Sunday, March 27, 2011

ശ്രീരാമരഥയാത്ര ആരംഭിച്ചു

ശ്രീരാമരഥയാത്ര ആരംഭിച്ചു

കൊല്ലൂര്‍:  സമസ്ത ജീവരാശിക്കും ക്ഷേമഐശ്വര്യങ്ങള്‍ നേര്‍ന്നുകൊണ്ട് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്‍റെ ആഭിമുഖ്യത്തില്‍ കൊല്ലൂര്‍ മൂകാംബികാക്ഷേത്ര സന്നിധിയില്‍നിന്ന് ശ്രീരാമരഥയാത്ര ഇന്ന് ആരംഭിച്ചു.സ്വാമി സത്യാനന്ദ സരസ്വതിയുടെ അനുഗ്രഹാശിസ്സുകളോടെ സംഘടിപ്പിച്ചിരിക്കുന്ന ഇക്കൊല്ലത്തെ രഥയാത്രയ്ക്ക് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയും  ബ്രഹ്മശ്രീ സ്വാമി കൃഷ്ണാനന്ദ സരസ്വതിയും സംയുക്തമായി ഭദ്രദീപം കൊളുത്തും. ശ്രീരാമ സീതാ ആജ്ഞനേയ വിഗ്രഹങ്ങളും ശ്രീരാമപാദുകങ്ങളും ചൂഡാരത്നവും ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെയും സ്വാമി സത്യാനന്ദ സരസ്വതിയുടെയും ഛായാചിത്രങ്ങളും വഹിക്കുന്ന ശ്രീരാമരഥങ്ങളില്‍ ഒന്ന് കേരളത്തിന്‍റെ വിവിധ ജില്ലകളിലൂടെ പര്യടനം നടത്തി ഏപ്രില്‍ എട്ടിന് കന്യാകുമാരി ദേവീ ദര്‍ശനവും നടത്തി ഏപ്രില്‍ പത്തിന് തിരുവനന്തപുരത്ത് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ എത്തിച്ചേരും. രണ്ടാമത്തെ രഥം കര്‍ണ്ണാടക മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പര്യടനം നടത്തി ഏപ്രില്‍ പന്ത്രണ്ടിന് മുംബൈക്ക് സമീപം ബദ് ലാപൂര്‍ ശ്രീരാമദാസാശ്രമത്തിലും എത്തിച്ചേരും.

(News Source : http://punnyabhumi.com/news-3646 )

താലിബാന്‍ മോഡല്‍ കോടതികള്‍: ശക്തമായി നേരിടണം

താലിബാന്‍ മോഡല്‍ കോടതികള്‍: ശക്തമായി നേരിടണം

തൊടുപുഴ ന്യൂമാന്‍സ്‌ കോളേജ്‌ അധ്യാപകന്റെ കൈവെട്ടിയതിനെത്തുടര്‍ന്ന്‌ നടത്തിവരുന്ന അന്വേഷണം ദിവസംകഴിയും തോറും ഏറെ ഉത്‌ക്കണ്‌ഠയുണ്ടാക്കുന്ന തരത്തിലുള്ള വിവരങ്ങളിലേക്കാണ്‌ ചെന്നെത്തുന്നത്‌. കൈവെട്ടിയ സംഭവത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച പോപ്പുലര്‍ ഫ്രണ്ടിന്‌ അന്താരാഷ്‌ട്ര ഭീകര സംഘടനകളുമായി ബന്ധങ്ങളുണ്ടെന്നും അവര്‍ക്ക്‌ വന്‍തോതില്‍ വിദേശ ഫണ്ടും ലഭിക്കുകയും ചെയ്യുന്നതായി കേരളാ പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. മാത്രമല്ല ഈ സംഘടനയുടെ സംഘടിത ശേഷിയെ സംബന്ധിച്ചും അവരുടെ കണ്ണികളെ സംബന്ധിച്ചുമൊക്കെ വ്യക്തമായ ചിത്രവും സംസ്ഥാന പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. സംസ്ഥാനത്തുടനീളം പോപ്പുലര്‍ ഫ്രണ്ടിന്‌ `സ്ലീപ്പിംഗ്‌ സെല്ലുകള്‍’ ഉണ്ടെന്ന്‌ നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അത്‌ സ്ഥിരീകരിക്കുന്ന തരത്തിലുള്ള തെളിവുകള്‍ ഇപ്പോള്‍ പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌.
സംസ്ഥാന പോലീസിന്റെ അന്വേഷണത്തെ തുടര്‍ന്ന്‌ കേന്ദ്രഇന്റലിജന്‍സ്‌ ഏജന്‍സികളും അന്വേഷണം ആരംഭിച്ചതോടെയാണ്‌ പോപ്പുലര്‍ ഫ്രണ്ടിന്‌ താലിബാനുമായി മാത്രമല്ല ലോകത്തെ ഏറ്റവും വലിയ ഭീകര സംഘടനയായ അല്‍ക്വയ്‌ദയുമായും ബന്ധമുണ്ടെന്ന്‌ കണ്ടെത്തിയത്‌. ഈ സംഘടനയ്‌ക്ക്‌ ഫണ്ട്‌ വന്ന വഴിയും ഇതില്‍ നിന്നു തന്നെ ഏറെക്കുറെ വ്യക്തമാണ്‌. ഈ സംഘടനയില്‍ നിര്‍ധനരായെത്തിയ പല യുവാക്കളും കണ്ണടച്ചു തുറക്കുംമുമ്പ്‌ കോടീശ്വരന്മാരായി. എന്നാല്‍ ഇതിനെക്കാളൊക്കെ ഞെട്ടിക്കുന്ന മറ്റൊരു വസ്‌തുതയാണ്‌ കഴിഞ്ഞദിവസം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയത്‌.
ന്യൂമാന്‍സ്‌ കോളേജ്‌ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെ വിശകലനം ചെയ്‌തപ്പോള്‍ തന്നെ അത്‌ താലിബാന്‍ മോഡല്‍ ആക്രമണമാണെന്ന്‌ വ്യക്തമായി. പിന്നീട്‌ ഇത്‌ സ്ഥിരീകരിക്കുന്ന രേഖകളും സിഡികളുമൊക്കെ പോപ്പുലര്‍ഫ്രണ്ടിന്റെ ഓഫീസുകളും പ്രവര്‍ത്തകരുടെയും നേതാക്കളുടെയുമൊക്കെ വീടുകളും റെയ്‌ഡ്‌ ചെയ്‌തതില്‍ നിന്ന്‌്‌ ലഭിക്കുകയും ചെയ്‌തു. എന്നാല്‍ താലിബാന്‍ മോഡല്‍ കോടതികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ കണ്ടെത്തിയത്‌ ഞെട്ടിക്കുന്ന വസ്‌തുതയാണ്‌. തെക്കന്‍ കേരളത്തില്‍ കരുനാഗപ്പള്ളിയിലും ഈരാറ്റുപേട്ടയിലും കോഴിക്കോട്‌ മാറാടും കണ്ണൂര്‍ സിറ്റിയിലുമൊക്കെ സമാന്തര കോടതികള്‍ പ്രവര്‍ത്തിക്കുന്നതായാണ്‌ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക്‌ രഹസ്യ വിവരം ലഭിച്ചിട്ടുള്ളത്‌.
കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനം വെറും `വഴിപാടാ’യി മാറുന്നുവെന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌. ഇത്തരത്തില്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നതായി ഒരു സൂചന പോലും നല്‍കാന്‍ സംസ്ഥാനപോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്‌ ഇതുവരെ കഴിഞ്ഞില്ല എന്നതിനെക്കുറിച്ചും അന്വേഷണം ആവശ്യമാണ്‌. കാരണം പോലീസില്‍ തന്നെ പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കുന്നവര്‍ ഉണ്ടോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്‌. പോപ്പുലര്‍ ഫ്രണ്ട്‌ കേന്ദ്രങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റെയ്‌ഡ്‌ വിവരം ചോര്‍ന്നത്‌ ഇത്‌ സൂചിപ്പിക്കുന്നുണ്ട്‌.
മതനിന്ദയുടെ പേരില്‍ കോളേജ്‌ അധ്യാപകന്റെ കൈവെട്ടിയത്‌ ഈരാറ്റുപേട്ട കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. ഇത്തരത്തില്‍ താലിബാന്‍ മോഡല്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നത്‌ ഭാരതത്തിന്റെ ഭാഗമായ കേരളത്തിലാണ്‌.
ഇക്കാര്യത്തില്‍ കേരളം ഭരിക്കുന്ന മുന്നണിക്കും ആഭ്യന്തര വകുപ്പ്‌ കൈകാര്യം ചെയ്യുന്ന സിപിഎമ്മിനും ഉത്തരം പറയാന്‍ ബാധ്യതയുണ്ട്‌.
കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി സമാന്തര കോടതികള്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അതിനെക്കുറിച്ച്‌ ഒരുവിവരം പോലും പോലീസിന്‌ മാത്രമല്ല മാധ്യമങ്ങള്‍ക്കുപോലും ലഭിച്ചില്ല എന്നത്‌ അതീവ രഹസ്യമായാണ്‌ ഇത്‌ പ്രവര്‍ത്തിച്ചിരുന്നുവെന്നതിന്‌ തെളിവാണ്‌. `താലിബാന്‍ മോഡലിലെ നിര്‍ബന്ധിത ബാധ്യത നിറവേറ്റല്‍ കേന്ദ്രം’ എന്ന അര്‍ത്ഥമുള്ള `ദാറുല്‍ ഖുദാ’ എന്ന നിലയിലാണ്‌ ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. ഭീകര സംഘടനയായ താലിബാന്റെ ഇംഗിതത്തിന്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കുകയും അവരെ വധിക്കുന്നതുള്‍പ്പെടെ കടുത്ത ശിക്ഷാവിധികള്‍ക്ക്‌ വിധേയമാക്കുകയും ചെയ്യുന്നതാണ്‌ രീതി. ഇതുതന്നെയാണ്‌ കേരളത്തിലും പിന്‍തുടര്‍ന്നിരിക്കുന്നത്‌.
വ്യക്തികളോ കുടുംബങ്ങളോ തമ്മില്‍ തര്‍ക്കങ്ങളുണ്ടാകുന്നത്‌ അത്‌ പോലീസ്‌ സ്റ്റേഷനിലും കോടതിയിലുംഎത്തുന്നതിന്‌ മുമ്പ്‌ ദാറുല്‍ ഖുദാ സംഘങ്ങള്‍ ഇടപെട്ട്‌ പരിഹരിക്കുന്നതാണ്‌ പിന്‍തുടര്‍ന്ന്‌ വരുന്ന രീതി. ഇതിന്‌ തയ്യാറാകാത്തവരെ പല തരത്തിലും നേരിടുന്നതാണ്‌ ഇവരുടെ പ്രവര്‍ത്തനം. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന താലിബാന്‍ കോടതികളുടെ നിയന്ത്രണം പോപ്പുലര്‍ ഫ്രണ്ടിനാണെന്ന്‌ രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയത്‌ ഈ സംഘടന അന്താരാഷ്‌ട്ര ഭീകര പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്ന കാര്യം അരക്കിട്ടുറപ്പിക്കുകയാണ്‌.
ഭാരതത്തില്‍ ഏകീകൃത സിവില്‍കോഡ്‌ കൊണ്ടുവരണമെന്ന പതിറ്റാണ്ടുകളായുള്ള ബിജെപിയുടെ ആവശ്യം താലിബാന്‍ മോഡല്‍ കോടതികളുടെ പ്രവര്‍ത്തനവുമായി ചേര്‍ത്തു വായിക്കേണ്ടതാണ്‌. ഇത്‌ ഭാരതമാണെന്നും ഈ മണ്ണില്‍ നീതിന്യായ വ്യവസ്ഥയുണ്ടെന്നും അതിന്‌ വിരുദ്ധമായി ഒരുസംഘടനയെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും തെളിയിക്കേണ്ട ബാധ്യത ഭരണകൂടത്തിനാണ്‌. അതിന്‌ സ്വീകരിക്കുന്ന ഏത്‌ കടുത്ത നടപടിക്കും ന്യായീകരണമുണ്ട്‌. കാരണം നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത്‌ രാഷ്‌ട്രത്തെ വെല്ലുവിളിക്കുന്നതിന്‌ തുല്യമാണ്‌.

