Sunday, February 6, 2011

പിശാചിന്റെ താഴ്‌വര..

പിശാചിന്റെ താഴ്‌വര
10 March, 2009 12:55:00
വി.പി രമേശന്‍



പാകിസ്ഥാനിലെ സ്വാത്‌ മേഖലയില്‍ ഒരു പിശാച്‌ തലയുയര്‍ത്തിയിരിക്കുന്നു. മനുഷ്യകുലത്തെ ഇരുണ്ടമധ്യയുഗത്തിലേയ്ക്കാനയിയ്ക്കാന്‍ പോന്ന പലതും ആ പിശാചിന്റെ കയ്യിലുണ്ട്‌. പാകിസ്ഥാനിലെ സ്വിറ്റ്സര്‍ലണ്ട്‌ എന്നുപറയുന്ന സ്വാത്‌ മേഖല കുന്നുകളും താഴ്‌വാരങ്ങളും നദികളും ഉള്‍പ്പെടുന്ന സസ്യശ്യാമളകോമളഭൂവാണ്‌. പ്രാകൃതവേഷത്തില്‍ നില്‍ക്കുന്ന പിശാച്‌ മതത്തിന്റെ ഗര്‍ഭഗൃഹത്തില്‍ നിന്നും പുറത്തുചാടിയതാണ്‌. സമാധാനം വിലയ്ക്കുവാങ്ങിയ പാക്‌ ഭരണകൂടം സ്വാത്‌ മേഖല താലിബാന്‍ എന്ന കിരാത സംഘത്തിന്‌ അടയറവച്ച്‌ പാകിസ്ഥാനിലൂള്ളിലൊരുഭീകര രാഷ്ട്രം സൃഷ്ടിക്കാന്‍ അനുമതി കൊടുത്തത്‌ മനുഷ്യരാശിയോടുചെയ്ത ഏറ്റവും കൊടിയപാതകമാണ്‌. ഇനി സ്വാത്‌ മേഖലയില്‍ പാക്‌ ഭരണകൂടനിയന്ത്രണങ്ങളുണ്ടാവില്ല.



 


