തീര്‍ത്ഥാടകരെ സഹായിക്കാന്‍ ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ : വിശ്വഹിന്ദു പരിഷത്ത് Call : 020-66803300, 07588682181 www.hinduhelpline.comകൊച്ചി: ഭാരതത്തിലെ മുഴുവന്‍ ഹിന്ദുക്കള്‍ക്കും പ്രയോജനം ലഭിക്കുന്ന വിധത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹിന്ദു ഹെല്‍പ്പ്ലൈന്‍ ആരംഭിച്ചതായി വിശ്വഹിന്ദുപരിഷത്ത് സെക്രട്ടറി ജനറല്‍ ഡോ. പ്രവീണ്‍ തൊഗാഡിയ അറിയിച്ചു. രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. 20 കോടി ഹിന്ദുക്കള്‍ തീര്‍ത്ഥാടനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുന്നുണ്ട്. ഇവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടായാല്‍ ഹിന്ദു ഹെല്‍പ്പ്ലൈനില്‍ വിളിച്ചാല്‍ മിനിറ്റുകള്‍ക്കകം സഹായമെത്തിക്കുവാന്‍ സാധിക്കുന്ന തരത്തിലുള്ള സംവിധാനമാണ് വിശ്വഹിന്ദുപരിഷത്ത് ഒരുക്കിയിരിക്കുന്നത്. ഏത് ഭാഷയിലുള്ള ഫോണ്‍കോളുകളായാലും അവയെല്ലാം പെട്ടെന്നുതന്നെ കൈകാര്യം ചെയ്ത് സഹായമെത്തിക്കുന്നതിനായി പ്രൊഫഷണല്‍ സംഘം പൂനെയിലെ കാള്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്ത് 25,000 ഹിന്ദു ഹെല്‍പ്പ്ലൈന്‍ പ്രവര്‍ത്തകരും 25,000 സഹായകേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഭാരതത്തിലെ മുഴുവന്‍ ജില്ലകളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ഈ സൗകര്യമുണ്ട്. 020-66803300, 07588682181 എന്നീ നമ്പറുകളിലാണ് ഹെല്‍പ്പ്ലൈനിലേക്ക് വിളിക്കേണ്ടത്. ഭാരതത്തിലെ എവിടെനിന്നെങ്കിലും ഒരു വ്യക്തി ഹിന്ദു ഹെല്‍പ്പ്ലൈനിലേക്ക് വിളിക്കുമ്പോള്‍തന്നെ ആ വ്യക്തിയുടെ വിവരങ്ങളും സഹായം എന്തിനാണെന്നും കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കില്‍ രേഖപ്പെടുത്തുകയും ഉടനെ ആ സ്ഥലത്ത് ബന്ധപ്പെടേണ്ട ഹിന്ദു ഹെല്‍പ്പ്ലൈന്‍ പ്രവര്‍ത്തകന്റെ നമ്പര്‍ നല്‍കുകയും ചെയ്യും. അപ്പോള്‍തന്നെ സഹായം വേണ്ട വ്യക്തി ബന്ധപ്പെടേണ്ട പ്രവര്‍ത്തകനെ വിളിച്ച് സഹായസന്ദേശവും മറ്റ് വിവരങ്ങളും ഹെല്‍പ്പ്ലൈനില്‍നിന്നും നല്‍കുകയും ചെയ്യും. സഹായം വേണ്ടയാള്‍ക്കും സഹായം കൊടുക്കുന്ന പ്രവര്‍ത്തകനും സന്ദേശം മിനിറ്റുകള്‍ക്കുള്ളില്‍ അയക്കാവുന്ന അത്യാധുനിക സംവിധാനമാണ് പൂനെയിലെ കാള്‍ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്.
ആരോഗ്യം, യാത്ര, സര്‍ക്കാര്‍ ഭരണപരമായ കാര്യം, നിയമം, സംസ്ക്കാരപരവും മതപരവും തുടങ്ങി അഞ്ച് കാര്യങ്ങള്‍ക്ക് ഹെല്‍പ്പ്ലൈന്‍ ഉപയോഗിക്കാം. പ്രകൃതിക്ഷോഭം, വ്യക്തിപരമായ ആരോഗ്യപ്രശ്നം, അപകടം തുടങ്ങിയ അടിയന്തര ഘട്ടങ്ങളിലും സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഭാരതത്തിലെ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും ലഭിക്കുന്ന സഹായങ്ങളെക്കുറിച്ചും ഓരോന്നിന്റെയും പ്രത്യേകതകളെക്കുറിച്ചും അവിടെ ഹോട്ടലുകള്‍, ധര്‍മശാലകള്‍, നിയമവിദഗ്ധര്‍, ഡോക്ടര്‍മാര്‍, ജ്യോത്സ്യന്മാര്‍, താമസം, ഭക്ഷണം, യാത്രാസൗകര്യം, ടാക്സി സൗകര്യം തുടങ്ങി എല്ലാ കാര്യങ്ങളും ഹെല്‍പ്പ് ലൈനിലൂടെ ലഭിക്കും.
എല്ലാ ജില്ലകളിലും ഏഴംഗങ്ങള്‍ വീതമുള്ള ഉപദേശകസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
Hindu Help Line
A Reliable Brother of Hindus
Tel: 020-66803300 / 07588682181
email: contacthhl@gmail.com
http://www.hinduhelpline.com/

No comments:
Post a Comment