(Original news source: http://punnyabhumi.com/news-370 )

ഞാങ്ങാട്ടിരി നിറമാല ഏപ്രില്‍ ഏഴിന്

ഞാങ്ങാട്ടിരി നിറമാല ഏപ്രില്‍ ഏഴിന്
തൃത്താല: ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിലെ നിറമാല ആഘോഷം ഏപ്രില്‍ 7 ന് നടക്കും. തന്ത്രിമാരായ ആഞ്ഞം കൃഷ്ണന്‍നമ്പൂതിരിപ്പാടും അണ്ടലാടി നാരായണന്‍ നമ്പൂതിരിപ്പാടും കാര്‍മികത്വം വഹിക്കും.
രാവിലെ 10.30 ന് ഞാങ്ങാട്ടിരി ഭഗവതിപുരസ്‌കാരങ്ങള്‍ നല്‍കും. തിമിലകലാകാരന്‍ കേളത്ത് കുട്ടപ്പനും ചെണ്ട കലാകാരന്‍ കല്ലേക്കുളങ്ങര അച്യുതന്‍കുട്ടിമാരാര്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ നല്‍കുക. മണ്ണൂര്‍ രാജകുമാരനുണ്ണി ഉദ്ഘാടനംചെയ്യും. ഗജവീരന്മാരുടെ അകമ്പടിയില്‍ കലാപ്രതിഭകളുടെ പഞ്ചവാദ്യം നടക്കും. വൈകീട്ട് തായമ്പകയും ഉണ്ടാകും.

Friday, March 25, 2011

വി.പി. ജനാര്‍ദ്ദനന്‍(ജനേട്ടന്‍) തളരാത്ത ആദ്യപഥികന്‍

വി.പി.ജനാര്‍ദ്ദനന്‍ അന്തരിച്ചു


വടക്കാഞ്ചേരി: ആര്‍.എസ്.എസ്സിന്റെ സംസ്ഥാനത്തെ ആദ്യകാല വിഭാഗ് പ്രചാരകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സംഘടനാ സംയോജകനുമായിരുന്ന വി.പി. ജനാര്‍ദ്ദനന്‍ (ജനേട്ടന്‍-83) അന്തരിച്ചു.

വടക്കത്തറ പൊരുന്നങ്കോട് ഗോപാലന്‍ നായരുടെയും വളവില്‍ അമ്മുക്കുട്ടി അമ്മയുടെയും മകനായ ജനാര്‍ദ്ദനന്‍കോളേജ് വിദ്യാഭ്യാസ കാലത്ത് വിവേകാനന്ദന്റെ പുസ്തകങ്ങളില്‍ ആകൃഷ്ടനായി. പിന്നീട് ആര്‍.എസ്.എസ്സിന്റെ മുഴുവന്‍ സമയപ്രവര്‍ത്തകനായിമാറി. നിരവധി തവണ ജയില്‍വാസ അനുഭവിച്ചു.