നീതി നിര്‍വ്വഹണസംവിധാനമുണ്ടാവില്ല. താലിബാന്റെ ഷരിയത്ത്‌ കോടതികള്‍ മാത്രം. മധ്യയുഗത്തിലെ പ്രാകൃതസമൂഹം രൂപപ്പെടുത്തിയ ഒരു നിയമസംഹിത കിരാതവും ക്രൂരവും നീതിരഹിതവുമെന്നത്‌ പുകള്‍പെറ്റസത്യം. ഒരു മതത്തിന്റെ മറ കൊണ്ട്‌ അടിച്ചേല്‍പ്പിയ്ക്കുപ്പെടുന്ന ആ നീതി-നിയമസംഹിത മനുഷ്യസ്വാതന്ത്ര്യത്തിന്‌ കൈവിലങ്ങാണ്‌. ഇനി സ്വാത്‌ മേഖലയില്‍ സ്കൂളുകളുണ്ടാവില്ല. മതപഠനം മാത്രം. പെണ്‍കുട്ടികള്‍ സ്കൂള്‍ കാണില്ല. പുരുഷന്‍ താടി വടിയ്ക്കരുത്‌. വിദേശങ്ങളില്‍ പോയി ജോലിചെയ്യരുത്‌. ഉണ്ടാക്കികൊണ്ടുവരുന്ന പണം ഈ പിശാച്‌ പിടിച്ചെടുക്കും. പണത്തിന്‌ പിശാചിന്‌ അയിത്തമൊന്നുമില്ല. മതചട്ടയണിഞ്ഞതാലിബാന്‍ ഒരു ക്രിമിനല്‍ സംഘമാണ്‌.
ടിമൂറിന്റെയും ചെങ്കിസ്ഖാന്റെയും പിന്‍മുറക്കാരായ ഇവര്‍ അക്രമികളും ക്രിമിനലുകളുമാണ്‌. ഇസ്ലാം തെളിയ്ക്കുന്ന നല്ല വഴികള്‍ അവര്‍ ഉപേക്ഷിക്കും. എല്ലാറ്റിലും നല്ലതും ചീത്തയുമുണ്ടെന്നതിനാല്‍ നിര്‍മ്മിച്ചെടുക്കുന്നതില്‍ ഏതിലും കുറവുണ്ടാവുമെന്നതിനാല്‍ എന്തിന്‌ ദൈവസൃഷ്ടികളില്‍പോലും പരിപൂര്‍ണ്ണതയില്ലാത്തതിനാല്‍ മനുഷ്യനിര്‍മ്മിതമായ മതങ്ങളിലും പരിപൂര്‍ണ്ണതയില്ല.
മതങ്ങളിലെ അടിച്ചമര്‍ത്തല്‍ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത്‌ ഇവര്‍ മതത്തിന്റെ ആളുകളാവുന്നു. സമാധാനവും സാഹോദര്യവും ഭൂതദയയും പ്രകൃതിസ്നേഹവുമൊന്നും ഇവര്‍ക്കില്ല. മൃഗം വിശക്കുമ്പോള്‍ ഇരയ്ക്കുമേല്‍ ചാടിവീഴുന്നതിന്‌ ന്യായമുണ്ട്‌. ഇവര്‍ മനസ്സില്‍ പിശാചിന്റെ സാഡിസവുമായാണ്‌ നടക്കുന്നത്‌. മനുഷ്യന്റെ നിരക്ഷരത അവനെ അടിമയാക്കുമെന്നും അവന്‍ അന്ധനായിരിയ്ക്കുമെന്നും ഈ പിശാചിനറിയാം. അതുകൊണ്ടാണവന്‍ അറിവ്‌ വിലക്കുന്നത്‌. മദ്രസപഠനത്തിലെ അറിവ്‌ ഒരുകാലഘട്ടത്തിലെ വിജ്ഞാനമാണ്‌. അത്‌ കാലാതിവര്‍ത്തിയല്ല. അറിവ്‌ വികസിയ്ക്കുന്നത്‌ മനുഷ്യന്റെ അന്വേഷണത്വരയിലാണ്‌. ആ അന്വേഷണത്വരയ്ക്ക്‌ ഈ പിശാച്‌ കടിഞ്ഞാണിടുന്നു.

വാക്ക്‌ കൊണ്ടവരുന്ന വെളിച്ചം മനുഷ്യനെ ശരി തെറ്റ്‌ മനസ്സിലാക്കാനുള്ള വിവേകത്തിലെത്തിക്കുമെന്നത്‌ പിശാചിന്‌ ഭീഷണിയാണ്‌. സ്ത്രീയെ ഭോഗവസ്തുവായികണക്കാക്കുന്ന സംസ്ക്കാരങ്ങള്‍ ലോകത്തെവിടെയും ഉണ്ട്‌. മതത്തിന്റെ ചങ്ങലയിട്ട്‌ അവളെ വളര്‍ത്തുമൃഗമാക്കുന്ന കിരാതപാരമ്പര്യത്തിന്‌ അറുതിയായിട്ടില്ല. മതങ്ങള്‍ അനാചാരങ്ങളുടെ കേദാരമാണ്‌. ഭാരതഖണ്ഡത്തിലേയ്ക്കൊന്നുനോക്കുക. ചരിത്രമൊന്നുമറിച്ചുനോക്കുക. കന്യകാദാനം തന്നെ ആക്ഷേപാര്‍ഹമാണ്‌. സ്ത്രീയുടെ അന്തസ്സും അഭിമാനവും അംഗീകരിക്കാത്ത കന്യാദാനം ഒരു കമോഡിറ്റി എക്ചേഞ്ചാണ്‌. വടക്കേ ഇന്ത്യയില്‍ ഇത്‌ ഗോത്രവര്‍ഗ്ഗങ്ങളിലും പിന്നാക്കവിഭാഗങ്ങളിലും ഇന്നും നിലനില്‍ക്കുന്നു. വിവാഹം സന്താനോല്‍പ്പാദനത്തിനുള്ള കരാറ്‌ എന്ന മൊഹമ്മദന്‍ നിയമത്തിന്റെ മര്‍മ്മം തന്നെ കന്യാദാനത്തിലുണ്ട്‌. ദാനം ചോദിയ്ക്കുന്ന ബ്രാഹ്മണന്‍ കാമകേളിക്കൊപ്പം സന്താനോല്‍പ്പാദനവും നടത്തിമോക്ഷമടയുന്നു. മോക്ഷം ശാരീരികമോ, മാനസികമോ, ആത്മീയമോ എന്ന്‌ പറഞ്ഞിട്ടില്ല. എങ്കിലും ഇഹത്തിലെ കടം വീട്ടാന്‍ പുത്രനെ ഏല്‍പ്പിച്ച്‌ ടിയാന്‍ പരത്തിലേക്കുകടക്കുന്നു. പരത്തിനെസംബന്ധിച്ച സങ്കല്‍പം എല്ലാമതത്തിലുമുണ്ട്‌.

