Friday, August 5, 2011

ആര്‍എസ്‌എസ്‌ പാരിതോഷികങ്ങള്‍ പ്രതീക്ഷിക്കുന്നില്ല

ക്ഷേത്രസമ്പത്ത്‌ ഹിന്ദുവിന്റെ നന്മയ്ക്ക്‌: രാംമാധവ്‌

കൊല്ലം: ക്ഷേത്രങ്ങളിലെ സമ്പത്ത്‌ ഹിന്ദുവിന്റെ നന്മയ്ക്ക്‌ വേണ്ടിയുള്ളതാണെന്ന്‌ ആര്‍എസ്‌എസ്‌ അഖിലഭാരതീയ കാര്യകാരി അംഗം രാംമാധവ്‌ പറഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേ ത്രത്തിലെ ധനം പത്മനാഭ ദാസന്മാര്‍ക്കുള്ളതാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആനന്ദവല്ലീശ്വരം എന്‍എസ്‌എസ്‌ ഗംഗാ ആഡിറ്റോറിയത്തില്‍ ആര്‍എസ്‌എസ്‌ കൊല്ലം സാപ്താഹിക്‌ ശാഖയുടെ ശ്രീഗുരുദക്ഷിണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്‌എസിനെ ഭീകരവാദികളായി ചിത്രീകരിച്ച്‌ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ രാജ്യത്ത്‌ സജീവമാണെന്ന്‌ അദ്ദേഹം പറഞ്ഞു. പാരിതോഷികങ്ങള്‍ പ്രതീക്ഷിച്ചല്ല ആര്‍എസ്‌എസ്‌ സമൂഹമധ്യത്തില്‍ പ്രവര്‍ത്തിക്കുന്നത്‌. രാജ്യത്തെ മിഷണറി പ്രസ്ഥാനങ്ങള്‍ സേവനത്തിന്റെ മറവില്‍ പണവും മറ്റ്‌ പലതും മോഹിച്ച്‌ നൂറുകണക്കിന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുമ്പോള്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ വെളിച്ചവും വഴിയും ഇല്ലാത്ത വനവാസി മേഖലകളില്‍ പതിനായിരക്കണക്കിന്‌ ഏകാധ്യാപക വിദ്യാലയങ്ങള്‍ നടത്തുന്നു. ഒന്നര ലക്ഷത്തോളം സേവന പദ്ധതികള്‍ ആര്‍എസ്‌എസിന്റെ നിയന്ത്രണത്തില്‍ നടത്തുന്നു. ഒരെടുത്തു നിന്നും ആര്‍എസ്‌എസ്‌ പാരിതോഷികങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.
സനാതന ധര്‍മത്തിലധിഷ്ഠിതമായ സമൃദ്ധരാഷ്ട്രത്തെ ലക്ഷ്യമാക്കിയാണ്‌ അത്‌ പ്രവര്‍ത്തിക്കുന്നത്‌. പക്ഷേ നിക്ഷിപ്ത രാഷ്ട്രീയ താത്പര്യക്കാര്‍ ആര്‍എസ്‌എസിന്‌ ഭീകരവാദ മുദ്ര ചാര്‍ത്താനാണ്‌ തുനിയുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.
അപകടങ്ങളിലും ദുരന്തങ്ങളിലും ആദ്യം ഓടിയെത്താന്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‌ കഴിയുന്നത്‌ അവന്റെ സഹജമായ സേവന മനോഭാവം കൊണ്ടാണ്‌. ഹിന്ദുവിന്റെ സംസ്കാരമാണ്‌ സമാജ സേവയെന്ന്‌ സ്വാമി വിവേകാനന്ദന്‍ ഉദ്ഘോഷിച്ചു.
ആര്‍എസ്‌എസ്‌ എന്തെങ്കിലും ഒരു പുതിയ പ്രത്യയ ശാസ്ത്രം സൃഷ്ടിച്ചില്ല. വേദങ്ങളും രാമായണ ഭാരതാദി മഹാഗ്രന്ഥങ്ങളുമാണ്‌ അതിന്റെ പ്രേരണ എന്ന്‌ അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കൊട്ടിയം എന്‍എസ്‌എസ്‌ കോളേജ്‌ മുന്‍ പ്രിന്‍സിപ്പല്‍ വി.രാമചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ചു.

