Friday, April 13, 2012

ബാലഗോകുലം സംസ്ഥാന ബാലമിത്രശിബിരം 2012 Photos


Photos Link
Slide shows:



BalaGokulam State BalaMithra ShilpaShala 2012 @ Njangattiri -Maharshi School- Photos

ശ്രീ .ടി.എം. നാരായണേട്ടന് BMS പാലക്കാട്‌ ജില്ലപ്രസിഡന്റ്‌

ശ്രീ .ടി.എം. നാരായണേട്ടന് ആശംസകള്‍..
BMS പാലക്കാട്‌ ജില്ല പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട
തൃത്താല കൂറ്റനാട് സ്വദേശിയായ ശ്രീ ടി.എം. നാരായണന്‍ സര്‍വീസ് സംഘടനയായ ഫെറ്റോ(FETO ) യുടെ സംസ്ഥാന
ജനറല്‍ സെക്രെടറി ആയിരുന്നു. ഈ വര്ഷം സര്‍ക്കാര്‍ സര്‍വീസില്‍ ഉയര്‍ന്ന തസ്തികയില്‍ നിന്ന് വിരമിച്ചു. അതിനു ശേഷം പെന്ഷനെര്സ് സന്ഘിന്റെ പ്രവര്‍ത്തകനായിരുന്നു. രാഷ്ട്രീയ സ്വയം
 സേവക സംഘത്തിന്റെ ശാഖയിലൂടെ വളര്‍ന്നു വന്ന അദ്ദേഹം തൃത്താല 
താലൂക് കര്യവാഹ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘ കാലമായി സാമൂഹിക
 സാംസ്കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാരായണേട്ടനു  ട്രേഡ് യുണിയന്‍
 രംഗത്തും തന്റെ വ്യക്തിത്വം പതിപ്പിക്കാന്‍ കഴിയട്ടെ എന്ന് 
ആശംസിക്കുന്നു. 

ബാലഗോകുലം സംസ്ഥാന ശില്‌പശാല ഞാങ്ങാട്ടിരിയില്‍

ബാലഗോകുലം സംസ്ഥാന ശില്‌പശാല ഞാങ്ങാട്ടിരിയില്‍
04 Apr 2012


പട്ടാമ്പി: ബാലഗോകുലത്തിന്റെ സംസ്ഥാനതല ബാലമിത്രശില്പശാല ഏപ്രില്‍ നാലുമുതല്‍ 10വരെ ഞാങ്ങാട്ടിരി മഹര്‍ഷിവിദ്യാലയത്തില്‍ നടത്തുമെന്ന് സ്വാഗതസംഘം ജനറല്‍കണ്‍വീനര്‍ പി.എസ്. നാരായണന്‍, ജില്ലാഅധ്യക്ഷന്‍ ഡോ.ടി.ജി. വിജയകുമാര്‍, സംസ്ഥാനസെക്രട്ടറി കെ.പി. ബാബുരാജന്‍ എന്നിവര്‍ അറിയിച്ചു.
അഞ്ചിന് രാവിലെ 8.45ന് കലാമണ്ഡലം രാമന്‍കുട്ടി ശില്പശാല ഉദ്ഘാടനംചെയ്യും. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, പി. വിജയന്‍ IPS, മേജര്‍ രവി തുടങ്ങിയവര്‍ പങ്കെടുക്കും.
ഒമ്പതിന് വൈകുന്നേരം നടക്കുന്ന സമാപനപരിപാടിയില്‍ രാഷ്ട്രീയസ്വയംസേവകസംഘം സഹസര്‍കാര്യവാഹ് കെ.സി. കണ്ണന്‍ പ്രഭാഷണം നടത്തും. മഹാകവി അക്കിത്തം മുഖ്യാതിഥിയാകും.

500
ഓളം പേര്‍ ശില്പശാലയില്‍ പങ്കെടുക്കും. പ്രവര്‍ത്തകര്‍ക്കായി ഓരോദിവസവും പ്രത്യേകം ആസ്വാദനക്ലാസുകളും നടത്തും

ആദിവാസികള്‍ക്കായി സേവാഭാരതിയുടെ ഭവനനിര്‍മ്മാണം

Sevabharathi Malappuram Kalikavu Shaka Makes Houses for Aadivasi Brothers.

ബാലഗോകുലം സംസ്ഥാന ബാലമിത്രശിബിരം 2012

2012 ഏപ്രില്‍4 മുതല്‍10 വരെ പാലക്കാട്‌ജില്ല-തൃത്താലയില

നമസ്തേ,
ഭാരതത്തിന്റെ സുകൃത സംസ്കാരം ബാലികാ ബാലന്മാരില്‍ എത്തിക്കുക എന്ന മഹത്തായ പ്രയത്നം ചെയ്തുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് ബാലഗോകുലം. പ്രതിവാര ഗോകുല ക്ലാസുകളില്‍ ഒത്തുകൂടുന്ന കുട്ടികളിലൂടെ കുടുംബത്തിലും,സമൂഹത്തിലും മൂല്യബോധവും
ആത്മാഭിമാനവും സൃഷ്ടിക്കുവാന്‍ ബാലഗോകുലത്തിന് കഴിയുന്നു. പ്രതിവാര ക്ലാസ്സുകള്‍ ചിട്ടയായി നടക്കുന്നതിനു പ്രവര്തനസമിതി സജീവമാകണം. ആ സജീവത ലഭിക്കുന്നത് ഇച്ഛാശക്തിയുള്ള ബാലമിത്രങ്ങളിലൂടെയാണ്. അവരെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമാണ് ബലമിത്ര ശില്പശാല.
പത്തു വയസ്സിനു മുകളിലുള്ള വിദ്യാര്ത്ഥികള്കാണ് ഈ ശില്പശാല.
സംസ്ഥാനത്തിന്റെ വിവിധപ്രദേശങ്ങളില്നിന്നു അഞ്ഞൂറോളം ഗോകുലാംഗങ്ങള്‍ പങ്കെടുക്കും.




ബാലമിത്ര ശിബിരത്തിന്റെ സ്വാഗത സംഘം രൂപീകരണയോഗം ഞാങ്ങാട്ടിരിയില്‍ 2012 ഫെബ്രു: 22 ബുധന്‍ 5 pm ശ്രീ മഹര്‍ഷി വിദ്യാമന്ദിര്‍ ഹാളില്‍ വെച്ച് നടന്നു.
പ്രശസ്ത ബാലസാഹിത്യകാരന്‍ ശ്രീ എം.എസ്.കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോക്ടര്‍.വി.സേതുമാധവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബാലഗോകുലം സംസ്ഥാന പ്രസിഡന്റ്‌ ശ്രീ.ടി.പി.രാജന്‍ മാസ്റ്റര്‍ (ഗോപിചേട്ടന്‍) പ്രഭാഷണം നടത്തി. ശ്രീ.ഇ.കെ.ജയപാലന്‍, ഡോ.ടി.ജി.വിജയകുമാര്‍, വിനയഗോപാല്‍ മാസ്റ്റര്‍(മഹര്‍ഷി സ്കൂള്‍ മാനേജര്‍),
പ്രദീപ്കുമാര്‍(ബാലഗോകുലം സംഘടന സെക്രട്ടറി ), ബാബുരാജ്‌ മാസ്റ്റര്‍, നാരായണന്‍ മാസ്റ്റര്‍, മാലിനി,കൃഷ്ണകുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
ബാലമിത്ര ശിബിരത്തിന്റെ വിജയകരമായ നടത്തിപ്പിന് 201 അംഗ സമിതി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി.

