Showing posts with label ലോക്കല്‍ ന്യൂസ് - ഇവന്റ്സ്. Show all posts

Monday, May 14, 2012
Friday, April 13, 2012
ശ്രീ .ടി.എം. നാരായണേട്ടന് BMS പാലക്കാട് ജില്ലപ്രസിഡന്റ്
ശ്രീ .ടി.എം. നാരായണേട്ടന് ആശംസകള്‍..
BMS പാലക്കാട് ജില്ല പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട
തൃത്താല കൂറ്റനാട് സ്വദേശിയായ ശ്രീ ടി.എം. നാരായണന്‍ സര്‍വീസ് സംഘടനയായ ഫെറ്റോ(FETO ) യുടെ സംസ്ഥാന
ജനറല്‍ സെക്രെടറി ആയിരുന്നു. ഈ വര്ഷം സര്‍ക്കാര്‍ സര്‍വീസില്‍ ഉയര്‍ന്ന തസ്തികയില്‍ നിന്ന് വിരമിച്ചു. അതിനു ശേഷം പെന്ഷനെര്സ് സന്ഘിന്റെ പ്രവര്‍ത്തകനായിരുന്നു. രാഷ്ട്രീയ സ്വയം
സേവക സംഘത്തിന്റെ ശാഖയിലൂടെ വളര്‍ന്നു വന്ന അദ്ദേഹം തൃത്താല
താലൂക് കര്യവാഹ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘ കാലമായി സാമൂഹിക
സാംസ്കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാരായണേട്ടനു ട്രേഡ് യുണിയന്‍
രംഗത്തും തന്റെ വ്യക്തിത്വം പതിപ്പിക്കാന്‍ കഴിയട്ടെ എന്ന്
ആശംസിക്കുന്നു.
ബാലഗോകുലം സംസ്ഥാന ശില്‌പശാല ഞാങ്ങാട്ടിരിയില്‍

04 Apr 2012
പട്ടാമ്പി: ബാലഗോകുലത്തിന്റെ സംസ്ഥാനതല ബാലമിത്രശില്പശാല ഏപ്രില്‍ നാലുമുതല്‍ 10വരെ ഞാങ്ങാട്ടിരി മഹര്‍ഷിവിദ്യാലയത്തില്‍ നടത്തുമെന്ന് സ്വാഗതസംഘം ജനറല്‍കണ്‍വീനര്‍ പി.എസ്. നാരായണന്‍, ജില്ലാഅധ്യക്ഷന്‍ ഡോ.ടി.ജി. വിജയകുമാര്‍, സംസ്ഥാനസെക്രട്ടറി കെ.പി. ബാബുരാജന്‍ എന്നിവര്‍ അറിയിച്ചു.
അഞ്ചിന് രാവിലെ 8.45ന് കലാമണ്ഡലം രാമന്‍കുട്ടി ശില്പശാല ഉദ്ഘാടനംചെയ്യും. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, പി. വിജയന്‍ IPS, മേജര്‍ രവി തുടങ്ങിയവര്‍ പങ്കെടുക്കും.
ഒമ്പതിന് വൈകുന്നേരം നടക്കുന്ന സമാപനപരിപാടിയില്‍ രാഷ്ട്രീയസ്വയംസേവകസംഘം സഹസര്‍കാര്യവാഹ് കെ.സി. കണ്ണന്‍ പ്രഭാഷണം നടത്തും. മഹാകവി അക്കിത്തം മുഖ്യാതിഥിയാകും.