രാഷ്ട്രസുരക്ഷ ജനങ്ങള്‍ ഏറ്റെടുക്കണം: സര്‍സംഘചാലക്‌


കൊച്ചി: രാഷ്ട്രത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടം വീഴ്ചവരുത്തുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ നിതാന്തജാഗ്രത പുലര്‍ത്തണമെന്ന്‌ ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ മോഹന്‍ ഭാഗവത്‌ ആഹ്വാനം ചെയ്തു. രാഷ്ട്രസുരക്ഷ ജനങ്ങളുടെ കടമ കൂടിയാണ്‌. വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയത്തിന്റെ ഫലമായാണ്‌ സുരക്ഷാകാര്യത്തില്‍ സുശക്തമായ നടപടികളെടുക്കാന്‍ സര്‍ക്കാര്‍ പലപ്പോഴും വിമുഖത പ്രകടിപ്പിക്കുന്നത്‌.

വ്യക്തിത്വവും വിശ്വാസവും അച്ചടക്കവും നേരിടുന്ന പ്രതിസന്ധിയാണ്‌ രാജ്യത്ത്‌ നടമാടുന്ന അഴിമതിക്കും മൂല്യച്യുതിക്കും കാരണമെന്ന്‌ മോഹന്‍ ഭാഗവത്‌ അഭിപ്രായപ്പെട്ടു. അഴിമതി, സുരക്ഷ, തീവ്രവാദം എന്നിവയാണ്‌ രാജ്യത്ത്‌ ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയമായ മൂന്ന്‌ കാര്യങ്ങള്‍. കൊച്ചി മഹാനഗര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ നടന്ന ശ്രീഗുരുപൂജ മഹോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വില കുറയില്ല എന്ന്‌ മുന്‍കൂട്ടി പ്രഖ്യാപിച്ച്‌ ഭരണം നടത്തുന്ന ധനമന്ത്രിയും സുരക്ഷാ വീഴ്ച ഉണ്ടാകാമെന്ന്‌ മുന്‍കൂട്ടി പ്രഖ്യാപിച്ച്‌ ഭരിക്കുന്ന ആഭ്യന്തര വകുപ്പും ഒരു സ്ഫോടനം നടന്നാല്‍ സുരക്ഷാവീഴ്ച സ്വാഭാവികമാണെന്ന്‌ പറയുന്ന ഭരണാധികാരികളുമാണ്‌ നമുക്കുള്ളത്‌. ഇത്തരത്തില്‍ നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്നവരാണ്‌ രാജ്യത്തെ ദുഃസ്ഥിതിയുടെ കാരണക്കാര്‍. സമൂഹത്തില്‍ എല്ലാവരും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്‌. മൂല്യച്യുതിക്ക്‌ മറ്റാരുടെയും മേല്‍ കുറ്റം ചുമത്താനാകില്ല. നമ്മുടെ മനോദൗര്‍ബല്യമാണ്‌ ഇതിനൊക്കെ കാരണമെന്ന തിരിച്ചറിവ്‌ ഉണ്ടാകണം. അഴിമതി നിറഞ്ഞ രാജ്യം എന്നത്‌ നമ്മുടെ ദൗര്‍ബല്യമാണ്‌ വ്യക്തമാക്കുന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