Saturday, March 3, 2012

ഭാരതസൂര്യനുദിച്ചുയര്‍ന്നു... (ഗണഗീതം)

മോഹനന്‍നായരും കുടുംബവും സേവാഭാരതിയുടെ തണലില്‍..

സേവാ കാ വൃത് ധാരാ, അര്‍പ്പിത് ജീവന്‍ സാരാ (Hindi)

ഗണഗീതം

സേവാ കാ വൃത് ധാരാ, അര്‍പ്പിത് ജീവന്‍ സാരാ
രചന - സംഘ സ്വയംസേവകര്‍


സേവാ കാ വൃത് ധാരാ, അര്‍പ്പിത് ജീവന്‍ സാരാ
സാധക് നിജ് വ്യക്തിത്വ നിഖാരേ ,
സുന്ദര്‍ സുഗഠിത് രൂപ സംവാരേ
സംഭവ് കരേ അസംഭവ് കോ ഭീ -2
ദൃഢ് സങ്കല്‍പ് ഹമാരാ                      
                                                       (അര്‍പ്പിത്)
 
അനഥക് ശ്രമ് ദിന്- രാത് കരേംഗേ
സഹജ് സരല് നിര്‍ലിപ്ത് രഹേംഗെ
രാഷ്ട്രദേവ് കീ പരമ് സാധനാ -2
ജീവന്‍ പഥ് കീ ധാരാ
                                                      (അര്‍പ്പിത്)
 
ബീഹഡ് മേ ഭീ സുമന് ഖിലായേ
നൂതന് ശുഭ് രചനാ പ്രകടായേ
ഗൗരവ് സേ ലലകാരേ ജഗ് കോ -2
പലടേംഗേ യുഗ് ധാരാ
                                                      (അര്‍പ്പിത്)
 
നയേ നയേ യുവകോം കീ ടോലീ
ജലാ സകേ ജോ അപ്നി ഹോലീ
ധ്യേയ മാര്‍ഗ് പര്‍ ഉന്ഹെ ബഢായേ -2
ദേകര്‍ സ്നേഹ് സഹാരാ
                                                      (അര്‍പ്പിത്)

Friday, March 2, 2012

സി.പി.ജനാര്ദ്ദനന്‍ (ജനേട്ടന്‍) അന്തരിച്ചു....

സി.പി. ജനാര്‍ദ്ദനന്‍ അന്തരിച്ചു....
 (03March2012) 
പെരിന്തല്‍മണ്ണ: ആര്‍എസ്‌എസിന്റെ ആദ്യകാല പ്രവര്‍ത്തകനും ഹൈന്ദവസംഘടനകളുടെ നെടുനായകത്വം വഹിച്ചിരുന്ന ഉജ്വല സംഘാടകനുമായിരുന്ന ചെങ്ങറയില്‍ സി.പി. ജനാര്‍ദ്ദനന്‍ (79) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക്‌ 12.45 നായിരുന്നു അന്ത്യം. ഭാര്യ: നിര്‍മല. മകള്‍: ലക്ഷ്മി. മരുമകന്‍: ഹരീഷ്‌ (കോഴിക്കോട്‌ താജ്‌ ഹോട്ടല്‍ മാനേജര്‍). മലപ്പുറം ജില്ലയിലെ ഹൈന്ദവമുന്നേറ്റത്തിന്‌ ഊടും പാവും നല്‍കിയവരില്‍ പ്രമുഖസ്ഥാനം വഹിച്ച സി.പി. ജനാര്‍ദ്ദനന്റെ നിര്യാണത്തോടെ ആദര്‍ശസുരഭിലമായ ഒരധ്യായത്തിനാണ്‌ തിരശ്ശീലവീഴുന്നത്‌. മലപ്പുറത്ത്‌ തന്റെ പ്രത്യേകമായ കൗശലവും തന്ത്രവും ഉപയോഗിച്ച്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തനം നടത്താന്‍ ജനാര്‍ദ്ദനന്‌ കഴിഞ്ഞിരുന്നു. സി.പി. എന്ന പേരില്‍ സ്നേഹിതന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്നേഹസമ്പന്നനായ മുതിര്‍ന്ന പ്രവര്‍ത്തകനായിരുന്നു ജനാര്‍ദ്ദനന്‍. ചെങ്ങര പുത്തന്‍ വീട്ടില്‍ ചിന്നകുട്ടിനങ്ങയുടെ മകനായി 1933 നവംബര്‍ മാസത്തിലെ മകീര്യം നാളില്‍ ജനിച്ചു. അമ്മു എന്ന നാരായണിക്കുട്ടി ഏക സഹോദരിയാണ്‌.
അടിയന്തരാവസ്ഥക്കെതിരെ ഒളിവില്‍ നിന്ന്‌ 18 മാസത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്‌ സി.പി. കോഴിക്കോട്‌, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ആര്‍എസ്‌എസ്‌ പ്രചാരകനായി പ്രവര്‍ത്തിച്ചു. ആര്‍എസ്‌എസ്സ്‌ മലപ്പുറം ജില്ലാ സംഘചാലക്‌, വിശ്വഹിന്ദുപരിഷത്ത്‌ ജില്ലാ പ്രസിഡന്റ,്‌ ധര്‍മരക്ഷാസമിതി മലപ്പുറംജില്ലാ ഭാരവാഹി, പെരിന്തല്‍മണ്ണയിലെ ഗോകുലം ബാലസദനം സ്ഥാപക പ്രസിഡന്റ്‌, അങ്ങാടിപ്പുറം വിദ്യാനികേതന്‍ സ്കൂള്‍, പെരിന്തല്‍മണ്ണ വള്ളുവനാട്‌ വിദ്യാഭവന്‍ സ്കൂള്‍ സ്ഥാപക പ്രവര്‍ത്തകന്‍, തിരുമാന്ധാംകുന്ന്‌ ദേവസ്വം ഉപദേശകസമിതി അംഗം, തളി അങ്ങാടിപ്പുറം മഹാദേവക്ഷേത്ര പുനരുദ്ധാരണസമിതി രക്ഷാധികാരി, മാലാപറമ്പ്‌ മാട്ടുമ്മല്‍ ശ്രീനരസിംഹമൂര്‍ത്തി ക്ഷേത്രട്രസ്റ്റ്‌ ചെയര്‍മാന്‍, അങ്ങാടിപ്പുറം ഇടങ്ങത്തുപുരം ശ്രീകൃഷ്ണക്ഷേത്രം സമിതി മലപ്പുറം ധര്‍മരക്ഷാസമിതി എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സി.പി. ജനാര്‍ദ്ദനന്റെ സംസ്കാരം ഇന്ന്‌ വൈകീട്ട്‌ 4 ന്‌ വീട്ടുവളപ്പില്‍.
ജനാര്‍ദ്ദനന്റെ നിര്യാണവാര്‍ത്തയറിഞ്ഞതോടെ നൂറുകണക്കിനാളുകളാണ്‌ അങ്ങാടിപ്പുറത്തെ വസതിയില്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്‌. ആര്‍എസ്‌എസ്‌ പ്രാന്തസംഘചാലക്‌ പി.ഇ.ബി മേനോന്‍, ക്ഷേത്രീയ കാര്യവാഹ്‌ എ.ആര്‍ മോഹനന്‍, ക്ഷേത്രീയ പ്രചാരക്‌ എസ്‌. സേതുമാധവന്‍, ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള, ബാലഗോകുലം സംസ്ഥാനനിര്‍വ്വാഹകസമിതി അംഗം സി.സി.ശെല്‍വന്‍, ജന്മഭൂമി എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ എന്‍.എസ്‌. രാംമോഹന്‍, മത്സ്യപ്രവര്‍ത്തകസംഘം ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി കെ. പുരുഷോത്തമന്‍, പി.ചന്ദ്രശേഖരന്‍, പ്രാന്തപ്രചാര്‍പ്രമുഖ്‌ എം. ഗണേഷ്‌, ബിജെപി ദേശീയ സമിതി അംഗം സി. വാസുദേവന്‍ മാസ്റ്റര്‍, ക്ഷേത്രീയ ശാരീരിക്‌ പ്രമുഖ്‌ എ .എം. കൃഷ്ണന്‍, ഭാരതീയ വിദ്യാനികേതന്‍ ഭാരവാഹികളായ എ.സി. ഗോപിനാഥ്‌, എന്‍ സി.ടി. രാജഗോപാല്‍, സിപിഎം ജില്ലാ സെക്രട്ടറി പി. പി. വാസുദേവന്‍, മുന്‍ എംഎല്‍എ ശശികുമാര്‍, ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ്‌ കെ.പി. വാസുമാസ്റ്റര്‍, അമൃതാനന്ദമയി മഠത്തിലെ വരദാമൃതചൈതന്യ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി.
-----------------------------------------------------------------------------------------------

