Tuesday, March 8, 2011

ദേശീയ അധ്യാപക പരിഷത്ത് (എന്‍.ടി.യു.) സംസ്ഥാനസമ്മേളനം

വി. ഉണ്ണിക്കൃഷ്ണന്‍ എന്‍.ടി.യു. സംസ്ഥാനപ്രസിഡന്റ്
Posted on: 28 Feb 2011


പാലക്കാട്: ദേശീയ അധ്യാപക പരിഷത്ത് (എന്‍.ടി.യു.) സംസ്ഥാനപ്രസിഡന്റായി വി. ഉണ്ണിക്കൃഷ്ണനെയും (മലപ്പുറം) ജനറല്‍സെക്രട്ടറിയായി ടി.എ. നാരായണനെയും (കോഴിക്കോട്) പാലക്കാട്ട് നടന്ന സംസ്ഥാനസമ്മേളനം തിരഞ്ഞെടുത്തു. വൈസ്​പ്രസിഡന്റുമാര്‍: പി.എസ്. ഗോപകുമാര്‍ (കൊല്ലം), അശോക് ബാദുര്‍ (കാസര്‍കോട്), കെ. ജയകുമാര്‍ (തിരുവനന്തപുരം), എന്‍. സത്യഭാമ (മലപ്പുറം), സി. സദാനന്ദന്‍ (തൃശ്ശൂര്‍). സെക്രട്ടറിമാര്‍: എം. ശിവദാസ് (പാലക്കാട്), പി.വി. ശ്രീകലേശന്‍ (തിരുവനന്തപുരം), സി.വി. രാജീവന്‍ (തൃശ്ശൂര്‍), എ. ബാലകൃഷ്ണന്‍ (മലപ്പുറം), ട്രഷറര്‍ വി.ടി. ജയപ്രകാശ് (മലപ്പുറം).
എല്ലാ അധ്യാപകര്‍ക്കും പ്രൊട്ടക്ഷന്‍ ആനുകൂല്യം നല്‍കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ശമ്പളപരിഷ്‌കരണത്തിലെ അപാകം പരിഹരിക്കുക, പ്ലസ്ടുകാര്‍ക്കും സംസ്‌കൃതപഠനത്തിന് അവസരമൊരുക്കുക, എന്‍.ടി.യു.വിന് അംഗീകാരം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതിവിധി അംഗീകരിക്കുക, സ്‌പെഷലിസ്റ്റ് അധ്യാപകരുടെ ശമ്പളത്തിലെ അപാകം പരിഹരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ഹൈസ്‌കൂള്‍തസ്തികയാണ് സ്‌പെഷലിസ്റ്റ് അധ്യാപകര്‍ക്ക് ഉള്ളതെങ്കിലും യു.പി. തലത്തിലെ ശമ്പളമാണ് നല്‍കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ സത്വരനടപടി സ്വീകരിക്കണം.
യോഗത്തില്‍ വി. ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ടി.എ. നാരായണന്‍ സ്വാഗതവും എം. ശിവദാസ് നന്ദിയും പറഞ്ഞു.

No comments:

Post a Comment