തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്നെത്തിയ അയ്യപ്പന്മാര്‍ക്ക് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ സ്വീകരണം നല്‍കി. ശ്രീരംഗരാജ സ്വാമികള്‍, ജയറാം ഗുരുസ്വാമി, എന്‍. രാജസ്വാമികള്‍ തുടങ്ങിയവര്‍ക്കാണ് സ്വീകരണം നല്‍കിയത്. ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി വി.കെ. വിശ്വനാഥന്‍ അയ്യപ്പന്മാര്‍ക്ക് ഹാരാര്‍പ്പണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം മധുരപലഹാരവിതരണം നടത്തി. അയ്യപ്പന്മാര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച സൗഹൃദസദസിന്റെ ഭാഗമായാണ് അയ്യപ്പന്മാര്‍ക്ക് സ്വീകരണം നല്‍കിയത്.
അയ്യപ്പസേവാ സമാജം വര്‍ക്കിങ് പ്രസിഡന്റ് ഈറോഡ് സി.വി. ബാലസുബ്രഹ്മണ്യന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ശബരിമല അയ്യപ്പസേവാസമാജം ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന്‍, അയ്യപ്പസമാജം ഓര്‍ഗനൈസിങ് സെക്രട്ടറി വി.കെ. വിശ്വനാഥന്‍, സി.കെ. കുഞ്ഞ്, എന്‍. ഹരിഹരയ്യര്‍, എ. കസ്തൂരി, എം. ഗോപാല്‍, ഡോ. പി.പി. വാവ, കെ.കെ. വാസുദേവന്‍, കെ. വാസുദേവന്‍, പുഞ്ചക്കരി സുരേന്ദ്രന്‍, കുമാരവേല്‍, അശോകന്‍ കുന്നിന്മേല്‍, ചെറുവയ്ക്കല്‍ അര്‍ജുനന്‍, തമ്പി പട്ടശേരി, കെ.കെ. തങ്കപ്പന്‍, മണ്ണടി പൊന്നമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹിന്ദു ഐക്യവേദി ജനറല്‍സെക്രട്ടറി ഇ.എസ്. ബിജു ചൊല്ലിക്കൊടുത്ത സമൂഹപ്രതിജ്ഞയോടെയാണ് ധര്‍ണ സമാപിച്ചത്.

No comments:
Post a Comment