വിടവാങ്ങിയത് ജനങ്ങളുടെ ജനേട്ടന്‍......
03 Mar 2012


അങ്ങാടിപ്പുറം: സി.പി. ജനാര്‍ദനന്‍ അങ്ങാടിപ്പുറത്തുകാര്‍ക്ക് പ്രിയപ്പെട്ട ജനേട്ടനായിരുന്നു. പ്രാദേശികപ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ച് അന്തിമതീരുമാനത്തിലെത്താന്‍ ജനേട്ടനെയാണ് അവര്‍ സമീപിക്കാറ്.

ഒറ്റനോട്ടത്തില്‍തന്നെ വ്യക്തികളെ വിലയിരുത്താനുള്ള കഴിവ്, നിര്‍ഭയത്വം, വാക്ചാതുര്യം, നേതൃപാടവം, സംഘാടകമികവ് എന്നിവ അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. എല്ലാ വി...ഭാഗം ജനങ്ങളുടെയും സ്‌നേഹവും വിശ്വാസവും ആര്‍ജിച്ചു. സൗമ്യവും ലളിതവുമായ ജീവിതവും അദ്ദേഹത്തെ വ്യത്യസ്തനാക്കി.

ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്തെയും ജില്ലയിലെ മറ്റു പല ക്ഷേത്രങ്ങളുടെയും പുനരുദ്ധാരണപ്രവര്‍ത്തനങ്ങളില്‍ അമരക്കാരനായിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും സംസ്ഥാനത്തിനു പുറത്തും നല്ലൊരു സുഹൃദ്‌വലയം സി.പി. ജനാര്‍ദനനുണ്ട്.

അങ്ങാടിപ്പുറം പാലം നിര്‍മാണം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ നിലവിലുള്ള റോഡിലൂടെയുള്ള പാലം നിര്‍മാണം ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്തിന്റെ സാംസ്‌കാരിക ഭദ്രതയെ തകര്‍ക്കുമെന്ന മുന്നറിയിപ്പോടെ സ്വന്തമായൊരു നോട്ടീസ് ഈയിടെ അദ്ദേഹം പുറത്തിറക്കി.

ചരിത്രപ്രസിദ്ധമായ മാട്ടുമ്മല്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങുകള്‍ നിര്‍വഹിക്കുന്നതുവരെ ശാരീരികഅസ്വസ്ഥതകള്‍ വകവെക്കാതെ അദ്ദേഹം നേതൃസ്ഥാനത്തുണ്ടായിരുന്നു.

തിരുമാന്ധാംകുന്ന് പൂരം ജനകീയമാക്കാനുള്ള കര്‍മങ്ങളിലും സി.പി. ജനാര്‍ദനന്‍ നിറസാന്നിധ്യമായിരുന്നു. നല്ലൊരു ഫുട്‌ബോള്‍ കളിക്കാരനായിരുന്ന സി.പി. പെരിന്തല്‍മണ്ണ കാദര്‍ ആന്‍ഡ് മുഹമ്മദലി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യകാല പ്രവര്‍ത്തനത്തിലുണ്ടായിരുന്നു.

പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവന്‍, അങ്ങാടിപ്പുറം വിദ്യാനികേതന്‍ സ്‌കൂള്‍, ഗോകുലം ബാലസദനം എന്നീ സ്ഥാപനങ്ങളുടെ വികാസത്തിലും അദ്ദേഹം നേതൃപാടവം പ്രകടമാക്കി. തിരുമാന്ധാംകുന്ന് ദേവസ്വം ഉപദേശക സമിതി അംഗം, തളിക്ഷേത്രഭരണസമിതി വൈസ് പ്രസിഡന്റ് മാട്ടുമ്മല്‍ നരസിംഹമൂര്‍ത്തി ക്ഷേത്ര ട്രസ്റ്റി ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.


