വിചാരസുധ
" വ്യക്തിപരമായ നന്മയും സ്വഭാവശുദ്ധിയും ദേശീയ താല്‍പര്യത്തില്‍
സക്രിയവും സജീവവുമായിരിക്കേണ്ടത് അത്യാവശ്യമാണ്. പേരോ
പെരുമയോ മറ്റെന്തെങ്കിലും നേട്ടങ്ങളോ പ്രതിഫലമായി ഇച്ഛിക്കാതെ
രാഷ്ട്രത്തിനുവേണ്ടി പരിപൂര്‍ണ സമര്‍പ്പണം ചെയ്താണ് അത് സാധിക്കേണ്ടത്.
നാം സേവിക്കുന്ന ജനങ്ങള്‍ നമ്മെ പ്രശംസിക്കുന്നുണ്ടോ ഇല്ലയോ എന്നു നോക്കേണ്ട.
അവര്‍ പ്രശംസിക്കാത്തതാണ് വാസ്തവത്തില്‍ നമുക്ക് കൂടുതല്‍ നല്ലത്.
അപ്പോള്‍ നമ്മെ അനഭിലഷണീയമായ വഴിക്കു തിരിച്ചുവിട്ടേക്കാവുന്ന
പൊതുജനപ്രശംസയെന്ന ബന്ധനത്തില്‍നിന്നു നാം വിമുക്തരായിരിക്കും.
നാം നമ്മുടെ രാഷ്ട്രത്തെ ഇഷ്ടദേവതയായിട്ടാണ് കാണുന്നത്. നമ്മുടെ
സമര്‍പ്പണം, നമുക്കുള്ളതെല്ലാം കാഴ്ചവെയ്ക്കൽ രാഷ്ട്രദേവതയെ
ആരാധിക്കുന്നു എന്ന ഭാവനയോടുകൂടിയായിരിക്കണം. അപ്പോള്‍
എങ്ങനെയാണു തിരിച്ചെന്തെങ്കിലും പ്രതീക്ഷിക്കുന്നത്. "
- പൂജനീയ ശ്രീഗുരുജി -
No comments:
Post a Comment