Tuesday, March 8, 2011

പുതുക്കുളങ്ങരക്കാവ് താലപ്പൊലി 2011 Feb-27

പുതുക്കുളങ്ങരക്കാവ് ക്ഷേത്രത്തില്‍ താലപ്പൊലി ഭക്തിസാന്ദ്രമായി
Posted on: 28 Feb 2011


ചാത്തനൂര്‍: പുതുക്കുളങ്ങരക്കാവ് ഭഗവതിക്ഷേത്രത്തില്‍ താലപ്പൊലി ആഘോഷിച്ചു. ക്ഷേത്രം തന്ത്രി ഈക്കാട്ട് നാരായണന്‍നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ വിശേഷാല്‍പൂജകള്‍ നടന്നു.
ഉച്ചയ്ക്ക് ഒഴുകില്‍ മനയ്ക്കല്‍നിന്ന് ആന, പഞ്ചവാദ്യ സഹിതം എഴുന്നള്ളിപ്പ് നടന്നു. ഉച്ചതിരിഞ്ഞ് ചാലുചാട്ടവുമുണ്ടായി.
ചാത്തനൂര്‍, മൈലാടി, പെരങ്ങന്നൂര്‍, ഇട്ടോണം എന്നീ ദേശക്കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ആന, പഞ്ചവാദ്യം, പൂക്കാവടി, തകില്‍, നാദസ്വരം എന്നിവയോടെ മറ്റ് ചെറുപൂരങ്ങളും ക്ഷേത്രാങ്കണത്തില്‍ സംഗമിച്ചു. വൈകീട്ട് എല്ലാ ദേശങ്ങളുടെയും കൂട്ടിയെഴുന്നള്ളിപ്പും ഉണ്ടായി. രാത്രി നൃത്തസംഗീതനാടകവും അരങ്ങേറി.

No comments:

Post a Comment