കോഴിക്കോട് ടാഗോര്‍ സെന്റിനറിഹാളില്‍ നടന്ന ‘കേസരി’ അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആര്‍എസ്‌എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ഡോ. എം.ജി.എസ്. നാരായണന്‍ എന്നിവര്‍ സംസാരിക്കുന്നു
ഭാരതത്തിന്റെ വികസനമാതൃക അനുകരണീയം –ഗോവിന്ദാചാര്യ
കോഴിക്കോട്:ഭാരതത്തിന്റെ വികസനമാതൃക ലോകത്തിന് അനുകരണീയമാണെന്ന് പ്രമുഖ സ്വദേശിചിന്തകന്‍ കെ.എന്‍. ഗോവിന്ദാചാര്യ പറഞ്ഞു. 'കേസരി' വാരികയുടെ 60-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 'വികസനചിന്തയിലെ നൂതനപ്രവണതകള്‍' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പാശ്ചാത്യ സാമ്പത്തികതത്ത്വങ്ങളും ശാസ്ത്രങ്ങളുമെല്ലാം സാമ്പത്തികമാന്ദ്യമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ഗോവിന്ദാചാര്യ കുറ്റപ്പെടുത്തി. കമ്പോളാധിഷ്ഠിതമായ സാമ്പത്തികവ്യവസ്ഥ മനുഷ്യത്വരഹിതമായ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്നതാണ്. വികസനം പ്രകൃതികേന്ദ്രീകൃതമാവണം. പ്രകൃതിയെ കീഴടക്കാതെ അതിന്റെ ഭാഗമായിത്തീരാനാണ് മനുഷ്യന്‍ ശ്രമിക്കേണ്ടത്. രാഷ്ട്രാതീതമായ സംവാദത്തിലൂടെ പൊതു അഭിപ്രായം രൂപവത്കരിച്ച് സഹകരിച്ചുപ്രവര്‍ത്തിക്കുകയാണ് വികസനത്തിനു വേണ്ടത്. ഭാരതത്തിന്‍േറത് സംയമസംസ്‌കൃതിയാണ്. സംസ്‌കൃതിയുടെയും സമൃദ്ധിയുടെയും സമന്വയമാണ് ഹിന്ദുത്വസംസ്‌കാരം. ആത്മീയവും ഭൗതികവുമായ പുരോഗതിയാണ് വികസനത്തിന്റെ ലക്ഷ്യം -അദ്ദേഹം പറഞ്ഞു. ഡോ. എസ്. പ്രഭാകരന്‍പിള്ള അധ്യക്ഷതവഹിച്ചു. മാനേജ്‌മെന്റ് വിദഗ്ധന്‍ കനകസഭാപതി, ഡോ. മുരളീവല്ലഭന്‍, സി.എം. കൃഷ്ണനുണ്ണി, അഡ്വ. പി.കെ. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരളവികസനത്തെക്കുറിച്ചു നടന്ന സെമിനാറില്‍ പി.കേശവന്‍നായര്‍ അധ്യക്ഷതവഹിച്ചു. ഡോ.എം. മോഹന്‍ദാസ് വിഷയമവതരിപ്പിച്ചു. വി.വി. ദക്ഷിണാമൂര്‍ത്തി, സി.പി. ജോണ്‍, സിവിക് ചന്ദ്രന്‍, അഡ്വ. സി.കെ. സജി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
other links abt kesari weekly @60
No comments:
Post a Comment