1981
മുതല്‍ ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷന്‍ സെക്രട്ടറിയായി. ഇതിനിടയില്‍ ഡല്‍ഹി കേന്ദ്രമായ ഭാരത കല്യാണ്‍ മഞ്ചിന്റെ സംസ്ഥാന അധ്യക്ഷനായും പ്രവര്‍ത്തിച്ചു. നിലയ്ക്കല്‍ സമരത്തിനുശേഷം കഴിഞ്ഞ 25 വര്‍ഷമായി ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാന്റെ ഓര്‍ഗനൈസറും വടക്കാഞ്ചേരിയിലെ ഭാഗവത തത്ത്വസമീക്ഷാ സത്ര സമിതിയുടെ സംയോജകനുമാണ്.

28
വര്‍ഷമായി വ്യാസ തപോവനത്തിലെ അന്തേവാസിയാണ്.
തപോവനത്തില്‍ പൊതുദര്‍ശനത്തിനുവെച്ചശേഷം മൃതദേഹം നിളാതീരത്ത് സംസ്‌കരിച്ചു.




തളരാത്ത ആദ്യപഥികന്‍

പി.നാരായണന്‍
Posted On: Thu, 24 Mar 2011 22:17:05

കേരളത്തിലെ ഏറ്റവും മുതിര്‍ന്ന പ്രചാരകരില്‍പ്പെടുന്ന വി.പി.ജനാര്‍ദ്ദനന്റെ ആരോഗ്യനില കുറേക്കാലമായി തീരെ മോശമായിരുന്നു. വടക്കാഞ്ചേരിക്കടുത്ത പറളിക്കാട്‌ ജ്ഞാനാശ്രമത്തിലാണ്‌ വി.പി.ജനേട്ടന്‍ പലവര്‍ഷങ്ങളായി താമസിച്ചിരുന്നത്‌. ഏതാനും മാസങ്ങള്‍ക്കുമുമ്പ്‌ ഫോണില്‍ സംസാരിച്ചപ്പോള്‍ പൂര്‍വാപരബന്ധം വേണ്ടത്രയില്ലാതെയായിരുന്നു ജനേട്ടന്‍ പറഞ്ഞത്‌. കഴിഞ്ഞ വര്‍ഷം അദ്ദേഹം തളിപ്പറമ്പില്‍ പോകുകയും അവിടുത്തെ പഴയശാഖയിലെ സ്വയംസേവകരുമായി ഏതാനും ദിവസങ്ങള്‍ ചെലവഴിക്കുകയുമുണ്ടായി. ജനുവരിയില്‍ ഞാന്‍ തളിപ്പറമ്പില്‍ പോയപ്പോള്‍ അവിടുത്തെ മുതിര്‍ന്ന സ്വയംസേവകരായ കെ.സി.കണ്ണനും കുമാരനും അച്യുതവാര്യരും മറ്റും ജനേട്ടനുമൊത്ത്‌ കഴിച്ചുകൂട്ടിയ നിമിഷങ്ങളെ ഹൃദയംഗമമായി വിവരിച്ചു.

വടക്കേമലബാറില്‍ പ്രത്യേകിച്ച്‌ കണ്ണൂര്‍ തളിപ്പറമ്പ്‌, പഴയങ്ങാടി, പയ്യന്നൂര്‍ ഭാഗങ്ങളില്‍ സംഘപ്രവര്‍ത്തനത്തിന്‌ ശക്തമായ അടിത്തറയിട്ടതിന്റെ മേന്മ വി.പി.ജനേട്ടന്‌ അവകാശപ്പെട്ടതാണ്‌. 1949 മുതല്‍ 59വരെ അദ്ദേഹം കണ്ണൂര്‍ ഭാഗത്തുണ്ടായിരുന്നു. 59 ല്‍ കോഴിക്കോട്ടേക്കു മാറിപ്പോകുന്നതിനുമുമ്പ്‌ കണ്ണൂരിലെ പ്രധാനപ്രവര്‍ത്തകരുടെ സംഗമത്തില്‍, തന്റെ പത്തുവര്‍ഷത്തെ കണ്ണൂര്‍ ജീവിതം ഹൃദയസ്പൃക്കായി വിവരിച്ചതോര്‍ക്കുന്നു. രണ്ടുവര്‍ഷക്കാലം അദ്ദേഹത്തോടൊപ്പം കണ്ണൂരിലും തലശ്ശേരിയിലുമായി പ്രവര്‍ത്തിക്കാന്‍ എനിക്കവസരമുണ്ടായി. വിടവാങ്ങല്‍ വേളയില്‍ പ്രവര്‍ത്തകരും വികാരതരളിതരായിരുന്നു. വി.പി.ജനേട്ടന്‍ വലിയ കര്‍ക്കശക്കാരനായാണ്‌ കരുതപ്പെട്ടിരുന്നത്‌. ഞങ്ങള്‍ ആദ്യം പരിചയപ്പെട്ടത്‌ 1956 ല്‍ ചെന്നൈ വിവേകാനന്ദ കോളേജില്‍ നടന്ന സംഘശിക്ഷാവര്‍ഗിലായിരുന്നു. തിരുവനന്തപുരം ശാഖയുമായിട്ടാണ്‌ എനിക്കാകെയുള്ള പരിചയം. അക്കാലത്ത്‌ അദ്ദേഹത്തെ കേട്ടിട്ടുപോലുമില്ല. ശിബിരത്തില്‍ അദ്ദേഹം ശിക്ഷകനായിരുന്ന ഗണത്തിലാണ്‌ എനിക്കിടം കിട്ടിയത്‌. ഗണസമതയുടെ സമയത്താണ്‌ ജനേട്ടന്റെ കര്‍ക്കശത്വം അനുഭവിച്ചത്‌. ശാരീരിക കാര്യങ്ങളില്‍ അത്രമോശമല്ലാതിരുന്നതിനാല്‍ ഞാന്‍ ഏതാണ്ട്‌ രക്ഷപ്പെട്ടുനിന്നിരുന്നു. മറ്റു ചിലര്‍ക്ക്‌ അദ്ദേഹത്തിന്റെ തുളച്ചുകയറുന്നതും പൊള്ളുന്നതുമായ അഭിപ്രായങ്ങള്‍ സഹിക്കാനായിരുന്നില്ല. അതു ശമിപ്പിക്കാന്‍ പ്രാന്തപ്രചാരകന്‍ ദത്താജിയും ഭാസ്കര്‍റാവുജിയും ഇടപെടേണ്ടി വന്നിരുന്നു. അന്നത്തെ ഗണവേഷ ഷര്‍ട്ട്‌ മുഴുവന്‍ തുറന്നതാവാന്‍ പാടില്ലായിരുന്നു. മാത്രമല്ല, മൂന്ന്‌ ബട്ടന്‍സ്‌ ഒരു നാടയില്‍ പിടിപ്പിച്ചത്‌ ഉപയോഗിക്കേണ്ടിയിരുന്നു.

