Sunday, November 20, 2011

VHP സേവാശിബിരം - പാലക്കാട്‌



വി.എച്ച്.പി. സേവാശിബിരം സമാപിച്ചു .....
പാലക്കാട്: സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും മാനവികപുരോഗതിക്കും സേവനമനോഭാവമുള്ള ജനത വളര്‍ന്നുവരേണ്ടത് അനിവാര്യമാണെന്ന് വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ സഹസേവാപ്രമുഖ് പ്രൊഫ. മധുകര്‍ റാവു ദീക്ഷിത് അഭിപ്രായപ്പെട്ടു. സംസ്ഥാന സേവാശിബിരത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷികസര്‍വകലാശാലയിലെ സി.എസ്.മാത്യു, ഗ്രാമവികാസ് പ്രമുഖ് കെ.കൃഷ്ണന്‍കുട്ടി, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോയന്റ് ജനറല്‍സെക്രട്ടറി വി.ആര്‍.രാജശേഖരന്‍, കെ.എം.ഹിലാല്‍, ഡോ.കിരാതമൂര്‍ത്തി, സംസ്ഥാന സത്സംഗപ്രമുഖ് ശങ്കരനാരായണന്‍ എന്നിവര്‍ ക്ലാസെടുത്തു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാനട്രഷറര്‍ കെ.പി.നാരായണന്‍, സെക്രട്ടറി ടി.രാജശേഖരന്‍, സംഘടനാസെക്രട്ടറി എം.സി.വത്സന്‍, സേവാപ്രമുഖ് കെ.രാധാകൃഷ്ണന്‍, കൊളയക്കോട് ശശി എന്നിവര്‍ പ്രസംഗിച്ചു. എ.സി.ചെന്താമരാക്ഷന്‍ സ്വാഗതവും എ.കെ.സിദ്ധാര്‍ഥന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment