ബാലഗോകുലം തൃത്താല താലൂക്ക്
സാംസ്കാരിക സമ്മേളനം
2011 Aug 14 Sunday
തൃത്താല : ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചു ബാലഗോകുലം
തൃത്താല താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ നെല്ലിക്കാട്ടിരി
ശ്രീ തൃക്കരങ്ങാട്ട് ശിവക്ഷേത്രസന്നിധിയില്‍ വെച്ച് നടത്തിയ
സാംസ്കാരിക സമ്മേളനം മഹാകവി അക്കിത്തം ഉദ്ഘാടനം
നിര്‍വഹിച്ചു. വിജയന്‍ ചാത്തനൂര്‍ ( താലുക്ക് പ്രസിഡണ്ട്)
അധ്യക്ഷത വഹിച്ച യോഗത്തില്‍ മുരളി പുറനാട്ടുകര,
കെപി. ബാബുരാജ് (സംസ്ഥാന സെക്രട്ടറി), ഡോ: ടി.ജി.വിജയകുമാര്‍,
എസ്പി. മണികണ്ഠന്‍, ഉണ്ണികൃഷ്ണന്‍ മേഴത്തൂര്‍, മാലിനി
എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ യുവ പ്രതിഭകളെ ആദരിച്ചു. കാലിക്കറ്റ് സര്‍വകലാശാല
ബി.എസ്.സി. മാത്ത്സ് ഒന്നാംറാങ്ക് നേടിയ നീതു സുര്യചന്ദ്രന്‍ , യുവ കവയത്രി ഹരിത , വിവിദ പരീക്ഷകളില്‍ ഉന്നത വിജയം
നേടിയ ഗോകുലാംഗങ്ങളെയും ആദരിച്ചു.
No comments:
Post a Comment