" മതപരിവര്‍ത്തനം ഭീകരത " : ശശികല ടീച്ചര്‍
ചെട്ടിപടി കേന്ദ്രമായി നടക്കുന്ന വ്യാജ പ്രലോഭനങ്ങള്‍ നല്‍കിയുള്ള
നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമങ്ങള്‍ക്കെതിരെ വിശ്വ ഹിന്ദു
പരിഷത്തിന്റെയും ഹിന്ദു ഐക്യവേദിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍
നടന്ന തിരുമിറ്റക്കോട് പഞ്ചായത്ത് "ഹിന്ദു ജാഗരണ മഹാസമ്മേളനം"
ഫെബ്രു :16 ബുധന്‍ വൈകീട്ട് ചെട്ടിപടി (പെരിങ്കന്നുര്‍) സെന്റെറില്‍ നടന്നു.
സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശ്രീമതി.
കെപി ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി.
VHP തൃത്താല താലുക്ക് ജോ. സെക്രട്ടറി പി. പി. ശിവദാസ് സ്വാഗതം പറഞ്ഞു.
ഇ.കെ. കേശവന്‍ മാസ്റ്റര്‍ (ക്ഷേത്ര സംരക്ഷണ സമിതി പാലക്കാട് മേഖല കാര്യദര്‍ശി)
അദ്ധ്യക്ഷനായിരുന്നു. vhp ജില്ല സംഘടനാ സെക്രട്ടറി വി.പി.രവീന്ദ്രന്‍, മണികണ് ടന്‍
എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment