ആര്‍.എസ്.എസ്. വിജയദശമി സാംഘിക്കും പഥസഞ്ചലനവും ..
തിരുമിറ്റക്കോട് : രാഷ്ട്രീയ സ്വയംസേവക സംഘം വിജയദശമി മഹോത്സവത്തോടനുബന്ധിച്ചു പഥസഞ്ചലനവും സാംഘിക്കും നടത്തി. താലൂക്ക്തല പഥസഞ്ചലനം ഞാങ്ങാട്ടിരി ക്ഷേത്രമൈതാനത്തുനിന്നും
ആരംഭിച്ചു വട്ടോള്ളിക്കാവില്‍ സമാപിച്ചു. തിരുമിറ്റക്കോട് മണ്ഡല്‍ വിജയദശമി സാംഘിക്ക് രായമംഗലം ദുര്‍ഗ്ഗ നഗറില്‍ നടന്നു. ശ്രീ കെ.വാസുദേവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍.എസ്.എസ്. പാലക്കാട് വിഭാഗ് സഹ ശാരീരിക് ശിക്ഷന്‍പ്രമുഖ് ശ്രീ.കു.വെ.സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തി.
---------------------------------------------------------------------------------------------------------
പെരിങ്ങോട് : പെരിങ്ങോട് മണ്ഡലത്തിന്റെ വിജയദശമി സാംഘിക്ക് കോതച്ചിറ അയ്യപ്പന്‍കാവ് ക്ഷേത്രമൈതാനത്തു വെച്ച് നടന്നു. പൊതുപരിപാടിയില്‍ ഒറ്റപ്പാലം സംഘ ജില്ല ബൌധിക്ക് പ്രമുഖ് ശ്രീ. സുകുമാര്‍ജി മുഖ്യപ്രഭാഷണം നടത്തി.
------------------------------------------------------------------------------------------------------------
നാഗലശ്ശേരി : രാഷ്ട്രീയ സ്വയം സേവക സംഘം നാഗലശ്ശേരി മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി സാംഘിക് നടത്തി. ഭാരതീയ വിചാരകേന്ദ്രം പട്ടാമ്പിസമിതി സെക്രട്ടറി ബിജുറാം മുഖ്യപ്രഭാഷണം നടത്തി. റിട്ട. പ്രൊഫ. നീലകണ്ഠന്‍മൂസ്സത് അധ്യക്ഷതവഹിച്ചു. സന്തോഷ്, സുരേഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ശാരീരിക്പ്രദര്‍ശനവും നടന്നു. (09-10-2011)
No comments:
Post a Comment