Sunday, November 20, 2011

പാമ്പാടിഐവര്‍മഠം ശ്മശാനപ്രശ്നം:- ഹിന്ദുഐക്യവേദി മാര്‍ച്ച്

പാമ്പാടി ഐവര്‍മഠം ശ്മശാന പ്രശ്നം  :-----

വിശ്വാസത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കണം -കെ.പി. ശശികല



ലക്കിടി: ഹിന്ദുവിശ്വാസത്തെയും പരിസരവാസികളുടെ താത്പര്യങ്ങളെയും ഒരുപോലെ സംരക്ഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. ഹിന്ദു ഐക്യവേദി തിരുവില്വാമല പഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മാര്‍ച്ച്, പഞ്ചായത്തോ ഫീസിനുസമീപം പോലീസ് തടഞ്ഞു. രമേഷ്‌കൂട്ടാല അധ്യക്ഷനായി.
വി.എച്ച്.പി. സംസ്ഥാനസെക്രട്ടറി എം.സി. വത്സന്‍, കേരള ക്ഷേത്രസംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് പി.ആര്‍. ഉണ്ണി, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു എന്നിവര്‍ പ്രസംഗിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാസെക്രട്ടറി പി. അരവിന്ദന്‍ സ്വാഗതവും തൃശ്ശൂര്‍ ജില്ലാസെക്രട്ടറി പി. സുകുമാരന്‍ നന്ദിയും പറഞ്ഞു

No comments:

Post a Comment