Saturday, June 11, 2011

രാംദേവ് നിരാഹാരം അവസാനിപ്പിക്കണം – മോഹന്‍ ഭാഗവത്

ന്യൂദല്‍ഹി: ബാബ രാംദേവ്‌ നിരാഹാരം അവസാനിപ്പിക്കണമെന്ന്‌ ആര്‍.എസ്‌. എസ്‌ ആവശ്യപ്പെട്ടു. കള്ളപ്പണത്തിനും അഴിമതിയ്ക്കുമെതിരായ പോരാട്ടത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കേണ്ട ബാബയുടെ ആരോഗ്യസ്ഥിതിയില്‍ ആര്‍. എസ്‌.എസ്‌ സര്‍സംഘചാലക് മോഹന്‍ ഭാഗവത്‌ ആശങ്ക പ്രകടിപ്പിച്ചു.
കോടിക്കണക്കിന്‌ വരുന്ന ജനങ്ങളുടെ പ്രാര്‍ത്ഥന ബാബയ്ക്കൊപ്പമുണ്ട്‌. അവരുടെ വികാരം കൂടി കണക്കിലെടുത്തു ഉടന്‍ തന്നെ സമരം അവസാനിപ്പിക്കണം. ബാബയുടെ സമരത്തില്‍ നിന്നും പോരാട്ടവീര്യം ഉള്‍കൊണ്ട ജനസഹസ്രങ്ങളുണ്ടെന്നും ഭാഗവത്‌ ചൂണ്ടിക്കാട്ടി.
രാജ്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശം ആവശ്യമാണ്. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ യോഗ ഗുരു ബാബ രാംദേവ്‌ നടത്തുന്ന സമരം ജനങ്ങള്‍ക്കു പ്രചോദനമാകുകയും അവരിലുള്ള രാജ്യ സ്നേഹത്തെ ഉണര്‍ത്തുകയും ചെയ്‌തു.
രാജ്യത്തിന്‌ ബാബ രാംദേവിന്റെ മാര്‍ഗനിര്‍ദേശം ഏറ്റവും ആവശ്യമായ സമയത്ത്‌ അദ്ദേഹം ആരോഗ്യ നില വഷളായി ചികിത്സയില്‍ കഴിയേണ്ടി വരുന്നത്‌ നിര്‍ഭാഗ്യകരമാണെന്നും സര്‍സംഘ ചാലക്‌ പ്രസ്‌താവനയില്‍ അറിയിച്ചു.

കേന്ദ്രവും കോണ്‍ഗ്രസ്സും ഹീനപ്രചാരണം നടത്തുന്നു :ആര്‍.എസ്.എസ്.
ന്യൂഡല്‍ഹി: യോഗഗുരു രാംദേവിന്റെ നിരാഹാര സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറും കോണ്‍ഗ്രസ്സും ഹീനമായ പ്രചാരണം നടത്തുകയാണെന്ന് ആര്‍.എസ്.എസ്. നേതൃത്വം കുറ്റപ്പെടുത്തി. തുടര്‍ച്ചയായി നടക്കുന്ന അഴിമതിവിരുദ്ധ മുന്നേറ്റങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള കേന്ദ്രത്തിന്റെ വിലകുറഞ്ഞ തന്ത്രമാണിതെന്ന് ആര്‍.എസ്.എസ്. ജോയന്റ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി പറഞ്ഞു.

''
കേന്ദ്രത്തിലെ ചില മന്ത്രിമാരും കോണ്‍ഗ്രസ്സിന്റെ ഭാരവാഹികളും രണ്ടു ദിവസമായി ആര്‍.എസ്.എസ്സിനെ കരിതേയ്ക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. രാജ്യത്ത് അസ്വസ്ഥതയും അസംതൃപ്തിയും സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെയാണിത്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ്‌സിങ്, പി. ചിദംബരമടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ എന്നിവരാണ് രാംദേവിന്റെ അഴിമതിവിരുദ്ധ സമരത്തിനു പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്''-അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ അന്നാഹസാരെയുടെയും ബാബാ രാംദേവിന്റെയും അഴിമതിവിരുദ്ധ സമരങ്ങളെ ആര്‍.എസ്.എസ്. പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment