ആശ്വാസവാക്കുകളുമായി നിരവധിപേര്‍
ഷൊറണൂര്‍: ട്രെയിനില്‍ പീഡനത്തിനി രയായി കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിനെ ആശ്വസിപ്പിക്കാന്‍ നിരവധിപേര്‍ ചൊവ്വാഴ്ചയും ചുഡുവാലത്തൂരിലുള്ള വീട്ടിലെത്തി., ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല, ബജ്‌റംഗ്ദള്‍ സംസ്ഥാന സെക്രട്ടറി എ.എം.ഭക്തവത്സലന്‍, തുടങ്ങി നിരവധിപേര്‍ ആശ്വാസവാക്കുകളുമായെത്തി.
സൗമ്യയുടെ കുടുംബത്തിന് റെയില്‍വേ വീട് നിര്‍മിച്ചുനല്‍കണമെന്ന് ബജ്‌റംഗ്ദള്‍ സംസ്ഥാനസെക്രട്ടറി ആവശ്യപ്പെട്ടു. സൗമ്യയുടെ കുടുംബത്തിനുള്ള ധനസഹായം എ.എം.ഭക്തവത്സലന്‍ സൗമ്യയുടെ അമ്മയ്ക്ക് കൈമാറി. വിശ്വഹിന്ദുപരിഷത്ത് ജില്ലാസെക്രട്ടറി വി.പി.രവീന്ദ്രന്‍, രജിത്ത് പി. ബൈജു എന്നിവരും പങ്കെടുത്തു.

തീവണ്ടിയില്‍ സ്ത്രീകള്‍ക്ക് സംരക്ഷണംനല്‍കണം -കെ.പി. ശശികല
ശ്രീകൃഷ്ണപുരം: തീവണ്ടിയില്‍ സുരക്ഷിതമായി യാത്രചെയ്യാന്‍ സ്ത്രീകള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്നും സൗമ്യയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ആവശ്യപ്പെട്ടു.
ഹിന്ദു ഐക്യവേദി ശ്രീകൃഷ്ണപുരം പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍. കെ.എസ്. വിപിന്‍ അധ്യക്ഷനായി. കെ. ഹരീന്ദ്രകുമാര്‍, പി. ഹരിദാസ്, പി. അരവിന്ദന്‍, പി.എന്‍. ശ്രീരാമന്‍, എ. രാമചന്ദ്രന്‍, പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

No comments:
Post a Comment