Saturday, November 26, 2011

Sree Parvathi Seva Nilayam Trust- Chooliseri, Thrissur



Sree Parvathi Seva Nilayam Trust taking care of mentally-retarded Seva vibhag of Trichur Mahanagar has started
this service centre at Chooliseri.
Sree Parvathi Seva Nilayam (SPSN) has become a ray of hope for mentally retarded people who have been left back on the road of life by their own. Established in the year 2000, situated on a wide area of half acre land at Choolissery in Thrissur district of Kerala, the centre has set a great example of selfless service towards this deprived section of the society.
 
Contact
Sree Parvathi Seva Nilayam
Reg. No: 733/2000
Choolissery , Thrissur
Kerala , Pin: 680 541, India
Phone no : 0487 - 2216809, Mob:+91 9847214296
E-mail : info@spsnilayam.org
sreeparvathiseva@yahoo.co.in

26 Nov Mumbai, The Day We Never Forget..

  





26/11 Mumbai Terror Attack. 26 Nov 2008 Mumbai Attack

Sunday, November 20, 2011

പാമ്പാടിഐവര്‍മഠം ശ്മശാനപ്രശ്നം:- ഹിന്ദുഐക്യവേദി മാര്‍ച്ച്

പാമ്പാടി ഐവര്‍മഠം ശ്മശാന പ്രശ്നം  :-----

വിശ്വാസത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കണം -കെ.പി. ശശികല



ലക്കിടി: ഹിന്ദുവിശ്വാസത്തെയും പരിസരവാസികളുടെ താത്പര്യങ്ങളെയും ഒരുപോലെ സംരക്ഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. ഹിന്ദു ഐക്യവേദി തിരുവില്വാമല പഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മാര്‍ച്ച്, പഞ്ചായത്തോ ഫീസിനുസമീപം പോലീസ് തടഞ്ഞു. രമേഷ്‌കൂട്ടാല അധ്യക്ഷനായി.
വി.എച്ച്.പി. സംസ്ഥാനസെക്രട്ടറി എം.സി. വത്സന്‍, കേരള ക്ഷേത്രസംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് പി.ആര്‍. ഉണ്ണി, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു എന്നിവര്‍ പ്രസംഗിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാസെക്രട്ടറി പി. അരവിന്ദന്‍ സ്വാഗതവും തൃശ്ശൂര്‍ ജില്ലാസെക്രട്ടറി പി. സുകുമാരന്‍ നന്ദിയും പറഞ്ഞു

VHP സേവാശിബിരം - പാലക്കാട്‌



വി.എച്ച്.പി. സേവാശിബിരം സമാപിച്ചു .....
പാലക്കാട്: സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും മാനവികപുരോഗതിക്കും സേവനമനോഭാവമുള്ള ജനത വളര്‍ന്നുവരേണ്ടത് അനിവാര്യമാണെന്ന് വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ സഹസേവാപ്രമുഖ് പ്രൊഫ. മധുകര്‍ റാവു ദീക്ഷിത് അഭിപ്രായപ്പെട്ടു. സംസ്ഥാന സേവാശിബിരത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷികസര്‍വകലാശാലയിലെ സി.എസ്.മാത്യു, ഗ്രാമവികാസ് പ്രമുഖ് കെ.കൃഷ്ണന്‍കുട്ടി, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോയന്റ് ജനറല്‍സെക്രട്ടറി വി.ആര്‍.രാജശേഖരന്‍, കെ.എം.ഹിലാല്‍, ഡോ.കിരാതമൂര്‍ത്തി, സംസ്ഥാന സത്സംഗപ്രമുഖ് ശങ്കരനാരായണന്‍ എന്നിവര്‍ ക്ലാസെടുത്തു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാനട്രഷറര്‍ കെ.പി.നാരായണന്‍, സെക്രട്ടറി ടി.രാജശേഖരന്‍, സംഘടനാസെക്രട്ടറി എം.സി.വത്സന്‍, സേവാപ്രമുഖ് കെ.രാധാകൃഷ്ണന്‍, കൊളയക്കോട് ശശി എന്നിവര്‍ പ്രസംഗിച്ചു. എ.സി.ചെന്താമരാക്ഷന്‍ സ്വാഗതവും എ.കെ.സിദ്ധാര്‍ഥന്‍ നന്ദിയും പറഞ്ഞു.

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനസമ്മേളനം2011

Bharatheeya Vichara Kendra State Conference 2011 - Koyilandi , Kozhikkode
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം 2011

Wednesday, November 16, 2011

Monday, November 7, 2011

കുഞ്ഞുണ്ണിമാസ്റ്റര്‍ പുരസ്‌കാരം ശ്രീ ഹരിതയ്ക്ക്(കൂറ്റനാട്)

