കുഞ്ഞുണ്ണി മാസ്റ്റര്‍ പുരസ്‌കാരം നേടിയ യുവ കവയത്രി ശ്രീ ഹരിതയ്ക്ക്
(കൂറ്റനാട്) രാഷ്ട്രീയ സ്വയംസേവക സംഘം തൃത്താല താലൂക് സമിതിയുടെ
അനുമോദനവും സാംസ്കാരിക സമ്മേളനവും.
07-11-2011 തിങ്കളാഴ്ച കൂറ്റനാട് അന്‍സാര്‍ കോളേജ്,( വട്ടേനാട്)
വെച്ച് നടന്ന പരിപാടിയില്‍ ശ്രീ. ശിവകുമാര്‍ മാസ്റ്റര്‍ ഉപഹാരം സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍
ശ്രീ. കെ.വി. ജയന്‍മാസ്റ്റര്‍ മുണ്ടക്കോട്ടുകുറിശ്ശി മുഖ്യപ്രഭാഷണം നടത്തി. കേശവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.അരവിന്ദന്‍,
അഡ്വ: രാജേഷ്, ടി.എം. നാരായണന്‍, കരുണാകരനുണ്ണി, നാരായണന്‍ മാസ്റ്റര്‍, ബിജുറാം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
'മുളയരി' എന്ന കവിതാ സമാഹാരത്തിനാണ് കൂറ്റനാട്-വട്ടേനാട് സ്വദേശിയായ ഹരിതയ്ക്ക് അവാര്‍ഡ് ലഭിച്ചത്.
No comments:
Post a Comment