Sunday, August 21, 2011

നെല്ലിക്കാട്ടിരി ശ്രീകൃഷ്ണജയന്തി– ബാലദിനം (Photos)

നെല്ലിക്കാട്ടിരിയെ അമ്പാടിയാക്കികൊണ്ട് ബാലഗോകുലത്തിന്റെ ശോഭായാത്ര
ശ്രീകൃഷ്ണജയന്തിബാലദിനം
കൃഷ്ണവര്‍ഷം 5113 ( 1187 ചിങ്ങം 5 )
2011 ആഗസ്റ്റ്‌ 21 ഞായര്‍
 നെല്ലിക്കാട്ടിരി ശിവജി  ബാലഗോകുലം


 








വീഥികള്‍ ഗോകുലങ്ങളായി പുണ്യം നിറഞ്ഞ്‌ ശോഭായാത്രകള്‍
വീഥികള്‍ ഗോകുലങ്ങളായി പുണ്യം നിറഞ്ഞ്‌ ശോഭായാത്രകള്‍. ശ്രീകൃഷ്ണജയന്തി ദിനമായ ഇന്നലെ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍  ശോഭായാത്രകള്‍ നടന്നു.
കുട്ടികള്‍ രാധാ-കൃഷ്ണ വേഷങ്ങളും മറ്റു പുരാണവേഷങ്ങളും ധരിച്ച്‌ വീഥികളില്‍ നിറഞ്ഞു
നെല്ലിക്കാട്ടിരി ശിവജി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍
നെല്ലിക്കാട്ടിരി തൃക്കരങ്ങാട്ട് ശിവക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച
ശോഭായാത്ര  കൂട്ടുപാതകാക്കരാത് പടിമാട്ടായ, വട്ടോള്ളിക്കാവ്  എന്നിവിടങ്ങളിലൂടെ പ്രദക്ഷിണം ചെയ്തുകൊണ്ട് വട്ടോള്ളിക്കാവ് ഭദ്രകാളിക്ഷേത്രത്തില്‍ സമാപിച്ചു.
ശോഭായാത്രയില്‍ വാദ്യം, നിശ്ചലദൃശ്യങ്ങള്‍, രാധാകൃഷ്ണന്മാരുടെ
വേഷം, ഭജന, എന്നിവ അകമ്പടിയായി.
ശോഭായാത്രക്ക്‌ പുറമേ, ഗോപൂജ സാംസ്കാരിക സമ്മേളനം ശ്രീകൃഷ്ണ കഥാപ്രവചനം, ഭജന, അദ്ധ്യാത്മപ്രഭാഷണം, പ്രസാദവിതരണം തുടങ്ങിയവ  നടന്നു.
 


                          

No comments:

Post a Comment