500ഓളം പേര്‍ ശില്പശാലയില്‍ പങ്കെടുക്കും. പ്രവര്‍ത്തകര്‍ക്കായി ഓരോദിവസവും പ്രത്യേകം ആസ്വാദനക്ലാസുകളും നടത്തും

ബാലഗോകുലം സംസ്ഥാന ബാലമിത്രശിബിരം 2012
2012 ഏപ്രില്‍4 മുതല്‍10 വരെ പാലക്കാട്‌ജില്ല-തൃത്താലയില്
നമസ്തേ,
ഭാരതത്തിന്റെ സുകൃത സംസ്കാരം ബാലികാ ബാലന്മാരില്‍ എത്തിക്കുക എന്ന മഹത്തായ പ്രയത്നം ചെയ്തുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് ബാലഗോകുലം. പ്രതിവാര ഗോകുല ക്ലാസുകളില്‍ ഒത്തുകൂടുന്ന കുട്ടികളിലൂടെ കുടുംബത്തിലും,സമൂഹത്തിലും മൂല്യബോധവും
ആത്മാഭിമാനവും സൃഷ്ടിക്കുവാന്‍ ബാലഗോകുലത്തിന് കഴിയുന്നു. പ്രതിവാര ക്ലാസ്സുകള്‍ ചിട്ടയായി നടക്കുന്നതിനു പ്രവര്തനസമിതി സജീവമാകണം. ആ സജീവത ലഭിക്കുന്നത് ഇച്ഛാശക്തിയുള്ള ബാലമിത്രങ്ങളിലൂടെയാണ്. അവരെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമാണ് ബലമിത്ര ശില്പശാല.
പത്തു വയസ്സിനു മുകളിലുള്ള വിദ്യാര്ത്ഥികള്കാണ് ഈ ശില്പശാല.
സംസ്ഥാനത്തിന്റെ വിവിധപ്രദേശങ്ങളില്നിന്നു അഞ്ഞൂറോളം ഗോകുലാംഗങ്ങള്‍ പങ്കെടുക്കും.

ബാലമിത്ര ശിബിരത്തിന്റെ സ്വാഗത സംഘം രൂപീകരണയോഗം ഞാങ്ങാട്ടിരിയില്‍ 2012 ഫെബ്രു: 22 ബുധന്‍ 5 pm ശ്രീ മഹര്‍ഷി വിദ്യാമന്ദിര്‍ ഹാളില്‍ വെച്ച് നടന്നു.
പ്രശസ്ത ബാലസാഹിത്യകാരന്‍ ശ്രീ എം.എസ്.കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോക്ടര്‍.വി.സേതുമാധവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് ശ്രീ.ടി.പി.രാജന്‍ മാസ്റ്റര്‍ (ഗോപിചേട്ടന്‍) പ്രഭാഷണം നടത്തി. ശ്രീ.ഇ.കെ.ജയപാലന്‍, ഡോ.ടി.ജി.വിജയകുമാര്‍, വിനയഗോപാല്‍ മാസ്റ്റര്‍(മഹര്‍ഷി സ്കൂള്‍ മാനേജര്‍),
പ്രദീപ്കുമാര്‍(ബാലഗോകുലം സംഘടന സെക്രട്ടറി ), ബാബുരാജ് മാസ്റ്റര്‍, നാരായണന്‍ മാസ്റ്റര്‍, മാലിനി,കൃഷ്ണകുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
ബാലമിത്ര ശിബിരത്തിന്റെ വിജയകരമായ നടത്തിപ്പിന് 201 അംഗ സമിതി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി.

Friday, March 2, 2012
സി.പി.ജനാര്ദ്ദനന്‍ (ജനേട്ടന്‍) അന്തരിച്ചു....
സി.പി. ജനാര്‍ദ്ദനന്‍ അന്തരിച്ചു....