ധര്‍മപോരാട്ടത്തിലെ സൂര്യതേജസ് -അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള
03 Mar 2012
വള്ളുവനാടന്‍ സൗമ്യതയും പോരാട്ടവീര്യവും ഒത്തുചേര്‍ന്ന് അരനൂറ്റാണ്ട് സംശുദ്ധ പൊതുജീവിതത്തിന്റെയും മികച്ച സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെയും ഏടുകള്‍ നാടിന് സംഭാവന... നല്‍കിയ ഉന്നതവ്യക്തിത്വമായിരുന്നു സി.പി.ജനാര്‍ദ്ദനന്‍േറത്. നിര്‍ഭയത്വം, നിഷ്‌കാമകര്‍മത്തിന്റെ മൂര്‍ത്തിമദ്ഭാവം, സമര്‍പ്പണത്തിലൂന്നിയ സേവനം എന്നിവ അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഉരുക്കുമൂശയില്‍ വാര്‍ത്തെടുത്ത മാതൃകാപ്രവര്‍ത്തകനായ സി.പി.ജനാര്‍ദ്ദനന്‍ രണ്ടുപതിറ്റാണ്ടുകാലം അതിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി കേരളത്തിന്റെ നാനാഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം ജില്ല കേന്ദ്രമാക്കി നടന്നുവരുന്ന ഹിന്ദു നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ നെടുനായകത്വം 'ജനേട്ടന്‍' എന്നറിയപ്പെടുന്ന സി.പി.ജനാര്‍ദ്ദനനില്‍ നിക്ഷിപ്തമായിരുന്നു.കെ.കേളപ്പജിയുടെ നേതൃത്വത്തില്‍ ടന്ന 1968-69 ലെ അങ്ങാടിപ്പുറം തളിക്ഷേത്ര സമരത്തിന്റെയും ക്ഷേത്ര പുനരുദ്ധാരണത്തിന്റെയും പിന്നിലെ മാസ്മര ശക്തിയും പ്രഭവകേന്ദ്രവും സി.പി.ജനാര്‍ദ്ദനനായിരുന്നു. ഈ പ്രക്ഷോഭത്തിന്റെ വിജയത്തെത്തുടര്‍ന്ന് നൂറുകണക്കിന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാനും ആരാധനാകേന്ദ്രങ്ങളാക്കിമാറ്റാനും തളിക്ഷേത്ര സമരത്തിന്റെ വിജയം ഇടയാക്കിയിരുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗം ജനങ്ങളുടെയും സ്‌നേഹവും വിശ്വാസവും ആര്‍ജിച്ച മഹാനായ ജനനായകനായിരുന്നു. 1975-77 ല്‍ അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടത്തില്‍ അദ്ദേഹം വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. സ്വജീവിതം രാഷ്ട്രത്തിനും സഹജീവികള്‍ക്കുമായി സമര്‍പ്പിച്ച ധന്യമായ അദ്ദേഹത്തിന്റെ ജീവിതം തലമുറകള്‍ക്ക് പാഠമാകേണ്ട ഒന്നാണ്. 
---------------------------------------------------------
അങ്ങാടിപ്പുറം: സി.പി.ജനാര്‍ദ്ദനന്റെ നിര്യാണത്തില്‍ ഇടത്തുപുരം ശ്രീകൃഷ്ണക്ഷേത്ര ഭരണസമിതി അനുശോചിച്ചു. ഗോപാലകൃഷ്ണ പണിക്കര്‍ അധ്യക്ഷതവഹിച്ചു. മാട്ടുമ്മല്‍ നരസിംഹ മൂര്‍ത്തി ക്ഷേത്രട്രസ്റ്റ് അനുശോചിച്ചു. തളിക്ഷേത്ര ഭരണസമിതി അനുശോചനയോഗത്തില്‍ സി.ടി.വിശ്വനാഥന്‍ അധ്യക്ഷതവഹിച്ചു.


മാട്ടുമ്മല്‍ നരസിംഹ മൂര്‍ത്തി പ്രതിഷ്ഠാ-പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ....

ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ ബാലാസാഹെബ്‌ ദേവരസ്‌ അങ്ങാടിപ്പുറം തളി മഹാദേവക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍. സി.പി.ജനാര്‍ദ്ദനന്‍, മുതിര്‍ന്ന ആര്‍എസ്‌എസ്‌ പ്രചാരക്‌ ആര്‍.ഹരി. വി.കെ. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സമീപം (File Photo)

Sunday, January 22, 2012

കുമാര്‍ദാസ് ബാലാശ്രമം-പട്ടാമ്പി

കുമാര്‍ദാസ് ബാലാശ്രമം
(ഗുരുജി സേവാസമിതി)
മേല്‍മുറി.പി.ഓ. , കൊപ്പം - പട്ടാമ്പി
ഫോണ്‍: 0466 -2264239 

പുതിയ മന്ദിരത്തിന്റെ
ശിലാന്യാസവും സേവാസംഗമവും


മാന്യ. സി. കെ. ചന്ദ്രന്‍ നിര്‍വഹിക്കുന്നു.
(ഡോ.ഹെഡ്ഗേവാര്‍ ജന്മശതാബ്ദി സേവാസമിതി
സംസ്ഥാന സംഘടനാ സെക്രട്ടറി )2012 ജനുവരി 26 , വ്യാഴാഴ്ച രാവിലെ 11 നു. 

Sunday, January 15, 2012

മകരസംക്രമ മഹോത്സവം -വിദ്യാര്‍ത്ഥിസാന്ഘിക്ക് കറുകപുത്തൂര്‍

മകരസംക്രമ മഹോത്സവം - വിവേകാനന്ദ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി 
രാഷ്ട്രീയ സ്വയംസേവക സംഘം തൃത്താല താലൂക്,
 വിദ്യാര്‍ത്ഥി സാന്ഘിക്ക് നടത്തി.
(കറുകപുത്തൂര്‍  നരസിംഹമൂര്‍ത്തി ക്ഷേത്ര മൈതാനം.)
15-1-2011, 5pm
മാനനീയ മ.സുകുമാര്‍ജി (ജില്ല ബൌദ്ധിക്ക് പ്രമുഖ്)  പ്രഭാഷണം നടത്തി.
താലൂക് സംഘചാലക് മാന്യ ഇ.കെ. ജയപാല്‍.അധ്യക്ഷത വഹിച്ചു. 
സാന്ഘിക്കിനോട് അനുബന്ധിച്ച് ബാലസ്വയംസേവകരുടെ
 പഥസഞ്ചലനവും യോഗ പ്രദര്‍ശനവും നടന്നു.



Wednesday, January 11, 2012

അമരവാണി1- മാതാ അമൃതാനന്ദമയി

തീ കൊണ്ട് പുരയും കത്തിക്കാം
 ആഹാരവും പാകം ചെയ്യാം.
സൂചികൊണ്ട് കണ്ണും കുത്തിപ്പൊട്ടിക്കാം
 തയ്ക്കുകയും ചെയ്യാം.
അതിനാല്‍ ഓരോന്നിന്റെയും പ്രയോജനം 
മനസ്സിലാക്കി പ്രയോഗിക്കണം.
 
-  മാതാ അമൃതാനന്ദമയി -

Monday, January 9, 2012

വിവേകാനന്ദ ജയന്തി -Jan 12

വിവേകാനന്ദ ജയന്തി -Jan 12

ആധുനിക ഭാരതത്തിന്‍റെ മനസ്സിനെ കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രചോദകന്‍ ആര് എന്ന ചോദ്യത്തിന് രണ്ടാമതൊരു ഉത്തരം ഉണ്ടാവാനിടയില്ല: സ്വാമി വിവേകാനന്ദന്‍. ഒരു ഇടിമിന്നല്‍ പോലെ ഭാരതത്തിന്റെ നഭോ മണ്ഡലത്തില്‍ ഉദയം ചെയ്ത്‌, ലോകത്തിനാകെ വെളിച്ചം വിതറിയിട്ട് നാല്പതു വയസ്സ് പോലും തികക്കാതെ ആ പ്രഭാ പൂരം കടന്നുപോയി. തനിക്കു ശേഷം കടന്നു വരാനിരിക്കുന്ന അനേകം തലമുറകള്‍ക്ക് ഊര്‍ജം പകര്‍ന്നു നല്‍കിയിട്ടാണ് അദ്ദേഹം മടങ്ങിയത്. സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12, ദേശീയ യുവജന ദിനമായി ഭാരതം ആഘോഷിയ്ക്കുന്നു. ഭാരതീയ യുവത്വത്തിനു ഇതിനേക്കാള്‍ വലിയൊരു പ്രതിനിധിയെ ചൂണ്ടിക്കാനിക്കാനില്ല. 2013 ജനുവരി 12 നു അദ്ധേഹത്തിന്റെ 150 ആം ജന്മവാര്‍ഷികമാണ്.