എന്റെ ഷര്‍ട്ടിന്‌ രണ്ടുബട്ടണ്‍ നിര്‍ദ്ദിഷ്ടമായ ചിപ്പിയിലുള്ളതും ഒന്നു പ്ലാസ്റ്റിക്കുമായിരുന്നു. നിറവ്യത്യാസമില്ലെങ്കിലും ചില കോണുകളില്‍ നോക്കുമ്പോള്‍ അവയുടെ തിളക്കത്തിന്‌ വ്യത്യാസമുണ്ടായിരുന്നു. ഗണവേഷപരീക്ഷയ്ക്കായി നിന്നപ്പോള്‍ ആ പിഴവിന്റെ പേരില്‍ പരീക്ഷയെടുക്കാന്‍ ജനേട്ടന്‍ തയ്യാറായില്ല. എന്നാല്‍ മറ്റൊരു പ്രചാരകന്‍ റാംജി മാലോദേ ഷര്‍ട്ടിന്റെ ബട്ടനുള്ള മാര്‍ക്ക്‌ കുറച്ച്‌ പരീക്ഷയ്ക്ക്‌ നില്‍ക്കാന്‍ അനുമതി നല്‍കി. രണ്ടുവര്‍ഷം കഴിഞ്ഞ്‌ അദ്ദേഹത്തിന്റെ കീഴില്‍ കണ്ണൂരിലേക്കാണ്‌ പോകേണ്ടതെന്നറിഞ്ഞപ്പോള്‍ ആശങ്കയുണ്ടായി. ജനാര്‍ദ്ദനന്‍ മേസെ ാ‍മെ‍ല്‍ ആണെങ്കിലും ഹൃദയാലുവാണ്‌ എന്ന്‌ മാധവജി പറഞ്ഞുതന്നു. കണ്ണൂരില്‍ ചെന്നപ്പോഴാണ്‌ വാസ്തവം മനസ്സിലായത്‌. സംഘത്തിനുള്ളിലും പുറത്തുമുള്ളവരുടെ ഉള്ളില്‍ ജനേട്ടന്‍ സ്ഥാനം പിടിച്ചുകഴിഞ്ഞിരുന്നു. കണ്ണൂരിലെ തളാപ്പുക്ഷേത്രത്തിനു മുന്നിലെ രാഷ്ട്രമന്ദിരമെന്ന കാര്യാലയം അടിയന്തരാവസ്ഥവരെ കാര്യാലയമായി നിന്നിരുന്നു. ഇന്നും അന്നാട്ടുകാര്‍ ആ വീടിന്‌ രാഷ്ട്രമന്ദിരമെന്നാണ്‌ പറയുന്നതെന്ന്‌ രണ്ടുമാസംമുമ്പ്‌ അവിടെ പോയപ്പോള്‍ അറിഞ്ഞു. ജനേട്ടനാണ്‌ സാക്ഷാല്‍ കെ.ജി.മാരാരെ സ്വയംസേവകനാക്കിയത്‌. ജനേട്ടന്റെ മുദ്ര അദ്ദേഹത്തിന്റെ ജീവിതത്തില്‍ പതിഞ്ഞിരുന്നു. മാരാര്‍ പ്രചാരകനായതും ജനേട്ടനില്‍നിന്ന്‌ പ്രചോദനംകൊണ്ടിട്ടായിരുന്നു. പിന്നീട്‌ സാഹിത്യവിശാരദ്‌ പരീക്ഷ എഴുതാനും അധ്യാപകവൃത്തി സ്വീകരിക്കാനും അദ്ദേഹം സഹായിച്ചു. സംഘപ്രവര്‍ത്തകര്‍ക്ക്‌ ജോലിക്കവസരമുണ്ടാക്കാന്‍ ജനേട്ടന്‍ ശ്രദ്ധിച്ചിരുന്നു. കണ്ണൂര്‍ സ്പിന്നിംഗ്‌ മില്‍ പോലുള്ള സ്ഥാപനങ്ങളിലെ ഉയര്‍ന്ന അധികാരികളുമായുണ്ടാക്കിയെടുത്ത പരിചയംമൂലം ഒട്ടേറെപ്പേര്‍ക്ക്‌ അവിടെ ജോലി കിട്ടിയിരുന്നു. ആ കമ്പനി നിര്‍ത്തുവോളം അവരിലേറെപ്പേരും ആ ജോലിയില്‍ തുടരുകയും ചെയ്തു.

നിര്‍ഭയമായി എവിടേയും കയറിച്ചെന്ന്‌ കാര്യങ്ങള്‍ പറയുന്നത്‌ ജനേട്ടന്റെ സഹജസ്വഭാവമാണ്‌. മലബാറിലെ കമ്മ്യൂണിസ്റ്റ്‌ മാടമ്പിമാരുടെ കേന്ദ്രസ്ഥാനമായ കല്യാശ്ശേരിയില്‍ തളിപ്പറമ്പിലെ സ്വയംസേവകര്‍ ചെന്ന്‌ ശാഖയ്ക്ക്‌ തുടക്കമിട്ടു. ഇ.കെ.നായനാര്‍, കെ.പി.ആര്‍.ഗോപാലന്‍, കെ.പി.ആര്‍.രായരപ്പന്‍, എം.പി.നാരായണന്‍ നമ്പ്യാര്‍ മുതലായ കൊലകൊമ്പന്മാരുടെ നാടാണ്‌ കല്യാശ്ശേരി. ശാഖയില്‍ പോയ യുവാക്കളെ വിളിച്ച്‌ കെപിആര്‍ ഭീഷണിപ്പെടുത്തുകയും വി.പി.ജനാര്‍ദ്ദനനെ തങ്ങള്‍ക്ക്‌ കാണണമെന്ന്‌ ഭീഷണി സ്വരത്തില്‍ പറയുകയും ചെയ്തു. ഒരു ദിവസം ജനേട്ടന്‍ നേരെ കെപിആറിന്റെ വീട്ടിലേക്ക്‌ കയറിച്ചെന്ന്‌ "ഞാനാണ്‌ വി.പി.ജനാര്‍ദ്ദനന്‍. ആര്‍എസ്‌എസ്‌ പ്രചാരകന്‍, താങ്കള്‍ എന്നെ കാണണമെന്ന്‌ ഞങ്ങളുടെ കുട്ടികളോട്‌ പറഞ്ഞതനുസരിച്ചു വന്നതാണ്‌" എന്നു പറഞ്ഞപ്പോള്‍ "തൂക്കുമരത്തില്‍നിന്നിറങ്ങി വന്ന മനുഷ്യന്‍" എന്ന്‌ മാര്‍ക്സിസ്റ്റ്‌ സാഹിത്യത്തില്‍ വാഴ്ത്തപ്പെട്ട കെപിആര്‍ കുശലം പറഞ്ഞിരുത്തി ചായ സല്‍ക്കരിച്ചു വിട്ടു. കെപിആര്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍നിന്ന്‌ പുറത്തുവന്ന സമയത്ത്‌ മലപ്പുറം ജില്ല രൂപീകരിക്കാനുള്ള ഇഎംഎസ്‌ സര്‍ക്കാരിന്റെ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇക്കാര്യത്തില്‍ കൂടുതലായി ക്രിയാത്മകമായ നടപടികള്‍ അദ്ദേഹത്തെക്കൊണ്ട്‌ ചെയ്യിക്കാനാവുമോ എന്നു ശ്രമിക്കാന്‍ ഞാനും കെ.ജി.മാരാരും കോഴിക്കോട്ടെ ഇംപീരിയല്‍ ഹോട്ടലില്‍ അദ്ദേഹം താമസിച്ചിരുന്ന മുറിയില്‍ പോയി. തന്റെ നയം വിശദീകരിക്കുന്ന അവസരങ്ങളില്‍ ഈ വിഷയവും സംസാരിക്കാമെന്നദ്ദേഹം ഏറ്റു. പഴയകാര്യങ്ങള്‍ പറയുന്ന കൂട്ടത്തില്‍ കെപിആര്‍ വി.പി.ജനേട്ടന്റെ കാര്യവും എടുത്തുപറഞ്ഞു.

