ഗാന്ധിവധം ആര്‍.എസ്.എസ്സിന് മേല്‍ കെട്ടിവയ്ക്കരുത് -ജസ്റ്റിസ് കെ.ടി. തോമസ്
കൊച്ചി: മഹാത്മാ ഗാന്ധിയുടെ വധത്തിന് പിന്നില്‍ ആര്‍.എസ്.എസ്. ആണെന്നുള്ള തരത്തില്‍ നടത്തുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കപ്പെടേണ്ടതാണെന്ന് ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. ഗാന്ധിവധവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഖോസ്‌ലെയുടെ വിധിന്യായത്തില്‍ ആര്‍.എസ്.എസ്സിന് സംഭവത്തില്‍ ഏതെങ്കിലും തരത്തില്‍ പങ്കുള്ളതായി പരാമര്‍ശങ്ങളില്ലെന്നും എന്നിട്ടും മറിച്ച് നടത്തുന്ന പ്രചാരണങ്ങള്‍ അപകടകരമാണെന്നും ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. ആര്‍.എസ്.എസ്. കൊച്ചി മഹാനഗരത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ടി.ഡി.എം. ഹാളില്‍ സംഘടിപ്പിച്ച 'ഗുരുപൂജാ' മഹോത്സവത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ വിരുദ്ധമാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു.
ചടങ്ങില്‍ ആര്‍.എസ്.എസ്. സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് മുഖ്യ പ്രഭാഷണം നടത്തി.
ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ വിരുദ്ധമാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു.
ചടങ്ങില്‍ ആര്‍.എസ്.എസ്. സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് മുഖ്യ പ്രഭാഷണം നടത്തി.
രാഷ്ട്രസുരക്ഷ ജനങ്ങള്‍ ഏറ്റെടുക്കണം: സര്‍സംഘചാലക്
കൊച്ചി: രാഷ്ട്രത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടം വീഴ്ചവരുത്തുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ നിതാന്തജാഗ്രത പുലര്‍ത്തണമെന്ന് ആര്‍എസ്‌എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തു. രാഷ്ട്രസുരക്ഷ ജനങ്ങളുടെ കടമ കൂടിയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഫലമായാണ് സുരക്ഷാകാര്യത്തില്‍ സുശക്തമായ നടപടികളെടുക്കാന്‍ സര്‍ക്കാര്‍ പലപ്പോഴും വിമുഖത പ്രകടിപ്പിക്കുന്നത്.
രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന അഴിമതികള്‍ക്ക് പ്രധാന കാരണം ജനങ്ങളുടെ വിശ്വാസവും സ്വഭാവവും വ്യക്തിത്വവും നഷ്ടപ്പെടുന്നതാണെന്നും ഇതിന് സ്വയം ഓരോരുത്തരും ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്ന ജനങ്ങളുടെ ആന്തരികമായ ദൗര്‍ബല്യമാണ് രാജ്യത്ത് മൂല്യച്യുതിക്ക് കാരണമാകുന്നത്. സമൂഹത്തില്‍ ഇന്ന് എല്ലാവരെയും സംശയിക്കേണ്ട അവസ്ഥ നിലനില്‍ക്കുകയാണ്.
രാജ്യത്തിനുവേണ്ടി ഐക്യത്തോടെ, ആത്മാര്‍ത്ഥമായി നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെയേ ഇതിനെ മറികടക്കാനാകൂ -മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
ആര്‍.എസ്.എസ്. പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, കൊച്ചി മഹാനഗര്‍ സംഘചാലക് പി. ശിവദാസന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫും ചടങ്ങില്‍ പങ്കെടുക്കാനെത്തി.
രാജ്യത്തിനുവേണ്ടി ഐക്യത്തോടെ, ആത്മാര്‍ത്ഥമായി നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെയേ ഇതിനെ മറികടക്കാനാകൂ -മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
ആര്‍.എസ്.എസ്. പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, കൊച്ചി മഹാനഗര്‍ സംഘചാലക് പി. ശിവദാസന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫും ചടങ്ങില്‍ പങ്കെടുക്കാനെത്തി.