(03March2012)
പെരിന്തല്‍മണ്ണ: ആര്‍എസ്‌എസിന്റെ ആദ്യകാല പ്രവര്‍ത്തകനും ഹൈന്ദവസംഘടനകളുടെ നെടുനായകത്വം വഹിച്ചിരുന്ന ഉജ്വല സംഘാടകനുമായിരുന്ന ചെങ്ങറയില്‍ സി.പി. ജനാര്‍ദ്ദനന്‍ (79) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.45 നായിരുന്നു അന്ത്യം. ഭാര്യ: നിര്‍മല. മകള്‍: ലക്ഷ്മി. മരുമകന്‍: ഹരീഷ് (കോഴിക്കോട് താജ് ഹോട്ടല്‍ മാനേജര്‍). മലപ്പുറം ജില്ലയിലെ ഹൈന്ദവമുന്നേറ്റത്തിന് ഊടും പാവും നല്‍കിയവരില്‍ പ്രമുഖസ്ഥാനം വഹിച്ച സി.പി. ജനാര്‍ദ്ദനന്റെ നിര്യാണത്തോടെ ആദര്‍ശസുരഭിലമായ ഒരധ്യായത്തിനാണ് തിരശ്ശീലവീഴുന്നത്. മലപ്പുറത്ത് തന്റെ പ്രത്യേകമായ കൗശലവും തന്ത്രവും ഉപയോഗിച്ച് ആര്‍എസ്‌എസ് പ്രവര്‍ത്തനം നടത്താന്‍ ജനാര്‍ദ്ദനന് കഴിഞ്ഞിരുന്നു. സി.പി. എന്ന പേരില്‍ സ്നേഹിതന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്നേഹസമ്പന്നനായ മുതിര്‍ന്ന പ്രവര്‍ത്തകനായിരുന്നു ജനാര്‍ദ്ദനന്‍. ചെങ്ങര പുത്തന്‍ വീട്ടില്‍ ചിന്നകുട്ടിനങ്ങയുടെ മകനായി 1933 നവംബര്‍ മാസത്തിലെ മകീര്യം നാളില്‍ ജനിച്ചു. അമ്മു എന്ന നാരായണിക്കുട്ടി ഏക സഹോദരിയാണ്.
അടിയന്തരാവസ്ഥക്കെതിരെ ഒളിവില്‍ നിന്ന് 18 മാസത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട് സി.പി. കോഴിക്കോട്, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ആര്‍എസ്‌എസ് പ്രചാരകനായി പ്രവര്‍ത്തിച്ചു. ആര്‍എസ്‌എസ്സ് മലപ്പുറം ജില്ലാ സംഘചാലക്, വിശ്വഹിന്ദുപരിഷത്ത് ജില്ലാ പ്രസിഡന്റ,് ധര്‍മരക്ഷാസമിതി മലപ്പുറംജില്ലാ ഭാരവാഹി, പെരിന്തല്‍മണ്ണയിലെ ഗോകുലം ബാലസദനം സ്ഥാപക പ്രസിഡന്റ്, അങ്ങാടിപ്പുറം വിദ്യാനികേതന്‍ സ്കൂള്‍, പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവന്‍ സ്കൂള്‍ സ്ഥാപക പ്രവര്‍ത്തകന്‍, തിരുമാന്ധാംകുന്ന് ദേവസ്വം ഉപദേശകസമിതി അംഗം, തളി അങ്ങാടിപ്പുറം മഹാദേവക്ഷേത്ര പുനരുദ്ധാരണസമിതി രക്ഷാധികാരി, മാലാപറമ്പ് മാട്ടുമ്മല്‍ ശ്രീനരസിംഹമൂര്‍ത്തി ക്ഷേത്രട്രസ്റ്റ് ചെയര്‍മാന്‍, അങ്ങാടിപ്പുറം ഇടങ്ങത്തുപുരം ശ്രീകൃഷ്ണക്ഷേത്രം സമിതി മലപ്പുറം ധര്‍മരക്ഷാസമിതി എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സി.പി. ജനാര്‍ദ്ദനന്റെ സംസ്കാരം ഇന്ന് വൈകീട്ട് 4 ന് വീട്ടുവളപ്പില്‍.
ജനാര്‍ദ്ദനന്റെ നിര്യാണവാര്‍ത്തയറിഞ്ഞതോടെ നൂറുകണക്കിനാളുകളാണ് അങ്ങാടിപ്പുറത്തെ വസതിയില്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്. ആര്‍എസ്‌എസ് പ്രാന്തസംഘചാലക് പി.ഇ.ബി മേനോന്‍, ക്ഷേത്രീയ കാര്യവാഹ് എ.ആര്‍ മോഹനന്‍, ക്ഷേത്രീയ പ്രചാരക് എസ്. സേതുമാധവന്‍, ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ബാലഗോകുലം സംസ്ഥാനനിര്‍വ്വാഹകസമിതി അംഗം സി.സി.ശെല്‍വന്‍, ജന്മഭൂമി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.എസ്. രാംമോഹന്‍, മത്സ്യപ്രവര്‍ത്തകസംഘം ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ. പുരുഷോത്തമന്‍, പി.ചന്ദ്രശേഖരന്‍, പ്രാന്തപ്രചാര്‍പ്രമുഖ് എം. ഗണേഷ്, ബിജെപി ദേശീയ സമിതി അംഗം സി. വാസുദേവന്‍ മാസ്റ്റര്‍, ക്ഷേത്രീയ ശാരീരിക് പ്രമുഖ് എ .എം. കൃഷ്ണന്‍, ഭാരതീയ വിദ്യാനികേതന്‍ ഭാരവാഹികളായ എ.സി. ഗോപിനാഥ്, എന്‍ സി.ടി. രാജഗോപാല്‍, സിപിഎം ജില്ലാ സെക്രട്ടറി പി. പി. വാസുദേവന്‍, മുന്‍ എംഎല്‍എ ശശികുമാര്‍, ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് കെ.പി. വാസുമാസ്റ്റര്‍, അമൃതാനന്ദമയി മഠത്തിലെ വരദാമൃതചൈതന്യ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി.
