Athmahuthi Arulee Priyanattinnuyaran
Link : http://www.geetganga.org/audio/download/221/Athmahuthi.mp3
-------------------------------------------------------Link : http://www.geetganga.org/audio/download/221/Athmahuthi.mp3
അത്മാഹുതി അരുളി പ്രിയനാട്ടിന്നുയരാന്‍
വഴികാട്ടിയ യുഗപുരുഷ തിരുസന്നിധി തന്നില്‍
ഹിമ ശൈലവു മലയാഴിയുമേകാത്മകമാക്കും
നവസാധകര്‍ നതമസ്തകര്‍ ബഹുകോടികള്‍ ഞങ്ങള്‍ (അത്മാഹുതി അരുളി)
പുണ്യ തീര്‍ത്ഥങ്ങള്‍ വണങ്ങുമീ മണ്ണില്‍
എണ്ണമറ്റുള്ളോരു ഭക്തഗണങ്ങള്‍
കരള്‍വിങ്ങി കൈകൂപ്പി പുളകങ്ങളില്‍ മുഴുകി
ബഹുദുര്‍ല്ലഭ നവനിര്‍വൃതി അറിയുന്നു ഞങ്ങള്‍ (അത്മാഹുതി അരുളി)
മരണത്തിനു കയ് വെയ്ക്കാന്‍ കഴിയാത്ത പുണ്യ -
സ്മരണകള്‍ കൈത്തിരി കത്തിക്കും കോവില്‍
ഇതു ഞങ്ങള്‍ക്കക്ഷയശക്തിഭണ്ഢാര൦
ഇതു തന്നെ ഭക്തിയും മുക്തിയും പാരം (അത്മാഹുതി അരുളി)
മോക്ഷസുഖംപോലും മോഹിച്ചിടാതെ
കാല്‍ക്ഷണം വിശ്രമം കാംക്ഷിച്ചിടാതെ
പ്രിയനാട്ടിന്‍ വൈഭവമുയരുവാന്‍മാത്രം
സ്വയമാഹുതിയരുളാന്‍ വരമരുലീടുക ദേവ.. (അത്മാഹുതി അരുളി)
No comments:
Post a Comment