എന്നാല്‍ ഹോട്ടലില്‍ സുവിശേഷകര്‍ എത്തിയില്ലെന്ന വിവരമാണു പൊലീസിനു ലഭിച്ചത്. ഇവരെ കണ്ടെത്താന്‍ പൊലീസ് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

No comments:

Post a Comment