ചെന്നിത്തല അസത്യ പ്രസ്താവന പിന്‍വലിക്കണം: ആര്‍എസ്‌എസ്
കോഴിക്കോട്: ഗാന്ധിവധത്തെ രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെടുത്തി നടന്ന പ്രചാരണങ്ങള്‍സത്യവിരുദ്ധമാണെന്ന് തുറന്നു പറഞ്ഞ ജസ്റ്റിസ് കെ.ടി. തോമസിനെതിരെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. നീതിമാനെന്ന് നിയമലോകവും പൊതുസമൂഹവും ആദരിക്കുന്ന ജസ്റ്റിസ് കെ.ടി. തോമസ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെയും തെളിവുകളുടെയും പിന്‍ബലത്തില്‍ ഉത്തമബോധ്യത്തിലാണ് സത്യം വെളിപ്പെടുത്തിയത്. സംഭവത്തെകുറിച്ച് അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി വല്ലഭായ് പട്ടേല്‍ നേരിട്ട് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിനായി കപൂര്‍കമ്മീഷനെയും നിയോഗിച്ചു. കേസിന്റെ വിധി പറഞ്ഞ പഞ്ചാബ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഖോസ്ലെ ആയിരുന്നു. ഇതിലൊന്നിലും സംഘത്തിന് എന്തെങ്കിലും പങ്കുള്ളതായി സംശയംപോലും രേഖപ്പെടുത്തിയിട്ടില്ല. അതിനാലാണ് സംഘത്തിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക നിരോധനം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പിന്‍വലിച്ചത്. വസ്തുത ഇതായിരിക്കെ നുണപ്രചാരണം ആവര്‍ത്തിക്കുന്നത് രമേശ് ചെന്നിത്തലയ്ക്ക് യോജിക്കുമെങ്കിലും കെപിസിസി പ്രസിഡന്റിന്റെ പദവിക്ക് യോജിച്ചതല്ല. അദ്ദേഹത്തെപോലുള്ളവര്‍ നേതാക്കളായി വരുമെന്ന് മുന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി തന്നെ നിര്‍ദ്ദേശിച്ചതെന്നാണ് കരുതേണ്ടത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട കോണ്‍ഗ്രസ് ജനാഭിപ്രായം വഴിതിരിച്ചുവിടാനാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്. ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം ഗാന്ധിജിയെ ആണയിടുന്നത് ഗാന്ധിജിയുടെ ഓര്‍മ്മകളെ അപമാനിക്കലാണ്.
ഒരു സമുദായത്തിന്റെ പേരില്‍ തന്നെ ബ്രാന്റ് ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതിരുന്നതെന്ന മോഹഭംഗമാണ് ഇത്തരം പ്രസ്താവനക്കു പിന്നിലെങ്കില്‍ സംഘത്തെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. പക്ഷെ ഈ വിഷയത്തില്‍ തെളിവുകളുമായി വന്ന് ഒരു പരസ്യ സംവാദത്തിന് രമേശ് ചെന്നിത്തല തയ്യാറാണെങ്കില്‍ സംഘവും സന്നദ്ധമാണ്. അല്ലെങ്കില്‍ ദുരുപദിഷ്ടമായ പ്രസ്താവന പിന്‍വലിച്ച് ജസ്റ്റിസ് കെ.ടി. തോമസിനോട് മാപ്പുപറയാന്‍ ചെന്നിത്തല തയ്യാറാകണം.
ഒരു സമുദായത്തിന്റെ പേരില്‍ തന്നെ ബ്രാന്റ് ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതിരുന്നതെന്ന മോഹഭംഗമാണ് ഇത്തരം പ്രസ്താവനക്കു പിന്നിലെങ്കില്‍ സംഘത്തെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. പക്ഷെ ഈ വിഷയത്തില്‍ തെളിവുകളുമായി വന്ന് ഒരു പരസ്യ സംവാദത്തിന് രമേശ് ചെന്നിത്തല തയ്യാറാണെങ്കില്‍ സംഘവും സന്നദ്ധമാണ്. അല്ലെങ്കില്‍ ദുരുപദിഷ്ടമായ പ്രസ്താവന പിന്‍വലിച്ച് ജസ്റ്റിസ് കെ.ടി. തോമസിനോട് മാപ്പുപറയാന്‍ ചെന്നിത്തല തയ്യാറാകണം.
രമേശ് ചെന്നിത്തലയുടെ വീട്ടിലേക്കും ഓഫീസിലേക്കും മാര്‍ച്ച് നടത്തി
ആര്‍എസ്‌എസിനെതിരെയുള്ള കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ കുപ്രചാരണങ്ങളില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ചെന്നിത്തലയുടെ വീട്ടിലേക്കും ഹരിപ്പാട്ടെ എംഎല്‍എ ഓഫീസിലേക്കും മാര്‍ച്ച് നടത്തി കോലം കത്തിച്ചു. മൂന്ന് അന്വേഷണ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഗാന്ധി വധത്തില്‍ ആര്‍എസ്‌എസിന് പങ്കില്ലെന്ന് വ്യക്തമായിട്ടുള്ളതാണ്. ചെന്നിത്തല പരസ്യമായി മാപ്പു പറയണമെന്നും ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. ഹരിപ്പാട് നഗരത്തിന്റെ രണ്ട് ഭാഗങ്ങളില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. തുടര്‍ന്ന് എംഎല്‍എ ഓഫീസിന് മുന്നില്‍ കോലം കത്തിച്ചു. ചെന്നിത്തലയില്‍ രമേശിന്റെ വീട്ടിലേക്കാണ് ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. കാരാഴ്മയില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. പിന്നീട് രമേശിന്റെ കോലവും കത്തിച്ചു.
കുപ്രചരണക്കാര്‍ മാപ്പുപറയണം ..