ശരിയോ തെറ്റോ എന്ന്‌ സമര്‍ത്ഥിക്കാന്‍ മാത്രം മനുഷ്യന്റെ ഫാക്കല്‍ട്ടീസ്‌ വികസിച്ചിട്ടില്ല. അതുവരെ ആകാശതാരകളേയും സൂര്യ-ചന്ദ്രന്മാരേയും ആജ്ഞാതസ്വര്‍ഗ്ഗങ്ങളേയും ഓര്‍ത്ത്‌ മനുഷ്യന്‍പ്രാര്‍ത്ഥിക്കും. ഈ ലേഖകന്‌ ഏഴുതവണ അനസ്തേഷ്യതന്നിട്ടുണ്ട്‌. പോസ്റ്റ്‌ ഓപ്പറേറ്റീവ്‌ വാര്‍ഡില്‍ ഉണരുന്നതുവരെ ഞാനെവിടെയായിരുന്നു എന്ന്‌ എനിക്കറിയില്ല. എന്നാല്‍ എന്റെ സര്‍വ്വശാരീരിക പ്രവര്‍ത്തനങ്ങളും സാധാരണമായിരിക്കും. മരിച്ചാല്‍ പൂര്‍ണ്ണമായ ശാരീരിക സ്തംഭനമെന്നിരിക്കെ മരണത്തിനപ്പുറമൊരു ലോകത്തില്‍ എനിക്ക്‌ കാര്യമായ സംശയമുണ്ട്‌. ഈ ഇല്ലാപരത്തിലെ സ്വര്‍ഗ്ഗവാസത്തിനാണ്‌ മതം പീഡനങ്ങളേല്‍പ്പിക്കുന്നത്‌. മതത്തിന്റെ വൈതാളികര്‍ സര്‍വ്വസുഖവും അനുഭവിച്ചു കഴിയുന്നത്‌ ഈ സത്യം അവര്‍ മനസ്സിലാക്കിയതുകൊണ്ടാണോ എന്ന്‌ സംശയിക്കാന്‍ മതിയായ തെളിവുകളുണ്ട്‌.


