Saturday, May 28, 2011

നിളക്കൊരു ശവക്കുഴി ...



      അമിതമായ മണലൂറ്റ് നിളയെ മൃത
പ്രായമാക്കിയിരിക്കുന്നത്  സമകാല 
ചരിത്രം. മണല്കൊള്ള ഭാരതപ്പുഴയെ 
നീര്ച്ചാലാക്കിയിരിക്കുന്നു. ഇന്ന് നിള
കാടാണ്. ഇറച്ചികോഴി അവശിഷ്ടം 
നിളയെ മലിനമാക്കുന്നു.  


കൈരളിയ്ക്കു ജീവരക്തം നല്‍കിയ
 അമ്മ കുടിനീരിനായ് കേഴുകയാണ്. ഈ സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്ക് വരും തലമുറയ്ക്ക് വേണ്ടി നിളയെ സംരക്ഷിച്ചേ മതിയാവൂ.

-- നിളാ വിചാരവേദി --



Sunday, May 22, 2011

ഗണഗീതം: ധവള ഹിമാലയ പര്‍വതനിരയും....

ഗണഗീതം

ധവള ഹിമാലയ പര്‍വതനിരയും നീലിമ തിങ്ങിടുമലയാഴികളും
അനുദിനമരികില്‍ കാവല്‍ നില്‍ക്കും ഭരതമല്ലോ നമ്മുടെ ദേശം
 
ഇവിടെ ജനിച്ചൊരു സംസ്കാരത്തിന്‍ കഥകളുറങ്ങും കാനനനിരകള്‍
ഇന്നുമുര്ത്തുന്നു  ശുഭവൈദിക മന്ത്രധ്വനികള്‍ ഉലകെങ്ങും
 
 ഗംഗാ  യമുനാ തീരതലങ്ങളില്‍ വിന്ധ്യ ശതപുര താഴ്വാരങ്ങളില്‍
ജീവിതസത്യം തേടിയലഞ്ഞൊരു താപസ ദര്‍ശനമെത്രയഗാധം!
 
ആര്‍ഷ ജ്ഞാനജ്വാലകളുയരും  ആത്മീയതയുടെയീമണ്ണില്‍
സൃഷ്ടിസ്ഥിതിലയലീലകളാടി വിളങ്ങിടുന്നു ജഗദംബ. 
                                                                                                                         (ധവള ഹിമാലയ)
 

Saturday, May 21, 2011

അയ്യപ്പസേവാസമാജം പുല്ലുമേട്‌ ദുരിതാശ്വാസ നിധി വിതരണം ചെയ്തു

പുല്ലുമേട്‌ ദുരിതാശ്വാസ നിധി വിതരണം ചെയ്തു

Posted On: Sat, 21 May 2011 23:17:36
പാലക്കാട്‌: ശബരിമല പുല്ലുമേട്ടില്‍ വെച്ച്‌ കഴിഞ്ഞ മകരവിളക്ക്‌ ദിവസം തിക്കിലും തിരക്കിലും പെട്ട്‌ അതിദാരുണമായി മരിച്ച 102 അയ്യപ്പന്മാരുടെ സ്മരണക്ക്‌ മുന്നില്‍ കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും അയ്യപ്പഭക്തരും ആദരാഞ്ജലി അര്‍പ്പിച്ചു.

ശബരിമല അയ്യപ്പ സേവാ സമാജം ജനങ്ങളില്‍ നിന്നും സ്വരൂപിച്ച ദുരിതാശ്വാസ നിധി വടക്കന്തറ രാധിക കല്യാണമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ വെച്ച്‌ വിതരണം ചെയ്തു. മരണപ്പെട്ട തൃപ്പൂണിത്തുറ ഉണ്ണികൃഷ്ണന്റെ ഭാര്യ സുജ, വേങ്ങര കോരുക്കുട്ടിയുടെ ഭാര്യ സരോജിനി, മണ്ണാര്‍ക്കാട്‌ പത്മനാഭന്റെ ഭാര്യ ശാന്തകുമാരി, കല്ലേക്കാട്‌ രാമകൃഷ്ണന്റെ ഭാര്യ ജാനകി എന്നിവരാണ്‌ ദുരിതാശ്വാസ നിധി ഏറ്റുവാങ്ങിയത്‌. പന്തളം രാജകൊട്ടാരം അധ്യക്ഷന്‍ വിശാഖം തിരുനാള്‍ രാമവര്‍മ രാജയില്‍ നിന്നും ദുരിതാശ്വാസ നിധി ഏറ്റുവാങ്ങിയപ്പോള്‍ കൂട്ടശരണംവിളി ഉയര്‍ന്നു. തങ്ങളുടെ കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന നാഥന്മാര്‍ ആകസ്മികമായി ദുരന്തത്തിനിരയായതിന്റെ ആഘാതവും നടുക്കവും ഇനിയും വിട്ടുമാറാത്ത അമ്മമാര്‍ക്ക്‌ സഹായനിധിയും സാന്ത്വന വചനങ്ങളും ആശ്വാസമായി.