ആര്‍എസ്‌എസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ജനങ്ങളോട് മാപ്പുപറയേണ്ടിവരുമെന്ന് ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍സെക്രട്ടറി എം.പ്രഗത്ഭന്‍. ആര്‍എസ്‌എസിനെപറ്റി മോശമായ പരാമര്‍ശം നടത്തിയ പി.സി.വിഷ്ണുനാഥ് എംഎല്‍എയുടെ നടപടിക്കെതിരെ ചെങ്ങന്നൂരില്‍ നടത്തിയ പ്രതിഷേധ പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തലയ്ക്കും വിഷ്ണുനാഥിനും ഭാരതത്തിണ്റ്റെ ചരിത്രം അറിയില്ല. ഹിന്ദുഐക്യവേദി താലൂക്ക് യൂണിയന്‍ പ്രസിഡണ്റ്റ് കൃഷ്ണകുമാര്‍ കൃഷ്ണവേണി അധ്യക്ഷത വഹിച്ചു. ആര്‍എസ്‌എസ് ജില്ല കാര്യവാഹ് ഒ.കെ.അനില്‍, താലൂക്ക് കാര്യവാഹ് കെ.കെ.ജയരാമന്‍, താലൂക്ക് സഹസേവാപ്രമുഖ് എന്‍.സനു, വിശ്വഹിന്ദുപരിഷത്ത് ജില്ല ജനറല്‍ സെക്രട്ടറി റ്റി.ബിജു, ബിജെപി ജില്ല സെക്രട്ടറി എം.വി.ഗോപകുമാര്‍, ബിഎംഎസ് മേഖലാ പ്രസിഡണ്റ്റ് പി.ബി.അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. യുവമോര്‍ച്ച ജില്ല സെക്രട്ടറി അജി.ആര്‍.നായര്‍, മണ്ഡലം പ്രസിഡണ്റ്റ് പ്രമോദ് കാരക്കാട്, ബിജെപി പഞ്ചായത്ത് പ്രസിഡണ്റ്റുമാരായ കെ.ജി.ജയകൃഷ്ണന്‍, സതീഷ് ആല എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
ഗാന്ധി വധം: തെളിവുണ്ടെങ്കില്‍ ചെന്നിത്തല പുറത്തുവിടട്ടെ-ജ. കെ.ടി.തോമസ്
കോട്ടയം: ഗാന്ധി വധത്തില്‍ ആര്‍എസ്‌എസിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എംഎല്‍എയുടെ പക്കലുണ്ടെങ്കില്‍ അദ്ദേഹമത് പരസ്യപ്പെടുത്തണമെന്ന് ജസ്റ്റിസ് കെ.ടി.തോമസ്. ഗാന്ധി വധത്തില്‍ ആര്‍എസ്‌എസിനു പങ്കില്ല എന്ന തന്റെ പ്രസ്താവനയെക്കുറിച്ച് രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അക്കാലത്ത് ഈ കേസില്‍ നടന്ന മൂന്ന് അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഗാന്ധി വധത്തില്‍ ആര്‍എസ്‌എസ് പങ്കിന് തെളിവില്ല എന്നു താന്‍ പറഞ്ഞത്. അതിലും വലിയ എന്തെങ്കിലും തെളിവ് കൈവശമുണ്ടെങ്കില്‍ രമേശ് ചെന്നിത്തല അത് പരസ്യപ്പെടുത്തണം. ഗാന്ധി വധത്തിനു തൊട്ടുപിന്നാലെ അന്നത്തെ പ്രധാനമന്ത്രി നെഹ്‌റു ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേലിനയച്ച കത്തില്‍ സംഭവത്തില്‍ ആര്‍.എസ്.എസിനു പങ്കുണ്ടോ എന്നന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടത്തിയ പട്ടേല്‍, ആര്‍എസ്‌എസിനു പങ്കുള്ളതായി തെളിവില്ലെന്നു റിപ്പോര്‍ട്ട് ്യൂനല്‍കുകയും ചെയ്തു. പഞ്ചാബ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഖോസ്ലെയുടെ വിധിന്യായത്തിലും ആര്‍എസ്‌എസിന്റെ പങ്കിനു തെളിവില്ല എന്നു വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് കപൂര്‍ അധ്യക്ഷനായി ജുഡീഷ്യല്‍ കമ്മീഷനെയും നിയോഗിച്ചു. ആര്‍എസ്‌എസിന്റെ പങ്ക് തെളിയിക്കാന്‍ ഈ കമ്മീഷനും കഴിഞ്ഞില്ല. ഈ മൂന്നു അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് താന്‍ സംസാരിച്ചത്. രമേശ് ചെന്നിത്തലയെ പോലെ ന്യൂനപക്ഷ വോട്ട് ബാങ്കില്‍ കണ്ണുവയ്ക്കേണ്ടകാര്യം തനിയ്ക്കില്ലെന്നും അതുകൊണ്ട് സത്യം സത്യമായി പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment