Friday, September 16, 2011

ഗ്രാമസേവാസമിതിയുടെ ഉദ്ഘാടനവും ഓണാഘോഷവും

സേവാസമിതി ഉദ്ഘാടനംചെയ്തു
 09 Sep 2011


പട്ടാമ്പി: ചുണ്ടമ്പറ്റ ആഞ്ജനേയ ഗ്രാമസേവാസമിതിയുടെ ഉദ്ഘാടനം കുളപ്പുള്ളി ത്രിപുരാശ്രമം മഠാധിപതി നിജാനന്ദസരസ്വതി നിര്‍വഹിച്ചു. കെ. ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷനായി.
പഞ്ചായത്തംഗങ്ങളായ രാജേന്ദ്രനുണ്ണി, എന്‍.പി. സുധാകരന്‍ എന്നിവര്‍ അരി-വസ്ത്രവിതരണം നടത്തി. എ.പി. ശിവദാസ്, എ.പി. കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു. ഓണാഘോഷവും നടത്തി.

 സംഘമിത്ര സേവാസമിതി ഉദ്ഘാടനംചെയ്തു
 09 Sep 2011


പട്ടാമ്പി: എടപ്പലത്ത് പുതുതായി രൂപവത്കരിച്ച സംഘമിത്ര സേവാസമിതിയുടെ ഉദ്ഘാടനം ഹിന്ദു ഐക്യവേദി സംസ്ഥാനഅധ്യക്ഷ കെ.പി. ശശികല നിര്‍വഹിച്ചു. സി.പി. മുഹമ്മദ് എം.എല്‍.എ. മുഖ്യപ്രഭാഷണവും സേവനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. സി. ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷനായി.
ഇ.പി. മുരളീധരന്‍, എം. സേതുമാധവമേനോന്‍, വിളത്തൂര്‍ കൃഷ്ണന്‍കുട്ടി, കെ. രവീന്ദ്രന്‍, പി. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. സമിതി സ്വരൂപിച്ച ടി. രാജേഷ് സഹായനിധിയുടെ വിതരണവും അരിവിതരണവും നടന്നു

No comments:

Post a Comment