1970-75 കാലത്ത്‌ പ്രസിദ്ധ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായി സി.പി.ശ്രീധരന്‍, കഥാകൃത്ത്‌ ടി.പത്മനാഭന്‍ തുടങ്ങിയവരുമായി സംസാരിച്ചപ്പോള്‍ അവരുടെയൊക്കെ മനസ്സില്‍ ആര്‍എസ്‌എസ്‌ പതിഞ്ഞുകിടക്കുന്നത്‌ ജനേട്ടനിലൂടെയാണെന്ന്‌ മനസ്സിലായി. ജനേട്ടന്‍ കോഴിക്കോട്ട്‌ ആര്‍എസ്‌എസ്‌ പ്രചാരകനായെത്തിയ അവസരത്തിലെ ഒരു സംഭവം മാധവജി രസകരമായി വിവരിച്ചു. കാര്യാലയത്തില്‍ സംഘത്തിന്റേതായ ശസ്ത്രങ്ങളും മറ്റുപകരണങ്ങളും എത്രയുണ്ടെന്നും അവയെവിടെയാണെന്നും കണക്കെടുക്കാനായിരുന്നു ശ്രമം. അവയെല്ലാം കൈവശമുള്ളവര്‍ ഒരു നിശ്ചിത തീയതിക്കുമുമ്പായി കാര്യാലയത്തില്‍ എത്തിക്കണം എന്നായിരുന്നു നിര്‍ദ്ദേശം. "എല്ലാവരും ആയുധംവെച്ചു കീഴടങ്ങണം" എന്നായിരുന്നു ആ നിര്‍ദ്ദേശത്തിനര്‍ത്ഥമെന്ന്‌ മാധവജി പറഞ്ഞതോടെ അന്തരീക്ഷം ചിരിയാല്‍ മുഖരിതമായി.

വിശ്വഹിന്ദുപരിഷത്തിന്റെ ഇന്നത്തെ സംസ്ഥാന ആസ്ഥാനമായ കലൂരിലെ പാവക്കുളം ക്ഷേത്രം പരിഷത്തിന്‌ ലഭിച്ചത്‌ ഇരവി രവിനമ്പൂതിരിപ്പാടിന്റെ ശ്രമം കൊണ്ടായിരുന്നു. നമ്പൂതിരിപ്പാടും ജനേട്ടനും ചേര്‍ന്ന്‌ അതിന്റെ പുനരുദ്ധാരണ ശ്രമമാരംഭിച്ചു. ക്ഷേത്രത്തിന്റെ വളപ്പില്‍ ആദ്യമായി ഒരാസ്ഥാനം നിര്‍മിക്കാന്‍ ജനേട്ടന്‍ ഉത്സാഹിച്ചു. അടിയന്തരാവസ്ഥയിലെ ബുദ്ധിമുട്ടുകള്‍ക്കിടയിലും ക്ഷേത്രപ്രവര്‍ത്തനങ്ങള്‍ നടന്നു. അതിനുശേഷമാണ്‌, ക്ഷേത്രത്തോടുചേര്‍ന്ന്‌ ശ്രീകാര്‍ത്ത്യായനി വര്‍ക്കിംഗ്‌ വിമെന്‍സ്‌ ഹോസ്റ്റല്‍ സ്ഥാപിക്കാന്‍ ശ്രമമാരംഭിച്ചത്‌. ഔദ്യോഗികതലങ്ങളില്‍ ജനേട്ടനുണ്ടാക്കിയെടുത്ത സമ്പര്‍ക്കത്തിന്റെയും വിശ്വാസ്യതയുടെയും ഫലമാണ്‌ അത്‌. സമാജസേവന യജ്ഞത്തിന്‌ ആഹൂതി നല്‍കാനുള്ള അഗ്നി മനസ്സില്‍ പേറിയാണ്‌ ആറുപതിറ്റാണ്ടുകള്‍ക്കു മുമ്പദ്ദേഹം വീടുവിട്ടിറങ്ങിയത്‌. സംഘപഥമായിരുന്നു അദ്ദേഹം തെരഞ്ഞെടുത്ത രാജപാത.

ലവ് ജിഹാദിനെതിരെ വോയ്‌സ് ഫോര്‍ ജസ്റ്റിസ്

ലവ് ജിഹാദിനെതിരെ വോയ്‌സ് ഫോര്‍ ജസ്റ്റിസ്
Posted on: 25 Mar 2011


തിരുവനന്തപുരം: ലവ് ജിഹാദിനെതിരെ സ്‌കൂള്‍തലത്തില്‍ത്തന്നെ ഫലപ്രദമായ രീതിയില്‍ വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്തണമെന്ന് ചെന്നൈ ആസ്ഥാനമായ വോയ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയ്ക്കുവേണ്ടി ഈ വിഷയത്തില്‍ പഠനം നടത്തിയ കമ്മിറ്റി അംഗവും രാജസ്ഥാനിലെ മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലുമായ ഗുര്‍ചരണ്‍സിങ്ഗില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സിമ്പോസിയങ്ങളിലൂടെയും ക്ലാസുകളിലൂടെയും വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം നല്‍കണം. രക്ഷിതാക്കള്‍ക്കും ഉപദേശങ്ങള്‍ നല്‍കേണ്ടതുണ്ട്. ലവ് ജിഹാദുമായി ബന്ധപ്പെട്ട കേസുകള്‍ നിരീക്ഷിക്കാന്‍ സംസ്ഥാനതലത്തില്‍ പോലീസ് സംവിധാനം ശക്തമാക്കണം. മനുഷ്യാവകാശ സംഘടനകള്‍ക്കും ഈ വിഷയത്തില്‍ മുഖ്യപങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കമ്മിറ്റിയംഗങ്ങളായ ടി.എസ്. റാവു, ഡോ. ഐ.ബി.വിജയലക്ഷ്മി, ഡോ.സുവര്‍ണറാവല്‍, പി.ഗണപതി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

(OriginalNews source Link:

Tuesday, March 22, 2011

'മാതൃഭൂമി'ക്കെതിരെ ആര്‍എസ്‌എസ്‌ നിയമനടപടിക്ക്‌

'മാതൃഭൂമി'ക്കെതിരെ ആര്‍എസ്‌എസ്‌ നിയമനടപടിക്ക്‌

Posted On: Tue, 22 Mar 2011 23:15:53
കോഴിക്കോട്‌: അപമാനകരമായ രീതിയില്‍ ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമി വാരികക്കെതിരെ ആര്‍എസ്‌എസ്‌ വക്കീല്‍നോട്ടീസ്‌ അയച്ചു. പ്രാന്ത കാര്യവാഹ്‌ പി. ഗോപാലന്‍കുട്ടി മാസ്റ്ററാണ്‌ അഡ്വ. കെ.കെ ബാലറാം മുഖേന നോട്ടീസയച്ചത്‌. മാതൃഭൂമി പ്രിന്റര്‍ ആന്റ്‌ പബ്ലിഷര്‍ എം.എന്‍ രവിവര്‍മ്മ, മാനേജിങ്ങ്‌ എഡിറ്റര്‍ പി.വി ചന്ദ്രന്‍, മാതൃഭൂമി വാരിക പത്രാധിപര്‍ കെ.കെ ശ്രീധരന്‍ നായര്‍, ഡെപ്യൂട്ടി എഡിറ്റര്‍ എം.പി ഗോപിനാഥ്‌, അസിസ്റ്റന്റ്‌ എഡിറ്റര്‍ കമല്‍റാം സജീവ്‌, ലേഖകന്‍ ബദ്രി റെയ്ന, വിവര്‍ത്തക കെ.ആര്‍ ധന്യ എന്നിവര്‍ക്കാണ്‌ വക്കീല്‍നോട്ടീസ്‌.

