Thursday, March 17, 2011

സിപിഎമ്മിന്റെ സദാചാരം

ക്യൂബന്‍ വിപ്ലവേതിഹാസമായി ജീവിക്കുന്ന ഫിദല്‍ കാസ്ട്രോ 82 വയസ്സിനിടെ 35,000 സ്ത്രീകളുമായി രമിച്ചിട്ടുണ്ടെന്നാണ്‌ ഒരു വെളിപ്പെടുത്തല്‍. ഡോക്യുമെന്ററി സംവിധായകനായ ഇയാന്‍ ഹാള്‍പെരിനോട്‌ കാസ്ട്രോയുടെ ഒരു മുന്‍ ഉദ്യോഗസ്ഥനാണ്‌ ഇക്കാര്യം പറഞ്ഞത്‌. തനിക്ക്‌ എത്രകുട്ടികളുണ്ടെന്ന്‌ ആരാഞ്ഞ മാധ്യമപ്രവര്‍ത്തകയോട്‌ 'ഒരു ഗോത്രത്തോളം' എന്ന്‌ കാസ്ട്രോ മറുപടി പറഞ്ഞത്‌ ഇതിനോട്‌ ചേര്‍ത്തുവായിക്കാവുന്നതാണ്‌.

ചെയര്‍മാന്‍ മാവോ സേതൂങ്ങിന്റെ ലൈംഗിക അരാചകത്വത്തെക്കുറിച്ച്‌ അദ്ദേഹത്തിന്റെ ഡോക്ടറായിരുന്നയാള്‍ വിവരിക്കുന്നത്‌ വായിക്കുന്നവര്‍ക്ക്‌ മനംപിരട്ടലുണ്ടാകും. അവിഹിത ഗര്‍ഭത്തിന്റെ പിതൃത്വം ആത്മമിത്രമായ ഏംഗല്‍സിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ആചാര്യനായ കാറല്‍ മാക്സ്‌ ശ്രമിച്ചുവെന്നാണ്‌ ചില ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ലൈംഗികതയുടെ കാര്യം വരുമ്പോള്‍ കമ്മ്യൂണിസ്റ്റ്‌ സദാചാരം എന്നൊന്ന്‌ ഇല്ലെന്ന്‌ തെളിയിക്കാന്‍ പ്രബന്ധങ്ങള്‍ തന്നെ തയ്യാറാക്കാനുള്ള വിവരങ്ങള്‍ വേറെയും ലഭ്യമാണ്‌. ഇവിടെ കേരളത്തിലെ കണ്ണൂരിസത്തിന്റെ ഉല്‍പ്പന്നമായ പി.ശശി സഹതാപം അര്‍ഹിക്കുന്ന ഒരു ജീവി മാത്രമായിരിക്കും.

തുടര്‍ന്ന് വായിക്കുക....ക്ലിക്ക് ....
http://www.janmabhumidaily.com/detailed-story?newsID=124174

No comments:

Post a Comment