ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിക്കുന്നത് ദുരുപദിഷ്ടം: സര്‍കാര്യവാഹ്
osted On: Tue, 25 Jan 2011 10:55:35
തൃശൂര്‍: ഹിന്ദുസമൂഹത്തെ തീവ്രവാദികളാക്കി മുദ്രകുത്താന്‍ നാടിന്റെ സുരക്ഷാചുമതലയുള്ളവര്‍ തന്നെ ശ്രമിക്കുന്നത് അപമാനകരമാണെന്ന് ആര്‍.എസ്.എസ്.സര്‍ കാര്യവാഹ് സുരേഷ് ജോഷി പറഞ്ഞു. തൃശൂരില്‍ പുതിയതായി നിര്‍മ്മിച്ച കാര്യാലയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വഭീകരത എന്നതിനോടൊപ്പം കാവിഭീകരത എന്ന ഒരുപദംകൂടി ചേര്‍ത്ത് സംസ്കൃതിയെ അപമാനിക്കലാണ് ഇക്കൂട്ടര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
സംസ്കൃതിയെ സംരക്ഷിക്കാനായി നാം ന്യായത്തിന്റെ വഴിയിലൂടെ തന്നെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. സജ്ജനങ്ങള്‍ നിഷ്ക്രിയരായതാണ് ഇത്തരം പദപ്രയോഗങ്ങള്‍ ഉയര്‍ന്നുവരാനുള്ള കാരണം. സജ്ജനങ്ങളെ സക്രിയരും സംഘടിതരുമാക്കണം ഇതിന് ഈശ്വരീയമായ ചിന്തയുമുണ്ടാവണം. നാം ന്യായത്തില്‍ നിന്നും പിന്തിരിയരുതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 9.30ന് കാര്യാലയത്തിന്റെ ഗൃഹപ്രവേശം നടന്നു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ മഹാനഗര്‍ സംഘചാലക് ജി.മഹാദേവന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന്‍, ശ്രീരാമകൃഷ്ണാശ്രമം വിവേകാനന്ദ വിജ്ഞാനകേന്ദ്രം ഡയറക്ടര്‍ സ്വാമി സദ്ഭവാനന്ദ, ക്ഷേത്രീയ സംഘചാലക് വന്യരാജ്, പ്രാന്തപ്രചാരക് എ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കാര്യാലയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കിയ പ്രമുഖ വ്യക്തികളെയും ചടങ്ങില്‍ ആദരിച്ചു.

No comments:
Post a Comment