വിശ്വാസ്യതയും സ്വഭാവവും പ്രതിസന്ധിയിലാകുമ്പോഴാണ്‌ അഴിമതി വളരുന്നത്‌. ലക്ഷ്യബോധമില്ലെങ്കില്‍ വ്യക്തിത്വംതന്നെ നഷ്ടമാകും. രാജ്യത്തെ ധാര്‍മികമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തവരാണ്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍. ഓരോ വര്‍ഷവും അതിനായുള്ള പ്രതിജ്ഞ പുതുക്കുകയാണ്‌. ആര്‍എസ്‌എസിന്‌ പണം ആവശ്യമില്ല. പണം സ്വരൂപിക്കാന്‍ ആര്‍എസ്‌എസ്‌ പഠിപ്പിക്കുന്നുമില്ല. എന്നാല്‍ സ്വയംസേവകര്‍ ഗുരുദക്ഷിണയായി സമര്‍പ്പിക്കുന്നത്‌ ഒരു ലക്ഷ്യത്തിനുവേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിവധം ആര്‍എസ്‌എസിനുമേല്‍ കെട്ടിവക്കാനുള്ള പ്രവണത ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന്‌ ചടങ്ങില്‍ അധ്യക്ഷനായിരുന്ന മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ്‌ കെ.ടി. തോമസ്‌ അഭിപ്രായപ്പെട്ടു. അപകടകരമായ ഈ പ്രവണത ഇനിയും തുടരരുത്‌. ഗാന്ധിവധത്തെക്കുറിച്ച്‌ അന്വേഷണം നടത്തിയ ജസ്റ്റിസ്‌ ഖോസലെ കമ്മീഷന്‍ ആര്‍എസ്‌എസിന്‌ ഗാന്ധിവധവുമായി യാതൊരു ബന്ധവുമില്ലെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഇന്ദിരാഗാന്ധിയെ വധിച്ചത്‌ സിക്കുകാരനായതുകൊണ്ട്‌ സിക്കുകാര്‍ മുഴുവന്‍ അതിന്‌ ഉത്തരവാദികളാകുമോ. യേശുക്രിസ്തുവിന്റെ വധത്തിന്‌ പിന്നില്‍ ഒരു റോമാക്കരനായിരുന്നതുകൊണ്ട്‌ റോമാക്കാരെ മുഴുവന്‍ ഇതിന്‌ ഉത്തരവാദികളാക്കുമോ എന്നദ്ദേഹം ചോദിച്ചു.

മതവും മതേതരത്വവും തമ്മില്‍ കൂട്ടിക്കുഴക്കരുതെന്ന്‌ ജസ്റ്റിസ്‌ കെ.ടി. തോമസ്‌ പറഞ്ഞു. മതം വ്യക്തിപരമായ വിശ്വാസം മാത്രമാണ്‌. രാജ്യമാണ്‌ ഒരു പൗരന്റെ ഐഡന്റിറ്റി. ഭരണഘടനയില്‍ ഒരു സ്ഥലത്തും ന്യൂനപക്ഷമെന്ന വാക്ക്‌ ഉച്ചരിച്ചിട്ടില്ല. അനുഛേദം 30 ല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ മാത്രമാണ്‌ ന്യൂനപക്ഷാവകാശം അനുവദിച്ചിട്ടുള്ളത്‌. ആര്‍എസ്‌എസ്‌ ന്യൂനപക്ഷവിരുദ്ധരാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വിശദീകരിച്ചു.
അടിയന്തരാവസ്ഥാ കാലഘട്ടത്തില്‍ അതിനെതിരെ രാജ്യവ്യാപകമായി പ്രവര്‍ത്തിച്ച ഏക രാഷ്ട്രീയേതര സംഘടന ആര്‍എസ്‌എസ്‌ മാത്രമാണ്‌. ആര്‍എസ്‌എസ്‌ നേതാക്കള്‍ ലളിതജീവിതവും ഉയര്‍ന്ന ചിന്തയും ഉള്ളവരാണെന്ന്‌ തനിക്ക്‌ നേരിട്ട്‌ ബോധ്യപ്പെട്ടിട്ടുണ്ടെന്ന്‌ ജസ്റ്റിസ്‌ കെ.ടി. തോമസ്‌ പറഞ്ഞു. ആര്‍എസ്‌എസിനെ പഠിക്കാനും അടുത്തുനിന്ന്‌ അറിയാനും കഴിഞ്ഞിട്ടുണ്ട്‌. ആര്‍എസ്‌എസ്‌ മുന്‍ സര്‍സംഘചാലക്‌ കെ.എസ്‌. സുദര്‍ശനനോടൊപ്പം ചെന്നൈ മുതല്‍ കോട്ടയംവരെ ഒന്നിച്ച്‌ ട്രെയിനില്‍ യാത്രചെയ്യാന്‍ കഴിഞ്ഞ കാര്യം അദ്ദേഹം അനുസ്മരിച്ചു. പ്രാന്തസംഘചാലക്‌ പി.ഇ.ബി. മേനോന്‍, കൊച്ചി മഹാനഗര്‍ സഹസംഘചാലക്‌ പി. ശിവദാസന്‍എന്നിവരും വേദിയില്‍ ഉപവിഷ്ടരായിരുന്നു. മഹാനഗര്‍ കാര്യവാഹ്‌ എം.ആര്‍. കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു.
2011 aug1

‘കേസരി’ 60-ാം വാര്‍ഷികാഘോഷഉദ്ഘാടനം



കോഴിക്കോട്‌ ടാഗോര്‍ സെന്റിനറിഹാളില്‍ നടന്ന കേസരിഅറുപതാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആര്‍എസ്‌എസ്‌ സഹസര്‍കാര്യവാഹ്‌ ദത്താത്രേയ ഹൊസബാളെ, ഡോ. എം.ജി.എസ്‌. നാരായണന്‍ എന്നിവര്‍ സംസാരിക്കുന്നു


 
ഭാരതത്തിന്റെ വികസനമാതൃക അനുകരണീയം ഗോവിന്ദാചാര്യ

കോഴിക്കോട്:ഭാരതത്തിന്റെ വികസനമാതൃക ലോകത്തിന് അനുകരണീയമാണെന്ന് പ്രമുഖ സ്വദേശിചിന്തകന്‍ കെ.എന്‍. ഗോവിന്ദാചാര്യ പറഞ്ഞു. 'കേസരി' വാരികയുടെ 60-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 'വികസനചിന്തയിലെ നൂതനപ്രവണതകള്‍' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പാശ്ചാത്യ സാമ്പത്തികതത്ത്വങ്ങളും ശാസ്ത്രങ്ങളുമെല്ലാം സാമ്പത്തികമാന്ദ്യമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ഗോവിന്ദാചാര്യ കുറ്റപ്പെടുത്തി. കമ്പോളാധിഷ്ഠിതമായ സാമ്പത്തികവ്യവസ്ഥ മനുഷ്യത്വരഹിതമായ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്നതാണ്. വികസനം പ്രകൃതികേന്ദ്രീകൃതമാവണം. പ്രകൃതിയെ കീഴടക്കാതെ അതിന്റെ ഭാഗമായിത്തീരാനാണ് മനുഷ്യന്‍ ശ്രമിക്കേണ്ടത്. രാഷ്ട്രാതീതമായ സംവാദത്തിലൂടെ പൊതു അഭിപ്രായം രൂപവത്കരിച്ച് സഹകരിച്ചുപ്രവര്‍ത്തിക്കുകയാണ് വികസനത്തിനു വേണ്ടത്. ഭാരതത്തിന്‍േറത് സംയമസംസ്‌കൃതിയാണ്. സംസ്‌കൃതിയുടെയും സമൃദ്ധിയുടെയും സമന്വയമാണ് ഹിന്ദുത്വസംസ്‌കാരം. ആത്മീയവും ഭൗതികവുമായ പുരോഗതിയാണ് വികസനത്തിന്റെ ലക്ഷ്യം -അദ്ദേഹം പറഞ്ഞു. ഡോ. എസ്. പ്രഭാകരന്‍പിള്ള അധ്യക്ഷതവഹിച്ചു. മാനേജ്‌മെന്റ് വിദഗ്ധന്‍ കനകസഭാപതി, ഡോ. മുരളീവല്ലഭന്‍, സി.എം. കൃഷ്ണനുണ്ണി, അഡ്വ. പി.കെ. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരളവികസനത്തെക്കുറിച്ചു നടന്ന സെമിനാറില്‍ പി.കേശവന്‍നായര്‍ അധ്യക്ഷതവഹിച്ചു. ഡോ.എം. മോഹന്‍ദാസ് വിഷയമവതരിപ്പിച്ചു. വി.വി. ദക്ഷിണാമൂര്‍ത്തി, സി.പി. ജോണ്‍, സിവിക് ചന്ദ്രന്‍, അഡ്വ. സി.കെ. സജി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