ആയിരത്തോളം വര്‍ഷങ്ങള്‍ നീണ്ടു നിന്ന വൈദേശിക അടിമത്തത്തിനെതിരെയുള്ള ഒരന്തിമ സമരത്തിനു ഭാരതം സജ്ജമായിക്കൊണ്ടിരുന്ന സമയത്തായിരുന്നു നമുക്കിടയിലെ അദ്ദേഹത്തിന്റെ ജീവിതം. അനാചാരങ്ങളിലും, അന്ധവിശ്വാസങ്ങളിലും, കൊടിയ ദാരിദ്രിയത്തിലും, രോഗങ്ങളിലും ആണ്ടു കിടന്നിരുന്ന ഒരു ജനത. ആത്മനിന്ദയും, ദൌര്‍ബല്യവും രക്തത്തില്‍പോലും പടര്‍ന്നു കഴിഞ്ഞ ഒരു വലിയ ജനക്കൂട്ടം.

ലക്ഷ്യബോധം നഷ്ട്ടപ്പെട്ട്, വൈദേശികമായതെന്തും മഹത്തരമെന്നു കരുതി അനൈക്യത്തില്‍ മുഴുകി കഴിഞ്ഞിരുന്ന നേതൃത്വ രഹിതരായ ഒരു മഹാ ജനതതി. എല്ലാം വിധിയെന്ന് പഴിച്ച് നാള്‍ കഴിച്ചുകൊണ്ടിരുന്ന അവരുടെ ആ കാളരാത്രിയെ അവസാനിപ്പിച്ചുകൊണ്ടാണ് ഭാരതത്തിന്റെ കിഴക്ക് ദിക്കില്‍ സ്വാമി വിവേകാനന്ദന്‍ എന്ന സൂര്യന്‍ ഉദിച്ചുയര്‍ന്നത്‌. അതുയര്‍ത്തി വിട്ട മഴ മേഘങ്ങള്‍ ഭാരതത്തിന്റെ ഊഷര ഭൂമികളില്‍ ആത്മജ്ഞാനത്തിന്റെ തെളിനീരായി പെയ്തിറങ്ങി. ആ ദിവ്യോദയം ഭാരതത്തില്‍ അങ്ങോളമിങ്ങോളം അനേകായിരം ഹൃദയ താമരകളെ വിരിയിച്ചു. വെറും ചേര്‍ക്കളമെന്നു ലോകം പുച്ചിച്ചു തള്ളിയ ഭാരതഭൂമി പൊടുന്നനവേ ഒരു മലര്‍വാടിയായി മാറി. ജീവോര്‍ജം കിട്ടാതെ നശിച്ചുപോകുമായിരുന്ന, മണ്ണിനടിയില്‍ അറിയപ്പെടാതെ മറഞ്ഞു കിടന്നിരുന്ന അനേകായിരം വിത്തുകള്‍ പൊട്ടി മുളച്ചു വളര്‍ന്നു വന്‍ ഫലവൃക്ഷങ്ങളായി മാറി.

അദ്ദേഹം തന്നെ അവതാര പുരുഷന്മാരെപ്പറ്റി ഒരിക്കല്‍ പറഞ്ഞമാതിരി, ആദ്ധ്യാത്മികതയുടെ ഒരു വന്‍ തിരമാല - ഒരു സുനാമി - കരയിലേക്ക് അടിച്ചുകയറി കുളങ്ങളെയും, കിണറുകളെയും, ഉണങ്ങികിടന്നിരുന്ന മറ്റെല്ലാ ജലാശയങ്ങളെയും തട്ടൊപ്പം നിറച്ചു. ഭാരതത്തിന്റെ അന്നത്തെ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളെപ്പറ്റി പഠിക്കുമ്പോള്‍ വ്യക്തമാകുന്ന ഒരു വസ്തുത അവരില്‍ ഒട്ടുമിക്ക പേരുടെയും പ്രചോദനകേന്ദ്രം സ്വാമി വിവേകാനന്ദനായിരുന്നു എന്നതാണ്. സുഭാഷ് ചന്ദ്ര ബോസും, ഗാന്ധിജിയും മുതല്‍ ഡോ ഹെട്ഗേവാരും , അരവിന്ദ ഘോഷും വരെ. സ്വാമി രാമതീര്ഥന്‍ മുതല്‍ സ്വാമി ചിന്മയാനന്ദന്‍ വരെ. ഡോ സി വി രാമന്‍ മുതല്‍ ജംഷദ്ജി ടാറ്റ വരെ. ആ അതുല്യ പ്രചോദന പ്രവാഹം, അനേകായിരം ഹൃദയങ്ങളെ സ്പര്‍ശിച്ചു കൊണ്ട് ഇന്നും ഒഴുകിക്കൊണ്ടെയിരിക്കുന്നു.

ഭാരതത്തിന്റെ പ്രാചീന വേദ വിജ്ഞാനത്തിന്റെയും, യുവത്വത്തിന്റെ കര്മശേഷിയുടെയും ഒരു സമഞ്ജസ സമ്മേളനമായിരുന്നു സ്വാമിജിയുടെ വ്യക്തിത്വം. പാശ്ചാത്യരുടെ ശാസ്ത്ര, സാമ്പത്തിക, രാഷ്ട്രീയ ശക്തി പ്രകടനം കണ്ടു അന്ധാളിച്ചു നിന്ന ലോകത്തിനു മുന്‍പില്‍ ഭാരതീയ വൈദിക ജ്ഞാന വൈഭവത്തിന്റെ അജയ്യമായ പ്രകാശഗോപുരമായി അദ്ദേഹം നിലകൊണ്ടു. പുരാണങ്ങളിലൂടെ മാത്രം കേട്ടരിഞ്ഞിട്ടുള്ള തരം വ്യക്തി പ്രഭാവമായിരുന്നു അദേഹത്തിനുന്ടായിരുന്നത്. മഹാപ്രതിഭകളും, ചിന്തകന്മാരും ആ ധിഷണക്ക് മുന്‍പില്‍ നമ്ര ശിരസ്കരായി.

ലോകത്തിലെ ആദ്യത്തെ മിഷനറി മതം ഭാരതത്തിലുദയം ചെയ്ത ബുദ്ധമതമായിരുന്നു. എങ്കിലും വൈദേശിക ആക്രമണങ്ങളുടെ അതിപ്രസരത്താലും, സ്വതവേയുള്ള പ്രചാരണ വൈമുഖ്യത്താലും ഭാരതീയതയുടെ പഠനത്തിനും, പ്രചാരണത്തിനും സംഘടിതമായ ഒരു ശ്രമം പിന്നീടുണ്ടായില്ല. അതേ സമയം ഏതാനും നൂറ്റാണ്ടുകള്‍ക്കുള്ളില്‍ ജനതതികളെ തന്നെ അപ്പാടെ വിഴുങ്ങിക്കൊണ്ട് വൈദേശിക മിഷനറി പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും പടര്‍ന്നു പന്തലിക്കുകയും ചെയ്തു. ഈശ്വരന്‍ ബ്രഹ്മ തത്വമാനെന്നും, ബോധ സ്വരൂപമാനെന്നും ഒക്കെയുള്ള ആഴമേറിയ ജ്ഞാനം ഉദ്ഘോഷിക്കുമ്പോഴും, ജനങ്ങള്‍ക്ക്‌ സ്നേഹ മസൃണമായ സന്ദ്വനം നല്‍കാനുള്ള കടമ ഹിന്ദുമതം ഏതാണ്ട് പാടെ വിസ്മരിച്ചിരുന്നു.