വസ്തുതാവിരുദ്ധമായ ലേഖനം സാമുദായിക സൗഹാര്‍ദ്ദത്തിനു കോട്ടം തട്ടിക്കുന്നതാണെന്ന്‌ നോട്ടീസില്‍ പറയുന്നു. സംഘത്തിന്റെ മറുപടി പ്രസിദ്ധീകരിക്കാതെ 'ആര്‍എസ്‌എസ്‌ മറുപടി പറയുന്നു' എന്ന്‌ വാരിക പരസ്യം നല്‍കി വഞ്ചിക്കുകയും ചെയ്തു.

മന്മോഹിനി ..... Miss India


മന്മോഹിനി

For more Detail story click below:

ആമക്കാവ് ക്ഷേത്രം പൂരം 2011

കൂറ്റനാട് : ആമക്കാവ് ക്ഷേത്രം പൂരം 2011
2011 march 13











Ponnunniarkkavu Pooram2011 (Slideshow)

Ponnunniarkkavu Pooram2011 Nellikkattiri P.O.,Palakkad.(Slideshow) 20-03-2011 Sunday


പൂജനീയ ഗുരുജി ഡോക്ടര്ജിയോടൊപ്പം( പഴയകാലഫോട്ടോ)



പൂജനീയ ഗുരുജി ആദ്യ സര്സന്ഘചാലക് പൂജനീയ ഡോക്ടര്ജിയോടൊപ്പം  ( പഴയകാല ഫോട്ടോ- 1939)

1963 ഡല്‍ഹിയില്‍ റിപബ്ലിക്പരേഡില്‍ RSS സ്വയംസേവകര്‍ (photo)

1963 റിപബ്ലിക് പരേഡ് ഡല്‍ഹിയില്‍ 3500 സ്വയം സേവകരുടെ പദസഞ്ചലനം


കാശ്മീരി പണ്ഡിറ്റ്‌സ് - മനുഷ്യാവകാശ പരിധികളും

Kashmiri Hindus (Pandits) are in exile since early 1990 after Islamic religious fundamentalists
in the valley of Kashmir took to armed subversion and terrorism and drove them out of their centuries old habitat.

A Youth Initiative Protest by Poster

കാശ്മീരി പണ്ഡിറ്റ്‌സ് - മനുഷ്യാവകാശ പരിധികളും

ശ്രീ പിണ്ടാലിക്കുന്ന്സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (മലബാര്‍പഴനി)

" അനുഷ്ടാനത്തിലൂടെ അഭിമാനത്തിലേക്ക്
സാധനയിലൂടെ സമൃദ്ധിയിലേക്ക്"
 
കേരള ക്ഷേത്ര സംരക്ഷണ സമിതി
പിണ്ടാലിക്കുന്ന് ശാഖ
 
ഭക്തജനങ്ങളെ,
മദ്ധ്യ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ മലബാര്‍ പഴനി
എന്ന് പ്രസിദ്ധമായ ശ്രീ പിണ്ടാലിക്കുന്ന് സുബ്രഹ്മന്ന്യ സ്വാമി ക്ഷേത്രത്തിലെ വിശേഷ ദിവസമായി വൃശ്ചിക മാസത്തിലെ വെളുത്ത ഷഷ്ടി ആചരിച്ചു വരുന്നു. അന്നേ ദിവസം വിവിധ ആത്മീയ ആഘോഷ പരിപാടികള്‍ക്ക് പുറമേ നാടിന്‍റെ നാനാ ഭാഗത്ത്‌ നിന്നും ഭക്ത ജനങ്ങള്‍ പിണ്ടാലി മല കയറി സുബ്രഹ്മണ്യ സ്വാമിയുടെ അനുഗ്രഹത്തിന് പാത്രീഭൂതരാവുന്നു. ഷഷ്ടി വ്രതവും മലകയറിയുള്ള ദര്‍ശന പുണ്യവും ആചരിച്ചാല്‍ കരുണാമയനായ ഭഗവാന്‍ പ്രസാദിച്ചു എല്ലാ അഭീഷ്ടങ്ങളും സാധിച്ചു തരും എന്ന് വിശ്വസിക്കപ്പെടുന്നു.
---------------------------------------------------------------------------------------------------------- 
 
മകരമാസത്തില്‍ തൈപ്പൂയ്യം
ഇടവ മാസത്തില്‍ രോഹിണി നക്ഷത്രത്തില്‍ പ്രതിഷ്ടദിനം
വൃശ്ചിക മാസത്തിലെ വെളുത്ത ഷഷ്ടി വാര്‍ഷികാഘോഷം
 
പ്രധാന വഴിപാട് : പഞ്ചാമൃതം - അഷ്ടാഭിഷേകം -
 തലമുണ്ഡനം- കാവടി പ്രദക്ഷിണം
 
----------------------------------------------------------------------------------------------------------

Friday, March 18, 2011

RSS കേരള കൂട്ടംസാഘിക്‌ 2011ഏപ്രില്‍ 1 എറണാകുളത്തുവെച്ച്

ഏപ്രില് ഒന്നാം തീയതി ഡോക്ടര്ജി ജന്മദിനത്തില് നടത്തപ്പെടുന്ന RSS കേരള കൂട്ടം സാഘിക് 
കേരള ചരിത്രത്തില് ഇന്റര്നെറ്റ്ഉപയോഗിച്ച് 
ഒത്തുചേരുന്നസംഘത്തിന്റെ ആദ്യ പരിപാടി

2011ഏപ്രില് ഒന്നിന് 


* RSS KERALA KOOTTAM SANGIK*

വിശദ വിവരങ്ങള്‍ക്ക്

ഫോണ്‍ :09847279432
RSS കേരള കൂട്ടം സാഘിക്‌ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ അറിയിക്കുക
Swayamsevaks of 'Koottam' internet group organises 1st Sanghik in Ernakulam
First time in the History of Kerala RSS Kerala Koottam - an internet based social networking group Group is conducting a get together ( Sanghik) in Ernakulam.
Date : April 1
Chief Guest : J Nandakumar (Kshetriya Bhoudhik Pramukh)
For more details; Contact:
Ph: 09847279432
e-mail: evalsaraj@gmail.com
RSS കേരള കൂട്ടംസാഘിക്‌ 2011ഏപ്രില്‍ 1 എറണാകുളത്തുവെച്ച്

RSS സമ്പര്‍ക്കയജ്ഞം 2011 ലഘുലേഖ

















RSS സമ്പര്‍ക്കയജ്ഞം 2011 ലഘുലേഖ

In jpg format ... below







Thursday, March 17, 2011

സിപിഎമ്മിന്റെ സദാചാരം

ക്യൂബന്‍ വിപ്ലവേതിഹാസമായി ജീവിക്കുന്ന ഫിദല്‍ കാസ്ട്രോ 82 വയസ്സിനിടെ 35,000 സ്ത്രീകളുമായി രമിച്ചിട്ടുണ്ടെന്നാണ്‌ ഒരു വെളിപ്പെടുത്തല്‍. ഡോക്യുമെന്ററി സംവിധായകനായ ഇയാന്‍ ഹാള്‍പെരിനോട്‌ കാസ്ട്രോയുടെ ഒരു മുന്‍ ഉദ്യോഗസ്ഥനാണ്‌ ഇക്കാര്യം പറഞ്ഞത്‌. തനിക്ക്‌ എത്രകുട്ടികളുണ്ടെന്ന്‌ ആരാഞ്ഞ മാധ്യമപ്രവര്‍ത്തകയോട്‌ 'ഒരു ഗോത്രത്തോളം' എന്ന്‌ കാസ്ട്രോ മറുപടി പറഞ്ഞത്‌ ഇതിനോട്‌ ചേര്‍ത്തുവായിക്കാവുന്നതാണ്‌.

ചെയര്‍മാന്‍ മാവോ സേതൂങ്ങിന്റെ ലൈംഗിക അരാചകത്വത്തെക്കുറിച്ച്‌ അദ്ദേഹത്തിന്റെ ഡോക്ടറായിരുന്നയാള്‍ വിവരിക്കുന്നത്‌ വായിക്കുന്നവര്‍ക്ക്‌ മനംപിരട്ടലുണ്ടാകും. അവിഹിത ഗര്‍ഭത്തിന്റെ പിതൃത്വം ആത്മമിത്രമായ ഏംഗല്‍സിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ആചാര്യനായ കാറല്‍ മാക്സ്‌ ശ്രമിച്ചുവെന്നാണ്‌ ചില ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ലൈംഗികതയുടെ കാര്യം വരുമ്പോള്‍ കമ്മ്യൂണിസ്റ്റ്‌ സദാചാരം എന്നൊന്ന്‌ ഇല്ലെന്ന്‌ തെളിയിക്കാന്‍ പ്രബന്ധങ്ങള്‍ തന്നെ തയ്യാറാക്കാനുള്ള വിവരങ്ങള്‍ വേറെയും ലഭ്യമാണ്‌. ഇവിടെ കേരളത്തിലെ കണ്ണൂരിസത്തിന്റെ ഉല്‍പ്പന്നമായ പി.ശശി സഹതാപം അര്‍ഹിക്കുന്ന ഒരു ജീവി മാത്രമായിരിക്കും.

തുടര്‍ന്ന് വായിക്കുക....ക്ലിക്ക് ....
http://www.janmabhumidaily.com/detailed-story?newsID=124174

ലോകത്തിന്‍ ബഹുമാനബിന്ദുവായ്‌...

 ഗണഗീതം
---------------
 
ലോകത്തിന്‍ ബഹുമാനബിന്ദുവായ്‌ ഭരതഭൂ പുനരുയരാനായ്
സംഘം ചേരും കര്മവീരരാം നരകേസരികള്‍ വേണമഹോ
പൂത്തിങ്കള്‍ പാരിടമെന്പാടും വെള്ളിനിലാവൊളി  വീശുമ്പോള്‍ 
കോളും കാര്‍മേഘങ്ങള്മെങ്ങും  കാളിമയാലെ മൂടുമ്പോള്‍
അലകളുണര്‍വ്വിന്‍   താളമടിക്കും കേറുമിരമ്പി കടലലപോല്‍
ധീമാനുണ്ടോ സുഖ ദുഖങ്ങളിലാടുക യഥവാ വാടുകയോ?
കര്‍മയോഗിതന്‍ മുന്നേറ്റത്തില്‍ പാട്ടിന്നവവെറുമീരടികള്‍
 
സംഘം ചേരും.......
 
ഇലയൊന്നടരും നേരം വിടരും മറ്റൊന്നതിനെ പിന്തുടരാന്‍
ആയതിനാല്‍ മരമെന്നും വളരും തളരും പാന്ഥനു  തണലേകാന്‍
പേരും പെരുമയും കരുതാതെ മരണം പോലും കൂസാതെ 
കര്‍മപഥത്തില്‍ കാലൂന്നാന്‍ കഴിവത് ജീവിതസാഫല്യം
അതുതാനല്ലോ കര്ത്തവ്യത്തിന്‍ സത്യസനാതന സന്ദേശം
 
സംഘം ചേരും... 
 
(rachana : swayamsevaks)

Wednesday, March 16, 2011

രായിരനെല്ലൂര്‍ നാറാണത്ത്‌ ഭ്രാന്താചല ക്ഷേത്രം

രായിരനെല്ലൂര്‍ നാറാണത്ത്‌ ഭ്രാന്താചല ക്ഷേത്രം
(പാലക്കാട്‌ - മലപ്പുറം അതിര്‍ത്തിയില്‍  തിരുവേഗപ്പുറ പഞ്ചായത്തില്‍ )
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്ന് പട്ടാമ്പിക്ക് പോകുന്ന വഴിയില്‍ കൈപ്പുറത്തെത്തി ഇടത്തോട്ട് തിരിഞ്ഞ് നാട്ടുവഴിയിലൂടെ വീണ്ടും മൂന്ന് കിലോമീറ്ററോളം‍ ഉള്ളിലേക്ക് പോയാല്‍ പാലക്കാട് ജില്ലയിലെ രായിരാം കുന്നെന്ന് ‘ (രായിരനെല്ലൂര്‍)  അറിയപ്പെടുന്ന നാറാണത്ത് ഭ്രാന്തന്‍ കുന്നിന്റെ കീഴെയെത്താം.നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റുകയും പിന്നീടത് തള്ളി താഴേക്കിട്ട് ആര്‍ത്തട്ടഹസിക്കുകയും ചെയ്തിരുന്ന മല.
ദുര്‍ഗ്ഗാ ദേവിയുടെ ഒരു ക്ഷേത്രമുണ്ട് മലമുകളില്‍.

നാറാണത്ത് ഭ്രാന്തനുമുന്നില്‍ ശക്തിസ്വരൂപിണിയായ ദുര്‍ഗ്ഗാ ദേവി പ്രത്യക്ഷപ്പെട്ടത് ഈ മലമുകളില്‍ വെച്ചാണെന്നാണ് വിശ്വാസം. തുലാം ഒന്നിനാണ് ദുര്‍ഗ്ഗാദേവി നാറാണത്ത് ഭ്രാന്തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതെന്ന് കരുതപ്പെടുന്നു. ആമയൂര്‍ മനക്കാരാണ് കുന്നിന് മുകളില്‍ ദേവീക്ഷേത്രം പണിതതും പൂജനടത്തുന്നതുമൊക്കെ. തുലാം ഒന്നിന്ന് രായിരാംകുന്ന് കയറുന്നത് പുണ്യമാണെന്നാണ് ഭക്തജനവിശ്വാസം. സന്താനസൌഭാഗ്യത്തിനും, മംഗല്യസൌഭാഗ്യത്തിനും, മാറാരോഗനിവാരണത്തിനുമെല്ലാം വഴിപാട് നടത്തി നാറാണത്ത് ഭ്രാന്തനേയും വന്ദിച്ച് കുന്ന് കയറുന്നവരുടെ തിരക്കായിരിക്കും തുലാം ഒന്നിന്.
സന്താനസൌഭാഗ്യത്തിന് വേണ്ടി മലകയറുന്നവര്‍ ആണ്‍കുട്ടിക്ക് വേണ്ടി കിണ്ടിയും, പെണ്‍കുട്ടിക്ക് വേണ്ടി ഓടവും കമഴ്ത്തി പ്രാര്‍ത്ഥിച്ച് മലയിറങ്ങുകയും സന്താനപ്പിറവിക്ക് ശേഷം അവിടെച്ചെന്ന് കമഴ്ത്തി വെച്ചിരിക്കുന്ന ഈ ഓട്ടുപാത്രങ്ങളില്‍ നെയ്യ് നിറച്ച് മലര്‍ത്തി വെയ്ക്കുകയും വേണമെന്നാണ് വിശ്വാസം.

നാട്ടുപഴമ കാലത്തിന്റെ നിറക്കൂട്ടണിഞ്ഞ് കുന്നോളം കഥകള്‍...

(Source Mathrubhumi News Lekhanam ...NaattuPazhama.. By V.Harigovindan)
കുന്നോളമുണ്ട് കഥകള്‍, ഓരോ കഥയ്ക്കും കാലംചാര്‍ത്തിയ നിറക്കൂട്ട്. പന്തിരുകുലത്തിന്റെ ഐതിഹ്യചരിത്രത്തില്‍ ഏറെപ്രസിദ്ധനാണ് നാറാണത്തു ഭ്രാന്തനെന്നറിയപ്പെട്ട തത്വജ്ഞാനിതന്നെ. ഐതിഹ്യവാഹിനിയായ നിളയുടെതീരത്ത് ഏറ്റവുമധികം സ്മാരകങ്ങളുള്ളതും നാറാണത്തുഭ്രാന്തനാണ്. നിളയുടെ കൈവഴിയായ തൂതയുടെ കരയിലെ ചെത്തല്ലൂര്‍ ഗ്രാമത്തിലായിരുന്നു നാറാണത്തുഭ്രാന്തന്റെ ബാല്യം. ചെത്തല്ലൂരിലെ നാരായണമംഗലത്ത് എന്നുകൂടി പേരുള്ള ആമയൂര്‍മനയ്ക്കലായിരുന്നു കുട്ടിക്കാലത്തെ കുസൃതികളത്രയും. തുടര്‍ന്ന് പണ്ഡിതഗ്രാമമെന്ന് പുകള്‍പെറ്റ തിരുവേഗപ്പുറയില്‍ വേദപഠനത്തിനെത്തിയതോടെയാണ് രായിരനല്ലൂര്‍ മലയും ഐതിഹ്യകഥകളുമായുള്ള ബന്ധം തുടങ്ങുന്നത്.

'അസ്തമയംവരെ കഠിനാധ്വാനംചെയ്ത് ജീവിതഭ്രാന്തിന്റെ കല്ല് സ്വപ്നത്തിന്റെ മലമുകളിലേക്ക് ഉരുട്ടിക്കയറ്റി, അന്തിക്കത് താഴേക്ക് തട്ടി എറിയേണ്ടിവരുന്ന പാവം മനുഷ്യനെച്ചൊല്ലിയാണ് തത്വജ്ഞാനിയായ ഭ്രാന്തന്‍ ചിരിച്ചതെന്ന്' കവി ആലങ്കോട് ലീലാകൃഷ്ണന്‍ 'നിളയുടെ തീരങ്ങളിലൂടെ' എന്നപുസ്തകത്തില്‍ നിരീക്ഷിക്കുന്നു.

ഒരു തുലാം ഒന്നിന് വനദുര്‍ഗയായ ഭഗവതി നാറാണത്തുഭ്രാന്തനുമുന്നില്‍ പ്രത്യക്ഷയായെന്നാണ് വിശ്വാസം. ഈ വിശ്വാസവുമായി എല്ലാ തുലാം ഒന്നിനും വിശ്വാസികള്‍ രായിരനല്ലൂര്‍ മലകയറും. പതിവുമട്ടിലുള്ള പ്രതിഷ്ഠയില്ലാത്ത ക്ഷേത്രത്തില്‍ ഭഗവതിയുടെ പാദമുദ്രയിലാണ് പൂജ. 'നാറാണത്തു ഭ്രാന്തന്‍ ശ്രീ ദ്വാദശാക്ഷരിട്രസ്റ്റാ'ണ് ക്ഷേത്രകാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. തന്റെ ഭ്രാന്തന്‍ചിന്തകള്‍കൊണ്ട് ലോകത്തെ അമ്പരപ്പിച്ച 'നാറാണത്ത്' ക്ഷേത്ര സങ്കല്പത്തിലും വ്യത്യസ്തകാഴ്ചപ്പാട് പുലര്‍ത്തിയതാവാം എന്ന് വിശ്വാസികള്‍ കരുതുന്നു. ഇവിടെ സാമ്പ്രദായികമായ ഉത്സവവിശേഷങ്ങള്‍ പതിവില്ലെന്ന് ട്രസ്റ്റ്‌സെക്രട്ടറി മധുസൂദനന്‍ഭട്ടതിരിപ്പാട് പറഞ്ഞു.

ക്ഷേത്രം അശുദ്ധമായാല്‍ പുണ്യാഹം പതിവില്ല; പകരം പഞ്ചഗവ്യം തളിക്കലാണ് രീതി. പ്രകൃതിഉപാസനയുടെ അടിസ്ഥാനമാവണം ഇതെല്ലാമെന്ന് കരുതപ്പെടുന്നു.

കൊപ്പം വളാഞ്ചേരി റൂട്ടില്‍ നടുവട്ടം ബസ് സ്റ്റോപ്പിലിറങ്ങി ചെങ്കുത്തായ മലകയറിയാല്‍ ക്ഷേത്രത്തിലെത്താം. ഈ സ്റ്റോപ്പിലിറങ്ങിയാല്‍ മലകയറാന്‍ പടവുകള്‍ തീര്‍ത്തിട്ടുണ്ട്. തുലാം ഒന്നിനാവട്ടെ നാല് ദിക്കില്‍നിന്നും തീര്‍ഥാടകര്‍ മലമുകളിലേക്കൊഴുകും. മുകളില്‍ വിശാലമായ മൈതാനമാണ്. ഒരുഭാഗത്ത് നാറാണത്തുഭ്രാന്തന്റെ പടുകൂറ്റന്‍ ശില്പമുണ്ട്. കീഴ്മുറി പുത്തന്‍വീട്ടില്‍ സുരേന്ദ്രകൃഷ്ണന്‍ ഒരു വ്യാഴവട്ടംമുമ്പ് തീര്‍ത്തതാണിത്.

രായിരനല്ലൂരില്‍നിന്ന് കുറച്ചുമാറി തിരുവേഗപ്പുറയിലെ ഭ്രാന്താചലംക്ഷേത്രവും നാറാണത്തുഭ്രാന്തന്റെ ഐതിഹ്യസ്മരണ ഉണര്‍ത്തുന്നു. ഭ്രാന്തന്‍ പൂജിച്ചാരാധിച്ചിരുന്ന ശിവലിംഗമാണ് ഈ ക്ഷേത്രത്തിലേത് എന്നാണ് വിശ്വാസം. 25 അടിയിലേറെ ഉയരവും രണ്ടേക്കര്‍ വിസ്തൃതിയുമുള്ള ശിലാകൂടമാണ് ഭ്രാന്താചലം. പാറക്കെട്ടില്‍ വളര്‍ന്നുനില്‍ക്കുന്ന കാഞ്ഞിരത്തില്‍ ചങ്ങലക്കണ്ണികള്‍ ഇപ്പോഴുമുണ്ട്. ഇത് ഭ്രാന്തനെ ബന്ധിച്ചതാണെന്നും അല്ല ഭണ്ഡാരം ബന്ധിച്ചിരുന്നതാണെന്നും വിഭിന്ന അഭിപ്രായങ്ങളുമുണ്ട്.

ഈ പാറയുടെ കിഴക്കേചെരിവില്‍ പാറ തുരന്നുണ്ടാക്കിയ മൂന്ന് അറകളുണ്ട്. ഒമ്പതാം നൂറ്റാണ്ടിനുമുമ്പ് ദക്ഷിണേന്ത്യയില്‍ പ്രചരിച്ചിരുന്ന ക്ഷേത്രനിര്‍മാണശൈലിക്ക് ഉദാഹരണമാണിതെന്ന് ചരിത്രഗവേഷകര്‍ പറയുന്നു. ഇവിടം ഒരുകാലത്ത് സംന്യാസിമാരുടെ താവളമായിരുന്നിരിക്കാമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രീയപഠനങ്ങളും കാലഗണനയും നടന്നാലേ നാറാണത്തുഭ്രാന്തന്‍ എന്ന ഐതിഹ്യകഥാപാത്രത്തിന്റെ കൂടുതല്‍ യാഥാര്‍ഥ്യങ്ങള്‍ വ്യക്തമാകൂ.