വേഷഭൂഷാദികളിലും ഭാഷയിലും മതാചാരത്തിലും വിഭിന്നനായവന്‍ ഇസ്ലാമിന്‌ അവിശ്വാസിയാണ്‌. അമുസ്ലീം കാഫിറാണ്‌. കാഫിറിനെ കൊന്നുകളയാന്‍ പറയുന്നു. ഈ ചോദ്യത്തിന്‌ ഒരു മുസ്ലീം മതപണ്ഡിതനും പുരോഹിതനും എന്തിന്‌ മുസ്ലീം മതനിയമവിദഗധര്‍വരെ മറുപടി പറഞ്ഞിട്ടില്ല. മതേതര ഇന്ത്യയില്‍ കഴിയുന്ന മുസ്ലീങ്ങള്‍ ഈ വാദം പരസ്യമായി ധിക്കരിയ്ക്കുമെങ്കിലും ഇസ്ലാമിന്റെ ന്യുക്ലിയസ്സില്‍ ഒരുതാലിബാന്‍ വേഷം തോക്കുമായി ചരിത്രഗതിയിലെങ്ങോ നില്‍പ്പുണ്ട്‌. അല്ലെങ്കില്‍ ഇസ്ലാം മതരാഷ്ട്രങ്ങളില്‍ മതാനുയായികള്‍ക്ക്‌ ഒരു പരിഗണനയും അന്യമതക്കാരന്‌ മറ്റൊരുതരത്തിലുള്ള വിവേചനവും ഉണ്ടാവുകയില്ല. മുസ്ലീം രാജ്യങ്ങളില്‍ കഴിയുന്ന ഇതരമതസ്ഥരോട്‌ ചോദിച്ചാല്‍ കൈപ്പേറിയ അനുഭവങ്ങളുടെ ഒരു വായ്ത്താരി തന്നെ അനര്‍ഗ്ഗളമായുണ്ടാവും.

ഇതൊന്നും ഇസ്ലാം വിരുദ്ധമായതുകൊണ്ട്പറയുന്നതല്ല. അനുഭവത്തിന്റെ തീച്ചുളയില്‍ കഴിഞ്ഞ മനുഷ്യനെ ഇസ്ലാം വിരുദ്ധനാക്കുന്ന ആ മതത്തിന്റെ അനുയായികളൊരുക്കുന്ന പരിതാപകരമായ മനുഷ്യത്വരാഹിത്യസാഹചര്യമാണ്‌. ഈ അനുഭവസാക്ഷ്യങ്ങള്‍ക്കുനേരെ കനത്തമൗനവുമായി തലകുമ്പിട്ടിരിക്കുന്ന മുസ്ലീം ലോകത്തിന്റെ മുഖത്തിലൊരപരാധിയുടെ നിഴല്‍പ്പാടുണ്ട്‌.അമേരിക്കന്‍ അധിനിവേശകാലത്ത്‌ ഇറാക്കില്‍ സംഭവിച്ചതും ഒരു സാംസ്ക്കാരിക തുടച്ചുനീക്കലായിരുന്നു. കൂട്ടിന്‌ താലിബാന്റെ ആളുകളുമുണ്ടായിരുന്നു. മെസപ്പൊട്ടേമിയ, ബാബിലോണ്‍, സുമേറിയന്‍ സംസ്ക്കാരഅടയാളങ്ങള്‍ ഉണ്ടായിരുന്ന പൂരാവസ്തുകേന്ദ്രം കൊള്ളയടിച്ചു. കത്തിച്ചു. ഇസ്ലാമിനുമുന്‍പുള്ള സംസ്ക്കാരങ്ങളെ തുടച്ചുനീക്കുക, തച്ചുതകര്‍ക്കുക എന്നത്‌ താലിബാന്‍, അല്‍-ക്വയ്ദ വ്രതമാണ്‌.