ശ്രീ രാമകൃഷ്ണമിഷന്‍ എന്ന ആധ്യാത്മിക, സാമൂഹ്യ സേവന സംഘടനയിലൂടെ സ്വാമിജി നമ്മുടെ ആ കുറവ് നികത്തി. കോടിക്കണക്കിനു വരുന്ന ദരിദ്ര നാരായണന്മാരുടെ ജീവിതങ്ങളിലേക്ക് ഭാരതീയ ആധ്യാത്മികതയുടെ സാന്ത്വനം വാരി വിതറി. അതേ തുടര്‍ന്ന് ആ പാത പിന്തുടരുന്ന അനേകായിരം സംഘടനകളും പ്രവര്‍ത്തനങ്ങളും വേറെയും ഉണ്ടായി വന്നു. ഇപ്പോഴും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ബാബ ആംതെ മുതല്‍ നാനാജി ദേശ്മുഖും, എകനാത് രാനഡെയും വരെയുള്ള മഹാ വൃക്ഷങ്ങള്‍ ആ പ്രവാഹത്താല്‍ നനച്ചു വളര്‍ത്തപ്പെട്ടു.

ദേശീയതയുടെ കണ്ണികള്‍ വളരെ ദുര്‍ബലമായ ഭാരതത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍, ഇന്ന് ആ ജന വിഭാഗങ്ങളെ ദേശീയ മുഖ്യ ധാരയിലേക്കടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചുരുക്കം സംഘടനകളില്‍ ഒന്ന് വിവേകാനന്ദ കേന്ദ്രമാനെന്നത് ഒരു വസ്തുത മാത്രമാണ്. വിഘടന വാദത്തിലേക്ക് എളുപ്പത്തില്‍ കൂപ്പുകുത്താന്‍ പാകത്തിലുള്ള സാഹചര്യങ്ങളില്‍ ജീവിക്കുന്ന അവിടങ്ങളിലെ ജനത, സ്വാമിജിയുടെ നാമത്തില്‍ ഈ ദേശത്തിന്റെ മഹത്തായ സാംസ്കാരിക വൈഭവത്തിലേക്കും ദേശീയ ധാരയിലെക്കും പതിയെ നയിക്കപ്പെടുന്നു.

നമ്മുടെ ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥിതികളുടെ നേര്‍ക്ക്‌ കണ്ണോടിക്കുന്ന ഒരു സാധാരണ പൌരനു സമൂഹത്തിന്റെ ഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കാനോ ത്യാഗം ചെയ്യാനോ ഉള്ള പ്രചോദനം ലഭിക്കാന്‍ സാധ്യതയില്ല. എന്നാല്‍ സ്വാമിജി സ്വന്തം വ്യക്തി പ്രഭാവത്തിന്റെ സ്വാധീനമൊന്നു കൊണ്ട് മാത്രം എണ്ണമറ്റ ദേശസ്നേഹികളെയും, ത്യാഗികളെയും ഇപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അന്ധ വിശ്വാസങ്ങളുടെയും, രോഗങ്ങളുടെയും, പട്ടിണിയുടെയും നാടെന്ന ധാരണ മാറ്റി ആധ്യാത്മിക ജ്ഞാനത്തിന്റെ അക്ഷയ ഖനിയെന്ന് ഭാരതത്തെ ലോകമിന്ന് നോക്കിക്കാണുന്നു.

വര്‍ദ്ധിച്ച ആവേശത്തോടെ യോഗയും, പ്രാണായാമവും, സംസ്കൃതവും, ധ്യാനവും പഠിക്കുന്നു. 'പ്രകൃതിയെ കീഴടക്കാ' മെന്നോക്കെയുള്ള ധാര്‍ഷ്ട്യം നിറഞ്ഞ അവകാശ വാദങ്ങള്‍ പാശ്ചാത്യര്‍ ഏതാണ്ട് ഉപേക്ഷിച്ചു കഴിഞ്ഞിരിക്കുന്നു. ബാഹ്യവും ആന്തരികവുമായ പ്രകൃതികള്‍ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് തിരിച്ചറിഞ്ഞ് പുറത്തുള്ളത്രയും ആവേശത്തോടെ അകത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു. ലോകത്തെല്ലായിടത്തും കുറച്ചു പേരെങ്കിലും ഭാവിയെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു.

മതവിശ്വാസിയെയും, ശാസ്ത്രജ്ഞനേയും അദ്ദേഹം ഒരുപോലെ പ്രചോദിപ്പിച്ചു. ശാസ്ത്രവും മതവും രണ്ടു മാര്‍ഗങ്ങളിലൂടെയാനെങ്കിലും സത്യാന്വേഷണം തന്നെയാണ് നടത്തുന്നതെന്ന് ഭാരതീയ തത്വ ചിന്തയുടെ ആഴങ്ങളെ കാട്ടിക്കൊടുത്തു കൊണ്ട് അദ്ദേഹം ലോകത്തിനു മനസ്സിലാക്കിക്കൊടുത്തു. സംന്യാസിയും, ഗൃഹസ്ഥനും, സാമൂഹ്യസേവകനും, സൈനികനുമെല്ലാം തന്റെ സത്തയെ സാക്ഷാത്ക്കരിക്കാനുള്ള പ്രയാണത്തിലാനെന്നു നിരന്തരം ഓര്‍മിപ്പിച്ചു. സൂര്യന് താഴെയുള്ളതെന്തും തങ്ങളുടെ വ്യവസ്ഥകള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായിരിക്കണം എന്ന മട്ടിലുള്ള പൗരോഹിത്യത്തിന്റെ മൂഢ സങ്കല്‍പ്പങ്ങളെ അദ്ദേഹം പൊളിച്ചെഴുതി.

