Tuesday, March 8, 2011

പട്ടാമ്പിയില്‍ ഭാരതീയ വിചാരകേന്ദ്രം മാധ്യമ സെമിനാര്‍

ഫെബ്രു : 27 ഞായര്‍ ,  വെല്‍ക്കം ടൂറിസ്റ്റ് ഹോം പട്ടാമ്പി
പട്ടാമ്പി: ഭാരതീയ വിചാരകേന്ദ്രം പട്ടാമ്പി യുണിറ്റ് ' മാധ്യമങ്ങളുടെ രാഷ്ട്രീയ സാംസ്കാരിക അജണ്ട' എന്ന വിഷയത്തില്‍ മാധ്യമ സെമിനാറും
ചര്‍ച്ചയും സംഘടിപ്പിച്ചു. യുണിറ്റ് രക്ഷാധികാരി ഡോ: ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മലയാള മനോരമ റസിഡന്റ് എഡിറ്റര്‍ ശ്രീ ജോയ് ശാസ്താം പടിക്കല്‍ വിഷയാവതരണം നടത്തി.


ആഗോളവത്കരണത്തിന്റെ വരവോടെ കമ്പോള ശക്തികള്‍ പത്രപ്രവര്‍ത്തന രംഗത്ത് ആധിപത്യം സ്ഥാപിക്കുകയും പത്രപ്രവര്‍ത്തനവും പത്രധര്മവും ,പത്ര വ്യവസായത്തിലേക്ക് മാറുകയും
ചെയ്തതായി ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ ശ്രീ ഹരി എസ് കര്‍ത്താ അഭിപ്രായപെട്ടു. പത്രാധിപരുടെ പേരില്‍ പ്രശസ്ത മായിരുന്ന മാധ്യമയുഗം ഇന്ന് വ്യവസായിയുടെയും കൊര്‍പ്പരെറ്റ്കളുടെയും മാത്രം
പേരിലാണ് അറിയപ്പെടുന്നത്.
ഭാരതീയ വിചാരകേന്ദ്രം യുണിറ്റ് പ്രസി: ശ്രീ കെ. രാമന്‍ ഭട്ടതിരിപാട്,
ഗിരീഷ്‌ വടക്കെപാട്ട്, അഡ്വ: പി. മനോജ്‌ എന്നിവര്‍ സംസാരിച്ചു. 
സണ്‍‌ഡേ ഇന്ത്യന്‍ അസി. എഡിറ്റര്‍ കാവാലം ശശികുമാര്‍ ആമുഖ പ്രഭാഷണം നടത്തി. 

പട്ടാമ്പി- ഭാരതീയ വിചാരകേന്ദ്രം മാധ്യമ സെമിനാര്‍ (Slideshow Pics)

No comments:

Post a Comment