സൂര്‍ദാസ്‌ ഭജന മണ്ഡലിയിലെ അന്ധരായ അയ്യപ്പന്മാരുടെ ഭജനയോടെയാണ്‌ ചടങ്ങുകള്‍ക്ക്‌ തുടക്കം കുറിച്ചത്‌. അയ്യപ്പ ചിത്രത്തിന്‌ മുമ്പില്‍ പ്രധാന നിലവിളക്കില്‍ ദീപം ജ്വലിപ്പിച്ച്‌ കല്ലേക്കുളങ്ങര ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദസരസ്വതി ഉദ്ഘാടനം ചെയ്തു. മരിച്ച 102 അയ്യപ്പന്മാരുടെ സ്മരണക്കായി 102 ഭദ്രദീപങ്ങള്‍ കൊളുത്തി. ഛായാപടങ്ങളില്‍ പുഷ്പാര്‍ച്ചന, ആരതി എന്നിവയും നടത്തി. മലയാളികളായ നാല്‌ അയ്യപ്പന്മാരുടെ ചിത്രങ്ങള്‍ പ്രത്യേകം തയ്യാറാക്കി മണ്ഡപത്തില്‍ അലങ്കരിച്ച്‌ വെച്ചിരുന്നു. ഹിന്ദുക്കള്‍ മാത്രമാണ്‌ ഏകദൈവ വിശ്വാസികളെന്ന്‌ സ്വാമി നിത്യാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന്‌ രൂപവും നാമവും ഉണ്ടെങ്കിലും അവയെല്ലാം ഒന്നാണ്‌. മറ്റ്‌ മതക്കാരെ ഇതിന്റെ പേരില്‍ ഒരിക്കലും ഹൈന്ദവര്‍ ഹിംസിച്ചിട്ടില്ലെന്നും അദ്ദേഹം തുടര്‍ന്നു. സമ്മേളനത്തില്‍ പ്രശസ്ത ഗായകന്‍ കെ.ജി.ജയന്‍(ജയവിജയ) അധ്യക്ഷത വഹിച്ചു. കവി എസ്‌.രമേശന്‍ നായര്‍, ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല, സ്വാമി കൃഷ്ണാത്മാനന്ദ, സ്വാമി ആനന്ദതീര്‍ത്ഥ, ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ്‌, ശബരിമല മേല്‍ശാന്തിയുടെ പ്രതിനിധി പി.എം.മനോജ്‌, പത്മകുമാര്‍, സമാജം സംസ്ഥാന ട്രഷറര്‍ വി.പി.മന്മഥന്‍ എന്നിവര്‍ പ്രസംഗിച്ചു. അയ്യപ്പസേവാ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ സ്വാഗതവും സംഘടനാ സെക്രട്ടറി വി.കെ.വിശ്വനാഥന്‍ നന്ദിയും പറഞ്ഞു. ആന്ധ്രാപ്രദേശ്‌, കര്‍ണാടക, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍ നിന്ന്‌ ദര്‍ശനത്തിനെത്തി മരിച്ച അയ്യപ്പഭക്തന്മാരുടെ ആശ്രിതര്‍ക്ക്‌ ഹൈദരാബാദ്‌, ചെന്നൈ, ബംഗ്ലുരു എന്നിവിടങ്ങളില്‍ ദുരിതാശ്വാസനിധി അടുത്തമാസം നല്‍കുമെന്ന്‌ കുമ്മനം രാജശേഖരന്‍ അറിയിച്ചു

