Sunday, March 27, 2011

ഞാങ്ങാട്ടിരി നിറമാല ഏപ്രില്‍ ഏഴിന്

ഞാങ്ങാട്ടിരി നിറമാല ഏപ്രില്‍ ഏഴിന്
തൃത്താല: ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിലെ നിറമാല ആഘോഷം ഏപ്രില്‍ 7 ന് നടക്കും. തന്ത്രിമാരായ ആഞ്ഞം കൃഷ്ണന്‍നമ്പൂതിരിപ്പാടും അണ്ടലാടി നാരായണന്‍ നമ്പൂതിരിപ്പാടും കാര്‍മികത്വം വഹിക്കും.
രാവിലെ 10.30 ന് ഞാങ്ങാട്ടിരി ഭഗവതിപുരസ്‌കാരങ്ങള്‍ നല്‍കും. തിമിലകലാകാരന്‍ കേളത്ത് കുട്ടപ്പനും ചെണ്ട കലാകാരന്‍ കല്ലേക്കുളങ്ങര അച്യുതന്‍കുട്ടിമാരാര്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ നല്‍കുക. മണ്ണൂര്‍ രാജകുമാരനുണ്ണി ഉദ്ഘാടനംചെയ്യും. ഗജവീരന്മാരുടെ അകമ്പടിയില്‍ കലാപ്രതിഭകളുടെ പഞ്ചവാദ്യം നടക്കും. വൈകീട്ട് തായമ്പകയും ഉണ്ടാകും.

No comments:

Post a Comment