തങ്ങളുടെ ചുറ്റും കെട്ടി പൊക്കിയിരിക്കുന്ന മതില്‍ക്കെട്ടുകള്‍ക്ക് പുറത്തു വന്നു ലോകമെമ്പാടും നിന്നുള്ള നന്മകളെ സ്വീകരിക്കുവാനുള്ള വേദങ്ങളുടെ ശരിയായ ആഹ്വാനതിലേക്ക് അദ്ദേഹമവരെ മടക്കി വിളിച്ചു. ബ്രഹ്മയ്ക്യം ലക്ഷ്യമാക്കി പ്രവഹിക്കുന്ന മഹാ പ്രവാഹമാണ് ഈ പ്രാപഞ്ചിക ജീവിതമെന്ന് പഠിപ്പിക്കുമ്പോഴും ആ വളര്‍ച്ചയിലെ വ്യക്തി, കുടുംബം, രാഷ്ട്രം എന്നീ പ്രധാന പടികളെ വിസ്മരിക്കാതിരിക്കാന്‍ പ്രത്യേകം ഓര്‍മിപ്പിച്ചു. ബ്രഹ്മവാദിയെന്നും യോഗാരൂഢനെന്നും അറിയപ്പെടുമ്പോഴും 'India's Patriotic Saint' എന്ന വിശേഷണവും അദ്ദേഹത്തിന് സ്വാഭാവികമായ അലങ്കാരമായിരുന്നു. 1893 സെപ്തംബര്‍ 11 ആം തിയതി, ചിക്കാഗോയിലെ ലോക മത പാര്‍ലമെന്റിലൂടെ കിഴക്കിന്റെ സന്ദേശം പടിഞ്ഞാറിന്റെ മുന്നിലെത്തിച്ചു.

തുടര്‍ന്ന് പടിഞ്ഞാറ് നിന്നു കിഴക്കോട്ടേയ്ക്ക് അനേകായിരം സത്യാന്വേഷികളുടെ ഒരു നിരന്തര പ്രവാഹമാണ് അതുയര്‍ത്തി വിട്ടത്. ഹിമാലയ സാനുക്കളിലെ അപ്രാപ്യമായ ഗുഹാന്തരങ്ങളിലേക്ക് വരെ ആ പ്രവാഹം ഇന്നും വന്നലച്ചു കൊണ്ടിരിക്കുന്നു. ഒരു നൂറ്റാണ്ടിനു ശേഷം, മറ്റൊരു സെപ്തംബര്‍ 11 നു, മറ്റൊരു സംഘം യുവാക്കള്‍ പടിഞ്ഞാറിന്റെ മുന്നിലേക്ക്‌ മറ്റൊരു സന്ദേശം എത്തിച്ചു. മത വിശ്വാസത്തിന്റെ മറ്റൊരു മുഖമായിരുന്നു അത്. ഇതും പടിഞ്ഞാറ് നിന്നും കിഴക്കൊട്ടെക്ക് മറ്റൊരു വലിയ മനുഷ്യ പ്രവാഹത്തെ ഉണര്‍ത്തി വിട്ടു. ഇത്തവണ അത് അടിമുടി ആയുധവല്‍ക്കരിക്കപ്പെട്ട സൈനികരുടെ വന്‍ പ്രവാഹമായിരുന്നു.

തീവ്രവാദ കേന്ദ്രങ്ങളെ തേടിയുള്ള ആ സംഘങ്ങള്‍ ഹിമവാന്റെ തന്നെ ഭാഗമായ ഹിന്ദുകുഷ് മലനിരകളിലെ ഗുഹാന്തരങ്ങള്‍ വരെ വീണ്ടുമെത്തി. ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു. ഭാരതവും നമ്മുടെ സംസ്കാരവും ലോകത്തിന്റെ നിലനില്‍പ്പിനു എത്രമാത്രം അത്യന്താപേക്ഷിതമാണെന്ന് ഈ സംഭവങ്ങള്‍ നമ്മെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്നു.

സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12, ദേശീയ യുവജന ദിനമായി ഭാരതം കൊണ്ടാടുന്നു. ഭാരതീയ യുവത്വത്തിനു ഇതിനേക്കാള്‍ വലിയൊരു പ്രതിനിധിയെ ചൂണ്ടിക്കാനിക്കാനില്ല. അദ്ദേഹത്തിന്റെ 150 ആം ജന്മ വാര്‍ഷികം 2013 ജനുവരി 12 നു് ആണു്. ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന വലിയ ആഘോഷ പരിപാടികള്‍ ഭാരത സര്‍ക്കാറും ഒട്ടേറെ സംഘടനകളും ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നു. ശ്രീ രാമകൃഷ്ണമിഷന്‍ ഈ ജനുവരി 12 മുതല്‍ നാല് വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ഇന്ത്യയിലെ 150 സര്‍വകലാശാലകളില്‍ വിവേകാനന്ദ പഠന കേന്ദ്രങ്ങള്‍, 150 സ്വയം പര്യാപ്ത ഗ്രാമങ്ങള്‍, ആഗോള തലത്തിലുള്ള പ്രേക്ഷകരെ ലക്ഷ്യമിട്ട് കോടിക്കണക്കിനു രൂപ ചെലവു ചെയ്തു നിര്‍മിക്കുന്ന സിനിമ, ടി വി സീരിയലുകള്‍, സബ്സിടിയില്‍ ലഭ്യമാക്കുന്ന ലക്ഷക്കണക്കിന്‌ വിവേകാനന്ദ പുസ്തകങ്ങള്‍ അങ്ങനെ ഒട്ടനവധി പദ്ധതികള്‍ വരുന്നു. ചിലതിനെല്ലാം ഇതിനോടകം തന്നെ തുടക്കമിട്ടും കഴിഞ്ഞു. അദ്ദേഹത്തിന്റെ നൂറാം ജന്മ വാര്‍ഷികം നമുക്ക് കന്യാകുമാരിയില്‍ ഒരു ലോകോത്തര സ്മാരകത്തെയും, വിവേകാനന്ദ കേന്ദ്രം പോലുള്ള ഒരു സേവന സംഘടനയെയും പ്രദാനം ചെയ്തു. രാജ്യമെമ്പാടുമുള്ള സാധാരണക്കാര്‍ ഒരു രൂപ മുതലുള്ള എളിയ സംഭാവനകള്‍ നല്‍കി അന്ന് ആ മഹാ സംരംഭത്തില്‍ പങ്കാളികളായി. ഇത്തവണ അതേ ആവേശത്തോടെ ഒന്നിച്ചു വന്നാല്‍ അതിലും എത്രയോ മഹത്തായ മറ്റൊരു സ്മരണാഞ്ജലി അദ്ദേഹത്തിന്റെ മുന്നില്‍ അര്‍പ്പിക്കുവാന്‍ നമുക്ക് കഴിയും. നാം അത് ചെയ്യുമോ?

വിവേകാനന്ദജയന്തി-2012

VandeVivekanandam 2012 @ SHORNUR on 29Jan2012 , Sree Sandeepananda Giri's Prabhashanam.

M.N. Sukumaran Nambiar Passed Away

ആദരാഞ്ജലികള്‍...
M.N. Sukumaran Nambiar(S/o Sree M.N.Nambiar Film Star )Passed Away on Sunday @ Chennai (All India President of Akhil Bharatheeya Ayyappa Samajam & National Executive Member of BJP.

