'മാതൃഭൂമി'ക്കെതിരെ ആര്‍എസ്‌എസ് നിയമനടപടിക്ക്
Posted On: Tue, 22 Mar 2011 23:15:53
കോഴിക്കോട്: അപമാനകരമായ രീതിയില്‍ ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമി വാരികക്കെതിരെ ആര്‍എസ്‌എസ് വക്കീല്‍നോട്ടീസ് അയച്ചു. പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്ററാണ് അഡ്വ. കെ.കെ ബാലറാം മുഖേന നോട്ടീസയച്ചത്. മാതൃഭൂമി പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ എം.എന്‍ രവിവര്‍മ്മ, മാനേജിങ്ങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍, മാതൃഭൂമി വാരിക പത്രാധിപര്‍ കെ.കെ ശ്രീധരന്‍ നായര്‍, ഡെപ്യൂട്ടി എഡിറ്റര്‍ എം.പി ഗോപിനാഥ്, അസിസ്റ്റന്റ് എഡിറ്റര്‍ കമല്‍റാം സജീവ്, ലേഖകന്‍ ബദ്രി റെയ്ന, വിവര്‍ത്തക കെ.ആര്‍ ധന്യ എന്നിവര്‍ക്കാണ് വക്കീല്‍നോട്ടീസ്.
വസ്തുതാവിരുദ്ധമായ ലേഖനം സാമുദായിക സൗഹാര്‍ദ്ദത്തിനു കോട്ടം തട്ടിക്കുന്നതാണെന്ന് നോട്ടീസില്‍ പറയുന്നു. സംഘത്തിന്റെ മറുപടി പ്രസിദ്ധീകരിക്കാതെ 'ആര്‍എസ്‌എസ് മറുപടി പറയുന്നു' എന്ന് വാരിക പരസ്യം നല്‍കി വഞ്ചിക്കുകയും ചെയ്തു.

No comments:
Post a Comment