ഹിന്ദു ഹെല്‍പ്പ്‌ ലൈന്‍ പ്രവര്‍ത്തനസജ്ജം

തീര്‍ത്ഥാടകരെ സഹായിക്കാന്‍ ഹിന്ദു ഹെല്‍പ്പ്‌ലൈന്‍  : വിശ്വഹിന്ദു പരിഷത്ത്
Call : 020-66803300, 07588682181   www.hinduhelpline.com
കൊച്ചി: ഭാരതത്തിലെ മുഴുവന്‍ ഹിന്ദുക്കള്‍ക്കും പ്രയോജനം ലഭിക്കുന്ന വിധത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹിന്ദു ഹെല്‍പ്പ്ലൈന്‍ ആരംഭിച്ചതായി വിശ്വഹിന്ദുപരിഷത്ത്‌ സെക്രട്ടറി ജനറല്‍ ഡോ. പ്രവീണ്‍ തൊഗാഡിയ അറിയിച്ചു. രണ്ട്‌ ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. 20 കോടി ഹിന്ദുക്കള്‍ തീര്‍ത്ഥാടനത്തിനും മറ്റ്‌ ആവശ്യങ്ങള്‍ക്കുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുന്നുണ്ട്‌. ഇവര്‍ക്ക്‌ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടായാല്‍ ഹിന്ദു ഹെല്‍പ്പ്ലൈനില്‍ വിളിച്ചാല്‍ മിനിറ്റുകള്‍ക്കകം സഹായമെത്തിക്കുവാന്‍ സാധിക്കുന്ന തരത്തിലുള്ള സംവിധാനമാണ്‌ വിശ്വഹിന്ദുപരിഷത്ത്‌ ഒരുക്കിയിരിക്കുന്നത്‌. ഏത്‌ ഭാഷയിലുള്ള ഫോണ്‍കോളുകളായാലും അവയെല്ലാം പെട്ടെന്നുതന്നെ കൈകാര്യം ചെയ്ത്‌ സഹായമെത്തിക്കുന്നതിനായി പ്രൊഫഷണല്‍ സംഘം പൂനെയിലെ കാള്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. രാജ്യത്ത്‌ 25,000 ഹിന്ദു ഹെല്‍പ്പ്ലൈന്‍ പ്രവര്‍ത്തകരും 25,000 സഹായകേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്‌.

ഭാരതത്തിലെ മുഴുവന്‍ ജില്ലകളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ഈ സൗകര്യമുണ്ട്‌. 020-66803300, 07588682181 എന്നീ നമ്പറുകളിലാണ്‌ ഹെല്‍പ്പ്ലൈനിലേക്ക്‌ വിളിക്കേണ്ടത്‌. ഭാരതത്തിലെ എവിടെനിന്നെങ്കിലും ഒരു വ്യക്തി ഹിന്ദു ഹെല്‍പ്പ്ലൈനിലേക്ക്‌ വിളിക്കുമ്പോള്‍തന്നെ ആ വ്യക്തിയുടെ വിവരങ്ങളും സഹായം എന്തിനാണെന്നും കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കില്‍ രേഖപ്പെടുത്തുകയും ഉടനെ ആ സ്ഥലത്ത്‌ ബന്ധപ്പെടേണ്ട ഹിന്ദു ഹെല്‍പ്പ്ലൈന്‍ പ്രവര്‍ത്തകന്റെ നമ്പര്‍ നല്‍കുകയും ചെയ്യും. അപ്പോള്‍തന്നെ സഹായം വേണ്ട വ്യക്തി ബന്ധപ്പെടേണ്ട പ്രവര്‍ത്തകനെ വിളിച്ച്‌ സഹായസന്ദേശവും മറ്റ്‌ വിവരങ്ങളും ഹെല്‍പ്പ്ലൈനില്‍നിന്നും നല്‍കുകയും ചെയ്യും. സഹായം വേണ്ടയാള്‍ക്കും സഹായം കൊടുക്കുന്ന പ്രവര്‍ത്തകനും സന്ദേശം മിനിറ്റുകള്‍ക്കുള്ളില്‍ അയക്കാവുന്ന അത്യാധുനിക സംവിധാനമാണ്‌ പൂനെയിലെ കാള്‍ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്‌.