M.N. Sukumaran Nambiar, a member of the National Executive of the Bharatiya Janata Party, and son of M.N. Nambiar, passed away here on Sunday morning owing to massive cardiac arrest. He was 64 and is survived by his lawyer-wife and two sons.
Condoling his death, Chief Minister Jayalalithaa said, “We have lost a true patriot and a person who untiringly served the society. Like his father, he also evinced keen interest in spiritualism and was the president of the All India Ayyappa Seva Samajam.”
State president of the BJP Pon. Radhakrishnan, National president Nitin Gadkari and former president M. Venkiah Naidu condoled his demise
(2012 Jan 8 Sunday)

മൊഴിമുത്തുകള്‍ - കുഞ്ഞുണ്ണിമാസ്റ്റര്‍

ശിവപാര്‍വതി ബാലികാസദനം


അശരണരായവരെ സമുഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനുവേണ്ടി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെ സേവന പദ്ധധിയില്‍ ഭാരതത്തിലുടനീളം പ്രവര്‍ത്തിക്കുന്ന ബാല ബാലികാ സദനങ്ങള്‍. മാനവസേവ മാധവസേവ എന്ന ആപ്തവാക്യത്തിലെ പ്രേരണ ഉള്‍ക്കൊണ്ട് സംഘസ്ഥാപകനായ പരമപൂജനീയ ഡോക്ടര്‍ജിയുടെ ജന്മശതാബ്ദിയോടു കൂടി ആരംഭിച്ച സേവാപ്രവര്‍ത്ത...നങ്ങള്‍ ഇന്ന് ഭാരതത്തിലുടനീളം ചെറുതും വലുതുമായ ലക്ഷക്കണക്കിനു സേവകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 2000 ല്‍ 6 കുട്ടികളുമായി തുടങ്ങിയ ശിവപാര്‍വ്വതി ബാലികാസദനം ഇന്നു 43 കുട്ടികളുള്ള കേരളത്തിലെ അറിയപ്പെടുന്ന ബാലികാസദനമായി ഇതുമാറിക്കഴിഞ്ഞു. കുട്ടികളുടെ ബാഹുല്യം കണക്കിലെടുത്ത് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനു വേണ്ടി 2009 ല്‍ പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണം തുടങ്ങി ഉദാരമാനസ്കരായ ബഹുജനങ്ങളുടെ സഹകരണത്തോടെ 95 ലക്ഷം രൂപാ ചിലവഴിച്ചുപുതിയ കെട്ടിടം പൂര്‍ത്തിയാക്കുന്നതിനു നമുക്കു സാധിച്ചു. ഓഗസ്റ്റ്‌ മാസം 24 നു രാവിലെ 10 :30 നു VHP അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്‍റ് മാനനീയ അശോക്‌ സിംഗാള്‍ജി ഗൃഹപ്രവേശ കര്‍മ്മത്തിന്‍റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. RSS ന്‍റെയും വിവിധക്ഷേത്ര സംഘടനകളുടെയും സംസ്ഥാന നേതാക്കള്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.വിവിധ തലങ്ങളില്‍ പടിക്കുന്ന 43 ഓളം വരുന്ന വിദ്യാര്‍ത്ഥിനികളുടെ ദൈനംദിനചിലവുകളും പഠന ചിലവുകളും സുമനസ്സുകള്‍ നല്‍കുന്ന സംഭാവനകള്‍ കൊണ്ടാണ് നിര്‍വഹിക്കപ്പെടുന്നത്. നമുക്ക്‌ എങനെ ഈ കര്‍മ്മത്തില്‍ പങ്കാളിയാകാം - ദൈനംദിനജീവിതത്തില്‍ നമ്മള്‍ ആഡംബരത്തിനും സുഖലോലുപതക്കും അനേകം തുക ചിലവാക്കുന്നു.നമ്മുടെ വീട്ടില്‍ വിശേഷ അവസരങ്ങളിലും മംഗളകര്‍മ്മങ്ങളിലും നാംആഡംബരപൂര്‍വ്വം ചിലവഴിക്കുമ്പോള്‍ നമുക്കിവരേയുംമോര്‍ക്കാം. നാം ആഡംബരത്തിനു ചിലവഴിക്കുന്നതിന്‍റെ ഒരംശം ഈ പുണ്യകര്‍മ്മത്തിനായി നീക്കി വെയ്ക്കാം. ബന്ധപെടേണ്ട നമ്പര്‍ - 0469 2669629, 9847309384

എബിവിപി സംസ്ഥാനസമ്മേളനത്തിന്‌ കണ്ണൂര്‍ ഒരുങ്ങുന്നു








എബിവിപി സംസ്ഥാന സമ്മേളനത്തിന്‌ കണ്ണൂര്‍ ഒരുങ്ങുന്നു

കണ്ണൂര്‍: എബിവിപി 29-ാ‍ം സംസ്ഥാന സമ്മേളനം ചരിത്ര വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ കണ്ണൂരില്‍ ഊര്‍ജ്ജിതമായി. 20, 21, 22 തീയ്യതികളിലായി നടക്കുന്ന സമ്മേളനം കണ്ണൂരിന്റെ സമകാലീന ചരിത്രത്തിലെ അവിസ്മരണീയ സംഭവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ്‌ ഡോ.പി.പി.വേണുഗോപാല്‍ അദ്ധ്യക്ഷനായുള്ള സംഘാടകസമിതി. സംസ്ഥാന സമ്മേളനം കണ്ണൂരില്‍ ആദ്യമായാണ്‌ നടക്കുന്നതെന്നതിനാല്‍ കോലത്തുനാട്ടിലെ പഴയതും പുതിയതുമായ എബിവിപി പ്രവര്‍ത്തകര്‍ തികഞ്ഞ ആവേശത്തിലാണ്‌. ഫ്ലക്സ്‌ ബോര്‍ഡുകളും കാവി പതാകകളും സമ്മേളനത്തിന്റെ വരവറിയിച്ചുകൊണ്ട്‌ നഗരത്തിന്റെ മുക്കിലും മൂലയിലും നിരന്നുകഴിഞ്ഞു. വൈജ്ഞാനിക സദസ്സുകള്‍, വിളംബര ജാഥകള്‍, പ്രാദേശിക സമ്മേളനങ്ങള്‍ എന്നിവ സമ്മേളനത്തിന്‌ മുന്നോടിയായി ആരംഭിച്ചിട്ടുണ്ട്‌.

20ന്‌ പതിനായിരങ്ങള്‍ അണിനിരക്കുന്ന വിദ്യാര്‍ത്ഥി റാലിയും ദേശീയ നേതാവടക്കം പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കും. സംഘടനയുടെ അഖിലേന്ത്യാ നേതാക്കളടക്കമുള്ളവരും പ്രമുഖ വ്യക്തിത്വങ്ങളും വിവിധ സമ്മേളനങ്ങളില്‍ പ്രസംഗിക്കും. 21, 22 തീയ്യതികളില്‍ പ്രതിനിധി സമ്മേളനം നോര്‍ത്ത്‌ മലബാര്‍ ചേമ്പര്‍ ഓഫ്‌ കോമേഴ്സ്‌ ഓഡിറ്റോറിയങ്ങളിലാണ്‌ നടക്കുക. കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത്‌ പുതിയൊരു വിചാര വിപ്ലവത്തിന്‌ നാന്ദിയാവും കണ്ണൂര്‍ സമ്മേളനമെന്നും ഉറപ്പാണ്‌. ആ നിശ്ചയദാര്‍ഢ്യവുമായാണ്‌ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ സമ്മേളനം ഉജ്ജ്വല വിജയമാക്കാന്‍ അഹോരാത്രം രംഗത്തിറങ്ങിയിരിക്കുന്നത്‌.