കിശോരി ശക്തിയോജന പദ്ധതി അന്വേഷിക്കണം - ശോഭാ സുരേന്ദ്രന്‍
24 Jun 2011
കൊച്ചി: വാജ്‌പേയ് സര്‍ക്കാര്‍ ആരംഭിച്ച കിശോരി ശക്തിയോജന പദ്ധതി കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പേരുമാറ്റി പെണ്‍കുട്ടികളെ കൗണ്‍സലിങ് നടത്തുന്നതിന് തിരുവനന്തപുരത്തെ ഒരു ഗ്രൂപ്പിനെ ഏല്പിച്ച നടപടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്വേഷണം നടത്തണമെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭാസുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി വിജ്ഞാപനമനുസരിച്ച് കൗണ്‍സലിങ്ങിന് വിധേയയാകുന്ന, മാനസ്സികവെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുടെ മേല്‍വിലാസം സ്‌കൂളുകളില്‍ സൂക്ഷിക്കുകയും കുട്ടിയുടെ പഠനത്തിന് ശേഷം അത് നശിപ്പിച്ച് കളയുകയുമാണ് വേണ്ടത്. എന്നാല്‍ ഈ ഗ്രൂപ്പ് കുട്ടികളുടെ മേല്‍വിലാസം ശേഖരിച്ച് അവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും കുട്ടികളെ മതപരിവര്‍ത്തനത്തിന് വിധേയരാക്കുകയും ചെയ്യുന്നതായി ശോഭാസുരേന്ദ്രന്‍ ആരോപിച്ചു.
No comments:
Post a Comment