ശാസ്ത്രപ്രതിഭാമത്സരം ജനവരിയില്‍

ശാസ്ത്രപ്രതിഭാമത്സരം ജനവരിയില്‍
 05 Aug 2011

കൊച്ചി: സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള 11-ാമത് ശാസ്ത്രപ്രതിഭാമത്സരം 2012 ജനവരി 8ന് കേരളത്തിലെ 500 ഓളം സ്‌കൂളുകളിലായി നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍നിന്ന് വിജയികളാകുന്നവര്‍ക്ക് രണ്ടുദിവസത്തെ ശാസ്ത്രക്യാമ്പില്‍ പങ്കെടുക്കാം. ഈ ക്യാമ്പില്‍നിന്നുമാണ് ശാസ്ത്രപ്രതിഭകളെ തിരഞ്ഞെടുക്കുക. ശാസ്ത്രപ്രതിഭകള്‍ക്ക് ക്യാഷ് അവാര്‍ഡിനും സര്‍ട്ടിഫിക്കറ്റിനും പുറമേ പുനെയില്‍വെച്ച് ഏപ്രിലില്‍ നടക്കുന്ന ദേശീയ ശാസ്ത്രപ്രതിഭാ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. 5 മുതല്‍ പ്ലസ്ടുവരെ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. മത്സരത്തിന് രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാനതീയതി നവംബര്‍ 15 ആണ്. വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2393242
ശാസ്ത്രപ്രതിഭാമത്സരം ചെയര്‍മാനും എന്‍.പി.ഒ.എല്‍. ഡയറക്ടറുമായ എസ്. അനന്തനാരായണന്‍, കൊച്ചി സര്‍വകലാശാല അപ്ലൈഡ് കെമിസ്ട്രി വിഭാഗം പ്രൊഫസര്‍ ഡോ. കെ. ഗിരീഷ്‌കുമാര്‍, ഡോ. എം.ആര്‍. ശാന്താദേവി, ഡോ. രമാലക്ഷ്മി പൊതുവാള്‍, പ്രൊഫ. വി.പി.എന്‍. നമ്പൂതിരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഗാന്ധിവധം ആര്‍.എസ്.എസ്സിന് മേല്‍ കെട്ടിവയ്ക്കരുത്

ഗാന്ധിവധം ആര്‍.എസ്.എസ്സിന് മേല്‍ കെട്ടിവയ്ക്കരുത് -ജസ്റ്റിസ് കെ.ടി. തോമസ്
: 02 Aug 2011

കൊച്ചി: മഹാത്മാ ഗാന്ധിയുടെ വധത്തിന് പിന്നില്‍ ആര്‍.എസ്.എസ്. ആണെന്നുള്ള തരത്തില്‍ നടത്തുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കപ്പെടേണ്ടതാണെന്ന് ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. ഗാന്ധിവധവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഖോസ്‌ലെയുടെ വിധിന്യായത്തില്‍ ആര്‍.എസ്.എസ്സിന് സംഭവത്തില്‍ ഏതെങ്കിലും തരത്തില്‍ പങ്കുള്ളതായി പരാമര്‍ശങ്ങളില്ലെന്നും എന്നിട്ടും മറിച്ച് നടത്തുന്ന പ്രചാരണങ്ങള്‍ അപകടകരമാണെന്നും ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. ആര്‍.എസ്.എസ്. കൊച്ചി മഹാനഗരത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ടി.ഡി.എം. ഹാളില്‍ സംഘടിപ്പിച്ച 'ഗുരുപൂജാ' മഹോത്സവത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ വിരുദ്ധമാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു.
ചടങ്ങില്‍ ആര്‍.എസ്.എസ്. സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് മുഖ്യ പ്രഭാഷണം നടത്തി.

രാഷ്ട്രസുരക്ഷ ജനങ്ങള്‍ ഏറ്റെടുക്കണം: സര്‍സംഘചാലക്‌

കൊച്ചി: രാഷ്ട്രത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടം വീഴ്ചവരുത്തുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ നിതാന്തജാഗ്രത പുലര്‍ത്തണമെന്ന്‌ ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ മോഹന്‍ ഭാഗവത്‌ ആഹ്വാനം ചെയ്തു. രാഷ്ട്രസുരക്ഷ ജനങ്ങളുടെ കടമ കൂടിയാണ്‌. വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയത്തിന്റെ ഫലമായാണ്‌ സുരക്ഷാകാര്യത്തില്‍ സുശക്തമായ നടപടികളെടുക്കാന്‍ സര്‍ക്കാര്‍ പലപ്പോഴും വിമുഖത പ്രകടിപ്പിക്കുന്നത്‌.
രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന അഴിമതികള്‍ക്ക് പ്രധാന കാരണം ജനങ്ങളുടെ വിശ്വാസവും സ്വഭാവവും വ്യക്തിത്വവും നഷ്ടപ്പെടുന്നതാണെന്നും ഇതിന് സ്വയം ഓരോരുത്തരും ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്ന ജനങ്ങളുടെ ആന്തരികമായ ദൗര്‍ബല്യമാണ് രാജ്യത്ത് മൂല്യച്യുതിക്ക് കാരണമാകുന്നത്. സമൂഹത്തില്‍ ഇന്ന് എല്ലാവരെയും സംശയിക്കേണ്ട അവസ്ഥ നിലനില്‍ക്കുകയാണ്.
രാജ്യത്തിനുവേണ്ടി ഐക്യത്തോടെ, ആത്മാര്‍ത്ഥമായി നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെയേ ഇതിനെ മറികടക്കാനാകൂ -മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
ആര്‍.എസ്.എസ്. പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, കൊച്ചി മഹാനഗര്‍ സംഘചാലക് പി. ശിവദാസന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫും ചടങ്ങില്‍ പങ്കെടുക്കാനെത്തി.