ആരോഗ്യം, യാത്ര, സര്‍ക്കാര്‍ ഭരണപരമായ കാര്യം, നിയമം, സംസ്ക്കാരപരവും മതപരവും തുടങ്ങി അഞ്ച്‌ കാര്യങ്ങള്‍ക്ക്‌ ഹെല്‍പ്പ്ലൈന്‍ ഉപയോഗിക്കാം. പ്രകൃതിക്ഷോഭം, വ്യക്തിപരമായ ആരോഗ്യപ്രശ്നം, അപകടം തുടങ്ങിയ അടിയന്തര ഘട്ടങ്ങളിലും സേവനം പ്രയോജനപ്പെടുത്താവുന്നതാണ്‌. ഭാരതത്തിലെ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും ലഭിക്കുന്ന സഹായങ്ങളെക്കുറിച്ചും ഓരോന്നിന്റെയും പ്രത്യേകതകളെക്കുറിച്ചും അവിടെ ഹോട്ടലുകള്‍, ധര്‍മശാലകള്‍, നിയമവിദഗ്ധര്‍, ഡോക്ടര്‍മാര്‍, ജ്യോത്സ്യന്മാര്‍, താമസം, ഭക്ഷണം, യാത്രാസൗകര്യം, ടാക്സി സൗകര്യം തുടങ്ങി എല്ലാ കാര്യങ്ങളും ഹെല്‍പ്പ്‌ ലൈനിലൂടെ ലഭിക്കും.

എല്ലാ ജില്ലകളിലും ഏഴംഗങ്ങള്‍ വീതമുള്ള ഉപദേശകസമിതിയാണ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്‌.

Hindu Help Line

A Reliable Brother of Hindus
Tel: 020-66803300 / 07588682181
email: contacthhl@gmail.com
http://www.hinduhelpline.com/

Saturday, May 14, 2011

പ്രഭാകരനടികള്‍ ബാലാശ്രമം വാര്‍ഷികാഘോഷം: വിരുട്ടാണം

പ്രഭാകരനടികള്‍ ബാലാശ്രമം

വാര്‍ഷികാഘോഷം
1186 ഇടവം 1  (2011  മെയ്‌ 15 ) ഞായര്‍
വേദി: ശ്രീ വീരസ്ഥാനം വിരുട്ടാണം ഭഗവതി ക്ഷേത്ര ഓഡിറ്റോറിയം



പുണ്യാതമന്‍,

സമൂഹത്തിന്റെ സമസ്ത മേഖലകളിലും സേവന പ്രവര്‍ത്തനം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സേവഭാരതിയില്‍ നിന്നും പ്രചോദനം ഉള്കൊണ്ടുകൊണ്ട് സമാരംഭിച്ച സദാശിവ മാധവ സേവാട്രസ്റ്റ്‌ന്റെ ആദ്യ സേവാ സംരംഭമെന്ന നിലയില്‍ നിര്‍ധനരും നിരാലംബരുമായ  ബാലന്മാരുടെ  സംരക്ഷണത്തിന് വേണ്ടി
പ്രഭാകരന്‍ അടികള്‍ ബാലാശ്രമം 2010 മെയ്‌ 19 -തീയ്യതി പ്രവര്‍ത്തനം ആരംഭിച്ചു.
ഉദാരമതികളുടെ സഹായവും സഹകരണവും ആണ് സദനത്തിന്റെയും ട്രസ്റ്റ്ന്റെയും ചുരുങ്ങിയ കാലയളവിലെ സ്തുത്യര്‍ഹമായ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നിദാനം.
ബാലസദനത്തിന്റെ ഒന്നാം വാര്‍ഷികം 1186 ഇടവം 1  (2011  മെയ്‌ 15 ) ഞായറാഴ്ച  ശ്രീ വീരസ്ഥാനം വിരുട്ടാണം ഭഗവതി ക്ഷേത്ര 
ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണിവരെ വിവിധ പരിപാടികളോടെ ആഘോഷിക്കുവാന്‍ തീരുമാനിച്ച വിവരം
സസന്തോഷം അറിയിക്കുന്നു.
എല്ലാവരുടെയും സാന്നിധ്യവും അനുഗ്രഹവും പ്രതീക്ഷിക്കുന്നു.

കാര്യപരിപാടികള്‍ :
9am - 11am : ഉദ്ഘാടന സമ്മേളനം
11am -1pm : സാംസ്കാരിക പരിപാടികള്‍ (ബാലസദനം & ബാലഗോകുലം )
2pm : പ്രതിനിധി സമ്മേളനം



            SADHASIVA MADHAVA SEVA TRUST
Prabhakaran Adikal Balasadan, Reg.No: IV/53/2010
(Affiliated to Seva Bharathi- Keralam)
Viruttanam, Peringannur (P.O), Peringode Via, Palakkad Dist, Kerala- 679535
Phone: 0466-2258369, 9946333270, Email: sadasivamadhava@gmail.com

വിരുട്ടാണം, പിഒ . പെരിങ്കന്നൂര്‍ , പാലക്കാട്‌
ഫോണ്‍: 0466 -2258369