Sunday, July 31, 2011

തൃത്താലയില്‍ ഉപരിപഠനസ്ഥാപനം സ്വപ്നം മാത്രം

തൃത്താലയില്‍ ഉപരിപഠനസ്ഥാപനം സ്വപ്നം മാത്രം
കുറ്റനാട്‌: തൃത്താലയില്‍ ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനമെന്ന സ്വപ്നത്തിന്‌ ഇനിയും പരിഹാരമായില്ല. പ്ളസ്ടു കഴിഞ്ഞ്‌ ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന നൂറ്‌ കണക്കിന്‌ വിദ്യാര്‍ഥികള്‍ക്ക്‌ ഉപരിപഠനത്തിനായി ഇനിയും അയല്‍ ജില്ലകളെയോ ദൂരദേശങ്ങളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്‌. ഉപരിപഠനത്തിനായി തൃത്താലയിലൊരു കേന്ദ്രമെന്ന പഴയസ്വപ്നത്തിന്‌ ഇത്തവണത്തെ ബജറ്റിലും അനുകൂല നിലപാട്‌ കണ്ടില്ല. എസ്‌എസ്‌എല്‍സി കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക്‌ പ്ളസ്‌വണ്‍, പ്ളസ്ടു വിദ്യാഭ്യാസങ്ങള്‍ക്ക്‌ കഴിഞ്ഞ സര്‍ക്കാര്‍ പല സ്കൂളുകളും ഹയര്‍സെക്കണ്റ്ററിയായി ഉയര്‍ത്തിയും സ്വകാര്യസ്ഥാപനങ്ങള്‍ വഴിയും ഈ വിദ്യാഭ്യാസത്തിന്‌ സൌകര്യമായെങ്കിലും ഉപരിപഠനം പ്രതീക്ഷിക്കുന്ന തൃത്താലയിലെ ആയിരകണക്കിന്‌ വിദ്യാര്‍ഥികള്‍ ഇപ്പോഴും ദൂരദിക്കുകളിലേക്ക്‌ പോകേണ്ട ദുരാവസ്ഥയാണ്‌. കഴിഞ്ഞ സക്കാര്‍ തൃത്താലയില്‍ ഐടിഐ അനുവദിച്ചിരുന്നെങ്കിലും അതിണ്റ്റെ പ്രവര്‍ത്തനത്തിനായി ഈ സര്‍ക്കാര്‍ പുതിയ ബജറ്റില്‍ ഫണ്ട്‌ അനുവദിക്കാത്തതിനാല്‍ ഐടിഐ എന്നതും ഒരു സ്വപ്നമായി തന്നെ നിലനില്‍ക്കുകയാണ്‌. തൃത്താല എംഎല്‍എ ഓഫീസ്‌ ഉദ്ഘാടന സമയത്ത്‌ എംഎല്‍എയും ജനപ്രതിനിധികളും തൃത്താലക്ക്‌ നല്‍കിയ വാഗ്ദാനവും വെറും പാഴ്‌വാക്കായി മാറിയിരിക്കുകയാണ്‌

No comments:

Post a Comment