ഒരിക്കല്‍ ഒരു ഇംഗ്ലീഷ്കാരന്‍ ഗുരുജിയെ സന്ദര്‍ശിക്കാന്‍ വന്നു.
സംഭാഷണത്തിനിടയില്‍ അദ്ദേഹം പറഞ്ഞു "ഭാരതത്തില്‍ സെകുലറിസം
(മതനിരപേക്ഷത) ആണ്, പക്ഷെ താങ്കള്‍ ഹിന്ദുക്കളുടെ മേധാവിത്വം സ്ഥാപിക്കാനാണ്
ആഗ്രഹിക്കുന്നത്. ഈ അവസ്ഥയില്‍ സെക്കുലറിസത്തിന്റെ ഗതി എന്താവും?
ശ്രീ ഗുരുജി: താങ്കളുടെ ബ്രിട്ടന്‍ മതേതര രാജ്യമാണോ?
ഇംഗ്ലീഷ്കാരന്‍: അതെ
ശ്രീ ഗുരുജി: താങ്കളുടെ ഭരണഘടനയില്‍ അവിടുത്തെ രാജാവ് പ്രോട്ടസ്ടന്റ്റ് ക്രിസ്ത്യന്‍
ആയിരിക്കണം എന്ന നിബന്ധനയില്ലേ..?
ഇംഗ്ലീഷ്കാരന്‍: ഉണ്ട്
ശ്രീ ഗുരുജി: എങ്കില്‍ പറഞ്ഞാലും, കേവലം പ്രോട്ടസ്ടന്റ്റ് സമ്പ്രദായം പിന്തുടരുന്ന രാജ്യമായിട്ടു
കൂടി താങ്കളുടെ രാജ്യത്തു എങ്ങനെയാണ് സെകുലറിസം നടപ്പിലാവുന്നത്? മറ്റുള്ളവരുടെ എന്താണ്
നശിച്ചത്? ഒന്നുമില്ല . അങ്ങനെയാണെങ്കില്‍ ഞങ്ങളുടെ ഭാരതത്തിലും ഹിന്ദുക്കളുടെ മേധാവിത്വം
ഉണ്ടായാല്‍ എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് ആപത്തു വരുന്നത്?
ഇംഗ്ലീഷ്കാരന്‍ നിശബ്ദനായി..
No comments:
Post a Comment