Saturday, September 17, 2011

ഹിന്ദുഐക്യവേദി ധര്‍ണ


രംഗനാഥമിശ്രകമ്മീഷന്‍ റിപ്പോര്ട്ടിനെതിരായി
ഹിന്ദുഐക്യവേദി ധര്‍ണ നടത്തി
 16 Sep 2011
പാലക്കാട്: രംഗനാഥമിശ്രകമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പാലക്കാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷെഡ്‌പോസ്റ്റോഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന ജനറല്‍സെക്രട്ടറി സത്യവാന്‍ ഉദ്ഘാടനംചെയ്തു. ജില്ലാസെക്രട്ടറി ശ്രീരാമന്‍ അധ്യക്ഷനായി.
വി.ബാബു, ഹരിദാസ്, ആനച്ചിറ കണ്ണന്‍, അരവിന്ദാക്ഷന്‍, പ്രഭാകരന്‍ മാങ്കാവ് എന്നിവര്‍ സംസാരിച്ചു.
വിക്‌ടോറിയാകോളേജ് പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ചിന് ശശി കൊളയക്കോട്, ബാബു വലിയപാടം, സി.മുരളീധരന്‍, ശിവഗിരി, പ്രസാദ്, അച്യുതന്‍കുട്ടിമേനോന്‍, വിപിന്‍, രാജീവ്‌മേനോന്‍, ചന്ദ്രശേഖരന്‍ എന്നിവര്‍ നേതൃത്വംനല്‍കി.

No comments:

Post a Comment