
കൊല്ലൂര്‍: സമസ്ത ജീവരാശിക്കും ക്ഷേമഐശ്വര്യങ്ങള്‍ നേര്‍ന്നുകൊണ്ട് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്‍റെ ആഭിമുഖ്യത്തില്‍ കൊല്ലൂര്‍ മൂകാംബികാക്ഷേത്ര സന്നിധിയില്‍നിന്ന് ശ്രീരാമരഥയാത്ര ഇന്ന് ആരംഭിച്ചു.സ്വാമി സത്യാനന്ദ സരസ്വതിയുടെ അനുഗ്രഹാശിസ്സുകളോടെ സംഘടിപ്പിച്ചിരിക്കുന്ന ഇക്കൊല്ലത്തെ രഥയാത്രയ്ക്ക് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയും ബ്രഹ്മശ്രീ സ്വാമി കൃഷ്ണാനന്ദ സരസ്വതിയും സംയുക്തമായി ഭദ്രദീപം കൊളുത്തും. ശ്രീരാമ സീതാ ആജ്ഞനേയ വിഗ്രഹങ്ങളും ശ്രീരാമപാദുകങ്ങളും ചൂഡാരത്നവും ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെയും സ്വാമി സത്യാനന്ദ സരസ്വതിയുടെയും ഛായാചിത്രങ്ങളും വഹിക്കുന്ന ശ്രീരാമരഥങ്ങളില്‍ ഒന്ന് കേരളത്തിന്‍റെ വിവിധ ജില്ലകളിലൂടെ പര്യടനം നടത്തി ഏപ്രില്‍ എട്ടിന് കന്യാകുമാരി ദേവീ ദര്‍ശനവും നടത്തി ഏപ്രില്‍ പത്തിന് തിരുവനന്തപുരത്ത് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ എത്തിച്ചേരും. രണ്ടാമത്തെ രഥം കര്‍ണ്ണാടക മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പര്യടനം നടത്തി ഏപ്രില്‍ പന്ത്രണ്ടിന് മുംബൈക്ക് സമീപം ബദ് ലാപൂര്‍ ശ്രീരാമദാസാശ്രമത്തിലും എത്തിച്ചേരും.
No comments:
Post a Comment