ചെന്നിത്തല അസത്യ പ്രസ്താവന പിന്‍വലിക്കണം: ആര്‍എസ്‌എസ്‌
കോഴിക്കോട്‌: ഗാന്ധിവധത്തെ രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെടുത്തി നടന്ന പ്രചാരണങ്ങള്‍സത്യവിരുദ്ധമാണെന്ന്‌ തുറന്നു പറഞ്ഞ ജസ്റ്റിസ്‌ കെ.ടി. തോമസിനെതിരെ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല നടത്തിയ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന്‌ രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തകാര്യവാഹ്‌ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. നീതിമാനെന്ന്‌ നിയമലോകവും പൊതുസമൂഹവും ആദരിക്കുന്ന ജസ്റ്റിസ്‌ കെ.ടി. തോമസ്‌ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെയും തെളിവുകളുടെയും പിന്‍ബലത്തില്‍ ഉത്തമബോധ്യത്തിലാണ്‌ സത്യം വെളിപ്പെടുത്തിയത്‌. സംഭവത്തെകുറിച്ച്‌ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി വല്ലഭായ്‌ പട്ടേല്‍ നേരിട്ട്‌ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിനായി കപൂര്‍കമ്മീഷനെയും നിയോഗിച്ചു. കേസിന്റെ വിധി പറഞ്ഞ പഞ്ചാബ്‌ ഹൈക്കോടതിയിലെ ജസ്റ്റിസ്‌ ഖോസ്ലെ ആയിരുന്നു. ഇതിലൊന്നിലും സംഘത്തിന്‌ എന്തെങ്കിലും പങ്കുള്ളതായി സംശയംപോലും രേഖപ്പെടുത്തിയിട്ടില്ല. അതിനാലാണ്‌ സംഘത്തിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക നിരോധനം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പിന്‍വലിച്ചത്‌. വസ്തുത ഇതായിരിക്കെ നുണപ്രചാരണം ആവര്‍ത്തിക്കുന്നത്‌ രമേശ്‌ ചെന്നിത്തലയ്ക്ക്‌ യോജിക്കുമെങ്കിലും കെപിസിസി പ്രസിഡന്റിന്റെ പദവിക്ക്‌ യോജിച്ചതല്ല. അദ്ദേഹത്തെപോലുള്ളവര്‍ നേതാക്കളായി വരുമെന്ന്‌ മുന്‍കൂട്ടി കണ്ടാണ്‌ കോണ്‍ഗ്രസ്‌ പിരിച്ചുവിടണമെന്ന്‌ ഗാന്ധിജി തന്നെ നിര്‍ദ്ദേശിച്ചതെന്നാണ്‌ കരുതേണ്ടത്‌. അഴിമതിയില്‍ മുങ്ങിക്കുളിച്ച്‌ ജനങ്ങളില്‍ നിന്ന്‌ ഒറ്റപ്പെട്ട കോണ്‍ഗ്രസ്‌ ജനാഭിപ്രായം വഴിതിരിച്ചുവിടാനാണ്‌ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്‌. ഇന്നത്തെ കോണ്‍ഗ്രസ്‌ നേതൃത്വം ഗാന്ധിജിയെ ആണയിടുന്നത്‌ ഗാന്ധിജിയുടെ ഓര്‍മ്മകളെ അപമാനിക്കലാണ്‌.

ഒരു സമുദായത്തിന്റെ പേരില്‍ തന്നെ ബ്രാന്റ്‌ ചെയ്തുകൊണ്ടാണ്‌ മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതിരുന്നതെന്ന മോഹഭംഗമാണ്‌ ഇത്തരം പ്രസ്താവനക്കു പിന്നിലെങ്കില്‍ സംഘത്തെ അനാവശ്യമായി വിവാദങ്ങളിലേക്ക്‌ വലിച്ചിഴയ്ക്കരുത്‌. പക്ഷെ ഈ വിഷയത്തില്‍ തെളിവുകളുമായി വന്ന്‌ ഒരു പരസ്യ സംവാദത്തിന്‌ രമേശ്‌ ചെന്നിത്തല തയ്യാറാണെങ്കില്‍ സംഘവും സന്നദ്ധമാണ്‌. അല്ലെങ്കില്‍ ദുരുപദിഷ്ടമായ പ്രസ്താവന പിന്‍വലിച്ച്‌ ജസ്റ്റിസ്‌ കെ.ടി. തോമസിനോട്‌ മാപ്പുപറയാന്‍ ചെന്നിത്തല തയ്യാറാകണം.


രമേശ്‌ ചെന്നിത്തലയുടെ വീട്ടിലേക്കും ഓഫീസിലേക്കും മാര്‍ച്ച്‌ നടത്തി
ആര്‍എസ്‌എസിനെതിരെയുള്ള കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയുടെ കുപ്രചാരണങ്ങളില്‍ പ്രതിഷേധിച്ച്‌ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ചെന്നിത്തലയുടെ വീട്ടിലേക്കും ഹരിപ്പാട്ടെ എംഎല്‍എ ഓഫീസിലേക്കും മാര്‍ച്ച്‌ നടത്തി കോലം കത്തിച്ചു. മൂന്ന്‌ അന്വേഷണ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഗാന്ധി വധത്തില്‍ ആര്‍എസ്‌എസിന്‌ പങ്കില്ലെന്ന്‌ വ്യക്തമായിട്ടുള്ളതാണ്‌. ചെന്നിത്തല പരസ്യമായി മാപ്പു പറയണമെന്നും ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. ഹരിപ്പാട്‌ നഗരത്തിന്റെ രണ്ട്‌ ഭാഗങ്ങളില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ പങ്കെടുത്തു. തുടര്‍ന്ന്‌ എംഎല്‍എ ഓഫീസിന്‌ മുന്നില്‍ കോലം കത്തിച്ചു. ചെന്നിത്തലയില്‍ രമേശിന്റെ വീട്ടിലേക്കാണ്‌ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത്‌. കാരാഴ്മയില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. പിന്നീട്‌ രമേശിന്റെ കോലവും കത്തിച്ചു.
കുപ്രചരണക്കാര്‍ മാപ്പുപറയണം ..
ആര്‍എസ്‌എസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ജനങ്ങളോട്‌ മാപ്പുപറയേണ്ടിവരുമെന്ന്‌ ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍സെക്രട്ടറി എം.പ്രഗത്ഭന്‍. ആര്‍എസ്‌എസിനെപറ്റി മോശമായ പരാമര്‍ശം നടത്തിയ പി.സി.വിഷ്ണുനാഥ്‌ എംഎല്‍എയുടെ നടപടിക്കെതിരെ ചെങ്ങന്നൂരില്‍ നടത്തിയ പ്രതിഷേധ പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രമേശ്‌ ചെന്നിത്തലയ്ക്കും വിഷ്ണുനാഥിനും ഭാരതത്തിണ്റ്റെ ചരിത്രം അറിയില്ല. ഹിന്ദുഐക്യവേദി താലൂക്ക്‌ യൂണിയന്‍ പ്രസിഡണ്റ്റ്‌ കൃഷ്ണകുമാര്‍ കൃഷ്ണവേണി അധ്യക്ഷത വഹിച്ചു. ആര്‍എസ്‌എസ്‌ ജില്ല കാര്യവാഹ്‌ ഒ.കെ.അനില്‍, താലൂക്ക്‌ കാര്യവാഹ്‌ കെ.കെ.ജയരാമന്‍, താലൂക്ക്‌ സഹസേവാപ്രമുഖ്‌ എന്‍.സനു, വിശ്വഹിന്ദുപരിഷത്ത്‌ ജില്ല ജനറല്‍ സെക്രട്ടറി റ്റി.ബിജു, ബിജെപി ജില്ല സെക്രട്ടറി എം.വി.ഗോപകുമാര്‍, ബിഎംഎസ്‌ മേഖലാ പ്രസിഡണ്റ്റ്‌ പി.ബി.അഭിലാഷ്‌ എന്നിവര്‍ പ്രസംഗിച്ചു. യുവമോര്‍ച്ച ജില്ല സെക്രട്ടറി അജി.ആര്‍.നായര്‍, മണ്ഡലം പ്രസിഡണ്റ്റ്‌ പ്രമോദ്‌ കാരക്കാട്‌, ബിജെപി പഞ്ചായത്ത്‌ പ്രസിഡണ്റ്റുമാരായ കെ.ജി.ജയകൃഷ്ണന്‍, സതീഷ്‌ ആല എന്നിവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.
ഗാന്ധി വധം: തെളിവുണ്ടെങ്കില്‍ ചെന്നിത്തല പുറത്തുവിടട്ടെ-ജ. കെ.ടി.തോമസ്‌
കോട്ടയം: ഗാന്ധി വധത്തില്‍ ആര്‍എസ്‌എസിന്റെ പങ്ക്‌ വ്യക്തമാക്കുന്ന തെളിവുകള്‍ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല എംഎല്‍എയുടെ പക്കലുണ്ടെങ്കില്‍ അദ്ദേഹമത്‌ പരസ്യപ്പെടുത്തണമെന്ന്‌ ജസ്റ്റിസ്‌ കെ.ടി.തോമസ്‌. ഗാന്ധി വധത്തില്‍ ആര്‍എസ്‌എസിനു പങ്കില്ല എന്ന തന്റെ പ്രസ്താവനയെക്കുറിച്ച്‌ രമേശ്‌ ചെന്നിത്തല നടത്തിയ പരാമര്‍ശങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അക്കാലത്ത്‌ ഈ കേസില്‍ നടന്ന മൂന്ന്‌ അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്‌ ഗാന്ധി വധത്തില്‍ ആര്‍എസ്‌എസ്‌ പങ്കിന്‌ തെളിവില്ല എന്നു താന്‍ പറഞ്ഞത്‌. അതിലും വലിയ എന്തെങ്കിലും തെളിവ്‌ കൈവശമുണ്ടെങ്കില്‍ രമേശ്‌ ചെന്നിത്തല അത്‌ പരസ്യപ്പെടുത്തണം. ഗാന്ധി വധത്തിനു തൊട്ടുപിന്നാലെ അന്നത്തെ പ്രധാനമന്ത്രി നെഹ്‌റു ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേലിനയച്ച കത്തില്‍ സംഭവത്തില്‍ ആര്‍.എസ്‌.എസിനു പങ്കുണ്ടോ എന്നന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടത്തിയ പട്ടേല്‍, ആര്‍എസ്‌എസിനു പങ്കുള്ളതായി തെളിവില്ലെന്നു റിപ്പോര്‍ട്ട്‌ ്യ‍ൂനല്‍കുകയും ചെയ്തു. പഞ്ചാബ്‌ ഹൈക്കോടതിയിലെ ജസ്റ്റിസ്‌ ഖോസ്ലെയുടെ വിധിന്യായത്തിലും ആര്‍എസ്‌എസിന്റെ പങ്കിനു തെളിവില്ല എന്നു വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന്‌ കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ്‌ കപൂര്‍ അധ്യക്ഷനായി ജുഡീഷ്യല്‍ കമ്മീഷനെയും നിയോഗിച്ചു. ആര്‍എസ്‌എസിന്റെ പങ്ക്‌ തെളിയിക്കാന്‍ ഈ കമ്മീഷനും കഴിഞ്ഞില്ല. ഈ മൂന്നു അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്‌ താന്‍ സംസാരിച്ചത്‌. രമേശ്‌ ചെന്നിത്തലയെ പോലെ ന്യൂനപക്ഷ വോട്ട്‌ ബാങ്കില്‍ കണ്ണുവയ്ക്കേണ്ടകാര്യം തനിയ്ക്കില്ലെന്നും അതുകൊണ്ട്‌ സത്യം സത്യമായി പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.