കുഞ്ഞുണ്ണി മാസ്റ്റര്‍ പുരസ്‌കാരം നേടിയ യുവ കവയത്രി  ശ്രീ ഹരിതയ്ക്ക് 
(കൂറ്റനാട്) രാഷ്ട്രീയ സ്വയംസേവക സംഘം  തൃത്താല താലൂക് സമിതിയുടെ  
അനുമോദനവും സാംസ്കാരിക സമ്മേളനവും.
07-11-2011  തിങ്കളാഴ്ച കൂറ്റനാട് അന്‍സാര്‍ കോളേജ്,( വട്ടേനാട്) 
വെച്ച് നടന്ന പരിപാടിയില്‍ ശ്രീ. ശിവകുമാര്‍ മാസ്റ്റര്‍ ഉപഹാരം സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍
ശ്രീ. കെ.വി. ജയന്‍മാസ്റ്റര്‍ മുണ്ടക്കോട്ടുകുറിശ്ശി മുഖ്യപ്രഭാഷണം നടത്തി. കേശവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.അരവിന്ദന്‍,
അഡ്വ: രാജേഷ്‌, ടി.എം. നാരായണന്‍, കരുണാകരനുണ്ണി, നാരായണന്‍ മാസ്റ്റര്‍, ബിജുറാം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

'മുളയരി'  എന്ന കവിതാ സമാഹാരത്തിനാണ് കൂറ്റനാട്-വട്ടേനാട് സ്വദേശിയായ ഹരിതയ്ക്ക് അവാര്‍ഡ് ലഭിച്ചത്.

Saturday, November 5, 2011

പാകിസ്താനിലെ ദീപാവലി അറുപതുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം


ഇസ്‌ലാമാബാദ്: അറുപതുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം പാകിസ്താനിലെ പെഷവാറിലുള്ള ക്ഷേത്രത്തില്‍ ഹിന്ദുമതവിശ്വാസികള്‍ ദീപാവലി ആഘോഷിച്ചു. കോടതിയിടപെട്ട് ആരാധനയ്ക്കുവേണ്ടി തുറന്ന ഗോര്‍ ഖത്രിയിലെ 160 വര്‍ഷം പഴക്കമുള്ള ഗൊരഖ് നാഥ് ക്ഷേത്രത്തിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു കൂട്ടം വിശ്വാസികള്‍ ഒത്തുകൂടിയത്.

കുട്ടികള്‍ നിറമുള്ള വസ്ത്രങ്ങളണിഞ്ഞും പടക്കം പൊട്ടിച്ചും യുവാക്കള്‍ ഭജന ചൊല്ലിയും നൃത്തം ചെയ്തും ദീപാവലി ഗംഭീരമായി ആഘോഷിച്ചു. ക്ഷേത്രത്തിലെ പുരോഹിതന്റെ മകള്‍ ഫൂല്‍വതി പെഷവാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അറുപതു വര്‍ഷമായി അടച്ചിട്ട ക്ഷേത്രത്തില്‍ വീണ്ടും പ്രവേശിക്കാന്‍ വഴി തുറന്നത്.

വളരെക്കാലമായി പോലീസും ഇവാക്യൂ പ്രോപ്പര്‍ട്ടി ട്രസ്റ്റ് ബോര്‍ഡും പ്രവിശ്യാ പുരാവസ്തുവകുപ്പും കൈവശപ്പെടുത്തിയതായിരുന്നു ഗൊരഖ് നാഥ് ക്ഷേത്രം. ഫൂല്‍വതിക്കും മകന്‍ കാകാ രാമിനും ക്ഷേത്രം തങ്ങളുടെ കുടുംബവകയാണെന്ന് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മതപരമായ ആചാരങ്ങള്‍ക്ക് ക്ഷേത്രം തുറന്നു കൊടുക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു...


For more info about Pakistani Hindu Community Plz Visit :  http://pakistanhindupost.blogspot.com

നിളയൊഴുകി പടരും ...

ഗണഗീതം


“നിളയൊഴുകി പടരും വഴിനീളെ
കുളിരല നിറയും പമ്പയിലൂടെ
പെരിയാറിന്‍ പുളിനങ്ങള്‍ താണ്ടി
പുതിയ യുഗപ്പൊന്‍തേര്‍ത്തടമേറി
പൂര്‍ണതതേടി വരുന്നൂ ഞങ്ങള്‍
പൂര്‍ണതതേടി വരുന്നൂ....

മതവെറിപൂണ്ടവരീ നൈര്‍മല്യം
അടിച്ചുടച്ചു കടന്നപ്പോള്‍
അവിടെത്തന്‍ ചുടുനിണമാല്‍ പുതിയൊരു
കോവിലുയര്‍ത്തിയ മലയാളത്തിന്‍
മനസ്സിനുള്ളില്‍ കൊളുത്തിവച്ചൊരു
ദീപവുമായി വരുന്നൂ....

പോര്‍ക്കലി പൂണ്ടുറയും കരവാളം
വാനിലുയര്‍ത്തും പുരളീമലയും
ധിക്കാരത്തിന്‍ ധവളഗളങ്ങള്‍
വെട്ടിയെറിഞ്ഞലറും കുണ്ടറയും
പറയുകയാണനവരതം തളിയും
വീരത നിറയും ചരിതങ്ങള്‍...

ആത്മസമര്‍പ്പണവീഥിയിലെല്ലാം
ആഹുതി ചെയ്തവരുദ്‌ഘോഷിച്ചു
വേറില്ലിനിയൊരു സത്യം ഭാരത-
ധര്‍മം മാനവസംസ്കാരം
ആ ശുഭസത്യമതെന്നും ഭൂവില്‍
പുലര്‍ത്തിടാനായ്‌ ഞങ്ങള്‍ വരുന്നൂ....”