ശാസ്ത്രപ്രതിഭാമത്സരം ജനവരിയില്‍
05 Aug 2011
കൊച്ചി: സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള 11-ാമത് ശാസ്ത്രപ്രതിഭാമത്സരം 2012 ജനവരി 8ന് കേരളത്തിലെ 500 ഓളം സ്‌കൂളുകളിലായി നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍നിന്ന് വിജയികളാകുന്നവര്‍ക്ക് രണ്ടുദിവസത്തെ ശാസ്ത്രക്യാമ്പില്‍ പങ്കെടുക്കാം. ഈ ക്യാമ്പില്‍നിന്നുമാണ് ശാസ്ത്രപ്രതിഭകളെ തിരഞ്ഞെടുക്കുക. ശാസ്ത്രപ്രതിഭകള്‍ക്ക് ക്യാഷ് അവാര്‍ഡിനും സര്‍ട്ടിഫിക്കറ്റിനും പുറമേ പുനെയില്‍വെച്ച് ഏപ്രിലില്‍ നടക്കുന്ന ദേശീയ ശാസ്ത്രപ്രതിഭാ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. 5 മുതല്‍ പ്ലസ്ടുവരെ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. മത്സരത്തിന് രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാനതീയതി നവംബര്‍ 15 ആണ്. വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2393242
ശാസ്ത്രപ്രതിഭാമത്സരം ചെയര്‍മാനും എന്‍.പി.ഒ.എല്‍. ഡയറക്ടറുമായ എസ്. അനന്തനാരായണന്‍, കൊച്ചി സര്‍വകലാശാല അപ്ലൈഡ് കെമിസ്ട്രി വിഭാഗം പ്രൊഫസര്‍ ഡോ. കെ. ഗിരീഷ്‌കുമാര്‍, ഡോ. എം.ആര്‍. ശാന്താദേവി, ഡോ. രമാലക്ഷ്മി പൊതുവാള്‍, പ്രൊഫ. വി.പി.എന്‍. നമ്പൂതിരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:
Post a Comment