പി.ആര്‍. ശശിധരന്‍ ആര്‍എസ്‌എസ് പ്രാന്തപ്രചാരക്
Posted On: Sun, 13 Mar 2011 22:29:15
മംഗലാപുരം: ആര്‍എസ്‌എസ് കേരള പ്രാന്തപ്രചാരകനായി പി.ആര്‍. ശശിധരനെ നിയോഗിച്ചു. പ്രാന്തപ്രചാരക് ആയിരുന്ന എ. ഗോപാലകൃഷ്ണന്‍ സീമാ കല്യാണ്‍ സമിതി ദേശീയ സഹസംയോജകനായതിനെത്തുടര്‍ന്നാണ് ശശിധരന് പുതിയ ചുമതല നല്‍കിയത്. ദക്ഷിണ ക്ഷേത്രീയ സഹപ്രചാരകനായി തമിഴ്‌നാട്ടില്‍ നിന്നുള്ള സ്ഥാണുമാലയനെ നിയോഗിച്ചു. ഉത്തര തമിഴ്‌നാട് പ്രാന്തപ്രചാരകായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. മംഗലാപുരത്തിനടുത്ത് പുത്തൂരില്‍ ചേര്‍ന്ന ആര്‍എസ്‌എസ് അഖിലഭാരതീയ പ്രതിനിധിസഭയാണ് പുതിയ ചുമതലകള്‍ പ്രഖ്യാപിച്ചത്.
കോട്ടയം ജില്ലയിലെ മാടപ്പാട് സ്വദേശിയായ ശശിധരന്‍ വിദ്യാര്‍ത്ഥിയായിരിക്കെ ആര്‍എസ്‌എസ് സ്വയംസേവകനായി. ആര്‍എസ്‌എസ് കോട്ടയം ജില്ലാ സഹകാര്യവാഹായിരുന്നു. ഉന്നതബിരുദത്തെത്തുടര്‍ന്ന് ഏലൂരിലെ കമ്പനി ഉദ്യോഗസ്ഥനായി ചേര്‍ന്നെങ്കിലും 1983 ല്‍ രാജിവെച്ച് പ്രചാരകനായി. കണ്ണൂര്‍ വിഭാഗ് പ്രചാരക്, പ്രാന്തസേവാപ്രമുഖ്, പ്രാന്തപ്രചാരക് പ്രമുഖ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സേവാപ്രമുഖ് എന്ന നിലയില്‍ സേവാഭാരതി യുടെയും മറ്റും കീഴില്‍ നടക്കുന്ന സേവനപ്രവര്‍ത്തനങ്ങള്‍ക്ക് സവിശേഷമായ ദിശാബോധം നല്‍കാന്‍ ശശിധരന് കഴിഞ്ഞിരുന്നു.
ഏഴ് വര്‍ഷമായി പ്രാന്തപ്രചാരകന്റെ ചുമതല വഹിച്ചിരുന്ന ഗോപാലകൃഷ്ണന്‍ കണ്ണൂര്‍ മാവിലായി ആയില്യത്ത് കുടുംബാംഗമാണ്. 31 വര്‍ഷമായി പ്രചാരകനാണ്. സീമാകല്യാണ്‍ സമിതിയുടെ ദേശീയ സഹസംയോജക് എന്ന നിലയില്‍ ഗുജറാത്ത് മുതല്‍ പശ്ചിമബംഗാള്‍ വരെയുള്ള കടലോര മേഖലയിലെ സേവാ-സാമൂഹ്യ-സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്.

(news source from: http://www.janmabhumidaily.com/detailed-story?newsID=130375)
No comments:
Post a Comment