-----------------------------------------------------------------------------------------------
വിടവാങ്ങിയത് ജനങ്ങളുടെ ജനേട്ടന്‍......
03 Mar 2012
അങ്ങാടിപ്പുറം: സി.പി. ജനാര്‍ദനന്‍ അങ്ങാടിപ്പുറത്തുകാര്‍ക്ക് പ്രിയപ്പെട്ട ജനേട്ടനായിരുന്നു. പ്രാദേശികപ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ച് അന്തിമതീരുമാനത്തിലെത്താന്‍ ജനേട്ടനെയാണ് അവര്‍ സമീപിക്കാറ്.
ഒറ്റനോട്ടത്തില്‍തന്നെ വ്യക്തികളെ വിലയിരുത്താനുള്ള കഴിവ്, നിര്‍ഭയത്വം, വാക്ചാതുര്യം, നേതൃപാടവം, സംഘാടകമികവ് എന്നിവ അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. എല്ലാ വി...ഭാഗം ജനങ്ങളുടെയും സ്‌നേഹവും വിശ്വാസവും ആര്‍ജിച്ചു. സൗമ്യവും ലളിതവുമായ ജീവിതവും അദ്ദേഹത്തെ വ്യത്യസ്തനാക്കി.
ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്തെയും ജില്ലയിലെ മറ്റു പല ക്ഷേത്രങ്ങളുടെയും പുനരുദ്ധാരണപ്രവര്‍ത്തനങ്ങളില്‍ അമരക്കാരനായിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും സംസ്ഥാനത്തിനു പുറത്തും നല്ലൊരു സുഹൃദ്‌വലയം സി.പി. ജനാര്‍ദനനുണ്ട്.
അങ്ങാടിപ്പുറം പാലം നിര്‍മാണം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ നിലവിലുള്ള റോഡിലൂടെയുള്ള പാലം നിര്‍മാണം ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്തിന്റെ സാംസ്‌കാരിക ഭദ്രതയെ തകര്‍ക്കുമെന്ന മുന്നറിയിപ്പോടെ സ്വന്തമായൊരു നോട്ടീസ് ഈയിടെ അദ്ദേഹം പുറത്തിറക്കി.
ചരിത്രപ്രസിദ്ധമായ മാട്ടുമ്മല്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങുകള്‍ നിര്‍വഹിക്കുന്നതുവരെ ശാരീരികഅസ്വസ്ഥതകള്‍ വകവെക്കാതെ അദ്ദേഹം നേതൃസ്ഥാനത്തുണ്ടായിരുന്നു.
തിരുമാന്ധാംകുന്ന് പൂരം ജനകീയമാക്കാനുള്ള കര്‍മങ്ങളിലും സി.പി. ജനാര്‍ദനന്‍ നിറസാന്നിധ്യമായിരുന്നു. നല്ലൊരു ഫുട്‌ബോള്‍ കളിക്കാരനായിരുന്ന സി.പി. പെരിന്തല്‍മണ്ണ കാദര്‍ ആന്‍ഡ് മുഹമ്മദലി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യകാല പ്രവര്‍ത്തനത്തിലുണ്ടായിരുന്നു.
പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവന്‍, അങ്ങാടിപ്പുറം വിദ്യാനികേതന്‍ സ്‌കൂള്‍, ഗോകുലം ബാലസദനം എന്നീ സ്ഥാപനങ്ങളുടെ വികാസത്തിലും അദ്ദേഹം നേതൃപാടവം പ്രകടമാക്കി. തിരുമാന്ധാംകുന്ന് ദേവസ്വം ഉപദേശക സമിതി അംഗം, തളിക്ഷേത്രഭരണസമിതി വൈസ് പ്രസിഡന്റ് മാട്ടുമ്മല്‍ നരസിംഹമൂര്‍ത്തി ക്ഷേത്ര ട്രസ്റ്റി ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.
03 Mar 2012
വള്ളുവനാടന്‍ സൗമ്യതയും പോരാട്ടവീര്യവും ഒത്തുചേര്‍ന്ന് അരനൂറ്റാണ്ട് സംശുദ്ധ പൊതുജീവിതത്തിന്റെയും മികച്ച സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെയും ഏടുകള്‍ നാടിന് സംഭാവന... നല്‍കിയ ഉന്നതവ്യക്തിത്വമായിരുന്നു സി.പി.ജനാര്‍ദ്ദനന്‍േറത്. നിര്‍ഭയത്വം, നിഷ്‌കാമകര്‍മത്തിന്റെ മൂര്‍ത്തിമദ്ഭാവം, സമര്‍പ്പണത്തിലൂന്നിയ സേവനം എന്നിവ അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഉരുക്കുമൂശയില്‍ വാര്‍ത്തെടുത്ത മാതൃകാപ്രവര്‍ത്തകനായ സി.പി.ജനാര്‍ദ്ദനന്‍ രണ്ടുപതിറ്റാണ്ടുകാലം അതിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി കേരളത്തിന്റെ നാനാഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം ജില്ല കേന്ദ്രമാക്കി നടന്നുവരുന്ന ഹിന്ദു നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ നെടുനായകത്വം 'ജനേട്ടന്‍' എന്നറിയപ്പെടുന്ന സി.പി.ജനാര്‍ദ്ദനനില്‍ നിക്ഷിപ്തമായിരുന്നു.കെ.കേളപ്പജിയുടെ നേതൃത്വത്തില്‍ ടന്ന 1968-69 ലെ അങ്ങാടിപ്പുറം തളിക്ഷേത്ര സമരത്തിന്റെയും ക്ഷേത്ര പുനരുദ്ധാരണത്തിന്റെയും പിന്നിലെ മാസ്മര ശക്തിയും പ്രഭവകേന്ദ്രവും സി.പി.ജനാര്‍ദ്ദനനായിരുന്നു. ഈ പ്രക്ഷോഭത്തിന്റെ വിജയത്തെത്തുടര്‍ന്ന് നൂറുകണക്കിന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാനും ആരാധനാകേന്ദ്രങ്ങളാക്കിമാറ്റാനും തളിക്ഷേത്ര സമരത്തിന്റെ വിജയം ഇടയാക്കിയിരുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗം ജനങ്ങളുടെയും സ്‌നേഹവും വിശ്വാസവും ആര്‍ജിച്ച മഹാനായ ജനനായകനായിരുന്നു. 1975-77 ല്‍ അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടത്തില്‍ അദ്ദേഹം വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. സ്വജീവിതം രാഷ്ട്രത്തിനും സഹജീവികള്‍ക്കുമായി സമര്‍പ്പിച്ച ധന്യമായ അദ്ദേഹത്തിന്റെ ജീവിതം തലമുറകള്‍ക്ക് പാഠമാകേണ്ട ഒന്നാണ്.
---------------------------------------------------------
അങ്ങാടിപ്പുറം: സി.പി.ജനാര്‍ദ്ദനന്റെ നിര്യാണത്തില്‍ ഇടത്തുപുരം ശ്രീകൃഷ്ണക്ഷേത്ര ഭരണസമിതി അനുശോചിച്ചു. ഗോപാലകൃഷ്ണ പണിക്കര്‍ അധ്യക്ഷതവഹിച്ചു. മാട്ടുമ്മല്‍ നരസിംഹ മൂര്‍ത്തി ക്ഷേത്രട്രസ്റ്റ് അനുശോചിച്ചു. തളിക്ഷേത്ര ഭരണസമിതി അനുശോചനയോഗത്തില്‍ സി.ടി.വിശ്വനാഥന്‍ അധ്യക്ഷതവഹിച്ചു.

മാട്ടുമ്മല്‍ നരസിംഹ മൂര്‍ത്തി പ്രതിഷ്ഠാ-പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ....
ആര്‍എസ്‌എസ് സര്‍സംഘചാലക് ബാലാസാഹെബ് ദേവരസ് അങ്ങാടിപ്പുറം തളി മഹാദേവക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍. സി.പി.ജനാര്‍ദ്ദനന്‍, മുതിര്‍ന്ന ആര്‍എസ്‌എസ് പ്രചാരക് ആര്‍.ഹരി. വി.കെ. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സമീപം (File Photo)

ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്തെയും ജില്ലയിലെ മറ്റു പല ക്ഷേത്രങ്ങളുടെയും പുനരുദ്ധാരണപ്രവര്‍ത്തനങ്ങളില്‍

Sunday, January 22, 2012
Sunday, January 15, 2012
മകരസംക്രമ മഹോത്സവം -വിദ്യാര്‍ത്ഥിസാന്ഘിക്ക് കറുകപുത്തൂര്‍
മകരസംക്രമ മഹോത്സവം - വിവേകാനന്ദ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി
രാഷ്ട്രീയ സ്വയംസേവക സംഘം തൃത്താല താലൂക്,
വിദ്യാര്‍ത്ഥി സാന്ഘിക്ക് നടത്തി.
(കറുകപുത്തൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്ര മൈതാനം.)
15-1-2011, 5pm
മാനനീയ മ.സുകുമാര്‍ജി (ജില്ല ബൌദ്ധിക്ക് പ്രമുഖ്) പ്രഭാഷണം നടത്തി.
താലൂക് സംഘചാലക് മാന്യ ഇ.കെ. ജയപാല്‍.അധ്യക്ഷത വഹിച്ചു.
സാന്ഘിക്കിനോട് അനുബന്ധിച്ച് ബാലസ്വയംസേവകരുടെ
പഥസഞ്ചലനവും യോഗ പ്രദര്‍ശനവും നടന്നു.
Saturday, December 31, 2011
പ്രാഥമിക ശിക്ഷാവര്‍ഗ്ഗ്-ഒറ്റപ്പാലം2011 Photos
രാഷ്ട്രീയ സ്വയംസേവക സംഘം- ഒറ്റപ്പാലം സംഘജില്ല
പ്രാഥമിക ശിക്ഷാ വര്‍ഗ്ഗ്
T.R K.H.S.S . - വാണിയംകുളം -ഒറ്റപ്പാലം
രാഷ്ട്രീയ സ്വയംസേവക സംഘം ഒറ്റപ്പാലം സംഘജില്ല പ്രാഥമിക ശിക്ഷാ വര്‍ഗ്ഗ് വാണിയംകുളം T.R K.ഹയര്‍ സെക്കന്ററി സ്കൂളില്‍ സമാപിച്ചു. ഒരാഴ്ച നീണ്ടു നിന്ന ശിബിരത്തില്‍ നാനൂറോളം ശിക്ഷാര്ത്ഥികള്‍ പങ്കെടുത്തു. ഡിസ: 31 നു ശനിയാഴ്ച വൈകീട്ട് പഥസഞ്ചലനവും
പൊതുപരിപാടിയും നടന്നു. കൂനത്തറ പനയൂരില്‍ നിന്നാരംഭിച്ച പഥസഞ്ചലനം T.R K.ഹയര്‍ സെക്കന്ററി സ്കൂളില്‍ സമാപിച്ചു. ശിക്ഷാര്‍ത്ഥികളുടെ ശാരീരിക് പ്രദര്‍ശനം , തുടര്‍ന്ന് പ്രശസ്ത തോല്‍പാവക്കൂത്ത് കലാകാരന്‍ ശ്രീ വിശ്വനാഥ പുലവര്‍ (കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് ) അധ്യക്ഷത വഹിച്ച പൊതുപരിപാടിയില്‍ ശ്രീ പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍(കേരള പ്രാന്ത കാര്യവഹ്) മുഖ്യപ്രഭാഷണം നടത്തി.
