Saturday, December 31, 2011

പ്രാഥമിക ശിക്ഷാവര്‍ഗ്ഗ്-ഒറ്റപ്പാലം2011 Photos

രാഷ്ട്രീയ സ്വയംസേവക സംഘം- ഒറ്റപ്പാലം സംഘജില്ല
പ്രാഥമിക ശിക്ഷാ വര്‍ഗ്ഗ്
T.R K.H.S.S . - വാണിയംകുളം -ഒറ്റപ്പാലം 
രാഷ്ട്രീയ സ്വയംസേവക സംഘം ഒറ്റപ്പാലം സംഘജില്ല പ്രാഥമിക ശിക്ഷാ വര്‍ഗ്ഗ് വാണിയംകുളം T.R K.ഹയര്‍ സെക്കന്ററി സ്കൂളില്‍  സമാപിച്ചു. ഒരാഴ്ച നീണ്ടു നിന്ന ശിബിരത്തില്‍ നാനൂറോളം ശിക്ഷാര്ത്ഥികള്‍ പങ്കെടുത്തു. ഡിസ: 31 നു ശനിയാഴ്ച വൈകീട്ട് പഥസഞ്ചലനവും
പൊതുപരിപാടിയും നടന്നു. കൂനത്തറ പനയൂരില്‍ നിന്നാരംഭിച്ച പഥസഞ്ചലനം T.R K.ഹയര്‍ സെക്കന്ററി സ്കൂളില്‍  സമാപിച്ചു. ശിക്ഷാര്‍ത്ഥികളുടെ ശാരീരിക് പ്രദര്‍ശനം , തുടര്‍ന്ന് പ്രശസ്ത തോല്‍പാവക്കൂത്ത് കലാകാരന്‍ ശ്രീ വിശ്വനാഥ പുലവര്‍ (കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്‌ ജേതാവ് )  അധ്യക്ഷത വഹിച്ച പൊതുപരിപാടിയില്‍ ശ്രീ പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍(കേരള പ്രാന്ത കാര്യവഹ്)  മുഖ്യപ്രഭാഷണം നടത്തി.
സമാപന പൊതു പരിപാടിയോടനുബന്ധിച്ചു നടന്ന അനുമോദന സദസ്സില്‍ കുമാരി ബബിത (വ്യക്തികത ചാമ്പ്യന്‍ -സ്റ്റേറ്റ് സ്കൂള്‍  ഗെയിംസ് സുബ്ജൂനിയര്‍ ഗേള്‍സ്‌ ), ശ്രീ വിശ്വനാഥ പുലവര്‍ (കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്‌ ജേതാവ് - പ്രശസ്ത തോല്‍പാവക്കൂത്ത് കലാകാരന്‍), സുധ ലക്ഷ്മി (സംസ്കൃതം റാങ്ക് ജേതാവ്)  തുടങ്ങിയവരെ ആദരിച്ചു. 




photo stream :-



No comments:

Post a Comment