പുരാതനമനുഷ്യസംസ്ക്കാരത്തിന്റെ പിള്ളതൊട്ടിലാണ്‌ ഇറാക്ക്‌. യുഫ്രട്ടീസ്‌-ട്രൈഗ്രീസ്‌ നദീതീരങ്ങളിലെ സമതലങ്ങളില്‍ നാഗരീകത തഴച്ചുനിന്നത്‌ 3000 ബി.സിയ്ക്കു മുന്‍പാണ്‌. താലിബാന്റെ അന്ത്യവും ജനിച്ചപ്പോള്‍ ദൈവം കുറിച്ചിട്ടുണ്ട്‌. ജനിച്ചാല്‍ മരിയ്ക്കും, സര്‍വ്വപ്രപഞ്ചത്തിനും ബാധകമായ ആ സത്യം താലിബാന്റെ ഗ്രന്ഥക്കെട്ടിലുമുണ്ട്‌.
സ്വാത്‌ മേഖലയിലെ പിശാച്‌ പാകിസ്ഥാനെ വിഴുങ്ങും. ഇന്ത്യന്‍ ഉപഭൂഖണ്ഡമായിരിക്കും അതിന്റെ ഉന്നം. പാക്‌ അധീനകാശ്മീരില്‍ ആളുകളുള്ള പിശാച്‌ പതുക്കെ അതിര്‍ത്തികടന്ന്‌ ഇന്ത്യന്‍ നഗരങ്ങളിലേക്ക്‌ കടക്കും. ഡിപ്ലോമസിയുടെ പേരിലുള്ള വിശ്വാസനിര്‍മ്മാണപ്രവര്‍ത്തികള്‍ ഭാരതസര്‍ക്കാര്‍ നിറുത്തണം. പാകിസ്ഥാനിലെ അതീവ ദുര്‍ബല സര്‍ക്കാര്‍ തുറന്നിടുന്ന അതിര്‍ത്തിയിലൂടെ കടന്നുവരുന്ന പിശാചിനെ പിടിയ്ക്കില്ല. ഇന്ത്യന്‍ വിദേശകാര്യമന്ത്രി പറഞ്ഞതുപോലെ സ്വാത്‌ കരാര്‍ പാകിസ്ഥാന്‍ മനുഷ്യരാശിയോട്‌ ചെയ്ത വന്‍ ചതിയാണ്‌.
മനുഷ്യത്വത്തിനും മാനവികസ്വാതന്ത്ര്യത്തിനും സാംസ്ക്കാരിക മുന്നേറ്റത്തിനും പിശാച്‌ സമ്മതിയ്ക്കില്ല. പാടാനും ആടാനും മനുഷ്യനാവില്ല. പാടുന്ന കുയിലിനെ അവന്‍ വെടിവെച്ചിടും. ഈ പിശാച്‌ ഭാരതം കടന്നാല്‍ ഇക്ബാലും നര്‍ഗ്ഗീസ്ദത്തും സുരയ്യയും വഹിദാറഹ്മാനും റാഫിയും തലത്ത്‌ മുഹമ്മദും നൗഷാദും മരണാനന്തര ഫത്‌വയ്ക്ക്‌ വിധേയരാവും. എ.ആര്‍. റഹ്മാന്‍ മുസ്ലീമായ ഒരു ഹിന്ദുവാണ്‌. പ്രശസ്ത സംഗീതജ്ഞന്‍ ആര്‍.കെ. ശേഖറിന്റെ മകനാണ.്‌ പൂര്‍വ്വാശ്രമത്തിലൊരു ദിലീപ്‌. താലിബാന്‍ റഹ്മാന്റെ വിരലുകളൊടിച്ചുകളയും. പിന്നെ സംഗീതം പൊഴിയില്ല. ഷാരുഖ്ഖാനും അമീര്‍ഖാനും, ജാക്കി ഷ്‌റോഫും ശബാനയും ജാവേദ്‌അക്തറും എന്തിന്‌ കേരളത്തിലെ മമ്മൂട്ടിയും മാമുക്കോയയും റഹ്മാനും പിന്നെ താടി വളര്‍ത്തി അടങ്ങിയൊതുങ്ങി ഇരുന്നോളണം. സ്വാതന്ത്ര്യം വേണ്ടുവോളമനുഭവിച്ചു ഇപ്പോള്‍ ബുര്‍ഖ തലവഴിയിട്ട കമലാസൂരയ്യ എന്ന കമലാദാസ്‌ എലിയാസ്‌ മാധവിക്കുട്ടി സ്വസ്ഥമായുറങ്ങുന്നത്‌ കൈകാലുകളും നാവും അനക്കാന്‍ ആയാസപ്പെടുന്നതിനാലാണ്‌.