സമാപന പൊതു പരിപാടിയോടനുബന്ധിച്ചു നടന്ന അനുമോദന സദസ്സില്‍ കുമാരി ബബിത (വ്യക്തികത ചാമ്പ്യന്‍ -സ്റ്റേറ്റ് സ്കൂള്‍ ഗെയിംസ് സുബ്ജൂനിയര്‍ ഗേള്‍സ് ), ശ്രീ വിശ്വനാഥ പുലവര്‍ (കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് - പ്രശസ്ത തോല്‍പാവക്കൂത്ത് കലാകാരന്‍), സുധ ലക്ഷ്മി (സംസ്കൃതം റാങ്ക് ജേതാവ്) തുടങ്ങിയവരെ ആദരിച്ചു.
photo stream :-
Sunday, December 25, 2011
RSS ഒറ്റപ്പാലം സംഘജില്ല-പ്രാഥമിക ശിക്ഷാവര്‍ഗ്ഗ് 2011
രാഷ്ട്രീയ സ്വയംസേവക സംഘം- ഒറ്റപ്പാലം സംഘജില്ല
പ്രാഥമിക ശിക്ഷാ വര്‍ഗ്ഗ്
T.R K.H.S.S . - വാണിയംകുളം -ഒറ്റപ്പാലം
2011 ഡിസ: 24 മുതല്‍ ജനു: 1 വരെ
രാഷ്ട്രീയ സ്വയംസേവക സംഘം ഒറ്റപ്പാലം സംഘജില്ല പ്രാഥമിക ശിക്ഷാ വര്‍ഗ്ഗ് വാണിയംകുളം T.R K.ഹയര്‍ സെക്കന്ററി സ്കൂളില്‍ ആരംഭിച്ചു.
ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ശിബിരത്തില്‍ നാനൂറോളം ശിക്ഷാര്ത്ഥികള്‍ പങ്കെടുക്കുന്നു.
സമാപന പൊതുപരിപാടി ഡിസ: 31 നു ശനിയാഴ്ച വൈകീട്ട്
പഥസഞ്ചലനം, ശാരീരികപ്രദര്‍ശനം, പ്രഭാഷണം തുടങ്ങിയ കാര്യപരിപാടികള്‍.
Monday, November 7, 2011
കുഞ്ഞുണ്ണിമാസ്റ്റര്‍ പുരസ്‌കാരം ശ്രീ ഹരിതയ്ക്ക്(കൂറ്റനാട്)
കുഞ്ഞുണ്ണി മാസ്റ്റര്‍ പുരസ്‌കാരം നേടിയ യുവ കവയത്രി ശ്രീ ഹരിതയ്ക്ക്
(കൂറ്റനാട്) രാഷ്ട്രീയ സ്വയംസേവക സംഘം തൃത്താല താലൂക് സമിതിയുടെ
അനുമോദനവും സാംസ്കാരിക സമ്മേളനവും.
07-11-2011 തിങ്കളാഴ്ച കൂറ്റനാട് അന്‍സാര്‍ കോളേജ്,( വട്ടേനാട്)
വെച്ച് നടന്ന പരിപാടിയില്‍ ശ്രീ. ശിവകുമാര്‍ മാസ്റ്റര്‍ ഉപഹാരം സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍
ശ്രീ. കെ.വി. ജയന്‍മാസ്റ്റര്‍ മുണ്ടക്കോട്ടുകുറിശ്ശി മുഖ്യപ്രഭാഷണം നടത്തി. കേശവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.അരവിന്ദന്‍,
അഡ്വ: രാജേഷ്, ടി.എം. നാരായണന്‍, കരുണാകരനുണ്ണി, നാരായണന്‍ മാസ്റ്റര്‍, ബിജുറാം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
'മുളയരി' എന്ന കവിതാ സമാഹാരത്തിനാണ് കൂറ്റനാട്-വട്ടേനാട് സ്വദേശിയായ ഹരിതയ്ക്ക് അവാര്‍ഡ് ലഭിച്ചത്.
