ഹിന്ദുസമൂഹം വിരാട്‌രൂപം ആര്‍ജിക്കണം: സിംഗാള്‍
കൊച്ചി: ജാതിയുടെ പേരില്‍ ഭിന്നിച്ച്നില്‍ക്കാതെ ഹിന്ദുസമൂഹം വിരാട് രൂപം ആര്‍ജിക്കണമെന്ന് വിഎച്ച്പി അന്തര്‍ദേശീയ അധ്യക്ഷന്‍ അശോക് സിംഗാള്‍ ആഹ്വാനം ചെയ്തു. ആധ്യാത്മികരംഗത്ത് ഒറ്റക്കെട്ടായ ഹിന്ദുക്കള്‍ രാഷ്ട്രീയരംഗത്ത് ഛിന്നഭിന്നമാണ്. സമുദായത്തിന്റെ പേരില്‍ ഹിന്ദുക്കള്‍ കഷണം കഷണമായി ന്യൂനപക്ഷമായി മാറുമ്പോള്‍ ഹിന്ദുക്കളുടെ അഭിമാനം തന്നെയാണ് ചോദ്യംചെയ്യപ്പെടുന്നത്. രാഷ്ട്രീയക്കാര്‍ ഹിന്ദുസമൂഹത്തെ ഭിന്നിപ്പിച്ച് നിര്‍ത്തി അവരുടെ സ്വാര്‍ത്ഥലാഭത്തിനായി ഉപയോഗിക്കുകയാണ്. കേരളത്തിലെ ഹിന്ദുസമൂഹം നാല്‌വശത്തുനിന്നും ഭീഷണിയെ നേരിടുകയാണ്. ഹിന്ദുസമൂഹത്തിന് ഭൂമി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മുസ്ലീം, ക്രിസ്ത്യന്‍ സമൂഹത്തില്‍നിന്നും കമ്മ്യൂണിസ്റ്റുകാരില്‍നിന്നുമുള്ള ഭീഷണിയെ കേരളത്തിലെ ഹിന്ദുക്കള്‍ നേരിടുന്നു. ഈ സാഹചര്യത്തില്‍ വ്യത്യസ്തങ്ങളായി പിരിഞ്ഞ് നിന്നാല്‍ ഹിന്ദുസമൂഹം അനര്‍ത്ഥങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്ന ഹിന്ദു ഏകതാ സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു സിംഗാള്‍.
സച്ചാര്‍, രംഗനാഥ കമ്മീഷന്റെ പേരില്‍ ഹിന്ദുക്കളുടെ അധികാരങ്ങളും അവകാശങ്ങളും തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വര്‍ഗീയകലാപവിരുദ്ധ ബില്ലിന്റെ പേരില്‍ സോണിയയും കോണ്‍ഗ്രസും രാമന്റെ ഭൂമിയില്‍ ഹിന്ദുക്കളെ അനാഥരാക്കുവാനുള്ള നീക്കമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഹിന്ദു നിലനില്‍ക്കില്ലെങ്കില്‍ നായരും നമ്പൂതിരിയും ഈഴവനും പട്ടികജാതി സംഘടനകള്‍ ഉള്‍പ്പെടെയുള്ള ജാതിസംഘടനകള്‍ക്കും നിലനില്‍ക്കാനാവില്ലെന്ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ വിഎച്ച്പി സെക്രട്ടറി ജനറല്‍ ഡോ. പ്രവീണ്‍ഭായി തൊഗാഡിയ ചൂണ്ടിക്കാട്ടി. ഹിന്ദുക്കള്‍ ഇന്ന് ലൗ ജിഹാദില്‍ തുടങ്ങി പെട്രോള്‍ ജിഹാദിന്റെ നടുവിലാണെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ മുസ്ലീമിനും ക്രിസ്ത്യാനിക്കും വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ നൂറ് കോടി വരുന്ന ഹിന്ദുക്കളെ കുറ്റവാളികളാക്കാനാണ് കലാപവിരുദ്ധ ബില്ലിലൂടെ സോണിയ ലക്ഷ്യമിടുന്നത്.
യോഗത്തില്‍ വിഎച്ച്പി ദേശീയ വൈസ് പ്രസിഡന്റ് കെ.വി. മദനന്‍ അധ്യക്ഷത വഹിച്ചു. അന്തര്‍ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് വേദാന്തം, സ്വാമി വേദാനന്ദസരസ്വതി, സ്വാമി വിമലാനന്ദ, സ്വാമി അയ്യപ്പദാസ്, സ്വാമി ഭാര്‍ഗവ, സ്വാമി ഗുരുപ്രസാദ്, ബാഹുലേയാനന്ദഗിരി, സ്വാമി സത്യധര്‍മദാസ്, സ്വാമി ദിവ്യാനന്ദ, വിഎച്ച്പി ദേശീയ ജനറല്‍ സെക്രട്ടറി ദിനേശ്ചന്ദ്ര, വൈസ് പ്രസിഡന്റുമാരായ അശോക് ചൗക്ല, കുക്കം ചന്ദ്ര സാവന്‍ജി, ബാലകൃഷ്ണനായിക്, ഓംപ്രകാശ് സിംഗാള്‍, മധുഭായി കുല്‍ക്കര്‍ണി, സംസ്ഥാന പ്രസിഡന്റ് ബി.ആര്‍. ബാലരാമന്‍, ആര്‍എസ്‌എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍, വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു.
എ. ഗോപാലകൃഷ്ണന്‍, അശോക് സിംഗാളിെന്‍റയും ജെ. നന്ദകുമാര്‍ പ്രവീണ്‍ തൊഗാഡിയയുടെയും പ്രസംഗം പരിഭാഷപ്പെടുത്തി. വിഎച്ച്പി സംസ്ഥാന ട്രഷറര്‍ കെ.പി. നാരായണന്‍ സ്വാഗതം പറഞ്ഞു.
(Source Link: http://www.janmabhumidaily.com/jnb/?p=35085 )
Praveen Bhai Togadia Speach Audio Link (amr) :
No comments:
Post a Comment