എഴുതിയാലും വരച്ചാലും പറഞ്ഞാലും കമലാസുരയ്യയുടെ സര്‍വ്വാംഗം താലിബാന്‍ അരിഞ്ഞുനുറുക്കും. ഇതൊരുകഥപറച്ചിലല്ല. സ്വാത്‌ ജേണലിസ്റ്റ്‌ മൂസ ഹന്‍കേല്‍ വധിയ്ക്കപ്പെട്ടത്‌ ശ്രദ്ധിക്കുക. അതുകൊണ്ട്‌ ഭാരതം അതിര്‍ത്തികളില്‍ ജാഗ്രത.
അതിര്‍ത്തി എന്നുപറയുമ്പോള്‍ കടലും കരയും ആകാശവും പെടും. കണ്ടതാണല്ലോ മുംബയില്‍ പിശാചിന്റെ സന്താനങ്ങള്‍ ഒരുക്കിയകാശാപ്പ്‌. ഭരണാധികാരികളുടെ വീഴ്ചയ്ക്കിവിടെ മാപ്പില്ല. വിഷച്ചെടി പറിച്ചെറിയുമ്പോലെ, വിഷപ്പാമ്പിന്റെ തലതല്ലിച്ചതയ്ക്കുന്നതുപോലെ താലിബാന്‍ എന്ന പിശാചിനോട്‌ ഒരു ദയയും ഭാരതം കാണിയ്ക്കരുത്‌. ലോകസമൂഹവും. ഭൂമിയെ നരകതുല്യമാക്കാനുള്ള ശക്തിയെ സര്‍വ്വസന്നാഹവുമുപയോഗിച്ച്‌ വേണ്ടിവന്നാല്‍ സര്‍വ്വസംഹാരിയായ ആയുധങ്ങള്‍ വരെ അന്താരാഷ്ട്രകീഴ്‌വഴക്കങ്ങള്‍ മാറ്റിവെച്ച്‌ ഈ പിശാചിന്റെ വാസഭൂമികളില്‍ പ്രയോഗിയ്ക്കണം. പിശാചിന്‌ കണ്ണില്‍ ചോരയില്ല. കണ്ണില്‍ ചോരയില്ലാത്തൊരുമറുപടി അവന്‌ കൊടുക്കാന്‍ മനുഷ്യകുലം മുതിര്‍ന്നില്ലെങ്കില്‍ പടയോട്ടങ്ങള്‍ നടത്തി പൊടിപടലങ്ങളുയര്‍ത്തിയ ആക്രമണകാരികളായിരിയ്ക്കില്ല രംഗവേദി പിടിച്ചടക്കുക എന്ന തിരിച്ചറിവ്‌ വൈകാതെ സംസ്കൃതചിത്തരായ ലോകജനസാമാന്യത്തിനുണ്ടാവണം.

 

താലിബാനുള്‍പ്പെടെയുള്ള ഭീകരഗ്രൂപ്പുകളെ, എകാധിപതികളെ സൃഷ്ടിച്ച്‌ തരംതാണപണികള്‍ നടത്തിയ അമേരിക്കയെ ഒരുനിമിഷം വിശ്വസിയ്ക്കരുത്‌. അമരത്ത്‌ ഒബാമയുണ്ടെന്നത്‌ വെറുതെ. സാമ്പത്തിക മാന്ദ്യത്തില്‍ കിടന്ന്‌ കൈകാലിട്ടടിക്കുന്ന അമേരിക്ക താലിബാനുമായി സന്ധിചെയ്താല്‍ അതിശയിക്കേണ്ട. അമേരിക്കയുടെ ചരിത്രം ചെറുതാണ്‌. 200 വര്‍ഷത്തെ ചരിത്രം തന്നെ ധാരാളം മതി അവരുടെ സ്വഭാവം മനസ്സിലാക്കാന്‍.
(തുടരും)
( Lekhanam Courtesy: http://www.keralakaumudi.com/ )


No comments:

Post a Comment