Sunday, October 30, 2011
Sunday, October 16, 2011
ബാലഗോകുലം ഒറ്റപ്പാലംജില്ല വിദ്യാര്‍ത്ഥി വിചാരസത്രം2011
ബാലഗോകുലം ഒറ്റപ്പാലംജില്ല
വിദ്യാര്‍ത്ഥി വിചാരസത്രം 2011
ഞാങ്ങാട്ടിരി മഹര്‍ഷി വിദ്യാമന്ദിര്‍ ഓഗസ്റ്റ് 2011
Photos of BalaGokulam Ottappalam Jilla Vidyarthi Shibiram2011 @ Njangattiri
Wednesday, October 12, 2011
തൃത്താല താലൂക്ക്:വിജയദശമി മണ്ഡല്‍സാംഘിക്
ആര്‍.എസ്.എസ്. വിജയദശമി സാംഘിക്കും പഥസഞ്ചലനവും ..
തിരുമിറ്റക്കോട് : രാഷ്ട്രീയ സ്വയംസേവക സംഘം വിജയദശമി മഹോത്സവത്തോടനുബന്ധിച്ചു പഥസഞ്ചലനവും സാംഘിക്കും നടത്തി. താലൂക്ക്തല പഥസഞ്ചലനം ഞാങ്ങാട്ടിരി ക്ഷേത്രമൈതാനത്തുനിന്നും
ആരംഭിച്ചു വട്ടോള്ളിക്കാവില്‍ സമാപിച്ചു. തിരുമിറ്റക്കോട് മണ്ഡല്‍ വിജയദശമി സാംഘിക്ക് രായമംഗലം ദുര്‍ഗ്ഗ നഗറില്‍ നടന്നു. ശ്രീ കെ.വാസുദേവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍.എസ്.എസ്. പാലക്കാട് വിഭാഗ് സഹ ശാരീരിക് ശിക്ഷന്‍പ്രമുഖ് ശ്രീ.കു.വെ.സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തി.
---------------------------------------------------------------------------------------------------------
പെരിങ്ങോട് : പെരിങ്ങോട് മണ്ഡലത്തിന്റെ വിജയദശമി സാംഘിക്ക് കോതച്ചിറ അയ്യപ്പന്‍കാവ് ക്ഷേത്രമൈതാനത്തു വെച്ച് നടന്നു. പൊതുപരിപാടിയില്‍ ഒറ്റപ്പാലം സംഘ ജില്ല ബൌധിക്ക് പ്രമുഖ് ശ്രീ. സുകുമാര്‍ജി മുഖ്യപ്രഭാഷണം നടത്തി.
------------------------------------------------------------------------------------------------------------
നാഗലശ്ശേരി : രാഷ്ട്രീയ സ്വയം സേവക സംഘം നാഗലശ്ശേരി മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി സാംഘിക് നടത്തി. ഭാരതീയ വിചാരകേന്ദ്രം പട്ടാമ്പിസമിതി സെക്രട്ടറി ബിജുറാം മുഖ്യപ്രഭാഷണം നടത്തി. റിട്ട. പ്രൊഫ. നീലകണ്ഠന്‍മൂസ്സത് അധ്യക്ഷതവഹിച്ചു. സന്തോഷ്, സുരേഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ശാരീരിക്പ്രദര്‍ശനവും നടന്നു. (09-10-2011)
Friday, October 7, 2011
തിരുമിറ്റക്കോട് മണ്ഡലം വിജയദശമി മഹോത്സവം
രാഷ്ട്രീയ സ്വയംസേവക സംഘം
തിരുമിറ്റക്കോട് മണ്ഡലം (തൃത്താല താലൂക്ക്)
വിജയദശമി മഹോത്സവം
രായമംഗലം ശ്രീദുര്‍ഗ്ഗ നഗറില്‍
(1187 കന്നി 20 ( 2011 ഒക്ടോ: 6 ) വ്യാഴം)
photos
(Adhyaksha bashanam: Sree K.Vasudhevan Master Ezhumangad,
Mukhya Prabashanam Sree.Kuve.SureshBabu (Vibhag Saha Shareerikk Pramukh)
More Pics @ PhotoStream
Subscribe to:
Posts (Atom)