Friday, September 16, 2011

പട്ടാമ്പിയില്‍ ഗണേശവിഗ്രഹ നിമജ്ജനഘോഷയാത്ര

ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്ര
 12 Sep 2011

പട്ടാമ്പി: ഗണേശോത്സവത്തോടനുബന്ധിച്ച് വിശ്വഹിന്ദുപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടാമ്പിയില്‍ ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രനടത്തി.
പട്ടാമ്പി, പെരുമുടിയൂര്‍, ഓങ്ങല്ലൂര്‍, കള്ളാടിപ്പറ്റ എന്നിവിടങ്ങളില്‍നിന്നുള്ള വിഗ്രഹഘോഷയാത്രകള്‍ പന്തക്കല്‍ ക്ഷേത്രമൈതാനിയില്‍ സംഗമിച്ചു. വൈകീട്ട് നാലോടെ നിമജ്ജനഘോഷയാത്ര ആരംഭിച്ചു. നഗരത്തില്‍ പ്രദക്ഷിണംചെയ്തശേഷം ഭാരതപ്പുഴയില്‍ വിഗ്രഹങ്ങള്‍ നിമജ്ജനംചെയ്തു.
ഞായറാഴ്ചരാവിലെമുതല്‍ ഗണപതിഹോമം, ഭജന, ഭക്തിപ്രഭാഷണം തുടങ്ങിയ ചടങ്ങുകള്‍ നടന്നു.



No comments:

Post a Comment