Saturday, September 17, 2011

മികച്ച ഭരണത്തിന് ഉദാഹരണം മോഡി: യു.എസ് റിപ്പോര്‍ട്ട്‌



വാഷിങ്ടണ്‍:
ഇന്ത്യയിലെ മികച്ച ഭരണത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ഗുജറാത്തിലെ നരേന്ദ്ര മോഡിയുടെ സര്‍ക്കാറെന്ന് യു.എസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്. നരേന്ദ്രമോഡി ഭരിക്കുന്ന സംസ്ഥാനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ടു നയിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നതായും കോണ്‍ഗ്രഷനല്‍ റിസര്‍ച്ച് സര്‍വീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ 11 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഗുജറാത്ത് കൈവരിക്കുന്നത്. ജനറല്‍ മോട്ടോഴ്‌സ്, മിത്സുബിഷി പോലുള്ള രാജ്യാന്തര കമ്പനികളെ ആകര്‍ഷിക്കാന്‍ ഗുജറാത്തിന് കഴിഞ്ഞു. രാജ്യത്തിന്റെ അഞ്ച് ശതമാനം മാത്രം ജനസംഖ്യയുള്ള ഈ സംസ്ഥാനത്ത് നിന്നാണ് ഇന്ത്യയുടെ അഞ്ചില്‍ ഒന്ന് കയറ്റുമതിയുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മോഡി ശക്തനായ ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഭരണ നിപുണനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

No comments:

Post a Comment